Friday, March 26, 2021

📣 ഇന്നാലില്ലാഹ്...
📣 ഇന്നാലില്ലാഹ്... 

🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
(2021 മാര്‍ച്ച് 26 വെള്ളിയാഴ്ച)
🔹 തിരുവല്ല, മുഹമ്മദ് നവാസ് മൗലവി അസ് ലമിയുടെ പ്രിയപ്പെട്ട പിതാവ് വട്ടാപ്പറമ്പില്‍ ബഷീര്‍ സാഹിബ് പടച്ചവന്‍റെ  റഹ് മത്തിലേക്ക് യാത്രയായി. 

🔹ഖബ്റടക്കം: ഉച്ചയ്ക്ക് 12 മണിക്ക് തിരുവല്ല മുത്തൂറ്റ് ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍. 

🔹ദീനീ സേവകന്‍ കണ്ണൂര്‍ മുഹമ്മദ് എഞ്ചിനീയര്‍ പടച്ചവന്‍റെ  റഹ് മത്തിലേക്ക് യാത്രയായി. (വളപട്ടണം ഹാഫിസ് ഉനൈസ് മൗലവി, ഹാഫിസ് മുഹമ്മദ് കുഞ്ഞ് മാട്ടൂല്‍ എന്നിവരുടെ ഭാര്യാപിതാവാണ്.)

സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമുകളുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമുകള്‍ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമുകളുടെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 

തഅ്സിയത്ത് അറിയിക്കൂ: 
നവാസ് മൗലവി അസ് ലമി 
9400236533
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 

രിയാളുല്‍ ഖുര്‍ആന്‍ : 550 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Wednesday, March 24, 2021

മര്‍ഹൂം മുഫ്തി ഷാനവാസ് ഹസനി ഖാസിമി

മര്‍ഹൂം മുഫ്തി ഷാനവാസ് ഹസനി ഖാസിമി 
-ത്വല്‍ഹ മൗലവി ഹസനി ഖാസിമി കൊല്ലം
1997 ൽ കായംകുളം ഹസനിയ്യയിൽ പഠിക്കാൻ വന്ന വിദ്യാർത്ഥി.
ചെറുപ്പം മുതൽക്കേ സൗമ്യതയുടെ ഉടമ..
സഹനശീലൻ..
പക്വതയും ക്ഷമയും പുഞ്ചിരിയും കൈമുതലാക്കിയ മുതഅല്ലിം.
അതീവ ബുദ്ധിശക്തിയും കഴിവും പ്രാപ്തിയും  അല്ലാഹു കനിഞ്ഞരുളിയ  വ്യക്തിത്വം..
ആലിമീങ്ങൾക്കിടയിൽ ഉന്നത ഇൽമുകൾ നേടിയ അത്യുന്നത സ്വാഭാവത്തിന്റെ ഉടമയായ മുഫ്തി ഷാനവാസ്‌ മൗലവി. 
ദാഇകൾക്കിടയിൽ  പരിശ്രമത്തിന് സമയവും സമ്പത്തും ഉഴിഞ്ഞുവെച്ച  കൊച്ചിയിലെ സജീവ ദാഈ..
കച്ചവടക്കാർക്കിടയിൽ പകരം വെക്കാൻ കഴിയാത്തത്ര  സത്യസന്ധനും സൽഗുണ സമ്പന്നനുമായ കച്ചവടക്കാരൻ. 
തന്റെ സ്വന്തം ഉസ്താദുമാർക്കിടയിൽ പകരം വെയ്ക്കാനാവാത്ത ഗുരു ശിഷ്യ ബന്ധം വളർത്തിയ ഹസനി മുതഅല്ലിം. 
സഹപ്രവർത്തകർക്കിടയിൽ സുഹൃത്ത് ബന്ധംകൊണ്ടും നേതൃത്വപാടവം കൊണ്ടും ഖൽബുകളെ പിടിച്ചുലച്ച  മുഹ്തമിം. 
ശിഷ്യഗണങ്ങൾക്ക്  ഇല്മിന്റെയും സ്നേഹാനുരാഗത്തിന്റെയും പൂച്ചെണ്ടുകൾ സമ്മാനിച്ച മാതൃ അദ്ധ്യാപകൻ. 
പട്ടിണി പാവങ്ങളുടെയും അശരണരുടെയും കണ്ണീരിൽ ആരുമറിയാതെ തന്റെ സാന്നിധ്യ മുറപ്പിച്ച സമ്പന്നൻ. 
ഈ ആധുനിക കാലത്തിലും അതീവ സൂക്ഷ്മത നിറഞ്ഞ ജീവിതം അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിച്ച ആലിമേ റബ്ബാനി....
 കുടുംബത്തിന്റെ മാതൃക കളിതൊഴൻ  മക്കളുടെ കൂട്ടുകാരൻ കുടുംബങ്ങളിലെ നിറ സാന്നിധ്യം..
അവസാനം  പഠനം പൂർത്തിയാക്കിയ തന്റെ മദ്രസയിലെ മക്കൾക്ക് സനദ് കൊടുക്കുന്ന പരിശ്രമത്തിലും ചിന്തയിലും രാപകളുലകളില്ലാതെ യത്നിക്കുന്ന തുടിക്കുന്ന ആ മഹാ മനസ്സിന്റെ ഉടമയെ അല്ലാഹു അവന്റെ സമക്ഷത്തിലേക്ക് സനദ് കൊടുക്കുവാൻ വിളിച്ചു.... അവന്റെ റഹ്‌മത്തിലേക്ക്.. അവന്റെ സന്നിധിയില്ലേക്ക്...
ഇന്നു കൊച്ചിയുടെ മണ്ണ് കരയും... ഒരു പക്ഷെ ആകാശവും ഭൂമിയും കരഞ്ഞിട്ടുണ്ടാകും..
മലക്കുകൾ അവരുടെ അഥിതിയ വരവേൽക്കുന്ന വെപ്രാളത്തിലും സന്തോഷത്തിലുമായിരിക്കും..
യാ അല്ലാഹു..എന്നാലും നമ്മൾ ദുഖത്തിലാണ്.. നീ ഇത്ര വേഗത്തിൽ വിളിച്ചതിൽ....ഞങ്ങൾ ആരും അദ്ദേഹവുമായി ജീവിച്ചു കൊതി തീർന്നിന്നിട്ടില്ല... അത്ര സുന്ദര സ്വഭാവത്തിന്റെ ഉടമയായാരുന്നു..
യാ അല്ലാഹു നമുക്ക് നീ ക്ഷമ പ്രദാനം ചെയ്യണേ..
നിന്റെ തീരുമാനം അലംഘനീയമാണ്.
ഈ വിളിയുടെ ആഘാതം ഇപ്പോഴും ഞങ്ങളിൽ നിന്നും മാറിയിട്ടില്ല.. പക്ഷെ ഞങ്ങൾ ക്ഷമിക്കുകയാണ്..
ഒപ്പം ഞങ്ങളും അല്പം ജാഗ്രതയിലുമാണ് ...കാരണം അദ്ദേഹത്തിന്റെ കരങ്ങളിൽ നിറയെ വിഭവങ്ങളാണ്...നാളെയുടെ വിഭവങ്ങൾ. നമ്മുടെ കയ്യിലൊട്ട് ഒന്നുമില്ലാതാനും...
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

ഇസ് ലാമിക ജിഹാദും ദുഷ്പ്രചരണങ്ങളും.

 ഇസ് ലാമിക ജിഹാദും ദുഷ്പ്രചരണങ്ങളും.

-മര്‍ഹൂം മുഫ്തി മുഹമ്മദ് ഷാനവാസ് കൊച്ചി. 

പരിശുദ്ധ ഇസ് ലാം അല്ലാഹുവിന്‍റെ അന്തിമ സന്ദേശമാണ്. ഈ സന്ദേശത്തെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മുഖേന അല്ലാഹു മാലോകര്‍ക്ക് നല്‍കുകയും ചെയ്തു. ഏതൊരു മനുഷ്യന്‍ ഈ സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ സന്നദ്ധനാകുന്നുവോ അവന്‍ എല്ലാ വിധ സുഖങ്ങളും കരസ്ഥമാക്കിയവനാകും. ഏതൊരു വ്യക്തി ഈ സന്ദേശത്തെ തൃണവല്‍ക്കരിക്കുകയും തന്‍റെ മുഖത്തെ തിരിച്ചുകളയുകയും ചെയ്യുന്നുവോ അവന്‍ പരാജിതനായിത്തീരും.
പരിശുദ്ധ ഇസ് ലാമിന്‍റെ തേരോട്ടം മനുഷ്യ ഹൃദയങ്ങളില്‍ ആരംഭിച്ചത് മുതല്‍ ആ ഇസ്ലാമിനും അതിന്‍റെ വക്താക്കള്‍ക്കും ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. ആക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഉപദ്രവങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. സാമൂഹിക ഉപരോധം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രതിസന്ധി യുദ്ധമാണ്. യുദ്ധങ്ങള്‍ ഏറ്റവും ഉയര്‍ന്ന ഒരു പ്രതിസന്ധി തന്നെയാണ്. യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ ഒരുചില വ്യക്തികളുടെ നഷ്ടമോ ഒരു രാഷ്ട്രത്തിന്‍റെ സാമ്പത്തിക നഷ്ടമോ മാത്രമല്ല. മറിച്ച് ഒരു രാഷ്ട്രത്തിന്‍റെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്‍റെ, അല്ലെങ്കില്‍ ഒരു സമുദായത്തിന്‍റെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ഉന്മൂലനമാണ് യുദ്ധം. യുദ്ധത്തിന് വേണ്ടി കോപ്പു കൂട്ടുന്നതും ഈ ഒരു ഭയാനകമായ ലക്ഷ്യത്തിന് വേണ്ടിയാണ്. യുദ്ധം മൂലം രാഷ്ട്രം നശിക്കുന്നു. സംസ്കാരം നശിക്കുന്നു. സാമ്പത്തിക മേഖലകള്‍ താറുമാറാകുന്നു. സാമുദായിക ചിഹ്നങ്ങള്‍ അല്ലെങ്കില്‍ ആദര്‍ശങ്ങള്‍ നിലംപൊത്തുന്നു.
ഇസ്ലാമിക ചരിത്രത്തിലും യുദ്ധങ്ങളുടെ സ്ഥാനം വളരെ പ്രസക്തമാണ്. ഇസ്ലാമും മുസ്ലിംകളും ചെയ്യേണ്ടിവന്ന യുദ്ധങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. അത് ബദ്റില്‍ തുടങ്ങി എണ്ണമില്ലാത്ത നിലയില്‍ നീണ്ട് കിടക്കുന്നു. പക്ഷെ, ഇസ്ലാം യുദ്ധം ചെയ്തത് വിട്ടിപ്പിടിക്കാനല്ല. മുന്‍പറഞ്ഞ ഭീകരമായ ഉദ്ദേശ-ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയല്ല. മറിച്ച് പരിശുദ്ധ ഇസ്ലാം സത്യത്തിന്‍റെ മതമാണ്. സമാധാനത്തിന്‍റെ മതമാണ്. അത് ഒരു മനുഷ്യനെ തന്‍റെ യഥാര്‍ത്ഥ സ്രഷ്ടാവിലേക്ക് കൊണ്ടെത്തിക്കുന്നു. തന്‍റെ സ്രഷ്ടാവിനെ അറിയാതെ, കണ്ണില്‍ കണ്ട സൃഷ്ടികളെ ആരാധിച്ച്, സമാധാനമില്ലാതെ കൊള്ളയും കൊലയും അനാവശ്യ പ്രവര്‍ത്തനങ്ങളും ആചാരമാക്കി ജീവിക്കുന്ന ഒരു സമൂഹത്തിന് അത് പ്രകാശം നല്‍കുന്നു. ഇതാണ് ഇസ്ലാമിന്‍റെ സന്ദേശം. ഈ സന്ദേശത്തെ തന്‍റെ ജീവിതത്തില്‍ പകര്‍ത്തുന്നതിനും മറ്റുള്ളവര്‍ക്ക് ഈ സന്ദേശം കൈമാറുന്നതിനും തടസ്സം നില്‍ക്കുന്ന മനുഷ്യ പിശാചുക്കളെ ആട്ടിയോടിക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം യുദ്ധം ചെയ്തത്. ഒരു സമൂഹത്തിന്‍റെ സാമുദായിക-സാംസ്കാരിക മേഖലയെ പിച്ചിച്ചീന്തലല്ലായിരുന്നു ഇസ്ലാമിക യുദ്ധങ്ങളുടെ ലക്ഷ്യം. ചരിത്രത്തെ യഥാര്‍ത്ഥമായി ഗ്രഹിക്കുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാകും. മറ്റിതര മതങ്ങള്‍ യുദ്ധങ്ങളെ മതത്തിന്‍റെ പ്രചാരണമായി ഉപയോഗിച്ചത് പോലെ ഇസ്ലാം ഉപയോഗിച്ചിട്ടില്ല. മറിച്ച് നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം ഇസ്ലാം യുദ്ധത്തെ ഉപയോഗിച്ചു. ഇസ്ലാം തന്‍റെ ആദര്‍ശത്തെ മനുഷ്യ മനസ്സുകളില്‍ ഉണ്ടാക്കിത്തീര്‍ക്കാന്‍ വേണ്ടി യുദ്ധം ചെയ്തിട്ടില്ല. ഇസ്ലാമിന്‍റെ ആദ്യ യുദ്ധമായ ബദ്ര്‍ മുതല്‍ ഇതിന് വ്യക്തമായ തെളിവുകളാണ്.
ഇസ് ലാമിന്‍റെ യുദ്ധ രീതി:
ഇസ് ലാം കരുണയുടെ മതമായത് കൊണ്ടുതന്നെ ഇസ്ലാമിലെ മുഴുവന്‍ പ്രവര്‍ത്തികളും കരുണീയമായിരുന്നു. പ്രത്യേകിച്ച് ഇസ്ലാമിന്‍റെ യുദ്ധ സന്ദര്‍ഭത്തിലുള്ള കരുണ വളരെ സ്ഥാനീയമാണ്. യുദ്ധം മനുഷ്യന്‍റെ വികാരത്തെയും വിവേകത്തെയും കീഴ്പ്പെടുത്തുന്ന സന്ദര്‍ഭമാണ്. അവിടെ വികാരത്തിന് മാത്രമേ സ്ഥാനമുള്ളൂ. എങ്ങിനെയെങ്കിലും വിജയം വരിക്കുക, അവന്‍റെ ശത്രുവിന്‍റെ നെഞ്ച് പിളര്‍ക്കുക, അവനെ വധിക്കുക ഇത് മാത്രമാണ് ലക്ഷ്യം. പക്ഷെ, ഇസ്ലാം യുദ്ധ വേളയില്‍ പോലും തന്‍റെ വിവേകത്തെ വികാരത്തിന് അടിമപ്പെടുത്താന്‍ അനുവദിച്ചില്ല. മറിച്ച് വിവേകത്തോട് കൂടി കാര്യങ്ങള്‍ ചെയ്യുക. കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്മാരെയും കൊല്ലരുത്. രാത്രിയില്‍ അക്രമം പാടില്ല. വൃക്ഷങ്ങള്‍, തോട്ടങ്ങള്‍ മുതലായവ വെട്ടി നശിപ്പിക്കരുത്. തന്‍റെ പ്രതിയോഗികളെ മാത്രം വധിക്കുക. ബാക്കിയുള്ളവരെ തടവില്‍ പിടിക്കുക. ഇനി ശത്രുഭാഗത്ത് നിന്നും മോചന ദ്രവ്യം തരാന്‍ തയ്യാറാണെങ്കില്‍ അത് സ്വീകരിച്ച് മോചിപ്പിച്ചയക്കാം. ഇതെല്ലാം ഇസ്ലാമിന്‍റെ യുദ്ധ നിയമങ്ങളാണ്.
യുദ്ധ വേളയില്‍ പോലും മനുഷ്യന്‍ ഇലാഹീ സ്മരണ നിലനിര്‍ത്താന്‍ ഇസ് ലാം നിര്‍ദ്ദേശിക്കുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ നമസ്കാര സമയമായാല്‍ അത് നിര്‍വ്വഹിക്കണം. ഇതിലൂടെയെല്ലാം ഇസ്ലാമിലെ യുദ്ധങ്ങള്‍ ഒരു കൂട്ടരെ നശിപ്പിക്കാനോ അക്രമിക്കാനോ അല്ല. മറിച്ച് ഇസ്ലാമാകുന്ന സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനാണ്. മുസ്ലിംകള്‍ ഒരു നാട്ടില്‍ ചെന്നാല്‍ ഉടനെ തന്നെ യുദ്ധം അഴിച്ചുവിടുകയല്ല ചെയ്യുന്നത്. മറിച്ച് മൂന്നിലൊരു കാര്യം തെരഞ്ഞെടുക്കാനുള്ള സാവകാശം നല്‍കും. ഒന്നുകില്‍ അവരെല്ലാം ഇസ്ലാം സ്വീകരിക്കണം. അല്ലെങ്കില്‍ ഇസ്ലാമിന്‍റെ കീഴില്‍ കപ്പം നല്‍കി താമസിക്കണം. മൂന്നാമതായി മാത്രമാണ് അവരോട് യുദ്ധത്തിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്യുന്നത്. അല്ലാതെ പൊടുന്നനെ തന്നെ ഒരു നാടിന്‍റെ മേല്‍ അക്രമം അഴിച്ചുവിടുകയില്ല. ഇതിനെല്ലാത്തിനും പുറമെ മുസ്ലിംകളുടെ യുദ്ധ സംഘം ആ നാട്ടിലേക്ക് പോകുന്നതിന് മുമ്പായി ചെറിയ ചെറിയ ഇസ്ലാമിക പ്രബോധന സംഘം ആ നാട്ടിലേക്ക് പുറപ്പെടുകയും ഇസ്ലാമിനെ കുറിച്ച് അവര്‍ക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുത്തിട്ടുണ്ടാകും.
ഒന്ന് ചിന്തിച്ചുനോക്കൂ... ഇസ്ലാമിലെ യുദ്ധങ്ങള്‍ ഒരു സമൂഹത്തെ നശിപ്പിക്കാന്‍ വേണ്ടിയായിരുന്നോ.? അതോ അവരെ സംസ്കാര സമ്പന്നരാക്കുന്നതിന് വേണ്ടിയായിരുന്നോ.? ഇസ്ലാം ഒരിക്കലും യുദ്ധം കൊണ്ട് ഒരു നാടിനെയും നശിപ്പിച്ചിട്ടില്ല. അവര്‍ക്ക് പുരോഗതി മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്തിന്‍റെ വിവിധങ്ങളായ രാജ്യങ്ങള്‍ ഈ നഗ്ന സത്യത്തിന് സാക്ഷിയാണ്. ചരിത്രം നിഷ്പക്ഷമായി പഠിക്കുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാകും.
പക്ഷെ, ഖേദകരമെന്ന് പറയട്ടെ.! ഇന്ന് ഏറ്റവും കൂടുതല്‍ ആരോപണ വിധേയമായിരിക്കുന്നത് ഇസ്ലാമിന്‍റെ ജിഹാദാണ്. ഇസ്ലാമിക ജിഹാദീ ചരിത്രങ്ങളുടെ കരണീയമായ വശങ്ങളെ വളച്ചോടിച്ച് അവതരിപ്പിക്കുന്നതില്‍ ചരിത്രകാരന്മാര്‍ വന്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നു. ഇസ്ലാമിലെ തുറന്ന അദ്ധ്യായം ജിഹാദ് ആയത് കൊണ്ടുതന്നെ അവര്‍ അതില്‍ കയറികളിച്ചു. ഫലം ഇസ്ലാം ക്രൂരതയുടെ മതമായി. ഭീകരതയുടെ മതമായി. പിന്നെ ഇസ്ലാമിലെ ജിഹാദിനെ വിമര്‍ശിക്കാന്‍ മുസ്ലിംകളും കാരണക്കാരാണ്. എല്ലാത്തിനും പരിഹാരം ജിഹാദാണെന്ന് അവര്‍ മനസ്സിലാക്കുകയും ഇസ്ലാമിന്‍റെ കരുണയുടെ അദ്ധ്യായം അവര്‍ മറന്നുപോകുകയും ജിഹാദീ ആവേശം മൂത്ത് ബുദ്ധിയില്‍ ഉദിച്ചതെല്ലാം അവര്‍ ചെയ്തുകൂട്ടുന്നു. ഇവരും ജിഹാദീ ചരിത്രം മനസ്സിലാക്കല്‍ അനിവാര്യമാണ്. ചുരുക്കത്തില്‍ ഇസ്ലാമിലെ ജിഹാദീ ചരിത്രം വളരെ സുന്ദരവും സുമോഹനവുമാണ്. ആര് അതിനെ കുറിച്ച് നിഷ്പക്ഷമായി പഠിക്കുന്നോ അവര്‍ സത്യം മനസ്സിലാക്കും. ഇസ്ലാമിലേക്ക് അവന്‍റെ ഹൃദയത്തെ അല്ലാഹു വിശാലമാക്കും. അല്ലാഹു എല്ലാവര്‍ക്കും അതിന് തൗഫീഖ് നല്‍കട്ടെ.! 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

എന്‍റെ ഇൽമീ ജീവിതത്തിലെ അടർത്തി മാറ്റാൻ കഴിയാത്ത ആത്മമിത്രം.!

 മർഹൂം മുഫ്തി ഷാഹ് നവാസ് ഹസനി ഖാസിമി. 

എന്‍റെ ഇൽമീ ജീവിതത്തിലെ അടർത്തി മാറ്റാൻ കഴിയാത്ത ആത്മമിത്രം.! 
-അഷ്റഫ് മൗലവി ഹസനി ഖാസിമി
എന്‍റെ ഇൽമീ ജീവിതത്തിലെ അടർത്തി മാറ്റാൻ കഴിയാത്ത ആത്മമിത്രം, ഒരേ ക്ലാസ്സിൽ ഒരുമിച്ച് വാശിയോടെ പഠിച്ച്, ഒരു റൂമിൽ കിടന്നുറങ്ങി, ഒരു പാത്രത്തിൽ നിന്നും ഉണ്ട് കഴിഞ്ഞു കൂടിയ സുദീർഘമായ ഏഴ് വർഷങ്ങൾ.... അതായിരുന്നു ഇന്ന് 13-3-2021 ശനി രാവിലെ മരണപ്പെട്ട മുഫ്തി ഷാനവാസ് മൗലവി അൽ ഹസനി അൽഖാസിമി. 

ജീവിതത്തിൽ സഹകരിക്കാൻ തുടങ്ങിയ കാലം മുതൽ ദേഷ്യത്തോടെ ഒരു തവണ പോലും എന്നോട് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മുഖം കറുത്ത് എന്നോട് പെരുമാറിയിട്ടേയില്ല.

1997 ൽ കായം കുളം ഹസനിയയിൽ ഷാനവാസ് എന്ന കൗമാരക്കാരൻ പഠിക്കാൻ വന്ന് ചേർന്നു. അന്ന് ഞങ്ങൾക്ക് ഷാനവാസ് എന്ന വ്യക്തി അഭിമാനമായിരുന്നു. കാരണം, ഞങ്ങളുടെ ക്ലാസ്സിൽ  ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന ഏക മുത അല്ലിമായിരുന്നു കൊച്ചു ഷാനവാസ്. 

പ്രിയ കൂട്ടുകാരൻ പഠനത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. ബുദ്ധിശക്തി യും പക്വതയും ക്ഷമയും ഉള്ള വ്യക്തിത്വം ആയിരുന്നു. എല്ലാ വർഷവും വാശിയോടെ പഠനത്തിൽ മികവ് തെളിയിക്കാൻ പരിശ്രമിച്ച ആത്മ സുഹൃത്ത്. രാത്രിയിൽ പാഠങ്ങൾ സുഹൃത്തുക്കൾക്ക് വിശദീകരിച്ചു കൊടുക്കുന്നതിലും നല്ല താത്പര്യം ആയിരുന്നു ഷാനവാസ് എന്ന മുതഅല്ലിമിന്.

 പഠനം പൂർത്തിയാക്കി ദയൂബന്ദിൽ അഡ്മിഷന് പോയപ്പോൾ പോലും ഞങ്ങൾ ഒരുമിച്ചായിരുന്നു. എനിക്ക് ദാറുൽ ഉലൂമിലും അദ്ദേഹം  ദാറുൽ ഉലൂം വഖ്ഫിലും അഡ്മിഷൻ ശരിയായി.
അദ്ദേഹം വഖ്ഫിലെ വിദ്യാർത്ഥി ആയിരിക്കെ സമയം കിട്ടുമ്പോഴെല്ലാം ഞങ്ങൾ പരസ്പരം കണ്ട് മുട്ടാറുണ്ടായിരുന്നു. സൽക്കരിക്കാൻ അതീവ താല്പര്യം വച്ച് പുലർത്തിയ പ്രിയ സുഹൃത്ത് വെള്ളിയാഴ്ചകളിൽ എന്നെ പ്രത്യേകം ഓർത്തു ക്ഷണിക്കുമായിരുന്നു. എന്റെ മറ്റുള്ള സുഹൃത്തുക്കളും അക്കാര്യത്തിൽ ശ്രദ്ധിക്കുമായിരുന്നു എന്ന് സാന്ദർഭികമായി പറയട്ടെ.

അദ്ദേഹത്തോടൊപ്പം പഠിക്കാൻ ഭാഗ്യം ലഭിച്ചതും ഒരു മഹാസൗഭാഗ്യമാണെന്ന് ഞാൻ മനസ്സിലാക്കുകയാണ്.

എന്റെ ആദരണീയനായ ഗുരുവര്യൻ ബഹുമാന്യനായ മുഫ്തി സുലൈമാൻ ഉസ്താദിന്റെ രണ്ടാമത്തെ മകളെ വിവാഹം ചെയ്ത് സൗഭാഗ്യം നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കാൻ അല്ലാഹു അദ്ദേഹത്തിന് തൗഫീഖ് നൽകി.

ധാരാളം സമ്പത്ത് അല്ലാഹു കനിഞ്ഞരുളിയിരുന്നു അദ്ദേഹത്തിന്. ആ സമ്പാദ്യത്തിന്റെ വലിയൊരളവോളം ചെലവഴിച്ചത് ദീനീ ദഅ്വത്തിനും തഅ്ലീമിനും തഅല്ലുമിനും വേണ്ടി ആയിരുന്നു. അദ്ദേഹം ഇത്രത്തോളം ദീനീ രംഗത്ത് പുരോഗതി പ്രാപിച്ചതിന് കാരണം സ്നേഹനിധിയായ പിതാവാണ്. മകനെ നല്ല മാർഗ്ഗത്തിൽ പറഞ്ഞയച്ച അദ്ദേഹം പിന്നീട് മകന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുക കൂടി ചെയ്തപ്പോൾ പള്ളുരുത്തി എന്ന പ്രദേശത്ത് നല്ലൊരു ദീനീ സ്ഥാപനം വളർന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ലളിത ജീവിതം, വിനയം, സൗമ്യത എല്ലാമെല്ലാം മുഫ്തി ഷാനവാസ് മൗലവി യിൽ സമ്മേളിച്ചിരുന്നു. തബ്ലീഗിന്റെ പുണ്യമായ അമലിന് പ്രാധാന്യം നൽകി അതേ വഴിയിൽ സഞ്ചരിച്ച ഒരാളായിരുന്നു ഷാനവാസ് മൗലവി. ഈ ആധുനിക യുഗത്തിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് അകലം പാലിച്ച് സൂക്ഷ്മതയോടെ ജീവിതം നയിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ധാരാളം മുതഅല്ലിമുകൾ പഠനം പൂർത്തിയാക്കി സനദ് നൽകുവാനായി എല്ലാ ഏർപ്പാടുകളും ചെയ്തു മുന്നോട്ടു പോകവേയാണ് പൊടുന്നനെ അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനം വന്നെത്തിയത്. അല്ലാഹുവിന്റെ റഹ്മതിലേക്ക് എന്റെ ആത്മസുഹൃത്ത് അതിവേഗം യാത്രയായി.

പൊടുന്നനെയുണ്ടായ വേർപാട് തെല്ലൊന്നുമല്ല എന്നെ ദു:ഖത്തിലാഴ്ത്തിയത്. എന്റെ ഹൃദയം നുറുങ്ങിപ്പോകുകയാണ്. മരണവാർത്ത സത്യത്തിൽ എന്റെ ഞരമ്പുകളെപ്പോലും മരവിപ്പിച്ചു കളഞ്ഞു.

ഏറ്റവും അവസാനം ഞാൻ അദ്ദേഹത്തെ കണ്ടത് പള്ളുരുത്തിയിൽ വച്ച് എന്റെ മറ്റൊരു സൃഹൃത്തായ അബ്ദുറഹ്മാൻ കൊച്ചി യുടെ സ്ഥാപനത്തിൽ വച്ചായിരുന്നു. അന്ന് എന്നോട് മുഫ്തി ഷാനവാസ് മൗലവി പറഞ്ഞു: നീ പോകുന്നതിന് മുമ്പ് സമയം വൈകിയില്ലെങ്കിൽ മദ്രസയിലൊന്ന് വന്നിട്ട് പോകണം. പക്ഷേ, സമയം ഏറെ വൈകിയതിനാൽ എനിക്ക് പോകാൻ സാധിച്ചില്ല. ഇനിയൊരിക്കലും കാണാൻ സാധിക്കാത്ത വിധം ഒരു വേർപിരിയലായിരുന്നു അതെന്ന് ഞാൻ നിനച്ചില്ല. 

എന്റെ വിരലുകൾ വിറകൊള്ളുകയാണ്. എന്റെ മനസ്സ് വിങ്ങുകയാണ്. എന്റെ നയനങ്ങൾ നിറഞ്ഞ് കവിയുകയാണ്. എന്റെ കവിൾതടങ്ങളിലൂടെ കണ്ണീർ ഒഴുകുകയാണ്. പുന്നാര സുഹൃത്തേ, താങ്കൾ അല്ലാഹുവിന്റെ റഹ്മതിലേക്ക് ആണല്ലോ യാത്ര ആയത്. ഞാൻ അതോർത്ത് സമാധാനിക്കുന്നു. അലംഘനീയമായ തീരുമാനങ്ങളെ നമുക്ക് മറികടക്കാൻ ആവില്ലല്ലോ. അവസ്ഥകളോട് പൊരുത്തപ്പെടാനല്ലാതെ എന്തിനാണ് സാധിക്കുക.?

അല്ലാഹു മർഹൂമിന് റഹ്മത് ചൊരിയട്ടെ. മഗ്ഫിറത് പ്രദാനം ചെയ്യട്ടെ. നാളെ പാരത്രിക ലോകത്ത് സ്വർഗ്ഗത്തിൽ അല്ലാഹു ഉന്നത ദറജകൾ നൽകി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ അല്ലാഹു നമുക്ക് ഭാഗ്യം നൽകട്ടെ.

ഈ ഭൗതിക ജീവിതത്തിൽ അദ്ദേഹം ചെയ്ത എല്ലാ സൽക്കർമ്മങ്ങളെയും അല്ലാഹു സ്വീകരിക്കട്ടെ. അദ്ദേഹത്തിന് പകരമായി നിഅ്മൽ ബദൽ അല്ലാഹു നൽകട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിന് പരിപൂർണ്ണ സമാധാനവും സഹനതയും നൽകട്ടെ. അദ്ദേഹത്തിന്റെ സ്ഥാപനത്തെ അല്ലാഹു ഖിയാമത് നാൾ വരെ നിലനിർത്തട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

പ്രിയപ്പെട്ടവനേ, 
തിരക്കുകൂട്ടി കുതിച്ചു പാഞ്ഞത് ഇതിനായിരുന്നോ.? 
✒ -ഹാഫിസ് അബ്ദുശ്ശകൂർ അൽഖാസിമി 

എന്‍റെ ഇൽമീ ജീവിതത്തിലെ അടർത്തി മാറ്റാൻ കഴിയാത്ത ആത്മമിത്രം.! 
✒ -അഷ്റഫ് മൗലവി ഹസനി ഖാസിമി

പക്വതയും ക്ഷമയും പുഞ്ചിരിയും കൈമുതലാക്കിയ വ്യക്തിത്വം.! 
✒ -ത്വല്‍ഹ മൗലവി ഹസനി ഖാസിമി കൊല്ലം

ഇസ് ലാമിക ജിഹാദും ദുഷ്പ്രചരണങ്ങളും.
✒ -മര്‍ഹൂം മുഫ്തി മുഹമ്മദ് ഷാനവാസ് കൊച്ചി എഴുതിയ  ലേഖനം.!
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...