Sunday, October 13, 2019

ഹജ്ജ് 2020 അപേക്ഷിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗ-നിര്‍ദ്ദേശങ്ങള്‍


ഹജ്ജ് 2020 അപേക്ഷിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗ-നിര്‍ദ്ദേശങ്ങള്‍
https://swahabainfo.blogspot.com/2019/10/2020.html?spref=tw
രണ്ടു ഘട്ടങ്ങളിലായാണ് ഹജ്ജ് 2020 അപേക്ഷാ സമര്‍പ്പണം. ആദ്യഘട്ടത്തില്‍ ഹജ്ജ് അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും കേരള ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും ഇത് ലഭ്യമാണ്. (www.hajcommittee.gov.in, keralahajcommittee.org).  
(ആവശ്യമുള്ളവര്‍ക്ക് സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍ വാട്സ് അപ്പ് നമ്പറില്‍ +91 9961955826 ബന്ധപ്പെട്ടാല്‍, അപേക്ഷാഫോറം അയച്ച് തരുന്നതാണ്.) 

ആദ്യ ഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്നവരുടെ അപേക്ഷയും, ഒര്‍ജിനല്‍ പാസ്പോര്‍ട്ടും, അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. (70 വയസ്സ് വിഭാഗം ഒഴികെ).  

ഹജ്ജ് കമ്മിറ്റി ഓഫീസ് അഡ്രസ്സ്: 
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി. ഒ. മലപ്പുറം-673 647. ഫോണ്‍: 0483-2710717, 2717571 
website: keralahajcommittee.org, E-mail: keralahajcommittee@gmail.com

കുടുംബ ബന്ധമുള്ള പരമാവധി അഞ്ച് (5) പേര്‍ക്ക് വരെ, ഒരു കവറില്‍ അപേക്ഷിക്കാവുന്നതാണ്. 

കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. 

കവറിലുള്‍പ്പെട്ട അപേക്ഷകരുടെ പണമിടപാടിന്‍റെ ചുമതല കവര്‍ ലീഡര്‍ക്കുള്ളതാണ്. 

സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. (വിശദീകരണം പുറകെ വരുന്നുണ്ട്.) 

ഒന്നിച്ച് യാത്ര അനുവദനീയമായ (മഹ്റമായ) പുരുഷന്മാരോടൊപ്പമാണ് സ്തീകള്‍ അപേക്ഷ സമര്‍പ്പിക്കണ്ടത്. 

പാസ്പോര്‍ട്ട് : അപേക്ഷിക്കുന്നവര്‍ക്ക് 2021 ജനുവരി 20 വരെ കാലാവധിയുള്ളതും 2019 നവംബര്‍ 10 നുള്ളില്‍ ഇഷ്യൂ ചെയ്തതുമായ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കേണ്ടതാണ്. 
ജനറല്‍ കാറ്റഗറി: ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്ക് ഈ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമര്‍പ്പിക്കേണ്ടതാണ്. 
റിസര്‍വ്ഡ് കാറ്റഗറി (70+): 2020 മെയ് 31-ന്, 70 വയസ്സ് പൂര്‍ത്തിയായവരെ താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി റിസര്‍വ്ഡ് കാറ്റഗറി-എ യില്‍ ഉള്‍പ്പെടുത്തുന്നതാണ്. 
 1. എഴുപത് (70) വയസ്സ് കഴിഞ്ഞ ആളുടെ കൂടെ ഒരു സഹായി നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 
 2. എഴുപത് (70) വയസ്സ് കഴിഞ്ഞവരും സഹായിയും ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവരാകരുത്. എന്നാല്‍ അത്തരം സഹായികള്‍ ലഭ്യമല്ലെങ്കില്‍ മാത്രം അധിക ഹജ്ജ്-വിസ ചാര്‍ജ് അടക്കുവാന്‍ തയ്യാറുള്ള സഹായിയെ നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന നല്‍കി അപേക്ഷിക്കാവുന്നതാണ്. 
 3. സഹായിയായി ഉള്‍പ്പെടുത്തുന്ന വ്യക്തി: ഭാര്യ/ഭര്‍ത്താവ്, മകന്‍/മകള്‍, മകളുടെ ഭര്‍ത്താവ്/മകന്‍റെ ഭാര്യ, സഹോദരന്‍/സഹോദരി, പേരമകന്‍/പേരമകള്‍ (മക്കളുടെ മക്കള്‍), സഹോദര പുത്രന്‍/സഹോദര പുത്രി എന്നിവരിലാരെങ്കിലുമായിരിക്കേണ്ടതാണ്. (ഇവരുമായുള്ള ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ സമര്‍പ്പിക്കേണ്ടതുമാണ്). മറ്റൊരു ബന്ധുവിനെയും സഹായിയായി അനുവദിക്കുന്നതല്ല. 
 4.എഴുപത് (70) വയസ്സിന്‍റെ റിസര്‍വ് കാറ്റഗറിയില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി എന്നിവരില്‍ ആരെങ്കിലുമൊരാള്‍ യാത്ര റദ്ദ് ചെയ്യുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകുന്നതാണ്. 
 5. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമര്‍പ്പിക്കേണ്ടതാണ്. 

70 വയസ്സ് (റിസര്‍വ്വ്ഡ്) വിഭാഗത്തിലുള്ളവര്‍ രേഖകള്‍ സമര്‍പ്പിക്കണം: 70 വയസ്സ് വിഭാഗത്തിലെ അപേക്ഷകര്‍, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷ, ഒറിജിനല്‍ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ടിന്‍റെ കോപ്പി, ഡിക്ലറേഷന്‍, പണമടച്ച ഒറിജിനല്‍ പേ-ഇന്‍ സ്ലിപ്പ്, മുഖ്യ അപേക്ഷകന്‍റെ ക്യാന്‍സല്‍ ചെയ്ത IFSC കോഡുള്ള ബാങ്ക് ചെക്കിന്‍റെ/പാസ്ബുക്കിന്‍റെ കാപ്പി, 3.5cm x 3.5cm വലിപ്പമുള്ള കളര്‍ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളതും 70 % മുഖം വരുന്നതും) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് 2019 നവംബര്‍ 10-ന് മുമ്പായി സമര്‍പ്പിക്കണം. 
അപേക്ഷകന്‍റെ മേല്‍വിലാസം പാസ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ മാത്രം അഡ്രസ്സ്പ്രൂഫ് ആയി, ആധാര്‍ കാര്‍ഡ്/ബാങ്ക് പാസ്സ്ബുക്ക്/ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡ്/ഇലക്ട്രിസിറ്റി ബില്‍/വാട്ടര്‍ ബില്‍/ഗ്യാസ് കണക്ഷന്‍ ബില്‍/ലാന്‍റ്ലൈന്‍ ടെലിഫോണ്‍ ബില്‍ ഇവയില്‍ ഏതെങ്കിലുമൊന്നിന്‍റെ കോപ്പി സബ്മിറ്റ് ചെയ്താല്‍ മതി. 
ലേഡീസ് വിതൗട്ട് മഹ്റം: 2020 മെയ് 31-ന്, 45 വയസ്സ് പൂര്‍ത്തിയായ, പുരുഷനായ മഹ്റം ഇല്ലാത്ത, നാലോ/അഞ്ചോ സ്ത്രീകള്‍ക്ക് ഒന്നിച്ച്, ഒരു കവറില്‍ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില്‍, ജനറല്‍ വിഭാഗത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത സ്തീകള്‍ എല്ലാവരും (4 പേരെങ്കിലും) ഹജ്ജ് യാത്രയില്‍ ഒപ്പമുണ്ടായിരിക്കണം. 4 സ്ത്രീകളിൽ  കുറയുവാൻ പാടില്ല.

ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവരുമായിരിക്കണം. 

ഇന്‍ഫന്‍റ്: 2020 സെപ്റ്റംബര്‍ 09-ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോ ടൊപ്പം ഇന്‍ഫന്‍റ് വിഭാഗത്തില്‍ അപേക്ഷിക്കാവുന്നതാണ്. 

പണമടക്കല്‍: അപേക്ഷയോടൊപ്പം ഒരാള്‍ക്ക് 300 രൂപ വീതം പ്രൊസസിംഗ് ചാര്‍ജ് അടക്കേണ്ടതാണ് (Non-refundable processing fee), www.hajcommittee.gov.in  എന്ന വെബ്സൈറ്റി ലൂടെ ഓണ്‍ലൈനായി പണമടക്കാവുന്നതാണ്. കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയില്‍ ഒരാള്‍ക്ക് 300 രൂപ വീതം പ്രോസസിംഗ് ചാര്‍ജ് പേ-ഇന്‍ സ്ലിപ് ഉപയോഗിച്ചും നിക്ഷേപിക്കാവുന്നതാണ്. ഇന്‍ഫന്‍റിന് (12 വയസ്സിന് താഴെ) പ്രൊസസിംഗ് ചാര്‍ജ് അടക്കേണ്ടതില്ല. 
എംബാർക്കേഷൻ പോയിന്റ് ആയി   നെടുമ്പാശ്ശേരി/ കരിപ്പൂർ ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. 
 അപേക്ഷകർ 
1.
വെളുത്ത പ്രതലത്തിൽ എടുത്ത മുഖത്തിന്റെ 70% എങ്കിലും കാണത്തക്ക വിധത്തിലുള്ള 3.5X 3.5 പാസ്പോർട്ട് സൈസ് വലുപ്പമുള്ള കളർ ഫോട്ടോ (Size 5KB to 20KB JPG Format)
2.
പാസ്പോർട്ടിന്റെ First Page & Last Page
(Size 80KB to 250KB JPG Format)
3. ബാങ്ക് പാസ്ബുക്ക് (NRI അക്കൗണ്ട് പാടില്ല)
(Size 80KB to 250KB JPG Format)
4.
300 രൂപ ഒരാൾക്ക് വീതം അപേക്ഷാഫീസ് അടച്ചതിന്റെ  രസീത് 
(Size 80KB to 250KB JPG Format)
5.🧾  
നിലവിലെ അഡ്രസ്സും പാസ്പോർട്ടിലെ അഡ്രസ്സും തമ്മിൽ വ്യത്യാസമുളളവർ മാത്രം
ആധാർ കാർഡ്/ഐ ഡി കാർഡ് തുടങ്ങിയ അഡ്രസ്സ് പ്രൂഫുകളിൽ ഒന്ന്
(Size 80KB to 250KB JPG Format)
എന്നിവ അപേക്ഷ സമയത്ത് വെബ് സൈറ്റിൽ  അപ് ലോഡ് ചെയ്യണം

✔✔✔കൂടാതെ കവർ ഹെഡിന്റെ ഫോൺ നമ്പർ, എല്ലാ അപേക്ഷകരുടേയും ബ്ലഡ് ഗ്രൂപ്പ്, ജോലി, വിദ്യാഭ്യാസ യോഗ്യത, നോമിനിയുടെ പേര് അഡ്രസ്സ്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ അപേക്ഷാ സമയത്ത് ആവശ്യമാണ്.


👉ഹജ്ജ് യാത്ര ഉറപ്പാക്കുമെന്ന് കരുതുന്ന70 വയസ്സിന് മുകളിലുള്ളവർ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ സഹായിയുടേതടക്കം ഒറിജിനൽ പാസ്പോർട്ടും ഫോട്ടോയും, അനുബന്ധ രേഖകളും നേരിട്ട് ഹജ്ജ് കമ്മിററി ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...