ഉത്തരവാദിത്വമുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.!
മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(അഖിലേന്ത്യാ അദ്ധ്യക്ഷന്‍, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)
2019 ഒക്ടോബര്‍ 19
ന്യൂഡല്‍ഹി:
https://swahabainfo.blogspot.com/2019/10/blog-post19.html?spref=tw
രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥകള്‍ മുന്നില്‍ വെച്ചുകൊണ്ട് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേന്ദ്ര ഓഫീസിലെ മുഫ്തി കിഫായത്തുല്ലാഹ് ഹാളില്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ ഒരു പ്രധാന നിര്‍വ്വാഹക സമിതി യോഗം അഖിലേന്ത്യാ പ്രസിഡന്‍റ് മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഈ യോഗം ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയങ്ങള്‍ ഇവിടെ കൊടുക്കുന്നു.
1. ബാബരി മസ്ജിദിന്‍റെ ചരിത്രപരം, നിയമപരം, മതപരം എന്നീ മൂന്ന് അവസ്ഥകളുടെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് ഒരു മസ്ജിദായിരുന്നു. ഇന്നും മസ്ജിദാണ്. അധികാരത്തിന്‍റെയും ആള്‍ ബലത്തിന്‍റെയും അടിസ്ഥാനത്തില്‍ അതിന് എന്ത് പേര് നല്‍കിയാലും ശരി, ലോകാവസാനം വരെയും അത് മസ്ജിദ് തന്നെ ആയിരിക്കുകയും ചെയ്യും. ബാബരി മസ്ജിദ് ഏതെങ്കിലും ക്ഷേത്രം പൊളിച്ചോ ക്ഷേത്രത്തിന്‍റെ സ്ഥലത്തോ നിര്‍മ്മിക്കപ്പെട്ടതല്ലെന്ന് ചരിത്ര രേഖകളുടെ വെളിച്ചത്തില്‍ സ്ഥിരപ്പെട്ട കാര്യമാണ്. ഇത് അല്ലാഹുവിന്‍റെ നാമത്തില്‍ വഖ്ഫ് ചെയ്യപ്പെട്ടതാണ്. വഖ്ഫ് ചെയ്തതിന് ശേഷം വഖ്ഫ് ചെയ്ത ആള്‍ക്ക് പോലും അത് തിരിച്ചെടുക്കാന്‍ അനുവാദമില്ല. വഖ്ഫ് ബോര്‍ഡിന്‍റെ ചെയര്‍മാന്‍ അതിന്‍റെ ഉടമയല്ല. മേല്‍നോട്ടക്കാരന്‍ മാത്രമാണ്. കൂട്ടത്തില്‍ സുപ്രീം കോടതി ഈ വിഷയത്തില്‍ എടുക്കുന്ന തീരുമാനം ഞങ്ങള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതി പ്രഖ്യാപിക്കുന്ന വിധി നാം സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ സഹനത മുറുകെ പിടിക്കണമെന്ന് സമുദായാംഗങ്ങളെ പ്രത്യേകിച്ച് ഉണര്‍ത്തുകയാണ്.
2. കശ്മീറിന്‍റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ ഞങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. 370-ാം വകുപ്പ് പിന്‍വലിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും അവിടുത്തെ അവസ്ഥ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുജനങ്ങള്‍ കടുത്ത പ്രയാസങ്ങളിലാണ്. രോഗികള്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമല്ല. ഡയാലിസിസ് ആവശ്യമായ രോഗികള്‍, ഹൃദ്രോഗികള്‍ മുതലായവര്‍ വല്ലാത്ത ദുരിതത്തിലാണ്. കോടതി പ്രവര്‍ത്തിക്കുന്നില്ല. സ്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുന്നു. കമ്പോളം കാലിയാണ്. അധ്വാനിച്ച് ദിവസം നീക്കുന്നവര്‍ പട്ടിണിയിലാണ്. ധാരാളം യുവാക്കളെ എവിടെയാണെന്ന് പോലും അറിയാത്ത നിലയില്‍ ജയിലുകളില്‍ അടച്ചിരിക്കുന്നു. ഈ അവസ്ഥകള്‍ക്ക് അടിയന്തിരമായി മാറ്റമുണ്ടാകേണ്ടതുണ്ട്. പരസ്പരം കൂടിയിരുന്നുകൊണ്ടുള്ള ചര്‍ച്ചയിലൂടെ മാത്രമേ കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ജംഇയ്യത്തിന്‍റെ കാഴ്ചപ്പാട് ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ആയതിനാല്‍ കശ്മീരികളെ വിശ്വാസത്തിലെടുക്കുക. ശക്തിയുപയോഗിച്ച് പൊതുജനങ്ങളുടെ വികാരത്തെ അടക്കാന്‍ സാധ്യമല്ല. കശ്മീര്‍ ഭൂമി മാത്രമല്ല, കശ്മീരീ സഹോദരങ്ങളും നമ്മുടേതാണ് എന്ന നിലയില്‍ നാം അവരോട് വര്‍ത്തിക്കേണ്ടതുണ്ട്. 370-ാം വകുപ്പിന്‍റെ കാര്യം കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ ആ വിഷയത്തില്‍ നീതിയുക്തമായ വിധിയുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
3. എന്‍.ആര്‍.സി. യെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പ്രസ്താവനയില്‍ ഞങ്ങള്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്നു. ഒരു ഭാഗത്ത് മുസ്ലിംകളല്ലാത്ത വിഭാഗങ്ങളുടെയും പേരെടുത്ത് പറഞ്ഞ് അവര്‍ക്ക് പൗരത്വം നല്‍കുമെന്ന് പറയുകയും മുസ്ലിംകളെ കുറിച്ച് നിശബ്ദത പുലര്‍ത്തുകയും ചെയ്യുന്നു. മറുഭാഗത്ത് മുഴുവന്‍ നുഴഞ്ഞ് കയറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് മുസ്ലിംകളെ ഉന്നം വെച്ച് കൊണ്ടാണെന്ന കാര്യം വ്യക്തമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവനകള്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ 14, 15 വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന് ജംഇയ്യത്ത് കാണുന്നു. ജാതി-മത ഭിന്നതകള്‍ക്ക് അതീതമായി കാണേണ്ട ഈ കാര്യം, മതങ്ങളുടെ പേര് പറഞ്ഞുകൊണ്ട് അദ്ദേഹം അനുസ്മരിക്കുന്നത് അങ്ങേയറ്റം തെറ്റാണ്. ഇപ്രകാരം, ആസാമില്‍ റീ വെരിഫിക്കേഷന്‍ നടത്താനുള്ള നീക്കത്തെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. 70 വര്‍ഷം നീണ്ട് നിന്ന ത്യാഗങ്ങളിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട എന്‍.ആര്‍.സി. യുടെ പ്രവര്‍ത്തനം റീ വെരിഫിക്കേഷനിലൂടെ പാഴാകുമെന്നും സംസ്ഥാനത്തിന്‍റെ ശാന്തിയും സമാധാനവും അപകടത്തിലാകുമെന്നും ഞങ്ങള്‍ ഭയക്കുന്നു.
4. മുസ്ലിം ലോകത്തെ നിലവിലുള്ള അവസ്ഥയില്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അങ്ങേയറ്റത്തെ ആശങ്ക പ്രകടിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനും ഇറാഖും തകര്‍ന്ന് കഴിഞ്ഞു. സഊദി അറേബ്യ-യമന്‍ യുദ്ധം വലിയ നാശ-നഷ്ടങ്ങളുണ്ടാക്കി. ഫലസ്തീനില്‍ യഹൂദികളുടെ അക്രമം വര്‍ദ്ധിച്ചു. ലിബിയ, ഈജിപ്റ്റ്, സിറിയ എന്നീ രാജ്യങ്ങളും വല്ലാത്ത ദുരിതത്തിലാണ്. ഇതിനിടയില്‍ ലോക മുസ്ലിംകള്‍ വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന തുര്‍ക്കി, സിറിയയില്‍ അക്രമം അഴിച്ചുവിട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ലോകത്തെ വന്‍ശക്തികള്‍ ഈ പേര് പറഞ്ഞ് തുര്‍ക്കിയുടെ മേല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. അല്ലാഹു ഈ സ്ഥലങ്ങളില്‍ പ്രത്യേകിച്ചും, ലോകം മുഴുവന്‍ പൊതുവിലും ശാന്തിയും സമാധാനവും ഉണ്ടാക്കട്ടെ.!
5. സാമൂഹ്യ സംസ്കരണം, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ഇതിന് വിജ്ഞാന പ്രചാരണം അത്യാവശ്യമാണ്. ഈ വിഷയത്തില്‍ ഓരോ പ്രദേശത്തുമുള്ള മക്തബുകളും മദ്റസകളും സജീവമാക്കുന്നതോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസവും വ്യാപകമാക്കണമെന്നും സാധുക്കളും സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥികളെ സഹായിക്കണമെന്നും പ്രാദേശിക കമ്മിറ്റികളെ ഉണര്‍ത്തുന്നു. ഈ വിഷയത്തില്‍ 50 ലക്ഷം രൂപ ഒരു വര്‍ഷത്തേക്ക് വേണ്ടി ജംഇയ്യത്തിന്‍റെ കേന്ദ്ര കമ്മിറ്റി മാറ്റി വെച്ചതായി അറിയിച്ചുകൊള്ളുന്നു.
6. ശൈഘുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യയുടെ മകന്‍ മൗലാനാ മുഹമ്മദ് ത്വല്‍ഹാ കാന്ദലവി, ശൈഖ് മൗലാനാ ഇഫ്തിഖാറുല്‍ ഹസന്‍ കാന്ദലവി മുതലായ പണ്ഡിത മഹത്തുക്കളുടെ വിയോഗത്തില്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ ദറജകള്‍ ഉയര്‍ത്തുന്നതിന് ദുആ ഇരക്കുകയും ചെയ്യുന്നു.
2019 ഒക്ടോബര്‍ 19
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള ഘടകം
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
No comments:
Post a Comment