Saturday, October 12, 2019

ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പ്രസ്സ് റിലീസ്


ബാബരി മസ്ജിദിന്‍റെ മേലുള്ള വാദം യാഥാര്‍ഥ്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. സുപ്രീംകോടതിവിധി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മുത്വലാഖ് ബില്ല് ഭരണഘടനയ്ക്കും മതത്തിനും എതിരാണ്, ഇതിനെതിരില്‍ സുപ്രീം കോടതിയെ സമീപിക്കും. ഏകസിവില്‍കോഡ് രാജ്യത്തിനും രാജ്യ നിവാസികള്‍ക്കും മുഴുവന്‍ മതസ്ഥര്‍ക്കും എതിരായ നീക്കമാണ്, അതിനെ നേരിടും. 
                                      -ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലോ ബോര്‍ഡ് 

ലക്നൗ: ബാബരി മസ്ജിദ് വിഷയത്തില്‍ ഇന്ത്യന്‍ മുസ് ലിംകളുടെ നിലപാട് വ്യക്തമായ യാഥാര്‍ത്ഥ്യങ്ങളുടെയും ശക്തമായ രേഖകളുടെയും വെളിച്ചത്തിലുള്ളതാണ്. ബാബരിമസ്ജിദ് ആരുടെയെങ്കിലും സ്ഥലം കയ്യടക്കിയോ, ആരാധനാലയം തകര്‍ത്തു കൊണ്ടോ സ്ഥാപിക്കപ്പെട്ടതല്ല. എന്നാല്‍, അത് തകര്‍ക്കപ്പെട്ടത് അങ്ങേയറ്റം നിന്ദ്യവും നീചവുമായ നിലയിലാണ്. ആകയാല്‍ ബാബരി മസ്ജിദിന്‍റെ നിലപാടില്‍ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലോ ബോര്‍ഡിന് യാതൊരു മാറ്റവുമില്ലെന്നും ബാബരി മസ്ജിദ് അന്നും ഇന്നും എന്നും മസ്ജിദ് തന്നെയാണെന്നും ലക്നൗവില്‍ ചേര്‍ന്ന ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി പ്രസ്താവിച്ചു. 
തീര്‍ച്ചയായും സന്ധിസംഭാഷണങ്ങളെ, ആള്‍ ഇന്ത്യ മുസ് ലിം പേഴ്സണല്‍ ലോ ബോര്‍ഡ് എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ പല പ്രാവശ്യം കഴിഞ്ഞ് കടന്ന സന്ധി സംഭാഷണങ്ങളില്‍, ഒരു വിഭാഗം കടുത്ത നിലപാട് സ്വീകരിക്കുകയും വിട്ടുവീഴ്ചക്ക് തയ്യാറാകാതിരിക്കുകയും ചെയ്തതുകൊണ്ടാണ് അവസാനം കോടതിയെ സമീപിക്കേണ്ടി വന്നത്. കോടതി വിധി വരാനിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സന്ധിസംഭാഷണത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും, കോടതിവിധിയെ പ്രതീക്ഷിക്കുകയാ ണെന്നും ബോര്‍ഡ് പ്രസ്താവിച്ചു. 
ബാബരി മസ്ജിദിന്‍റെ വിഷയത്തില്‍ വളരെ സുന്ദരമായ നിലയില്‍ സുപ്രീംകോടതിയില്‍ അവതരിപ്പിച്ച ആദരണീയ ബോര്‍ഡ് വക്കീലുമാരെ അംഗങ്ങള്‍ പ്രശംസിക്കുകയും, അഡ്വക്കേറ്റ് രാജീവ് ധവാന്‍ അവര്‍കളുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ പരിശ്രമിച്ച എല്ലാവരുടെയും പരിശ്രമങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 
വളഞ്ഞ വഴിയിലൂടെ നിയമമാക്കപ്പെട്ട മുത്വലാഖ് ബില്ല്, രാജ്യത്തിന്‍റെ ഭരണഘടനയ്ക്കും ഇസ്ലാമിക ശരീരത്തിനും എതിരായതിനാല്‍ അതിനെതിരില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതാണെന്നും ബോര്‍ഡ് പ്രസ്താവിച്ചു. 
മറ്റൊരു പ്രസ്താവനയില്‍, വ്യത്യസ്ത മതസ്ഥരും മതസ്ഥാപനങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് ഏകസിവില്‍കോഡ് കൊണ്ടുവരാനുള്ള നിഗൂഢ ശ്രമങ്ങളെ ബോര്‍ഡ് നേരിടുന്നതാണെന്നും  ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, ഏകസിവില്‍കോഡ് സാധ്യമല്ലെന്നും ബോര്‍ഡ് പ്രസ്താവിച്ചു. 
ബോര്‍ഡ് അദ്ധ്യക്ഷന്‍ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ് വിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ്മാനി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി, അഡ്വ. സഫര്‍യാബ് ജീലാനി, ഡോ. ഖാസിം റസൂല്‍ ഇല്‍യാസ്, മൗലാനാ സയ്യിദ് ഷറഫുദ്ദീന്‍ അഷ്റഫി തുടങ്ങിയ അംഗങ്ങള്‍ പങ്കെടുത്തു. 
https://swahabainfo.blogspot.com/2019/10/blog-post_12.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...