📣 ഇന്നാലില്ലാഹ്...
🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...
🎯 കണ്ണൂർ, പുറത്തീല്‍ അൽ ഉസ്താദ് സയ്യിദ് അബൂനഈം
അഹ് മദ്, ബാഖവി, അൽ ഖാസിമി
(പുറത്തിൽ തങ്ങൾ)
പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയായി.
(2019 ഒക്ടോബര്‍ 08 ചൊവ്വ)
🔹 ഖബ്റടക്കം:
നാളെ (ബുധൻ) രാവിലെ 10 മണിക്ക് കണ്ണൂർ, മുണ്ടേരിമൊട്ട, കാനച്ചേരി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
*സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.*
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.!
മയ്യിത്ത് സംസ്കരണം
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ദാറുല്‍ ഉലൂം, ഓച്ചിറ)
https://swahabainfo.blogspot.com/2019/10/blog-post_47.html?spref=tw
ഈസ്വാല്‍ സ്വവാബ്:
മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/10/blog-post_3.html?spref=tw
മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്)
https://swahabainfo.blogspot.com/2019/10/blog-post_18.html?spref=tw
ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ
https://swahabainfo.blogspot.com/2019/10/blog-post_26.html?spref=tw
------------------------------------
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
സുന്നത്തുകളെ അണപ്പല്ല് കൊണ്ട് കടിച്ചു പിടിച്ച മഹാപണ്ഡിതന്‍;
പുറത്തീല്‍ സയ്യിദ് അഹ് മദ് ബാഖവി അല്‍ ഖാസിമി (റഹിമഹുല്ലാഹ്)
കേരളത്തിലെ സയ്യിദ് പരമ്പരയിലെ സുപ്രധാന കണ്ണിയും സുന്നത്തുകളുടെ പ്രചാരകനും തസവ്വുഫിന്‍റെ ശരിയായ മാര്‍ഗ്ഗത്തിലുടെ സഞ്ചരിച്ചവരും അനേകം പ്രഗത്ഭരായ ഉലമാക്കളുടെ ഗുരുവര്യരും മുര്‍ഷിദുമായ മഹാനുഭാവനാണ് സയ്യിദ് അഹ് മദ് ഉസ്താദ്. എടത്തല അല്‍ ജാമിഅത്തുല്‍ കൗസരിയ്യ, മഞ്ചേരി വെട്ടേക്കോട് നജ്മുല്‍ ഹുദാ, നെടുമങ്ങാട് കാശിഫുല്‍ ഉലൂം, കണ്ണൂര്‍ മര്‍കസ് തുടങ്ങി കേരളത്തിലെ പ്രമുഖ അറബിക് കോളേജുകളിലെ മുദര്‍രിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹദീസിലും ഉസൂലില്‍ ഫിഖ്ഹിലും അവഗാഹം ഉള്ള ഉസ്താദവര്‍കള്‍, ഖാരിഉം അറബി സാഹിത്യകാരനും കവിയും കൂടിയാണ്. ദീനീ ദഅ് വതില്‍ ദാഇയെ മില്ലത് കാഞ്ഞാര്‍ മൂസാ മൗലാനയോടൊപ്പം പരിശ്രമിച്ച ഉസ്താദവര്‍കള്‍ ഏറെ നാളായി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. രോഗ സന്ദര്‍ഭങ്ങളിലും ഇബാദത്തിലും അല്ലാഹുവിന്‍റെ സ്മരണയിലും പ്രവാചക പ്രേമത്തിലുമായി വളരെ ഉയര്‍ന്ന അവസ്ഥയിലായിരുന്നു. മഹാനുഭാവന്‍റെ ദറജാത്തുകള്‍ അല്ലാഹു ഉയര്‍ത്തിക്കൊടുക്കട്ടെ.! നബിമാര്‍, സിദ്ദിഖുകളോടൊപ്പം ഒന്നിച്ചു ചേര്‍ക്കട്ടെ.! നല്ല പകരം നല്‍കി നമ്മെ അനുഗ്രഹിക്കട്ടെ.! ആമീന്‍.
തഅ്സിയത്ത് അറിയിക്കുക:
നഈം മൗലവി 9895445146 നൗഫല്‍ മൗലവി ശമീം മൗലവി ഖാരി സലീം മൗലവി അല്‍ ഹസനി +971506506440 ഇല്‍യാസ് മൗലവി മദീനി 8547924773 ശജ്മീര്‍ മൗലവി ഹാറൂന്‍ മൗലവി
No comments:
Post a Comment