2019 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരോട്...
https://swahabainfo.blogspot.com/2019/01/201915.html?spref=tw
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍, 45 വയസ്സ് കഴിഞ്ഞ മഹ്റം ഇല്ലാത്ത സ്ത്രീകളും രണ്ട് കൂട്ടരും (KLF, WMKLF) വിദേശ വിനിമയ സംഖ്യ/ വിമാനക്കൂലിയിനത്തില്‍ അഡ്വാന്‍സായി 81000/- രൂപ എസ്. ബി. ഐ യുടെയോ (അക്കൗണ്ട് നമ്പര്‍ 32175020010), യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ (അക്കൗണ്ട് നമ്പര്‍ 318702010406009) ഏതെങ്കിലും ശാഖയില്‍, അതാത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് നിക്ഷേപിച്ചതിന്‍റെ പേ-ഇന്‍ സ്ലിപ്പ്, ഒറിജിനല്‍ പാസ്പോര്‍ട്ട് (പാസ്സ്പോര്‍ട്ടിന്‍റെ പുറകില്‍ ഒരു ഫോട്ടോ സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ച് വെക്കാന്‍ മറക്കരുത്), നിര്‍ദ്ദിഷ്ട മാതൃകയിലുള്ള വിശദമായ മെഡിക്കല്‍ സ്ക്രീനിംഗ് സര്‍ട്ടിഫിക്കറ്റ്, ബ്ലഡ് ടെസ്റ്റ് റിസല്‍ട്ട്(സി,ബി,സി ടെസ്റ്റ്), ചെസ്റ്റ് എക്സ്റേ റിപ്പോര്‍ട്ട് എന്നിവ 2019 ഫെബ്രുവരി 05 ന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.
(പ്രത്യേകം ശ്രദ്ധിക്കുക:
വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ എന്ന സ്ഥാനത്ത് 45 വയസ്സ് കഴിഞ്ഞ മഹ്റം ഇല്ലാത്ത സ്ത്രീകള്‍ എന്ന് തിരുത്തി വായിക്കേണ്ടതാണ്. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. പടച്ചവന്‍ നമുക്ക് പൊറുത്ത് തരട്ടെ.!)
(രണ്ടാം ഗഡു 1,20,000 മാര്‍ച്ച് 20 ന് മുമ്പായി അടയ്ക്കേണ്ടതാണ്.)
സാധിക്കുന്നവര്‍ക്ക് രണ്ട് ഗഡുവും ഒരുമിച്ച് അടയ്ക്കാവുന്നതാണ്.
രേഖകള്‍ നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിപ്പും കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകരെ സീനിയോറിറ്റി പ്രകാരം തെരഞ്ഞെടുക്കുന്നതുമാണ്.
ആവശ്യമായ പേഇന്‍ സ്ലിപ്പ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഓണ്‍ലൈന്‍ വഴിയായും പൈസ അടയ്ക്കാവുന്നതാണ്.
ഹജ്ജിന്‍റെ ആവശ്യത്തിനുള്ള പണം ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിലവില്‍ പാന്‍കാര്‍ഡിന്‍റെ ആവശ്യമില്ല.
ഒരു കവറിലെ എല്ലാ ഹാജിമാരുടെയും സംഖ്യ ഒരുമിച്ച് തന്നെ നിക്ഷേപിക്കുന്നത് നല്ലതാണ്.
ജനുവരി 18 മുതല്‍ ബാങ്കില്‍ പണമടച്ച് തുടങ്ങാവുന്നതാണ്.
ഒറിജിനല്‍ പാസ്സ്പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കുവാന്‍ സാധ്യമാകാത്ത വിദേശത്തുള്ളവരുള്‍പ്പെടെ കൂടുതലായി 3 കാര്യങ്ങള്‍ ശ്രദ്ധിക്കണം:
1. വൈറ്റ് പേപ്പറില്‍ ഒരു അപേക്ഷ തയ്യാറാക്കുക. (വിവരങ്ങള്‍ കൃത്യവും സ്പഷ്ടവുമായിരിക്കണം)
2. പാസ്സ്പോര്‍ട്ടിന്‍റെ ആദ്യത്തെ പേജിന്‍റെയും അവസാന പേജിന്‍റെയും വിസ പേജിന്‍റെയും പകര്‍പ്പ്. പാസ്സ്പോര്‍ട്ടില്‍ വിസ പതിക്കാത്തവരുടേതാണെങ്കില്‍ പേപ്പര്‍ വിസ, വിസയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഐഡന്‍റിറ്റി കാര്‍ഡ് മുതലായവയുടെ പകര്‍പ്പ്.
3. സ്പോണ്‍സര്‍, കമ്പനി മുതലായവരില്‍ നിന്നുള്ള കത്തുണ്ടെങ്കില്‍ വളരെ നന്നായിരിക്കും. ഈ മൂന്ന് വസ്തുക്കള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.
നിലവില്‍ ഒറിജിനല്‍ പാസ്സ്പോര്‍ട്ട് സമര്‍പ്പിച്ചവര്‍ (70 വയസ്സിന് മുകളിലുള്ളവരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍) ബാങ്ക് രശീതി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് എത്തിക്കേണ്ടതില്ല. രജിസ്റ്റര്‍ പോസ്റ്റ്/കൊറിയര്‍ വഴി അയച്ചാല്‍ മതിയാകുന്നതാണ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് അയക്കുന്ന (പാസ്പോര്‍ട്ട് ഉള്‍പ്പെടെ) മുഴുവന്‍ രേഖകളുടെയും ഫോട്ടോകോപ്പിയെടുത്ത് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.
ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെങ്കില്‍ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാവുന്നതാണ്.
ഹജ്ജ് കമ്മിറ്റിക്ക് ഏജന്‍സികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല.
വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
ഹജ്ജ് ട്രൈനര്‍മാരുടെ പേരും മൊബൈല്‍ നമ്പറും ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.
https://swahabainfo.blogspot.com/2019/01/2019_13.html?spref=tw
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2019 ഹജ്ജിന് തയ്യാറെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സേവനത്തിനും മാത്രമായിട്ടുള്ള ഒരു വാട്സ്അപ്പ് ഗ്രൂപ്പിന്‍റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. ആവശ്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
https://chat.whatsapp.com/
2019 ഹജ്ജിന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://swahabainfo.blogspot.com/2019/01/2019.html?spref=tw
വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 1000 പേര്‍ ആരാണെന്ന് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
https://swahabainfo.blogspot.com/2019/01/2019-1-1000.html?spref=tw
ഹജ്ജ് സംബന്ധമായ എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും ഹാജിമാര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനും പാസ്സ്പോര്‍ട്ട് സമര്‍പ്പണം, പണം അടയ്ക്കല്‍, ഹജ്ജ് ക്ലാസ്സ്, കുത്തിവെപ്പ്, യാത്രാ തിയതി... തുടങ്ങിയ കാര്യങ്ങള്‍ ഹാജിമാരെ അറിയിക്കുന്നതിനും ഹജ്ജ് ട്രെയിനര്‍മാരെ ഹജ്ജ് കമ്മിറ്റി ഓരോ പ്രദേശത്തും നിയമിച്ചിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അവരവരുടെ പ്രദേശത്തെ ട്രെയിനറെ ബന്ധപ്പെടേണ്ടതാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment