Wednesday, March 24, 2021

ഇസ് ലാമിക ജിഹാദും ദുഷ്പ്രചരണങ്ങളും.


 ഇസ് ലാമിക ജിഹാദും ദുഷ്പ്രചരണങ്ങളും.

-മര്‍ഹൂം മുഫ്തി മുഹമ്മദ് ഷാനവാസ് കൊച്ചി. 

പരിശുദ്ധ ഇസ് ലാം അല്ലാഹുവിന്‍റെ അന്തിമ സന്ദേശമാണ്. ഈ സന്ദേശത്തെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മുഖേന അല്ലാഹു മാലോകര്‍ക്ക് നല്‍കുകയും ചെയ്തു. ഏതൊരു മനുഷ്യന്‍ ഈ സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ സന്നദ്ധനാകുന്നുവോ അവന്‍ എല്ലാ വിധ സുഖങ്ങളും കരസ്ഥമാക്കിയവനാകും. ഏതൊരു വ്യക്തി ഈ സന്ദേശത്തെ തൃണവല്‍ക്കരിക്കുകയും തന്‍റെ മുഖത്തെ തിരിച്ചുകളയുകയും ചെയ്യുന്നുവോ അവന്‍ പരാജിതനായിത്തീരും.
പരിശുദ്ധ ഇസ് ലാമിന്‍റെ തേരോട്ടം മനുഷ്യ ഹൃദയങ്ങളില്‍ ആരംഭിച്ചത് മുതല്‍ ആ ഇസ്ലാമിനും അതിന്‍റെ വക്താക്കള്‍ക്കും ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. ആക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഉപദ്രവങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. സാമൂഹിക ഉപരോധം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രതിസന്ധി യുദ്ധമാണ്. യുദ്ധങ്ങള്‍ ഏറ്റവും ഉയര്‍ന്ന ഒരു പ്രതിസന്ധി തന്നെയാണ്. യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ ഒരുചില വ്യക്തികളുടെ നഷ്ടമോ ഒരു രാഷ്ട്രത്തിന്‍റെ സാമ്പത്തിക നഷ്ടമോ മാത്രമല്ല. മറിച്ച് ഒരു രാഷ്ട്രത്തിന്‍റെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്‍റെ, അല്ലെങ്കില്‍ ഒരു സമുദായത്തിന്‍റെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ഉന്മൂലനമാണ് യുദ്ധം. യുദ്ധത്തിന് വേണ്ടി കോപ്പു കൂട്ടുന്നതും ഈ ഒരു ഭയാനകമായ ലക്ഷ്യത്തിന് വേണ്ടിയാണ്. യുദ്ധം മൂലം രാഷ്ട്രം നശിക്കുന്നു. സംസ്കാരം നശിക്കുന്നു. സാമ്പത്തിക മേഖലകള്‍ താറുമാറാകുന്നു. സാമുദായിക ചിഹ്നങ്ങള്‍ അല്ലെങ്കില്‍ ആദര്‍ശങ്ങള്‍ നിലംപൊത്തുന്നു.
ഇസ്ലാമിക ചരിത്രത്തിലും യുദ്ധങ്ങളുടെ സ്ഥാനം വളരെ പ്രസക്തമാണ്. ഇസ്ലാമും മുസ്ലിംകളും ചെയ്യേണ്ടിവന്ന യുദ്ധങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. അത് ബദ്റില്‍ തുടങ്ങി എണ്ണമില്ലാത്ത നിലയില്‍ നീണ്ട് കിടക്കുന്നു. പക്ഷെ, ഇസ്ലാം യുദ്ധം ചെയ്തത് വിട്ടിപ്പിടിക്കാനല്ല. മുന്‍പറഞ്ഞ ഭീകരമായ ഉദ്ദേശ-ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയല്ല. മറിച്ച് പരിശുദ്ധ ഇസ്ലാം സത്യത്തിന്‍റെ മതമാണ്. സമാധാനത്തിന്‍റെ മതമാണ്. അത് ഒരു മനുഷ്യനെ തന്‍റെ യഥാര്‍ത്ഥ സ്രഷ്ടാവിലേക്ക് കൊണ്ടെത്തിക്കുന്നു. തന്‍റെ സ്രഷ്ടാവിനെ അറിയാതെ, കണ്ണില്‍ കണ്ട സൃഷ്ടികളെ ആരാധിച്ച്, സമാധാനമില്ലാതെ കൊള്ളയും കൊലയും അനാവശ്യ പ്രവര്‍ത്തനങ്ങളും ആചാരമാക്കി ജീവിക്കുന്ന ഒരു സമൂഹത്തിന് അത് പ്രകാശം നല്‍കുന്നു. ഇതാണ് ഇസ്ലാമിന്‍റെ സന്ദേശം. ഈ സന്ദേശത്തെ തന്‍റെ ജീവിതത്തില്‍ പകര്‍ത്തുന്നതിനും മറ്റുള്ളവര്‍ക്ക് ഈ സന്ദേശം കൈമാറുന്നതിനും തടസ്സം നില്‍ക്കുന്ന മനുഷ്യ പിശാചുക്കളെ ആട്ടിയോടിക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം യുദ്ധം ചെയ്തത്. ഒരു സമൂഹത്തിന്‍റെ സാമുദായിക-സാംസ്കാരിക മേഖലയെ പിച്ചിച്ചീന്തലല്ലായിരുന്നു ഇസ്ലാമിക യുദ്ധങ്ങളുടെ ലക്ഷ്യം. ചരിത്രത്തെ യഥാര്‍ത്ഥമായി ഗ്രഹിക്കുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാകും. മറ്റിതര മതങ്ങള്‍ യുദ്ധങ്ങളെ മതത്തിന്‍റെ പ്രചാരണമായി ഉപയോഗിച്ചത് പോലെ ഇസ്ലാം ഉപയോഗിച്ചിട്ടില്ല. മറിച്ച് നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം ഇസ്ലാം യുദ്ധത്തെ ഉപയോഗിച്ചു. ഇസ്ലാം തന്‍റെ ആദര്‍ശത്തെ മനുഷ്യ മനസ്സുകളില്‍ ഉണ്ടാക്കിത്തീര്‍ക്കാന്‍ വേണ്ടി യുദ്ധം ചെയ്തിട്ടില്ല. ഇസ്ലാമിന്‍റെ ആദ്യ യുദ്ധമായ ബദ്ര്‍ മുതല്‍ ഇതിന് വ്യക്തമായ തെളിവുകളാണ്.
ഇസ് ലാമിന്‍റെ യുദ്ധ രീതി:
ഇസ് ലാം കരുണയുടെ മതമായത് കൊണ്ടുതന്നെ ഇസ്ലാമിലെ മുഴുവന്‍ പ്രവര്‍ത്തികളും കരുണീയമായിരുന്നു. പ്രത്യേകിച്ച് ഇസ്ലാമിന്‍റെ യുദ്ധ സന്ദര്‍ഭത്തിലുള്ള കരുണ വളരെ സ്ഥാനീയമാണ്. യുദ്ധം മനുഷ്യന്‍റെ വികാരത്തെയും വിവേകത്തെയും കീഴ്പ്പെടുത്തുന്ന സന്ദര്‍ഭമാണ്. അവിടെ വികാരത്തിന് മാത്രമേ സ്ഥാനമുള്ളൂ. എങ്ങിനെയെങ്കിലും വിജയം വരിക്കുക, അവന്‍റെ ശത്രുവിന്‍റെ നെഞ്ച് പിളര്‍ക്കുക, അവനെ വധിക്കുക ഇത് മാത്രമാണ് ലക്ഷ്യം. പക്ഷെ, ഇസ്ലാം യുദ്ധ വേളയില്‍ പോലും തന്‍റെ വിവേകത്തെ വികാരത്തിന് അടിമപ്പെടുത്താന്‍ അനുവദിച്ചില്ല. മറിച്ച് വിവേകത്തോട് കൂടി കാര്യങ്ങള്‍ ചെയ്യുക. കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്മാരെയും കൊല്ലരുത്. രാത്രിയില്‍ അക്രമം പാടില്ല. വൃക്ഷങ്ങള്‍, തോട്ടങ്ങള്‍ മുതലായവ വെട്ടി നശിപ്പിക്കരുത്. തന്‍റെ പ്രതിയോഗികളെ മാത്രം വധിക്കുക. ബാക്കിയുള്ളവരെ തടവില്‍ പിടിക്കുക. ഇനി ശത്രുഭാഗത്ത് നിന്നും മോചന ദ്രവ്യം തരാന്‍ തയ്യാറാണെങ്കില്‍ അത് സ്വീകരിച്ച് മോചിപ്പിച്ചയക്കാം. ഇതെല്ലാം ഇസ്ലാമിന്‍റെ യുദ്ധ നിയമങ്ങളാണ്.
യുദ്ധ വേളയില്‍ പോലും മനുഷ്യന്‍ ഇലാഹീ സ്മരണ നിലനിര്‍ത്താന്‍ ഇസ് ലാം നിര്‍ദ്ദേശിക്കുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ നമസ്കാര സമയമായാല്‍ അത് നിര്‍വ്വഹിക്കണം. ഇതിലൂടെയെല്ലാം ഇസ്ലാമിലെ യുദ്ധങ്ങള്‍ ഒരു കൂട്ടരെ നശിപ്പിക്കാനോ അക്രമിക്കാനോ അല്ല. മറിച്ച് ഇസ്ലാമാകുന്ന സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനാണ്. മുസ്ലിംകള്‍ ഒരു നാട്ടില്‍ ചെന്നാല്‍ ഉടനെ തന്നെ യുദ്ധം അഴിച്ചുവിടുകയല്ല ചെയ്യുന്നത്. മറിച്ച് മൂന്നിലൊരു കാര്യം തെരഞ്ഞെടുക്കാനുള്ള സാവകാശം നല്‍കും. ഒന്നുകില്‍ അവരെല്ലാം ഇസ്ലാം സ്വീകരിക്കണം. അല്ലെങ്കില്‍ ഇസ്ലാമിന്‍റെ കീഴില്‍ കപ്പം നല്‍കി താമസിക്കണം. മൂന്നാമതായി മാത്രമാണ് അവരോട് യുദ്ധത്തിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്യുന്നത്. അല്ലാതെ പൊടുന്നനെ തന്നെ ഒരു നാടിന്‍റെ മേല്‍ അക്രമം അഴിച്ചുവിടുകയില്ല. ഇതിനെല്ലാത്തിനും പുറമെ മുസ്ലിംകളുടെ യുദ്ധ സംഘം ആ നാട്ടിലേക്ക് പോകുന്നതിന് മുമ്പായി ചെറിയ ചെറിയ ഇസ്ലാമിക പ്രബോധന സംഘം ആ നാട്ടിലേക്ക് പുറപ്പെടുകയും ഇസ്ലാമിനെ കുറിച്ച് അവര്‍ക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുത്തിട്ടുണ്ടാകും.
ഒന്ന് ചിന്തിച്ചുനോക്കൂ... ഇസ്ലാമിലെ യുദ്ധങ്ങള്‍ ഒരു സമൂഹത്തെ നശിപ്പിക്കാന്‍ വേണ്ടിയായിരുന്നോ.? അതോ അവരെ സംസ്കാര സമ്പന്നരാക്കുന്നതിന് വേണ്ടിയായിരുന്നോ.? ഇസ്ലാം ഒരിക്കലും യുദ്ധം കൊണ്ട് ഒരു നാടിനെയും നശിപ്പിച്ചിട്ടില്ല. അവര്‍ക്ക് പുരോഗതി മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്തിന്‍റെ വിവിധങ്ങളായ രാജ്യങ്ങള്‍ ഈ നഗ്ന സത്യത്തിന് സാക്ഷിയാണ്. ചരിത്രം നിഷ്പക്ഷമായി പഠിക്കുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാകും.
പക്ഷെ, ഖേദകരമെന്ന് പറയട്ടെ.! ഇന്ന് ഏറ്റവും കൂടുതല്‍ ആരോപണ വിധേയമായിരിക്കുന്നത് ഇസ്ലാമിന്‍റെ ജിഹാദാണ്. ഇസ്ലാമിക ജിഹാദീ ചരിത്രങ്ങളുടെ കരണീയമായ വശങ്ങളെ വളച്ചോടിച്ച് അവതരിപ്പിക്കുന്നതില്‍ ചരിത്രകാരന്മാര്‍ വന്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നു. ഇസ്ലാമിലെ തുറന്ന അദ്ധ്യായം ജിഹാദ് ആയത് കൊണ്ടുതന്നെ അവര്‍ അതില്‍ കയറികളിച്ചു. ഫലം ഇസ്ലാം ക്രൂരതയുടെ മതമായി. ഭീകരതയുടെ മതമായി. പിന്നെ ഇസ്ലാമിലെ ജിഹാദിനെ വിമര്‍ശിക്കാന്‍ മുസ്ലിംകളും കാരണക്കാരാണ്. എല്ലാത്തിനും പരിഹാരം ജിഹാദാണെന്ന് അവര്‍ മനസ്സിലാക്കുകയും ഇസ്ലാമിന്‍റെ കരുണയുടെ അദ്ധ്യായം അവര്‍ മറന്നുപോകുകയും ജിഹാദീ ആവേശം മൂത്ത് ബുദ്ധിയില്‍ ഉദിച്ചതെല്ലാം അവര്‍ ചെയ്തുകൂട്ടുന്നു. ഇവരും ജിഹാദീ ചരിത്രം മനസ്സിലാക്കല്‍ അനിവാര്യമാണ്. ചുരുക്കത്തില്‍ ഇസ്ലാമിലെ ജിഹാദീ ചരിത്രം വളരെ സുന്ദരവും സുമോഹനവുമാണ്. ആര് അതിനെ കുറിച്ച് നിഷ്പക്ഷമായി പഠിക്കുന്നോ അവര്‍ സത്യം മനസ്സിലാക്കും. ഇസ്ലാമിലേക്ക് അവന്‍റെ ഹൃദയത്തെ അല്ലാഹു വിശാലമാക്കും. അല്ലാഹു എല്ലാവര്‍ക്കും അതിന് തൗഫീഖ് നല്‍കട്ടെ.! 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...