ബര്‍മന്‍ മുസ് ലിംകളോട്...
- അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി
അമുസ് ലിം ഭൂരിപക്ഷത്തിനിടയില്‍ മുസ് ലിം ജീവിതം എങ്ങനെയായിരിക്കണം.?
അര നൂറ്റാണ്ടിന് മുന്‍പ് വിശ്വ പണ്ഡിതന്‍ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി, അന്ന് സമ്പന്നമായിരുന്ന ബര്‍മന്‍ മുസ് ലിംകളോട് നടത്തിയ വളരെ ചിന്തനീയമായ പ്രഭാഷണം.! ഇതിലെ ഓരോ വാചകങ്ങളിലും ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് വലിയ പാഠമുണ്ട്.!
ഷെയ്ഖ് മർഹൂം അലി മിയാൻ അവർകളുടെ 50 വർഷം മുൻപുള്ള ഉൾക്കാഴ്ച (ഹിക്മ) വായിച്ചപ്പോൾ ഞെട്ടിപ്പോയി .. അത്തരം പണ്ഡിത ഗുരുവര്യന്മാർക്ക് നമ്മുടെ സമൂഹത്തിൽ വംശനാശം സംഭവിച്ചതല്ലേ , ആധുനിക മുസ്ലിം സമൂഹത്തിന്റെ യഥാർത്ഥ പ്രതിസന്ധി ?
https://swahabainfo.blogspot.com/2019/10/blog-post_5.html?spref=tw
ബര്‍മന്‍ സഹോദരങ്ങളെ, നിങ്ങള്‍ക്ക് രണ്ട് ബന്ധങ്ങളുണ്ട്. ഒന്ന്, മണ്ണിന്‍റെ ബന്ധം. നിങ്ങള്‍ ഈ നാട്ടുകാരാണ്. അത് കൊണ്ട് ഈ നാടിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുണം. ഇസ്ലാം ഇതിനെ നിരാകരിക്കുകയോ ഇല്ലാതാക്കണമെന്ന് കല്‍പിക്കുകയോ ചെയ്യുന്നില്ല. പ്രത്യുത, ഈ നാടിനെ സ്നേഹിക്കു കയും സേവിക്കുകയും ഉത്തമ പൗരന്‍മാരായി വര്‍ത്തിക്കുകയും വേണം. എന്നാല്‍ നിങ്ങള്‍ക്ക് ഇബ്റാഹീമീ-മുഹമ്മദീ എന്ന മറ്റൊരു ബന്ധവുമുണ്ട്. അതായത് വിശ്വാസ-കര്‍മങ്ങളിലും ചിന്താ-വീക്ഷണ ങ്ങളിലും നാം അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യേയും ഖലീലുല്ലാഹി ഇബ്റാഹീം നബിയേയും പിന്‍പറ്റുന്നവരാണ്. നിങ്ങളുടെ സര്‍വ്വ കാര്യങ്ങളിലും ഈ രണ്ട് ബന്ധങ്ങള്‍ നിഴലിച്ച് നില്‍ക്കേണ്ടതാണ്. രാജ്യ സ്നേഹവും ഇബ്റാഹീമീ സംസ്കാരവും വിരുദ്ധമല്ല ഈ രണ്ട് ബന്ധങ്ങള്‍ പരസ്പര വിരുദ്ധമല്ല, പൂരകമാണ് എന്ന് നാം മനസ്സിലാക്കുക. നിങ്ങളുടെ നാട്ടിലെ ജീവിത സാഹചര്യങ്ങള്‍ക്ക് സുന്ദരവും സൂക്ഷ്മവുമായ ചില പരിധികളും പ്രത്യേകതകളും നല്‍കുന്നു എന്നതാണ് ഇബ്റാഹീമീ സംസ്കാരത്തിന്‍റെ പ്രത്യേക ത. ഇക്കാര്യം ചില ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കുക. നിങ്ങള്‍ വേഷം ധരിക്കാറുണ്ട്. ഓരോ നാടിനും ചില പ്രത്യേക വേഷങ്ങളു ള്ളത് പോലെ ഈ നാടിനും പ്രത്യേക വേഷങ്ങളുണ്ടായിരിക്കും. ഞങ്ങള്‍ ഉത്തരേന്ത്യക്കാര്‍ പൈജാമയും ശര്‍വാനിയും ധരിക്കുന്നു. നിങ്ങള്‍ ബര്‍മക്കാര്‍ മുണ്ടും ഉടുപ്പും ഉപയോഗിക്കുന്നു. ഇസ്ലാം പറയുന്നു: നിങ്ങള്‍ നിങ്ങളുടെ നാട്ടിലെ വേഷം ധരിച്ച് കൊള്ളുക. എന്നാല്‍ ഇസ്ലാമിലെ വിധി-വിലക്കുകള്‍ പാലിച്ചിരിക്കണം എന്ന് മാത്രം.! ഇപ്രകാരം ആഹാരങ്ങളില്‍ നമുക്കിടയില്‍ വ്യത്യാസങ്ങള്‍ കാണും. നിങ്ങള്‍ ഇവിടുത്തെ പ്രത്യേക ആഹാരം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. മാത്രമല്ല, കാലാവസ്ഥക്ക് അനുയോജ്യവും അത് തന്നെയായിരിക്കും. എന്നാല്‍ ആഹാര-പാനീയങ്ങളില്‍ ശരീഅത്തിന്‍റെ നിയമങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആഹാരം, വസ്ത്രം മുതലായ കാര്യങ്ങളില്‍ പരസ്പരം പരിഹാസങ്ങളും ആക്ഷേപങ്ങളും നടത്തരുതെന്ന് പരിശുദ്ധ ഖുര്‍ആന്‍ ശക്തമായി ഉണര്‍ത്തിയിരിക്കു ന്നു. രാജ്യ പുരോഗതിക്ക് പരിശ്രമിക്കുക നിങ്ങള്‍ ഏതുനാട്ടുകാരായിരുന്നാലും രാജ്യത്തിന്‍റെ അവസ്ഥ എന്തായിരുന്നാലും രാഷ്ട്രത്തിന്‍റെ നന്മക്ക് വേണ്ടി പരിശ്രമിക്കണം. രാഷ്ട്ര നിര്‍മാണത്തിലും പുരോഗതിയിലും പങ്കെടുക്കുക മാത്രമല്ല, മത്സര ബുദ്ധിയോടെ ശേഷികള്‍ വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ യോഗ്യത, വിശ്വസ്ഥത, വൈദഗ്ദ്ധ്യം, സത്യസന്ധത, ബുദ്ധി സാമര്‍ത്ഥ്യം,സ്വഭാവ ശുദ്ധി, അടിയുറപ്പ് എന്നീ ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. നിങ്ങളുടെ പ്രാധാന്യം മറ്റുള്ളവര്‍ മനസ്സിലാക്കുന്ന നിലയില്‍ രാജ്യസേവനം നടത്തേണ്ടതാ ണ്. എന്നാല്‍ ഇബ്റാഹീമീ-മുഹമ്മദീ സംസ്കാരവും ഇസ്ലാമിക ബന്ധവും നിലനിര്‍ത്തിയിരിക്കണം എന്ന് മാത്രം.! പ്രദേശിക ഭാഷയില്‍ ഉയരുക, സാഹിത്യത്തില്‍ മുന്നേറുക ഈ രാജ്യത്തിന്‍റെ ഭാഷയിലേക്ക് നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഇവിടുത്തെ ഭാഷ പഠിക്കുക മാത്രമല്ല, സാഹിത്യകാരന്‍മാരും കവികളുമാകാന്‍ പരിശ്രമിക്കേണ്ടതാണ്. ഭാഷ സംശുദ്ധമാക്കുകയും നിങ്ങളുടെ ഭാഷയാണ് സമുന്നത ഭാഷ എന്ന് എല്ലാവരും അംഗീകരിക്കുന്ന നിലയില്‍ ഭാഷാ നിലവാരം ഉയര്‍ത്തുകയും വേണം. എന്നാല്‍ ഇബ്റാഹീമീ സംസ്കാരത്തോട് പൂര്‍ണ്ണ ബന്ധം പുലര്‍ത്തുകയും വേണം. അതെ, നിങ്ങള്‍ നല്ല നിലയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുക. ഇത് രാജ്യ സ്നേഹമാണ്. എന്നാല്‍ കളവ് പറയരുത്. സത്യം മാത്രം പറയുക. അത് ഇബ്റാഹീമീ സംസ്കാരമാണ്. എല്ലാ ഭാഷകളും മഹത്തരം ഇസ്ലാമിക വീക്ഷണത്തില്‍ എല്ലാ ഭാഷകളും ഒരു പോലെയാണ്. തീര്‍ച്ചയായും ഇസ്ലാമില്‍ അറബി ഭാഷക്ക് ഒരു സ്ഥാനമുണ്ട്. കാരണം അത് ശരീഅത്തിന്‍റെ ഔദ്യോഗിക ഭാഷയാണ്. എന്നാല്‍ മറ്റു ഭാഷകളെ ഇസ്ലാം നിന്ദിക്കുന്നില്ല. വലതു ഭാഗത്ത് നിന്നോ ഇടത് വശത്ത് നിന്നോ തുടങ്ങുന്ന എല്ലാ ഭാഷകളും ഒരു പോലെതന്നെയാണ്. ഭാഷയല്ല വിഷയം, ഉപയോഗിക്കുന്ന കാര്യമാണ് നോക്കേണ്ടത്. നന്മക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്ന എല്ലാ ഭാഷകളും മഹത്തരമാണ്. നാമങ്ങള്‍ ശ്രദ്ധിക്കുക പ്രദേശം, കുടുംബം, സ്ഥാനം മുതലായവയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നാമങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. പ്രത്യുത, തിരിച്ചറിയാന്‍ നല്ലതുമാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടിമത്വവും ഇസ്ലാമിക ബന്ധവും വിളിച്ചറിയിക്കുന്ന അബ്ദുല്ലാഹ്, അഹ്മദ്, അബ്ദുല്‍ അസീസ്, ഇബ്റാഹീം, മൂസാ, സഈദ് പോലുള്ള നാമങ്ങള്‍ വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവയില്‍ തൗഹീദിന്‍റെ പ്രഖ്യാപനവും ഇസ്ലാമികതയുടെ പ്രകടനവും മഹാന്‍മാരുടെ അനുസ്മരണവുമുണ്ട്. മുസ്ലിമായി ജീവിക്കുക, മുസ്ലിമായി മരിക്കുക. ഈ രാജ്യത്ത് മുസ്ലിമായി മാത്രം ജീവിക്കുമെന്നും മുസ്ലിമായിത്തന്നെ മരിക്കുമെന്നും നിങ്ങള്‍ ഉറച്ച തീരുമാനം എടുക്കുക. നിങ്ങള്‍ മഹാന്‍മാരുടെ ഏതെങ്കിലും നാടുകളിലോ മക്ക-മദീനാ ഹറമുകളിലോ പോയി മരിച്ച് അടങ്ങണമെന്ന് ഒരിക്കലും നിര്‍ബന്ധിക്കപ്പെടുന്നതല്ല. നിങ്ങള്‍ ഈ നാട്ടില്‍ തന്നെ സുന്ദരമായി ജീവിച്ച് മരിക്കേണ്ടതാണ്. നിങ്ങളുടെ ഖബറിടങ്ങളിലൂടെ ഇവിടെ പൂന്തോട്ടങ്ങള്‍ പുഷ്പ്പിക്കട്ടെ.! ഇവിടുത്തെ ഓരോ പ്രദേശങ്ങളിലും മുസ്ലിമായി ജീവിച്ച് മരിക്കാന്‍ നിങ്ങള്‍ പരിശ്രമിക്കുക. നമ്മുടെ ശരീരമാകുന്ന സൂക്ഷിപ്പു മുതല്‍ ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിക്കപ്പെടട്ടെ.! മഹ്ഷര്‍ ദിനത്തില്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈമാനുള്ളവര്‍ എഴുന്നേറ്റ് വരട്ടെ.! ഇന്ത്യാ, ബര്‍മ്മ, ഇന്ത്യോനേഷ്യ, മൊറോക്കോ എന്നിങ്ങനെ ഓരോ രാജ്യങ്ങളില്‍ നിന്നും, സമുദ്ര തീരങ്ങള്‍, ഗിരി ശൃംഗങ്ങള്‍ മുതലായ ഓരോ ഭാഗത്ത് നിന്നും ഇബ്റാഹീമീ സംസ്കാരത്തിന്‍റെ വക്താക്കള്‍ യാത്രയാക്കപ്പെടട്ടെ.! നിങ്ങള്‍ മക്കയില്‍ മരിക്കണം, നിങ്ങളുടെ മരണം മദീനയില്‍ തന്നെയാകണം, അവിടെയല്ലാതെ നിങ്ങള്‍ മരിക്കരുത് എന്നൊന്നും ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ പറഞ്ഞത്: നിങ്ങള്‍ മുസ്ലിം- അല്ലാഹുവിനെ അനുസരിക്കുന്നവര്‍ - ആയിട്ടല്ലാതെ മരിക്കരുത് എന്നാണ്. അതെ, നിങ്ങള്‍ അവിടെ എന്ത് കൊണ്ട് മരിച്ചു എന്ന് ചോദിക്കപ്പെടുന്നതല്ല. എങ്ങനെ മരിച്ചു.? എങ്ങനെ ജീവിച്ചു.? എന്ന് ചോദിക്കപ്പെടുന്നതാണ്. കിഴക്കോ പടിഞ്ഞാറോ എവിടെയും ജീവിക്കുക.! പക്ഷെ അല്ലാഹുവിനെ അറിഞ്ഞും ആരാധിച്ചും അനുസരിച്ചും ജീവിക്കുക. ആത്മാവ് പറന്നുയരുമ്പോള്‍ മനസ്സിലും നാവിലും ലാഇലാഹ ഇല്ലല്ലാഹ് ഉണ്ടായിരിക്കണം. രാജ്യം ഐശ്വര്യമാകട്ടെ.! ഇബ്റാഹീമീ സംസ്കാരം നിലനില്‍ക്കട്ടെ.! സഹോദരങ്ങളേ, നിങ്ങളുടെ രാജ്യത്തെ പടച്ചവന്‍ അനുഗ്രഹി ക്കട്ടെ.! ഈ രാജ്യത്തിന്‍റെ പ്രത്യേകതകളെ നന്നായി ഉയര്‍ത്തട്ടെ.! പച്ച പുതച്ച ഈ പ്രദേശങ്ങളിലും ലാളിത്യമുള്ള ഇവിടുത്തെ ഭാഷയിലും രസകരമായ അക്ഷരങ്ങളിലും കൂടുതല്‍ ഐശ്വര്യം കനിയട്ടെ.! ഇവിടുത്തെ മഹത്തായ മൂല്യങ്ങളേയും പ്രത്യേകതകളേയും വളര്‍ത്താന്‍ പരിശ്രമിക്കുക. രാഷ്ട്ര നിര്‍മാണത്തിനും പുരോഗതി യിലും പരിപൂര്‍ണ്ണമായും പങ്കെടുക്കുക. തികഞ്ഞ മന:സാന്നിധ്യത്തോ ടെയും ആവേശത്തോടയും അതില്‍ പങ്കാളികളാവുക. ഇത് നിങ്ങളുടെ കടമയും അവകാശവുമാണ്. ആര്‍ക്കും അതില്‍ നിന്നും നിങ്ങളെ തടയുക സാധ്യമല്ല. കാരണം, ഇത് നിങ്ങളുടെ ഒരു കുടുംബമായ മാതൃഭൂമിയാണ്. എന്നാല്‍ നിങ്ങള്‍ മറ്റൊരു കുടുംബാംഗം കൂടിയാണെന്ന് ഉണരുക.! അതെ നിങ്ങള്‍ ഇബ്റാഹീമീ കുടുംബം കൂടിയാണ്. അതിലേക്ക് അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. അല്ലാഹു ഉണര്‍ത്തുന്നു: അല്ലാഹു നിങ്ങളെ തെരഞ്ഞെടുത്തു. ആകയാല്‍, ഇബ്റാഹീമീ സരണിയില്‍ നിങ്ങള്‍ അടിയുറച്ച് നില്‍ക്കുക. അല്ലാഹു നിങ്ങള്‍ക്ക് മുസ്ലിം എന്ന നാമം നല്‍കിയിരിക്കുന്നു. ഇബ്റാഹീമീ സരണി ആരുടെയും കുത്തകയല്ല.! മക്കയിലെ ഖുറൈഷി, ഈജിപ്റ്റിലെ അറബി, മൊറോക്കോയിലെ ഹസനി, സുമാത്രയിലെ ഹദ്റമി എന്നിവര്‍ക്ക് ഇബ്റാഹീമീ-മുഹമ്മദീ സരണിയിലുള്ള സ്ഥാനവും അവകാശവും ബര്‍മയിലെ മുസ്ലിമിനും ഉണ്ട്. ഇന്ത്യയിലെ ബ്രാഹ്മണ വംശജനായ മുസ്ലിമിന്‍റെയും അഫ്ഗാനിലെ പഠാന്‍ വിഭാഗക്കാരനായ മുസ്ലിമിന്‍റെയും അറബി വംശജനായ മുസ്ലിമിന്‍റെയും സ്ഥാനം ഇസ്ലാമില്‍ ഒരു പോലെയാണ്. ആകയാല്‍ ബര്‍മക്കാരനാകട്ടെ, ഇന്ത്യന്‍ വംശജനാകട്ടെ ഇബ്റാഹീമീ ഗുണങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. മാത്രമല്ല, ഇബ്റാഹീമീ സംസ്കാരമില്ലാത്ത അറബിയെക്കാളും ആയിരക്കണക്കിന് സ്ഥാനം ഉന്നതനാണ് ബ്രാഹ്മണ വംശജനായ മുസ്ലിം. അല്ലാഹു ഉന്നത കുടുംബത്തിലും സ്ഥലത്തും ജനിക്കാന്‍ ഭാഗ്യം നല്‍കിയിട്ടും ഇബ്റാഹീമീ-മുഹമ്മദീ ബന്ധങ്ങളെ മുറിച്ചെറിഞ്ഞ ഹസനി-ഹുസൈനി വംശജന് യാതൊരു മഹത്വവുമില്ല. ആത്മീയ-വിശ്വാസ-സ്വഭാവ-വിവേക-സംസ്കാരങ്ങളുടെ ബന്ധം ഇബ്റാഹീം നബി (അ) യുമായി ബന്ധിപ്പിച്ച സാധാരണക്കാരന്‍ വളരെ അനുഗ്രഹീതനാണ്. ശൈഖ് സനൂസി (റ) മര്‍ഹൂം ഫൈസല്‍ രാജാവിനോട് പറഞ്ഞ വാചകം എത്ര സുന്ദരമാണ്: താങ്കള്‍ പേരിലും വംശത്തിലും ഹിജാസിയാണ്. പക്ഷെ താങ്കള്‍ക്ക് മനസ്സ് കൊണ്ട് ഹിജാസിയാ കാന്‍ കഴിഞ്ഞിട്ടില്ല.! അതെ, അറേബ്യന്‍ വിവരക്കേടിലും അബൂലഹബിന്‍റെ പാരമ്പര്യത്തിലും പെരുമയടിക്കുകയും ഇബ്റാഹീമീ-മുഹമ്മദീ ഗുണങ്ങളോട് താത്പര്യമില്ലായ്മ പുലര്‍ത്തു കയും ചെയ്യുന്ന ഹാശിമിയെക്കാളും അത്യുത്തമന്‍, മനസ്സാ ഈ ഗുണങ്ങള്‍ ഉണ്ടാക്കിടെയുത്ത ഇന്ത്യക്കാരനും ബര്‍മക്കാരനുമാണ്. വിജയത്തിന്‍റെ വഴി സഹോദരങ്ങളെ, മുസ്ലിം സമുദായം ഈ ലോകത്ത് നിലനില്‍ക്കാനും വളരാനും ഉയരാനും ശക്തി പ്രാപിക്കുവാനും വിജയിക്കാനും അല്ലാഹു തീരുമാനിച്ചിരിക്കുന്നു. പക്ഷെ അതിന് ഒരു നിബന്ധനയുണ്ട്: നാം പടച്ചവന്‍റെ പ്രിയംകരന്‍മാരായിത്തീരുക. ഇബ്റാഹീം (അ) അല്ലാഹുവിന്‍റെ പ്രിയംകരരായി. ഇബ്റാഹീം നബിയുടെ കാലത്ത് വേറെ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. പക്ഷെ, ഇബ്റാഹീം (അ) മാത്രം ഇന്നും അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. ഇബ്റാഹീം നബി (അ) യുടെ സ്വീകാര്യതയുടെ കാരണം അദ്ദേഹം വലിയ സമര്‍ത്ഥനോ സുന്ദരനോ ആയതല്ല. അല്ലാഹുവിന്‍റെ പ്രിയംകരനായതാണ്. ആകയാല്‍, നാമും അല്ലാഹുവിന്‍റെ പ്രിയംകരരാവുക. വിജയം വരിക്കാന്‍ കഴിയുന്നതാണ്. അധികാരം, രാഷ്ട്രീയം, സമ്പത്ത്, ബുദ്ധി സാമര്‍ത്ഥ്യം ഇവകള്‍കൊണ്ട് മാത്രം വിജയം സാധ്യമല്ല. അല്ലാഹുവിന്‍റെ പ്രിയംകരരായിത്തീരാനുള്ള മാര്‍ഗ്ഗം അല്ലാഹുവിന്‍റെ പ്രിയംകരന്‍മാരെ വിശിഷ്യാ, പടച്ചവന്‍റെ പ്രിയത്തിന്‍റെ ഏറ്റവും വലിയ കേന്ദ്രമായ അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കലാണ്. രണ്ട് ബന്ധങ്ങള്‍ പരസ്പരം ബന്ധിതം.! നമുക്ക് പ്രിയംകരമായ ഈ നാടുമായും മഹത്തായ ഇബ്റാഹീമീ സംസ്കാരവുമായും രണ്ട് ബന്ധങ്ങള്‍ ഉണ്ടെന്നും രണ്ടും മാനിക്കുകയും പാലിക്കുകയും വേണമെന്നും പറഞ്ഞു കഴിഞ്ഞു. അടുത്തതായി മനസ്സിലാക്കുക: ഈ രണ്ട് ബന്ധങ്ങളും പരസ്പരം വിരുദ്ധമല്ല. സദ്ഉദ്ദേശത്തോടെയും സല്‍വഴിയിലൂടെയുമാണെങ്കില്‍ ഈ നാടുമായിട്ടുള്ള ബന്ധവും, ദീനിന്‍റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും അനുഷ്ഠിക്കുന്ന ഓരോ പരിശ്രമങ്ങളും, ഇസ്ലാമിക സംസ്കാര ത്തിന്‍റെ ഭാഗവും ഇരുലോകത്തും മഹത്തായ പ്രതിഫലവും പ്രയോജനവും ലഭിക്കുന്നതുമാണ്. അല്ലാത്ത പക്ഷം, ഈ നാടുമായിട്ടുള്ള മുഴുവന്‍ ബന്ധങ്ങളും നഷ്ടപ്പെടുന്നതും ഫല ശൂന്യമാകുന്നതുമാണ്. അതെ, അറബി, അനറബി, ഹാശിമി, ബര്‍മി, ഇന്ത്യക്കാരന്‍, ഇന്ത്യോനേഷ്യക്കാരന്‍ എന്നിങ്ങനെ യുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ച് പോകുന്നതാണ്. പടച്ചവനും പടച്ചവന്‍റെ തിരു നാമവും പടച്ചവന്‍റെ പൊരുത്തത്തെ കരുതി ചെയ്യുന്ന സത്കര്‍മങ്ങളും നബിമാരുടെ മഹത് ഗുണങ്ങളും മാത്രം അവശേഷിക്കുന്നതാണ്. പ്രഫസര്‍, എഞ്ചിനീയര്‍, ശാസ്ത്രജ്ഞന്‍ എല്ലാം ആകുക. എന്നാല്‍ അതോടൊപ്പം നെറ്റിയില്‍ നിന്നും പ്രകാശം പ്രകടമാകുന്നത് പോലെ ഇസ്ലാമിക ഗുണങ്ങളും പ്രകാശിപ്പിക്കുക. പടച്ചവന്‍ നമുക്ക് വളരെ സൂക്ഷ്മമായ ഉത്തരവാദിത്വമാണ് നല്‍കിയിരിക്കുന്നത്. മക്ക-മദീന മുതലായ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് ഇല്ലാത്ത പരീക്ഷണമാണ് നമുക്കുള്ളത്. അവരുടെ മുന്നില്‍ വേറെയേതെങ്കിലും തത്വശാസ്ത്രം കാണപ്പെടുന്നില്ല. ഇവിടെ നമ്മുടെ വിശ്വാസ ശക്തിയും തീരുമാന ശേഷിയും ബുദ്ധി സാമര്‍ത്ഥ്യവും ഒരു പോലെ പരീക്ഷിക്കപ്പെടുക യാണ്. ആകയാല്‍ ഈ നാട്ടിന്‍റെ സുന്ദര ഗുണങ്ങള്‍ സസന്തോഷം സ്വീകരിക്കുക. വിദ്യാഭ്യസ-തൊഴിലുകളില്‍ നല്ല നിലയില്‍ മുന്നേറു ക. അതോടൊപ്പം സത്യ വിശ്വാസിയായി ജീവിക്കുകയും അതിന്‍റെ പ്രബോധനം നടത്തുകയും സത്യ സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുകയും ചെയ്യുക. നമ്മുടെ സ്ഥാനം നായകത്വത്തിന്‍റേതാണ്. നാം മറ്റുള്ളവരെ അനുകരിക്കേണ്ടവരല്ല. നാം ഈ നാട്ടുകാരായി, നാടിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോടൊപ്പം തൗഹീദ്-രിസാലത്ത്-ആഖിറത്തിലുള്ള വിശ്വാസവും സത്കര്‍മങ്ങളും സത്സ്വഭാവങ്ങളും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. നൂറ്റാണ്ടുകളായി അല്ലാഹു നമ്മെ ഇവിടെ താമസിപ്പിച്ചിട്ടും ഇവിടെ യുള്ള ജനതക്ക് ഈ കാര്യങ്ങള്‍ എത്ര മാത്രം എത്തിച്ച് കൊടുത്തുവെന്ന് നാളെ ചോദ്യമുണ്ടാകും. ഇസ്ലാമിക സന്ദേശങ്ങളുടെ പ്രചാരണം, പ്രഭാഷണ-രചനകളോ ടൊപ്പം നമ്മുടെ ജീവിതത്തിലൂടയുമാണെന്ന് നാം ഉണരുക. നാട്ടിലും വീട്ടിലും കടയിലും കമ്പോളത്തിലുമുള്ള ജീവിതത്തിലൂടെ നാം സത്യത്തിന്‍റെ സാക്ഷികളാകുക. വാളല്ല, സ്വഭാവമാണ് ആയുധം.! ഇസ്ലാമിക പ്രബോധന ചരിത്രത്തില്‍ ഒരു വാളും സൈന്യവും കാണാന്‍ കഴിയുന്നതല്ല. സത്യ സന്ധരായ വ്യാപാരികള്‍, ഭയഭക്തി യുള്ള സൂഫികള്‍ ഇവരിലൂടെയാണ് ഇസ്ലാം പ്രധാനമായും പ്രചരിച്ചത്. ഇന്ന് ഈ വിഷയത്തില്‍ വലിയ കുറവ് സംഭവിച്ചിരിക്കുആകയാല്‍ പടച്ചവന്‍റെ പൊരുത്തം ലക്ഷ്യമിട്ട് കൊണ്ടും പ്രവാചക അദ്ധ്യാപനങ്ങള്‍ പാലിച്ച് കൊണ്ടും ഭൗതിക ശേഷികളും യോഗ്യതകളും ഉണ്ടാക്കിയെടുക്കുക. ഇഖ്ബാലിന്‍റെ വാക്കുകളില്‍ പറയട്ടെ: "സത്യ സന്ധതയുടേയും നീതിയുടേയും ധീരതയുടേയും പാഠം വീണ്ടും പഠിക്കുക, ലോകത്തിന്‍റെ നായകത്വം നീ വീണ്ടും വഹിക്കുന്നതാണ്." നീതിയും ശേഷിയും കൂടുതലായി ഉണ്ടാക്കിയെ ടുക്കുക. നാം ലോകത്തിന്‍റെ ത്രാസായിത്തീരുക. യൂസുഫ് നബി (അ) യെപോലെ ഈ നാടിന്‍റെ ഖജനാവുകള്‍ എന്നെ ഏല്‍പ്പിക്കുക എന്ന് പറയാന്‍ നാം യോഗ്യരാവുക. യൂസുഫ് നബി (അ) യുടെ സ്വഭാവവും യോഗ്യതയും മഹത് ഗുണങ്ങളുമാണ് ഇപ്രകാരം ആ നാടിനോട് വിളിച്ച് പറഞ്ഞതെന്നോര്‍ക്കുക. ഇത് പോലെ നാമും കര്‍ത്തവ്യ ബോധവും കര്‍മശേഷിയും വൈജ്ഞാനിക സാമര്‍ത്ഥ്യവും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യോഗ്യതയും ഈ രാജ്യത്തെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്താനുള്ള ശക്തിയും ഉണ്ടാക്കിയെടുക്കുക. അത് ഈ നാടിനോടും നാട്ടുകാരോടും നിങ്ങളോടും വിളിച്ച് പറയു ന്നതാണ്. നമ്മുടെ ഗുണങ്ങളിലൂടെ നാം പ്രകാശ ഗോപുരം ആയിത്തീരണം. കവി പറഞ്ഞത് സത്യം തന്നെ: സത്യ വിശ്വാസിയുടെ വിശ്വാസ ദൃഢത കൂരിരിട്ടുള്ള രാത്രിയില്‍ മഹാത്മാവിന്‍റെ വിളക്ക് മാടം പോലെ ആയിത്തീരണം. അതെ, സംശയ-തെറ്റിദ്ധാരണ കളുടെയും ചതി-വഞ്ചനകളുടേയും ഈ ലോകത്ത് നാം സത്യ വിശ്വാസ-സത്കര്‍മങ്ങളിലൂടെ പ്രകാശിക്കുക. വിവേചന ഗുണം തീര്‍ച്ചയായിട്ടും നിങ്ങള്‍ പഠിക്കുകയും ഉന്നത ജോലികള്‍ കരസ്ഥമാക്കുകയും ഉത്തമ ആഹാര-വസ്ത്ര-വാഹന-പാര്‍പ്പിടങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക. സാഹിത്യകാരന്‍, ഗ്രന്ഥകര്‍ത്താവ്, ന്നു. കൂരിരുട്ടില്‍ മിന്നാമിനുങ്ങും നക്ഷത്രവും പ്രകാശിക്കുന്നത് പോലെ പാപങ്ങള്‍ക്കിടയില്‍ നന്മകളിലൂടെ പ്രകാശിക്കേണ്ടിയിരുന്ന നമ്മുടെ വ്യാപാര-ഉദ്യോഗങ്ങളേയും വിവാഹ-ഇടപാടുകളേയും വിലയിരുത്തുക. സഹോദരങ്ങളെ, നാം ഈ നാടിന് പ്രിയംകരരും കണ്‍മണിയു മാകുക. ഇവിടെയുള്ള ഓരോ മണല്‍ത്തരികളും നമ്മെ സ്നേഹി ക്കുന്ന നിലയില്‍ നാം മാറുക. പടച്ചവന്‍ കാക്കട്ടെ, ഇവിടെ നിന്നും നാം പോകേണ്ടി വന്നാല്‍, ഈ രാജ്യത്തെ മണ്ണ് നമ്മുടെ വസ്ത്രത്തി ല്‍ പിടിച്ച് വലിക്കുന്ന അവസ്ഥയുണ്ടാകണം. അതിന് നാം ഇസ്ലാ മിക സ്വഭാവം നല്ലനിലയില്‍ ഉണ്ടാക്കിയെടുക്കുക. ഇത് എല്ലാ പ്രശ്ന ങ്ങളുടേയും പരിഹാരവും ഉത്തമ ഭാവിയിലേക്കുള്ള ഉറപ്പുമാണ്. പല നാടുകളിലും കാണപ്പെട്ടു തുടങ്ങിയ പരസ്പര വിദ്വേഷവും വെറുപ്പും പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ല. ഇത് വലിയ അനുഗ്രഹമായിക്കണ്ട് കര്‍തവ്യം നിര്‍വ്വഹി ക്കേണ്ടതാണ്. എന്നാല്‍ പടച്ചവന്‍റെ സഹായം നമുക്ക് ഉണ്ടാകും. അല്ലാത്ത പക്ഷം നമ്മുടെ ഭാവി അപകടത്തിലാകുന്നതാണ്. ചുരുക്കത്തില്‍ നാം നന്നായാല്‍ നമ്മുടെ അവസ്ഥയും നന്നാകു ന്നതാണ്. വിശിഷ്യാ, നമ്മുടെ കര്‍ത്തവ്യം നാം നന്നായി ഉണരുക. ഭൗതികതയുടെ വിഗ്രഹാലയത്തില്‍ തൗഹീദിന്‍റെ ബാങ്കൊലി മുഴക്കു ക. ആകയാല്‍, നാം ബാങ്ക് കൊടുക്കുന്നയാളുകളാകുക. അല്ലാഹു ബാങ്കിനേയും ബാങ്ക് കൊടുക്കുന്നവരേയും സംരക്ഷിക്കുന്നതാണ്. യഥാര്‍ത്ഥ മുസ്ലിം ഒരിക്കലും ഇല്ലാതാകുന്നതല്ല. അതെ, ഇബ്റാഹീം നബി (അ) പോലുള്ള മഹാത്മാക്കളുടെ മഹല്‍ഗുണങ്ങളുള്ള യഥാര്‍ത്ഥ മുസ്ലിം.!
No comments:
Post a Comment