Tuesday, October 29, 2019

എന്താണ് പ്രവാചക സ്നേഹം.? ഇസ്സുദ്ദീന്‍ കൗസരി, തളിപ്പറമ്പ്


എന്താണ് പ്രവാചക സ്നേഹം.?
ഇസ്സുദ്ദീന്‍ കൗസരി, തളിപ്പറമ്പ്
https://swahabainfo.blogspot.com/2019/10/blog-post_29.html?spref=tw
നബിയെ അവരോട് പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപം അവന്‍ പൊറുക്കുകയും ചെയ്യും (ഖുര്‍ആന്‍). 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:  നിങ്ങളുടെ മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റു ജനങ്ങളെക്കാലും പൂര്‍ണ്ണമായി എന്നെ സ്നേഹിക്കുന്നതുവരെ നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസികളല്ല. (മുസ്ലിം). 
പ്രവാചക സ്നേഹത്തിന്‍റെ കാതലായ ഭാഗം പ്രവാചകചര്യ പൂര്‍ണ്ണമായും അനുകരിക്കലാണ്. ഒരു മഹാന്‍ പറയുന്നു. പ്രവാചകചര്യക്ക് വിരുദ്ധം പ്രവര്‍ത്തിക്കുകയും നബിയെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് വീരവാദം മുഴക്കുകയും ചെയ്യുന്നു. ഇവന്‍റെ ഈ സ്നേഹത്തില്‍ യാതൊരു അര്‍ത്ഥവുമില്ല. നബിയെ നീ സ്നേഹിക്കുന്നുവെങ്കില്‍ നബിചര്യ പൂര്‍ണ്ണമായും പിന്‍പറ്റുക. കാരണം സ്നേഹിക്കുന്നുവന്‍ സ്നേഹിക്കപ്പെടുന്നവനെ പൂര്‍ണ്ണമായും പിന്‍പറ്റലാണല്ലോ സ്നേഹത്തിന്‍റെ മാനദണ്ഡം. 
സാധാരണ ഒരു വ്യക്തിയെ സ്നേഹിക്കപ്പെടുന്നത് നാല് കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. 1. സൗന്ദര്യം. 2. സ്വഭാവം. 3. ഉപകാരം. 4. യോഗ്യത. ഈ നാല് ഗുണങ്ങളും ഒരുപോലെ ഒത്തിണങ്ങിയ വ്യക്തിയായിരുന്നു റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം).
 റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സൗന്ദര്യത്തെപ്പറ്റി പത്നി ആഇഷ (റ) പറയുന്നു: ഈജിപ്തിലെ സ്ത്രീകള്‍ യൂസുഫ് (അ) നെ കണ്ടപ്പോള്‍ സ്വബോധം നഷ്ടപ്പെട്ട് കൈവിരലുകള്‍ ഛേദിച്ചുവെങ്കില്‍ എന്‍റെ ഭര്‍ത്താവായ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അവര്‍ കണ്ടിരുന്നുവെങ്കില്‍ അവരുടെ കൈകള്‍ തന്നെ ഛേദിക്കുമായിരുന്നു. 
അബൂബക്ര്‍ (റ)  പറയുന്നു: ഒരു പതിനാലാം രാവില്‍ ഞാന്‍ ചന്ദ്രനിലേക്ക് നോക്കി. പിന്നീട് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മുഖം ദര്‍ശിച്ചപ്പോള്‍ അല്ലാഹുവില്‍ സത്യമായി, ചന്ദ്രനേക്കാള്‍ തേജസും ശോഭയും എനിക്ക് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളില്‍ നിന്ന് ദര്‍ശിക്കാന്‍ കഴിഞ്ഞു. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്നെ സല്‍സ്വഭാവത്തിന്‍റെ പൂര്‍ത്തീകരണമായിട്ടാണ് അയക്കപ്പെട്ടത്. ആഇഷ (റ) യോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സ്വഭാവത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഖുര്‍ആന്‍ ആണെന്ന് മറുപടി നല്‍കി. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു യാത്രാവേളയില്‍, ഒരു വൃദ്ധ തലയില്‍ വിറക് കെട്ട് ചുമന്ന് കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍, ആ വൃദ്ധയില്‍ നിന്ന് ചുമട് ഏറ്റുവാങ്ങി സ്വന്തം ശിരസ്സില്‍വെച്ച് ചുമന്ന് ആ വൃദ്ധയുടെ വീട്ടിലെത്തിച്ചു കൊടുത്തു. വിഷമഘട്ടത്തില്‍ തന്നെ  സഹായിച്ച ആ യുവാവിന് അവര്‍ നല്‍കിയ ഉപദേശം ഇപ്രകാരമായിരുന്നു. മോനേ, മക്കയില്‍ മുഹമ്മദ് എന്ന് പേരുള്ള ഒരു മനുഷ്യന്‍ പുതിയ പ്രസ്ഥാനവുമായി രംഗത്ത് വന്നിരിക്കുന്നു. സൂക്ഷിക്കണേ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രതികരിച്ചു. ഉപദേശത്തിന് നന്ദി. ഉമ്മാ, മുഹമ്മദ് ഞാനാണെങ്കിലോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മറുപടി കേട്ടപ്പോള്‍ ആ വൃദ്ധ ഇസ്ലാമിലേക്ക് കടന്നുവന്നു. അമുസ്ലിംകള്‍ ഇസ്ലാമില്‍ ആകൃഷ്ടരാകാനുള്ള പ്രധാന കാരണം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സ്വഭാവ വൈശിഷ്ടമായിരുന്നു. മാരകങ്ങളായ ആധുനിക യുദ്ധോപകരണങ്ങളും ബോംബുകളും മറ്റും അരങ്ങു തകര്‍ക്കുന്ന, അക്രമവും അനീതിയും നിറഞ്ഞ ഈ കാലഘട്ടത്തില്‍  സമാധാനദര്‍ശനം പ്രായോഗികതലത്തില്‍ നടപ്പിലാക്കാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കാണിച്ചുതന്ന മാതൃകകള്‍ മാത്രം മതിയാകും. 
ഉപകാരത്തിന്‍റെ വിഷയത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സേവനം അതുല്യമായിരുന്നുവെന്ന് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഒരു ഹദീസില്‍ നിന്നും നമുക്ക് ഗ്രഹിക്കാന്‍ കഴിയും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളുന്നു: എന്‍റെയും നിങ്ങളുടെയും ഉപമ തീ കത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെപോലെയാണ്. തീയുടെ ജ്വാലയില്‍ ആകൃഷ്ടരായ ചെറുപ്രാണികളും ഈയാംപാറ്റകളും അതിലേക്ക് വന്നുപതിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ആ വ്യക്തി അതിനെ തട്ടിമാറ്റുന്നു. ഇപ്രകാരം നരകത്തിലേക്ക് പതിക്കാന്‍ ശ്രമിക്കുന്ന നിങ്ങളെ നാം കൈപിടിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു.
യോഗ്യതയില്‍ പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ വെല്ലുന്ന ഒരു വ്യക്തിത്വത്തെ ലോകം ഇതുവരെ കണ്ടിട്ടില്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയിരിക്കുന്നു: എനിക്ക് മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും മുഴുവന്‍ അറിവും നല്‍കപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളെപോലുള്ള മനുഷ്യനാണ്. പക്ഷേ എന്നിലേക്ക് ദിവ്യസന്ദേശം വരുന്നു. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അതുല്യമായ യോഗ്യതയെ വിളിച്ചറിയിക്കുന്ന ആറാം നൂറ്റാണ്ടിലെ ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. അധികാരത്തിന്‍റയും അന്ധവിശ്വാസങ്ങളുടെയും അജ്ഞതയുടെയും മാലിന്യ മണ്ഡലങ്ങളില്‍ ജീവിതം തളച്ചവര്‍, മാനുഷിക മൂല്യങ്ങളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത ജനത, മദ്യവും മദിരാശിയും യുദ്ധവും കലഹങ്ങളും പ്രധാന വിനോദമാക്കിയ കാട്ടാളവര്‍ഗം, സ്ത്രീജന്മം പോലും ശാപമാക്കി കണക്കാക്കിയവര്‍. ഇങ്ങനെ ആത്മീയവും ഭൗതികവും സാംസ്കാരികവുമായി അധഃപതിച്ച ഒരു ജനതയെ കേവലം ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് ലോകത്തിന്‍റെ നേതാക്കളും ജേതാക്കളുമാക്കിത്തീര്‍ക്കാന്‍ പ്രവാചകന് സാധിച്ചു. ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും പിന്‍പറ്റപ്പെടുവാന്‍ അനുയോജ്യനായ വ്യക്തിത്വമായിരുന്നു റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടേത്. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) (സ) യോട് സ്വഹാബാക്കള്‍ സ്നേഹം പ്രകടിപ്പിച്ചത് മൂന്ന് രുപേണയായിരുന്നു. 1. ഇഷ്ഖിയായ സ്നേഹം. 2. ദിക് രിയായ സ്നേഹം. 3. ഫിക് രിയായ സ്നേഹം. 
ഇഷ്ഖിയായ സ്നേഹമെന്നാല്‍ വെറും വാക്കുകളിലുടെയോ തൂലികകളിലൂടെയോ മാത്രം  ഒതുക്കാതെ സ്നേഹത്തിന്‍റെ മാനദണ്ഡമായ അനുകരണത്തിലൂടെ പ്രകടമാക്കലാണ്. ഒരു ദിവസം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു പത്നിയുടെ വീട്ടിലായിരിക്കവെ എന്തോ ആവശ്യാര്‍ത്ഥം വാതില്‍ തുറന്നു. ഈ അവസരത്തില്‍ തന്‍റെ പ്രിയപ്പെട്ട അനുചരന്‍ റബീഅ (റ) ഒരു പുതപ്പുപോലുമില്ലാതെ കിടുകിടാ വിറക്കുന്നതായി കണ്ടു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: റബീഅ നീ പോകുക, ഇന്നത്തെ രാത്രി നിന്‍റെ പ്രിയ പത്നിയോടൊപ്പം സജീവമാക്കുക. അല്‍പ്പദൂരത്തേക്ക് നടന്നുനീങ്ങിയ റബീഅ (റ) മടങ്ങിവരികയും അവിടെ തന്നെ താമസമുറപ്പിക്കുകയും ചെയ്തു. ഈ സ്വഹാബിയെ ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത് പ്രവാചകന്‍ തഹജ്ജുദിന് ഉണരുന്ന സന്ദര്‍ഭത്തില്‍ വെള്ളം ചൂടാക്കി കൊടുക്കുക എന്ന ദൗത്യ നിര്‍വ്വഹണത്തിനായിരുന്നു. സ്വഹാബാക്കളെ സംബന്ധിച്ച് ഇപ്രകാരമുളള നൂറുകണക്കിന് സംഭവങ്ങള്‍ ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെത്തിയിട്ടുണ്ട്. 
ദിക് രിയായ സ്നേഹമെന്നാല്‍ പ്രവാചക സ്മരണയാണ്. ഹദീസില്‍ വരുന്നു. സ്വഹാബാക്കള്‍ എവിടെയെങ്കിലും ഒരുമിച്ചു കൂടിയാല്‍ അവിടെ ചര്‍ച്ച ചെയ്യുന്നത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സംബന്ധിച്ചായിരുന്നു. മാത്രമല്ല എല്ലാ സന്ദര്‍ഭങ്ങളിലും അവര്‍ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് വേണ്ടി സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 
ഫിക് രിയായ സ്നേഹമെന്നാല്‍ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ചിന്തയെ, തന്‍റെ ചിന്തയാക്കി തീര്‍ക്കലാണ്.  തൗഹീദിന്‍റെ താല്‍പ്പര്യം ഭൂമിയില്‍ സാക്ഷാത്കരിക്കപ്പെടുക, അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യപ്പെടുക, വിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും അധ്യാപനങ്ങള്‍ നടപ്പില്‍ വരുത്തുക ഇവകളാണ് ചിന്തകള്‍. ഈ ചിന്തയെ പ്രാവര്‍ത്തികമാക്കിയതിനുള്ള മകുടോദാഹരണമാണ് ഹജ്ജത്തുല്‍ വിദാഇല്‍ വെച്ച് നടന്നത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്നില്‍ നിന്നും ഒരു വാക്യമാണ് നിങ്ങള്‍ കേട്ടതെങ്കിലും ശരി മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കല്‍ നിങ്ങളുടെ ബാധ്യതയാണ്. ഉടന്‍ തന്നെ ഒരംശം വിസമ്മതം കൂടാതെ ദീനീ പ്രബോധനാര്‍ത്ഥം ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും അവര്‍ പുറപ്പെടാന്‍ സന്നദ്ധരായത് ഈ രീതിയില്‍ പ്രവാചകനെ സ്നേഹിക്കാന്‍ തയ്യാറായതിന്‍റെ പേരിലാണ്. എന്‍റെ സ്വഹാബത്ത് നക്ഷത്ര തുല്യരാണ്. അവരെ നിങ്ങള്‍ വഴി കാട്ടികളാക്കുക മുഖേന, നിങ്ങള്‍ സന്മാര്‍ഗം സിദ്ധിച്ചവരാകുമെന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ചു. ആ പ്രവാചകന്‍റെ പാദങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അനുധാവനം ചെയ്യാന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.! ആമീന്‍. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...