Thursday, October 3, 2019

🌾 ഈസ്വാല്‍ സ്വവാബ്: മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഈസ്വാല്‍ സ്വവാബ്: 
മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
https://swahabainfo.blogspot.com/2019/10/blog-post_3.html?spref=tw
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹു, നാം ഓരോരുത്തര്‍ക്കും നല്‍കിയ മഹത്തായ അനുഗ്രഹവും സുവര്‍ണ്ണാവസരവുമാണ് ഇഹലോക ജീവിതം. ഇത് വളരെ ഹൃസ്വമായതിനോടൊപ്പം അങ്ങേയറ്റം നിര്‍ണ്ണായകവുമാണ്. ഇതിനെ പ്രയോജനപ്പെടുത്തി സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും പാപങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്തവര്‍ മഹാഭാഗ്യവാന്മാരാണ്. ഇവര്‍ക്ക് ഇഹലോകത്ത് സമാധാനവും പരലോകത്ത് സമുന്നത വിജയവും ലഭിക്കുന്നതാണ്. സത്യവിശ്വാസം, സല്‍കര്‍മ്മം, ദോഷബാധയെ സൂക്ഷിക്കല്‍ ഇവ മൂന്നും പ്രധാന കാര്യങ്ങളാണെങ്കിലും ഇതില്‍ ഏറ്റവും മുഖ്യമായത് സത്യവിശ്വാസം സ്വീകരിക്കലും മഹാപാപമായ നിഷേധം വര്‍ജ്ജിക്കലുമാണ്. ഈ രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊണ്ട വ്യക്തി മരണപ്പെട്ടാലും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ബന്ധുമിത്രങ്ങള്‍ക്ക് ധാരാളം നന്മകള്‍ ചെയ്യാനും അവയുടെ പ്രതിഫലം എത്തിച്ച് കൊടുക്കാനും സാധിക്കുന്നതാണ്. ഈ കര്‍മ്മം മരണപ്പെട്ട് പോയവര്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നതിനോടൊപ്പം ഇത് നിര്‍വ്വഹിക്കുന്നവര്‍ക്കും ഉന്നത പ്രതിഫലങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്നതുമാണ്. 
ഇത് അല്ലാഹുവിന്‍റെ എത്ര വലിയ കരുണയും ഔദാര്യവുമാണ്.? നമ്മുടെ ബന്ധുമിത്രങ്ങള്‍ നമ്മില്‍ നിന്നും വിടപറഞ്ഞ് പരലോകത്തിലേക്ക് യാത്രയാകുമ്പോള്‍ ഒരു ഭാഗത്ത് അവര്‍ക്ക് അധികമായി സേവന-സഹായങ്ങള്‍ ചെയ്തിട്ടില്ലാ എന്ന ദു:ഖം നമ്മെ വേട്ടയാടും. മറുഭാഗത്ത് അല്ലാഹുവിലേക്ക് യാത്രയായ ദാസന്‍ ഓരോ നന്മകളെയും ആഗ്രഹിക്കുകയും പ്രതിഫലത്തെ കൊതിക്കുകയും ചെയ്യുന്നതാണ്. ഇത് രണ്ടിനും ഇസ്ലാം നിര്‍ദ്ദേശിക്കുന്ന വളരെ മഹത്തരമായ പരിഹാരമാണ് ഈസ്വാല്‍         സ്വവാബ്. പരിശുദ്ധ ഖുര്‍ആനും പുണ്യഹദീസുകളും ഇതിനെ പ്രേരിപ്പിക്കുന്നതിനോടൊപ്പം സ്വഹാബത്ത് മുതലുള്ള എല്ലാ മഹത്തുക്കളും വളരെ ശ്രദ്ധയോടെയും താല്‍പ്പര്യത്തോടെയും ഇത് അനുഷ്ഠിക്കുകയും ചെയ്തു.
പിശാചിന്‍റെ ആദ്യത്തെ പരിശ്രമം, നാം ആരും നന്മകള്‍ ചെയ്യരുതെന്നാണ്. ഈ വിഷയത്തില്‍ അവരെ പരാജയപ്പെടുത്തി മുമ്പോട്ട് വരുമ്പോള്‍ അവന്‍ നടത്തുന്ന മറ്റൊരു പരിശ്രമമാണ് നന്മകളെ നാശമാക്കുക എന്നത്. ഈ വിഷയത്തിലും, ഈ രണ്ട് പരിശ്രമങ്ങള്‍ അവന്‍ നടത്തുകയും നമ്മില്‍ പലരെയും പരാജയപ്പെടുത്തുകയും ചെയ്തുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മെക്കുറിച്ച് തന്നെ ശാന്തമായി ചിന്തിക്കുക. ഒന്നുങ്കില്‍ നമ്മില്‍ നിന്നും വിടപറഞ്ഞ മര്‍ഹൂമുകള്‍ക്ക് നാം ഒരു നന്മയും ചെയ്യുന്നില്ല.      അല്ലെങ്കില്‍ ചെയ്യുന്ന നന്മകളെ ആചാരങ്ങളും അനാചാരങ്ങളും ചിലവേള, ഹറാമുകളും കൊണ്ട് നശിപ്പിക്കുന്നു. മരിച്ച് പോയവരുടെ അനന്തര സ്വത്ത് വീതിക്കാതെ അതില്‍ നിന്നും ആചാരങ്ങള്‍ക്കുവേണ്ടി ചിലവഴിക്കുന്നത് അതിലൊന്നാണ്. 
മഹാനായ മുര്‍ഷിദ് ശൈഖ് മുസ്തഫാ രിഫാഈ പ്രസ്താവിക്കുന്നു: അല്ലാഹു ഈ സമുദായത്തില്‍ നല്‍കിയ അമൂല്യമായ രണ്ട് നന്മകളാണ് ഈസ്വാല്‍ സ്വവാബും ഖബ്ര്‍ സിയാറത്തും. ഇവ രണ്ടും വളരെ ലളിതമായതിനോടൊപ്പം അങ്ങേയറ്റം പ്രതിഫലങ്ങള്‍ നിറഞ്ഞതുമാണ്. ഉദാഹരണത്തിന്, പതിനായിരം മര്‍ഹൂമുകള്‍ അടങ്ങിയ ഒരു ഖബ്ര്‍സ്ഥാനില്‍ പോയി ഖബ്റാളികള്‍ക്ക് ആദരവോടെ സലാം പറഞ്ഞാല്‍ പതിനായിരം പ്രതിഫലമായിരിക്കും ലഭിക്കുക. (സിയാറത്തെ ഖുബൂര്‍) 
അല്ലാമാ റഷീദ് അഹ്മദ് ഗംഗോഹി (റഹ്) കുറിക്കുന്നു: നൂറ് രൂപ ദാനം ചെയ്ത് അതിന്‍റെ പ്രതിഫലം മുഴുവന്‍ മുഅ്മിനുകള്‍ക്കും എത്തിക്കണമെന്ന് ദുആ ചെയ്താല്‍ മുഴുവന്‍ മുഅ്മിനുകളും നൂറ് രൂപ വീതം ദാനം ചെയ്ത കൂലി അവര്‍ക്ക് ലഭിക്കുന്നതും അത്രയും നൂറ് രൂപകളുടെ പ്രതിഫലം ദാനം ചെയ്ത വ്യക്തിക്ക് ലഭിക്കുന്നതുമാണ്. (ഫത്താവാ റഷീദിയ്യാ). 
സുബ്ഹാനല്ലാഹ്, അല്ലാഹുവിന്‍റെ എത്രവിശാലമായ ഔദാര്യമാണിത്.! പക്ഷേ, ഇത് നമ്മില്‍ എത്രപേര്‍ ചെയ്യുന്നുണ്ട്. ചെയ്യുന്നവര്‍ക്കിടയില്‍ എന്തെല്ലാം അനാചാരങ്ങള്‍ പ്രചരിച്ചിരിക്കുന്നു.  
ചുരുക്കത്തില്‍, നാം ഈ രണ്ട് തെറ്റുകളും തിരുത്തുക. നമ്മില്‍ നിന്നും മരണപ്പെട്ട് പോയ ബന്ധുമിത്രങ്ങളെ സദാ ഓര്‍ക്കുക. അവര്‍ക്ക് സേവന-സഹായങ്ങള്‍ ചെയ്യുന്നതില്‍ നാം വലിയ കുറവ് വരുത്തിയിട്ടുണ്ടെന്നും അവര്‍ ഓരോ നന്മയെയും അങ്ങേയറ്റം കൊതിച്ച് കൊണ്ടിരിക്കുകയാണെന്നും ഓര്‍ക്കുക. 
താഴെ കൊടുക്കുന്ന നന്മകള്‍ കഴിവിന്‍റെ പരമാവധി നല്ലനിലയില്‍ പ്രവര്‍ത്തിക്കുക. നാമും ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ടവരാണെന്നും  നമുക്കും നന്മകള്‍ ആവശ്യമാണെന്നും ഉണരുക. നാം മറ്റുള്ളവരോട് വര്‍ത്തിക്കുന്നതുപോലെ നമ്മോടും മറ്റുള്ളവര്‍ പെരുമാറുന്നതാണ്. ആകയാല്‍ ഇവിടെ മരണപ്പെട്ട് പോയവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും ഒരുപോലെ മഹത്തരമായ പ്രതിഫലം ലഭിക്കുന്ന ഏതാനും കാര്യങ്ങള്‍ ഉദ്ധരിക്കുന്നു. ഇവ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അല്ലാഹു ഉതവി നല്‍കട്ടെ.!
1. കരച്ചിലും ദുആയും 
ബന്ധുമിത്രങ്ങളുടെ വേര്‍പാട്, മനസ്സിന് ദു:ഖമുണ്ടാക്കുക സ്വഭാവികമാണ്. എന്നാല്‍ ഇത് പരിധി വിടാതിരിക്കാനും നിയമത്തിന്‍റെ ഉള്ളില്‍ ഒതുങ്ങാനും ശ്രദ്ധിക്കേണ്ടതാണ്. അലമുറയിട്ട് കരയുന്നതും അനാവശ്യ വാക്കുകള്‍ വിളിച്ച് പറയുന്നതും തെറ്റാണ്. ഉമറുല്‍ ഫാറൂഖ് (റ) ന് നമസ്കാരത്തില്‍ വെച്ച് കുത്തേല്‍ക്കുകയും ശഹാദത്തിലേക്ക് നീങ്ങുകയും ചെയ്തപ്പോള്‍ മകള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ (റ) അല്‍പ്പം ശബ്ദത്തില്‍ നിലവിളിച്ചുപോയി. ഉടനെ ഉമറുല്‍ ഫാറൂഖ് (റ) തന്നെ പ്രസ്താവിച്ചു: ഇങ്ങനെ അലറിക്കരയുന്നതുകൊണ്ട് ശിക്ഷ ലഭിക്കുമെന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയത് നീ കേട്ടിട്ടില്ലേ.? ശേഷം ആത്മമിത്രമായ സുഹൈബ് (റ) വന്നപ്പോഴും അവസ്ഥ കണ്ട് ശബ്ദത്തില്‍ നിലവിളിച്ചുപോയി. ഉടനെ ഉമര്‍ (റ) പറഞ്ഞു: സുഹൈബേ, അലമുറയിട്ടുള്ള കരച്ചില്‍ ശിക്ഷയ്ക്ക് കാരണമാണെന്ന് നിനക്ക് അറിഞ്ഞുകൂടെ. (ബുഖാരി-മുസ്ലിം) 
ഇതിന്‍റെ അര്‍ത്ഥം മയ്യിത്തിന്‍റെ മേല്‍ കരയാനേ പാടില്ലെന്നോ മരണവീടുകളില്‍ പൊട്ടിച്ചിരിയും മറ്റും നടത്താമെന്നോ അല്ല. റസൂലുല്ലാഹി    (സ്വല്ലല്ലാഹു അലൈഹിവസല്ലം) കരഞ്ഞിട്ടുണ്ട്. മകന്‍ ഇബ്റാഹീം (റ) മരണപ്പെട്ടപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ നയനങ്ങള്‍ നിറഞ്ഞൊഴുകി. മകളുടെ കുഞ്ഞിന്‍റെ അന്ത്യനിമിഷം കണ്ടപ്പോഴും കണ്ണുനീര്‍ വാര്‍ക്കുകയുണ്ടായി. (ബുഖാരി-മുസ്ലിം). 
ഈ കണ്ണുനീര്‍ കണങ്ങള്‍ അല്ലാഹുവിന്‍റെ കാരുണ്യമാണ്. കൂടാതെ, ഇതിലൂടെ ദുആകള്‍ക്ക് സ്വീകാര്യത വരുന്നതുമാണ്. ആകയാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് മര്‍ഹൂമിനും കുടുംബത്തിനും എല്ലാവര്‍ക്കും വേണ്ടി ദുആ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
2. ആശ്വസിക്കുക, ആശ്വസിപ്പിക്കുക 
മരണം പോലുള്ള ദു:ഖവേളകളില്‍ അല്ലാഹുവിന്‍റെ വിധിയില്‍ തൃപ്തിപ്പെടുകയും സ്വയം സഹിക്കുകയും ദു:ഖിതരെ ക്ഷമയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുക. കാരുണ്യവാനായ അല്ലാഹുവിന്‍റെ കാരുണ്യം പ്രതീക്ഷിക്കുകയും മരണപ്പെട്ടവരെക്കുറിച്ച് സദ്ഭാവന പുലര്‍ത്തുകയും ചെയ്യുക. മാത്രമല്ല, ആരെങ്കിലും മരണത്തിലേക്ക് നീങ്ങുന്നതായി അനുഭവപ്പെട്ടാല്‍ അവര്‍ക്കും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷ പകര്‍ന്ന് കൊടുക്കേണ്ടതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ ഓരോരുത്തരുടെയും മരണം അല്ലാഹുവിനോട് ഉത്തമ പ്രതീക്ഷ പുലര്‍ത്തിക്കൊണ്ടായിരിക്കണം. (മുസ്ലിം). ഖുദ്സിയ്യായ ഒരു ഹദീസില്‍ വന്നിരിക്കുന്നു: അല്ലാഹു അറിയിക്കുന്നു: എന്‍റെ ദാസന്‍ എന്നെക്കുറിച്ച് ഭാവിക്കുന്നതുപോലെ ഞാന്‍ അവനോട് വര്‍ത്തിക്കുന്നതാണ്. 
മരിക്കാന്‍ പോകുന്നവര്‍ക്ക് ഇപ്രകാരം നല്ല ഭാവനകള്‍ പകര്‍ന്ന്      കൊടുക്കുകയും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷിപ്പിക്കുകയും തൗബ-ഇസ്തിഗ്ഫാറിലേക്ക് തിരിക്കുകയും ചെയ്യുക. മരണം സമാഗതമായെന്ന് മനസ്സിലായാല്‍ പുണ്യകലിമ ചൊല്ലിക്കൊണ്ടിരിക്കുക. ചൊല്ലുക എന്ന് പറയരുത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരുടെയെങ്കിലും അവസാന വാക്യം ലാ ഇലാഹ ഇല്ലല്ലാഹ് എന്നതായാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതാണ്. (ഇബ്നുഹിബ്ബാന്‍). 
ഇപ്രകാരം മയ്യിത്തിന്‍റെ ബന്ധുക്കളെയും ആശ്വസിപ്പിക്കുക. അല്ലാഹുവിന്‍റെ വിധിയില്‍ സംതൃപ്തരാകാനും അല്ലാഹുവിന്‍റെ തീരുമാനത്തിലെ, നല്ലവശങ്ങള്‍ ഓര്‍ക്കാനും പ്രേരിപ്പിക്കുക. ഈ വിഷയത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ച ആശയ-സമ്പുഷ്ടമായ വചനം അവരോട് പറയുക. കുറഞ്ഞ പക്ഷം ഇത്രയും പറയുക: അല്ലാഹു താങ്കള്‍ക്ക് ഉന്നത പ്രതിഫലവും സമാധാനവും മയ്യിത്തിന് മാപ്പും നല്‍കട്ടെ.! ഇതിന് തഅ്സിയത്ത് (അനുശോചനം) എന്ന് പറയപ്പെടുന്നു. ഇത് വളരെ പ്രധാനപ്പെട്ട സുന്നത്തും പുണ്യം നിറഞ്ഞ കര്‍മ്മവുമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും നാശനഷ്ടത്തില്‍ അകപ്പെട്ടവരെ ആശ്വസിപ്പിച്ചാല്‍ അവര്‍ക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം ലഭിക്കുന്നതാണ്. (മിശ്കാത്ത്). എന്നാല്‍ ഇത് മരണത്തിന്‍റെ മൂന്ന് ദിവസത്തിനുള്ളില്‍ നിര്‍വ്വഹിച്ചാല്‍ മതിയാകുന്നതാണെന്ന് ഓര്‍ക്കുക.
3. ജനാസ സംസ്കരണം 
വളരെയധികം പ്രതിഫലമുള്ള ഒരു കര്‍മ്മമാണിത്. റസൂലുല്ലാഹി      (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവിന്‍റെ പൊരുത്തവും പ്രതിഫലവും കരുതിക്കൊണ്ട് ആരെങ്കിലും മയ്യിത്ത് സംസ്കരണത്തില്‍ ആദ്യം മുതല്‍ അവസാനംവരെ പങ്കെടുക്കുന്നവന്, രണ്ട് ഉഹ്ദ് മലയുടെ അത്രയും സ്വര്‍ണ്ണം ദാനം ചെയ്ത പ്രതിഫലവും, നമസ്കാരത്തില്‍ മാത്രം പങ്കെടുക്കുന്നവന് ഒരു ഉഹ്ദ് മലയുടെ പ്രതിഫലവും ലഭിക്കുന്നതാണ്. (ബുഖാരി). ഈ ഹദീസില്‍ അല്ലാഹുവിന്‍റെ പൊരുത്തവും പ്രതിഫലവും കരുതിക്കൊണ്ട് എന്ന പ്രയോഗം വളരെയധികം ശ്രദ്ധേയമാണ്. 
ഇമാം ഇബ്നു ഹജര്‍ (റഹ്) പ്രസ്താവിക്കുന്നു: മയ്യിത്ത് സംസ്കരണത്തില്‍ പങ്കെടുക്കുന്നത് മൂന്ന് രീതിയിലാണ്. 1. ജനങ്ങളെ കാണിക്കാന്‍ വേണ്ടി. ഇതിന് ഒരു പ്രതിഫലവും ലഭിക്കുന്നതല്ല. മറിച്ച് ശിക്ഷയുണ്ടാകുന്നതാണ്. 2. ഇദ്ദേഹം ചെയ്ത ഉപകാരത്തിന് പ്രത്യുകപകാരം എന്ന നിലയില്‍. ഇതിന് പ്രത്യുപകാരത്തിന്‍റെ പ്രതിഫലം ലഭിക്കുമെങ്കിലും ഉപര്യുക്ത പ്രതിഫലം ലഭിക്കുന്നതല്ല. 3. പടച്ചവന്‍റെ പൊരുത്തത്തെ കരുതി പടച്ചവന് പൊരുത്തമായ നിലയില്‍ പ്രവര്‍ത്തിക്കുക. ഇതിന് മേല്‍പ്പറയപ്പെട്ട പ്രതിഫലം ലഭിക്കുന്നതാണ്. (ഫത്ഹുല്‍ ബാരി). ഈ വിഷയത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെ ചുരുക്കി കൊടുക്കുന്നു. 
അല്ലാഹുവിന്‍റെ ഉന്നതമായ പൊരുത്തവും പ്രതിഫലവും ലക്ഷ്യമിടുകയും പടച്ചവന് പൊരുത്തമായ കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുക. 
മയ്യിത്തിന്‍റെ കണ്ണുകള്‍ തുറന്നിരിക്കുകയാണെങ്കില്‍ ദുആ ചെയ്തുകൊണ്ട് തിരുമ്മി അടയ്ക്കുക. 
കൈകാലുകളുടെ സന്ധികള്‍ മയപ്പെടുത്തുക. 
താടി കെട്ടിവെക്കുകയും കാലുകള്‍ ചേര്‍ത്തുവെക്കുകയും ചെയ്യുക. 
മയ്യിത്തിനെ കുളിപ്പിക്കുന്നത് വലിയ പുണ്യകര്‍മ്മമാണ്. പക്ഷേ, ആവശ്യമില്ലാതെ കുളിപ്പിക്കുന്ന സ്ഥലത്ത് നില്‍ക്കരുത്. അവിടെ കുളിപ്പിക്കുന്ന ആളും സഹായിയും മാത്രമേ ഉണ്ടാകാവൂ. 
കഫന്‍ പുടവ ധരിപ്പിക്കുമ്പോഴും ആവശ്യമുണ്ടെങ്കില്‍ സഹായിക്കുക. 
മയ്യിത്തിനെ ചുമക്കുന്നത് വലിയ പുണ്യമാണ്. കഴിയുന്നത്ര ഇവയില്‍ പങ്കെടുക്കുക. 
അനുവാദമുള്ളവര്‍ക്ക് മയ്യിത്തിനെ കാണാവുന്നതാണ്. പക്ഷേ, ജനാസ പിന്താനും തിക്കും തിരക്കും ഉണ്ടാവാനും ഇടയാകരുത്. വിശിഷ്യാ മയ്യിത്തിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കേണ്ടതാണ്. 
വളരെ അത്യാവശ്യമില്ലാതെ അഭിപ്രായം പറയാതിരിക്കുക. വിശിഷ്യാ ചികിത്സ, മരണം മുതലായ കാര്യങ്ങളെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ ഉപേക്ഷിക്കുക. 
എല്ലാവരും കഴിയുന്നത്ര ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ മുതലായ നന്മകളില്‍ മുഴുകുക.
വീടിനുള്ളില്‍ തിരക്കുണ്ടാക്കുകയും ബഹളത്തിന് വഴിവെക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കുക.
4. ജനാസ നമസ്കാരം 
മയ്യിത്തിനും നമുക്കും ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ഒന്നാണ് മയ്യിത്ത് നമസ്കാരം. മയ്യിത്ത് നമസ്കാരത്തില്‍ കഴിയുന്നത്ര പങ്കെടുക്കേണ്ടതാണ്. യാത്രക്കിടയില്‍ മയ്യിത്ത് നമസ്കാരം കണ്ടാല്‍ വണ്ടി നിറുത്തി അതില്‍ കൂടുക. പ്രത്യേകിച്ചും ഹറമുകളില്‍ നടക്കുന്ന ജനാസ നമസ്കാരങ്ങളില്‍ പ്രത്യേകം പങ്കെടുക്കേണ്ടതാണ്. സദ്വൃത്തരായ ആളുകളെ   പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കണം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവിനോട് പങ്കുചേര്‍ക്കാത്ത നാല്‍പ്പത് പേര്‍, ഒരു മയ്യിത്തിന്‍റെ മേല്‍ നിസ്കരിച്ചാല്‍ അല്ലാഹു അവരുടെ ശുപാര്‍ശ സ്വീകരിക്കുന്നതാണ്. (മുസ്ലിം). എന്നാല്‍ ആളുകള്‍ കൂടുന്നതിനുവേണ്ടി മയ്യിത്ത് നമസ്കാരം അമിതമായി പിന്തിപ്പിക്കുകയും ചെയ്യരുത്. 
ജനാസ നമസ്കാരം കഴിയുന്നത്ര നല്ല നിലയില്‍ നിര്‍വ്വഹിക്കുക.           അതിന്‍റെ ദുആകള്‍ പഠിച്ചു പാരായണം ചെയ്യുക. മയ്യിത്ത് നിസ്കാരം നാല് തക്ബീറുകളാണ്. ഒന്നാമത്തെ തക്ബീറിന് ശേഷം ഫാത്തിഹയും രണ്ടാമത്തെ തക്ബീറിന് ശേഷം ഇബ്റാഹീമീ സ്വലാത്തും ഓതേണ്ടതാണ്. മൂന്നാമത്തെ തക്ബീറിന് ശേഷം മയ്യിത്ത് നമസ്കാരത്തിലെ പ്രധാന ഭാഗമായ ദുആയാണ്. ദൗര്‍ഭാഗ്യവശാല്‍ പലര്‍ക്കും ഇത് അറിയില്ല. അടുത്ത പേജില്‍ പ്രസ്തുത ദുആ കൊടുക്കുന്നുണ്ട്. അത് കൈയ്യില്‍ പിടിച്ചുകൊണ്ട് പത്തിരുപത് മയ്യിത്ത് നമസ്കാരങ്ങളില്‍ പാരായണം ചെയ്താല്‍ അത് കാണാതെ പഠിക്കാന്‍ സാധിക്കുന്നതാണ്. 
اللَّهُـمَّ اغْفِـرْ لَهُ ، وَارْحَمْـهُ ، وَعَافِهِ ، وَاعْفُ عَنْـهُ ، وَأَكْـرِمْ نُزُلَـهُ ، وَوَسِّـعْ مُدْخَـلَهُ ، وَاغْسِلْـهُ بِالْمَـاءِ وَالثَّـلْجِ وَالْبَـرَدِ ، وَنَقِّـهِ مِنَ الْخَطَـايَا كَمَا نَـقَّيْتَ الـثَّوْبَ الأَبْيَـضَ مِنَ الدَّنَـسِ،وَأَبْـدِلْهُ دَارًا خَـيْرًا مِنْ دَارِهِ ، وَأَهْلًا خَـيْرًا مِنْ أَهْلِـهِ ، وَزَوْجًا خَـيْرًا مِنْ زَوْجِهِ ، وَأَدْخِـلْهُ الْجَـنَّةَ ، وَأَعِـذْهُ مِنْ عَذَابِ الْقَـبْرِ وَعَذَابِ النَّـارِ
5. തദ്ഫീന്‍ 
പുരുഷന്‍മാര്‍ ഖബറിന്‍റെ അരികില്‍ വരെ അനുഗമിക്കുകയും അടക്കിയ ശേഷം കുറേനേരം ദിക്ര്‍-ദുആകളില്‍ മുഴുകുകയും ചെയ്യുക. എന്നാല്‍ മരണപ്പെട്ട അന്യസ്ത്രീകളെ ഖബ്റടക്കുന്ന നേരം അന്യപുരുഷന്മാര്‍ മാറി നില്‍ക്കേണ്ടതും അടക്കിയ ശേഷം വന്ന് ദിക്ര്‍-ദുആകള്‍ ചെയ്യേണ്ടതുമാണ്. 
അംറുബ്നുല്‍ ആസ് (റ) വിയോഗ നേരം ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു: എന്‍റെ മരണം സംഭവിച്ചാല്‍ അലമുറയിട്ട് കരയുന്ന ആരും എന്‍റെ ജനാസയോടൊപ്പം നടക്കരുത്. എന്നെ ഖബ്റടക്കി കഴിഞ്ഞാല്‍ നന്നായിട്ട് മണ്ണിട്ട് മൂടുക. എനിക്ക് ഇണക്കമുണ്ടാകുന്നതിനും രക്ഷിതാവിന്‍റെ ദൂതന്മാര്‍ക്ക് ശരിയുത്തരം നല്‍കുന്നതിനും ഒരു ഒട്ടകത്തെ അറുത്ത് മാംസം വിതരണം ചെയ്യപ്പെടുന്ന അത്രയും നേരം എന്‍റെ ഖബ്റിനരികില്‍ നിന്ന് നിങ്ങള്‍ ദുആ ഇരക്കുക.! 
6. കടമകള്‍ നിര്‍വ്വഹിക്കുക 
മനുഷ്യര്‍ക്ക് രണ്ടുവിഭാഗം കടമകളാണുള്ളത്. ഒന്ന്, അല്ലാഹുവിനോടുള്ള കടമകള്‍. രണ്ട്, അടിമകളോടുള്ള കടമകള്‍. ഇവകള്‍ കടമകളായതിനാല്‍ നിര്‍വ്വഹിച്ചാല്‍ ഉന്നത പ്രതിഫലവും നിര്‍വ്വഹിച്ചില്ലെങ്കില്‍ വലിയ ശിക്ഷയും ഉണ്ടാകുന്നതാണ്. എന്നാല്‍ ഇവകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പൊതുവില്‍ വീഴ്ച്ചകള്‍ സംഭവിക്കാറുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, കാരുണ്യവാനായ അല്ലാഹു മരണാനന്തരവും ഇത് നിര്‍വ്വഹിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വെച്ചിരിക്കുന്നു. ഈ വിഷയത്തില്‍ ഏറ്റവും ലളിതവും ശക്തവുമായ ഒരു വഴിയാണ് വസിയ്യത്ത് എഴുതി ഒരാളെ ഏല്‍പ്പിക്കുക എന്നത്. ഇദ്ദേഹത്തിന് വസിയ്യ് എന്ന് പറയപ്പെടുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: വസിയ്യത്ത് ചെയ്യേണ്ട എന്തെങ്കിലുമുള്ള വ്യക്തി, വസിയ്യത്ത് എഴുതി വെക്കാതെ രണ്ട് രാത്രി പോലും കഴിച്ച് കൂട്ടാന്‍ പാടില്ല. (മുസ്ലിം). വസിയ്യത്ത് പത്രത്തില്‍ പൊതുഉപദേശങ്ങള്‍ കൂടാതെ, ഉപരിസൂചിത രണ്ട് വിഷയങ്ങളില്‍ വന്ന വീഴ്ച്ചകള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, സമ്പത്തിന്‍റെ മൂന്നിലൊന്നില്‍ കുറഞ്ഞ തുക ഏതെങ്കിലും നല്ലവഴിയില്‍ ചിലവഴിക്കാനും വസിയ്യത്ത് ചെയ്യേണ്ടതാണ്. മാതൃകാപരമായ ഒരു വസിയ്യത്ത് പത്രം ഇവിടെ ഉദ്ധരിക്കുന്നു:
മാതൃകാ വസിയ്യത്ത് പത്രം 
അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കുന്നു. അല്ലാഹുവിന് സ്തുതി കീര്‍ത്തനങ്ങള്‍.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് സ്വലാത്ത്-സലാമുകള്‍. ഇത് ഇന്നയാളുടെ മകനായ ഇന്നയാളുടെ വസിയ്യത്ത് പത്രമാകുന്നു. 
അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ ആരുമില്ലെന്നും മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്നും മരണം, ലോകാവസാനം, പരലോകം, സ്വര്‍ഗ്ഗം, നരകം ഇവ സത്യമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. 
അല്ലാഹുവിനെ ഭയന്ന് സൂക്ഷ്മതയോടെ ജീവിക്കണമെന്ന് എന്‍റെ സന്താനങ്ങളോടും കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ ഉപദേശിക്കുന്നു. പരസ്പരം സ്നേഹവും, സാഹോദര്യവും, ബന്ധവും നിലനിറുത്തണമെന്നും ഉണര്‍ത്തുന്നു. ഞാനോ മറ്റാരെങ്കിലുമോ വിട്ടിട്ട് പോയ പണത്തിന്‍റെ പേരില്‍ ഭിന്നിക്കരുത്. ഇഹലോകം ഈച്ചയുടെ ചിറകിനേക്കാള്‍ നിസ്സാരമാണ്. കുടുംബബന്ധം മുറിക്കു ന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. പരസ്പര ബന്ധം ചേര്‍ക്കുകയും സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയും വേണം. ഇത് തന്നോടുള്ള ബന്ധം നിലനിറുത്തലാണ്. ഞാന്‍ ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും പൊരുത്തം ചോദിക്കുന്നു. നിങ്ങളും അവരോട് എനിക്ക് വേണ്ടി പൊരുത്തം ചോദിക്കുക. 
അല്ലാഹു എനിക്ക് നല്‍കിയ സമ്പത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം അല്ലാഹുവിന് വേണ്ടി ദാനം ചെയ്യുന്നു. ഇതിനെ വഖഫ് സ്വത്തിലോ നിലനില്‍ക്കുന്ന ദാനത്തിലോ ചേര്‍ക്കേണ്ടതാണ്. ഇതിന്‍റെ വരുമാനം രണ്ട് ഭാഗമാക്കണം. ഒന്ന്, വഖഫ് സ്വത്തിന്‍റെ വളര്‍ച്ചക്ക് ചിലവഴിക്കുക. രണ്ട് മസ്ജിദ്-മദ്റസ നിര്‍മാണം, രചനാ പ്രസിദ്ധീകരണം, സാധുക്കള്‍ക്ക് ആഹാര-വസ്ത്രങ്ങള്‍, അനാഥ-വിധവകളുടെ ആവശ്യങ്ങള്‍, പ്രബോധക-പണ്ഡിതരുടെ വീട്ട് കാര്യങ്ങള്‍, കിണര്‍ കുഴിക്കല്‍, യാത്രക്കാര്‍ക്ക് കുടിവെള്ള വിതരണം മുതലായ നന്‍മകളുടെ വഴികളില്‍ ചിലവഴിക്കുക. ഇക്കൂട്ടത്തില്‍ ഏറ്റവും ആവശ്യമുള്ളവരും അര്‍ഹരുമായ സന്താനങ്ങളേയും എന്‍റെ കുടുംബാംഗങ്ങളെയും പ്രത്യേകം പരിഗണിക്കേണ്ടതാകുന്നു. ഇക്കാര്യങ്ങളെല്ലാം നോക്കി നടത്താന്‍ ഇന്നയാളെ ചുമതലപ്പെടുത്തി 'വസ്വിയ്യ്' ആക്കുന്നു. അദ്ദേഹത്തിന് ശേഷം എന്‍റെ കുടുംബത്തില്‍ നിന്നും അദ്ദേഹം ഉചിതമായി കാണുന്ന നല്ല വ്യക്തിയെ ഏല്‍പ്പിക്കേണ്ടതാണ്. ഇതിന് വേണ്ടി അദ്ദേഹം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ വഴിയില്‍ ഇതിന്‍റെ വരുമാനത്തിന്‍റെ പത്തു ശതമാനം അദ്ദേഹത്തിന് എടുക്കാവുന്നതാണ്. ഇന്ന സ്ഥലത്ത് ഭൂസ്വത്തായി ഇത്രയും, കച്ചവടത്തിന്‍റെ പങ്കായി ഇത്രയും, സൂക്ഷിപ്പ് മുതലായി ഇത്രയും, എനിക്കു കിട്ടാനുള്ള കാശായി ഇത്രയും പണം എന്‍റെ പേരിലുണ്ട്. ഞാന്‍ ഇന്നവര്‍ക്ക് ഇത്ര കടങ്ങള്‍ കൊടുത്തു വീടാനുണ്ട്. അവ എത്രയും പെട്ടെന്ന് തന്നെ കൊടുത്തു വീടണമെന്ന് ഞാന്‍ അനന്തരാവകാശികളെ ഉപദേശിക്കുന്നു. ശരീഅത്തില്‍ പരിഗണനീയമായ ബോധം ഉണ്ടായിരിക്കവെ ഞാന്‍ തയ്യാറാക്കിയ വസ്വിയ്യത്താണിത്.
ഒപ്പ് ; 
തീയതി ; സാക്ഷികള്‍ ; 
വസിയ്യത്തില്‍ മൂന്നിലൊന്നിന്‍റെ ഉള്ളില്‍ നില്‍ക്കുന്ന സമ്പത്ത് ദാനധര്‍മ്മമായി വസിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല്‍ അക്രമപരമായ എന്തെങ്കിലും കാര്യം വസിയ്യത്ത് ചെയ്താല്‍ അത് നടപ്പിലാക്കാന്‍ പാടില്ല. ഇംറാനുബ്നു ഹുസൈന്‍ (റ) നിവേദനം. ഒരു വ്യക്തി മരണ സമയത്ത് ആറ് അടിമകളെ മോചിപ്പിച്ചു. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ ഇത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അറിയിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ദേഷ്യപ്പെടുകയും ഇത് അറിഞ്ഞിരുന്നെങ്കില്‍ ജനാസ നമസ്കരിക്കുകയില്ലായിരുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു. തുടര്‍ന്ന്  ആറുപേര്‍ക്കിടയില്‍ നറുക്കിട്ട് രണ്ടുപേരെ മാത്രം മോചിപ്പിക്കുകയുണ്ടായി. (അഹ്മദ്).
ഇപ്രകാരം മയ്യിത്തിന്‍റെ മേല്‍ വല്ല കടങ്ങളുമുണ്ടെങ്കില്‍ അത് കൊടുത്ത് വീടാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, വസിയ്യത്തിലെ ദാനത്തേക്കാളും ഇതിനെ മുന്തിക്കേണ്ടതുമാണ്. സൃഷ്ടികളോടുള്ള കടത്തേക്കാളും ഗൗരവമാണ് അല്ലാഹുവിനോടുള്ള കടമകള്‍. വിശിഷ്യാ ഹജ്ജ് ഫര്‍ളായ വ്യക്തിയാണെങ്കില്‍ അത് നിര്‍വ്വഹിക്കാന്‍ ഏര്‍പ്പാട് ചെയ്യേണ്ടതാണ്. മയ്യിത്തിന്‍റെ മേല്‍ നോമ്പ് വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് പിടിച്ച് വീട്ടേണ്ടതാണ്. നേര്‍ച്ച വല്ലതും ഉണ്ടെങ്കില്‍ അവ പൂര്‍ത്തീകരിക്കേണ്ടതാണ്. 
സൃഷ്ടികളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത കൂടാതെ, അക്രമങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാപ്പ് ചെയ്യിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. അക്രമിക്കപ്പെട്ടവര്‍ മാപ്പ് കൊടുക്കുന്നത്, വളരെ പ്രതിഫലാര്‍ഹമാണ്. സാമ്പത്തിക ബാധ്യത മാപ്പാക്കുന്നത് വലിയ പുണ്യമാണ്. ഇനി ആര്‍ക്കെങ്കിലും കട ബാധ്യതയുണ്ടെങ്കില്‍ അത് കൊടുത്തുവീടാന്‍ സഹകരിക്കുന്നത് പ്രധാനപ്പെട്ട സുന്നത്തും സ്വഹാബത്തിന്‍റെ മാതൃകയുമാണ്. 
ഇതുപോലെ മയ്യിത്തിന്‍റെ അനന്തര സ്വത്തുക്കള്‍ ശരീഅത്തിന് അനുസൃതമായി വീതിക്കാനും ശ്രദ്ധിക്കേണ്ടതാണ്. പരിശുദ്ധ ഖുര്‍ആനില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ട സ്ഥലത്തിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹു നിങ്ങളോട് വസിയ്യത്ത് ചെയ്യുന്നു എന്ന് ആവര്‍ത്തിച്ച് ഉണര്‍ത്തിയിരിക്കുന്നു. ശേഷം അല്ലാഹു അറിയിക്കുന്നു: ഇത് അല്ലാഹുവിന്‍റെ നിയമാതിര്‍ത്തിയാണ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവരെ അല്ലാഹു ശാശ്വതമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. അല്ലാഹുവിന്‍റെ ദൂതന് എതിര് പ്രവര്‍ത്തിക്കുകയും  നിയമാതിര്‍ത്തിയെ ലംഘിക്കുകയും ചെയ്യുന്നവനെ ശാശ്വതമായി നരകത്തിലും പ്രവേശിപ്പിക്കുന്നതാണ്. (നിസാഅ്). 
7. സ്വദഖകള്‍ 
മരിച്ചുപോയവരുടെ ഭാഗത്തുനിന്നും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് വളരെ മഹത്തരമായ കാര്യമാണ്. പ്രത്യേകിച്ചും നിലനില്‍ക്കുന്ന (ജാരിയ്യായ) സ്വദഖകള്‍ അത്യുത്തമമാണ്. സഅ്ദ് (റ) ന്‍റെ മാതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹം യാത്രയിലായിരുന്നു. അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, മാതാവിന്‍റെ ഭാഗത്തുനിന്നും വല്ലതും ദാനം ചെയ്താല്‍ മാതാവിന് പ്രയോജനം ലഭിക്കുമോ? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അതെ, ലഭിക്കുന്നതാണ്. സഅ്ദ് (റ) ഒരു തോട്ടം ദാനം ചെയ്യുകയുണ്ടായി. (ബുഖാരി). വിശിഷ്യാ ചിലര്‍ക്ക് ദാനം ചെയ്യാന്‍ ആഗ്രഹമുണ്ടായിട്ടും ചെയ്യാന്‍ കഴിയാതെ പോയാല്‍ അവരുടെ ഭാഗത്തുനിന്നും ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു സ്വഹാബി ചോദിച്ചു: എന്‍റെ പിതാവ് മരണപ്പെട്ടു. അദ്ദേഹം അനന്തര സ്വത്ത് വിട്ടിട്ടുണ്ട്. അദ്ദേഹം അതില്‍ ഒന്നും വസിയ്യത്ത് ചെയ്തിട്ടില്ല. ഞാന്‍ സ്വദഖ ചെയ്താല്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുമാകുമോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അതെ  എന്ന് അരുളി. (മുസ്ലിം)
ആസിബ്നു വാഇല്‍ സഹ്മി (റ) നൂറ് അടിമകളെ മോചിപ്പിക്കാന്‍     വസിയ്യത്ത് ചെയ്തു. അദ്ദേഹത്തിന്‍റെ രണ്ട് മക്കള്‍ അമ്പത് വീതം അടിമകളെ മോചിപ്പിച്ചു. അതിന്‍റെ പ്രതിഫലം പിതാവിന് ലഭിക്കുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അദ്ദേഹം സത്യവിശ്വാസി ആയിരുന്നാല്‍ നിങ്ങള്‍ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ചെയ്യുന്ന അടിമത്വ മോചനവും സ്വദഖയും ഹജ്ജും അദ്ദേഹത്തിന് ലഭിക്കുന്നതാണ്. (അബൂദാവൂദ്). 
8. ദുആ 
മര്‍ഹൂമുകള്‍ക്കുവേണ്ടി നിരന്തരം ദുആ ചെയ്യേണ്ടതാണ്. വിശിഷ്യാ മക്കള്‍ ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു സ്വഹാബി ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, മാതാ-പിതാക്കളുടെ മരണത്തിന് ശേഷം അവരുടെ മേല്‍ വല്ല കടമകളും അവശേഷിക്കുമോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അവര്‍ക്കുവേണ്ടി ദുആ ചെയ്യുന്നതും, പാപമോചനം തേടുന്നതും, അവരുടെ കരാറുകള്‍ പൂര്‍ത്തീകരിക്കുന്നതും, അവര്‍ വഴിയായിട്ടുള്ള ബന്ധുക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നതും, അവരുടെ സുഹൃത്തുക്കളെ ആദരിക്കുന്നതും അവരോടുള്ള കടമകളാണ്. (ഇബ്നുമാജ). 
9. ഖബ്ര്‍ സിയാറത്ത് 
ഇടയ്ക്കിടെ ഖബ്റുകള്‍ സിയാറത്ത് ചെയ്യേണ്ടതാണ്. പ്രത്യേകിച്ചും ഖബ്റുകള്‍ക്ക് അരികിലൂടെ പോകുമ്പോള്‍ സലാം പറയാന്‍ ശ്രദ്ധിക്കണം. മുഴുവന്‍ ഖബ്റാളികള്‍ക്കും ഒരുമിച്ച് സലാം പറഞ്ഞതിന് ശേഷം അടുത്തവരുടെ അരികില്‍ പോയിരുന്ന് അവര്‍ക്ക് പ്രത്യേകം സലാം പറയേണ്ടതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മാതാവിന്‍റെ ഖബ്ര്‍ സിയാറത്ത് ചെയ്യുകയും കരയുകയും അതുകണ്ട് സ്വഹാബത്ത് കരയുകയും ചെയ്തു. സലാമിന്‍റെ ചെറുതും സമ്പൂര്‍ണ്ണവുമായ ഒരു രൂപം ഇപ്രകാരമാണ്:
 السلام عليكم أهل الديار من المؤمنين والمسلمين، وإنا إن شاء الله بكم لاحقون، نسأل الله لنا ولكم العافية  
⭕⭕⭕🔷⭕⭕⭕
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
എന്നീ ലേഖനങ്ങള്‍ക്ക് ബന്ധപ്പെടുക; +91 9961955826 

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰 
വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന വധൂ-വരന്മാര്‍ക്ക് ഉപഹാരമായി നല്‍കാനുതകുന്ന ഏതാനും രചനകള്‍: 
1. നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
2. പ്രവാചക പത്നിമാര്‍ : 70 
3. പ്രവാചക പുത്രിമാര്‍ : 50 
4. പ്രവാചക പുഷ്പങ്ങള്‍ : 40 
5. മുസ്ലിം ഭാര്യ : 40 
6. ഇസ്ലാമിലെ വിവാഹം : 20 
7. അഖീഖയും ഇതര സുന്നത്തുകളും : 15 
8. സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
9. ദൃഷ്ടി സംരക്ഷണം : 30 
10. ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
400 രൂപ മുഖവിലയുള്ള ഈ രചനകള്‍ ഇപ്പോള്‍ 300 രൂപയ്ക്ക് ലഭിക്കുന്നു. 
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) : 350 

പ്യോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്

  മസ്ജിദുകളെ അനാദരിക്കുന്നത് മുസ് ലിംകള്‍ ഒരിക്കലും സഹിക്കുന്നതല്ല. വര്‍ഗീയ വാദികള്‍ നിയമരാഹിത്യം പ്രചരിപ്പിക്കുന്നു. നീതി പീഠങ്ങളും മര്‍ദ...