ധര്‍മ്മ സംരക്ഷണത്തിനും സൃഷ്ടി സേവനത്തിനും പരസ്പര ഐക്യത്തോടെ പരിശ്രമിക്കുക,
പണ്ഡിത മഹത്തുക്കളുടെ വേര്‍പാട് തീരാ നഷ്ടം.!
- ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള)
https://swahabainfo.blogspot.com/2019/01/blog-post_28.html?spref=tw
ഓച്ചിറ : ദാറുല്‍ ഉലൂം ഓച്ചിറയില്‍ കൂടിയ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന പ്രതിനിധി സംഗമത്തില്‍ വെച്ച് 2019-20 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരിയായി കാഞ്ഞാര്‍ മൗലാനാ ഹുസൈന്‍ മളാഹിരിയെയും പ്രസിഡന്‍റായി കാഞ്ഞാര്‍ പി.പി. ഇസ്ഹാഖ് മൗലാനാ ഖാസിമിയെയും സെക്രട്ടറിയായി പരീക്കണ്ണി ഡോ. സൈദ് മുഹമ്മദ് അല്‍ ഖാസിമിയെയും ട്രഷററായി ജലാലിയ അബ്ദുല്‍ കരീം ഹാജിയെയും തെരഞ്ഞെടുത്തു.
സംവരണ വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് നടത്തുന്ന അനീതിയെയും അതിനെ പിന്തുണക്കുന്നവരുടെ അക്രമത്തെയും യോഗം അമര്‍ഷം രേഖപ്പെടുത്തി. നിരപരാധിയായ അബ്ദുല്‍ കരീം മുസ്ല്യാരെ ക്രൂരമായി അക്രമിച്ചത് മാനവികതയ്ക്കെതിരായ വെല്ലുവിളിയാണെന്നും ഇത് നിയന്ത്രിക്കാതിരിക്കുന്നത് നാടിന് തന്നെ നാശമാണെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
വര്‍ഗ്ഗീയതയെ വര്‍ഗ്ഗീയത കൊണ്ട് നേരിടുന്നതിന് പകരം മാനവികതയിലൂടെ വര്‍ഗ്ഗീയത ഇല്ലാതാക്കുന്നതാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ നാളിന്നുവരെയുള്ള മാര്‍ഗ്ഗമെന്നും അതിലൂടെ തന്നെ നീങ്ങുന്നതാണെന്നും യോഗം പ്രസ്താവിച്ചു. കേരളത്തില്‍ നടന്ന മഹാ പ്രളയത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജംഇയ്യത്ത് പ്രവര്‍ത്തകരോട് കേരളത്തെ ജാതി മത ഭേദമന്യേ സഹായിക്കാന്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് മുഹമ്മദ് അര്‍ഷദ് മദനിയുടെ സമുന്നത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ യോഗം പ്രഖ്യാപിച്ചു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ നിധികള്‍ വിതരണം ചെയ്യുകയും ഇന്നും കേരളത്തിന്‍റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ജംഇയ്യത്ത് പ്രവര്‍ത്തകര്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി. അടുത്ത കാലത്ത് നടന്ന പണ്ഡിത മഹത്തുക്കളുടെ വിയോഗങ്ങള്‍ തീരാ നഷ്ടമാണെന്നും അത് പരിഹരിക്കാന്‍ പണ്ഡിതരും പൊതു ജനങ്ങളും ഐക്യത്തോടെ മുന്നിട്ടിറങ്ങണമെന്ന് നിയുക്ത പ്രസിഡന്‍റ് മൗലാനാ ഇസ്ഹാഖ് ഖാസിമി ആഹ്വാനം ചെയ്തു.
വൈസ് പ്രസിഡന്‍റുമാരായി ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി, മുഹമ്മദ് ശരീഫ് മൗലവി കൗസരി, മുഹമ്മദ് അന്‍സാരി നദ്വി, റ്റി. എ. അബ്ദുല്‍ ഗഫ്ഫാര്‍ കൗസരി, അര്‍ഷദ് മൗലവി അല്‍ ഖാസിമി എന്നിവരെയും, സെക്രട്ടറിമാരായി അബ്ദുസ്സലാം മൗലവി, ഉബൈദുല്ലാഹ് മൗലവി അല്‍ ഖാസിമി, അന്‍സാരി മൗലവി കൗസരി, ഇല്‍യാസ് മൗലവി അല്‍ ഹാദി, ത്വാരിഖ് മൗലവി അല്‍ ഹസനി, ഷറഫുദ്ദീന്‍ അസ്ലമി എന്നിവരെയും സ്റ്റേറ്റ് ഓര്‍ഗനൈസറായി പട്ടാമ്പി ശംസുദ്ദീന്‍ നജ്മിയെയും തെരഞ്ഞെടുത്തു.
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment