Friday, February 28, 2020

ഇന്ത്യന്‍ ഭരണഘടനാ ലംഘനമായ NPR-NRC-CAA കരിനിയമങ്ങളുടെ അപകടം തുറന്നു കാണിക്കുന്നലഘുകൃതി


ഇന്ത്യന്‍ ഭരണഘടനാ ലംഘനമായ NRC, CAA കരിനിയമങ്ങളുടെ അപകടം തുറന്നു കാണിക്കുന്ന ഈ ലഘുകൃതി പ്രയോജനപ്പെടുത്തുക. പ്രചരിപ്പിക്കുക.
https://swahabainfo.blogspot.com/2020/02/npr-nrc-caa.html?spref=tw 1. NPR-NRC-CAA എന്ത്.? എന്തിന്.?
എന്താണ് NRC.? (ദേശീയ പൗരത്വ രജിസ്റ്റര്‍)
ഇന്ത്യന്‍ പൗരന്മാരുടെ ജനനം, പേര്, പൗരത്വം ഇവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രജിസ്റ്റര്‍ ആണ് NRC (National Register of Citizen). രാജ്യമാകെ ഇത് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം പ്രാബല്യത്തിലായാല്‍ ഇതില്‍ ഉള്‍പ്പെടാത്തവരെല്ലാം നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തി നാടു കടത്തപ്പെടുകയോ ജയിലിലടക്കപ്പെടുകയോ രണ്ടാംതരം പൗരന്മാരാക്കപ്പെടുകയോ ചെയ്യാം.
NRC നടപ്പിലാക്കുന്നതെങ്ങനെ.?
എതെല്ലാം രേഖകള്‍ സ്വീകരിക്കും.?
ഇന്ത്യയിലെ 130 കോടി ജനങ്ങളും പൗരത്വത്തിന് വേണ്ടി പുതുതായി അപേക്ഷിക്കുകയും അതിനുള്ള തെളിവുകള്‍ രേഖാമൂലം ഹാജരാക്കുകയും ചെയ്യേണ്ടിവരും. ഇതില്‍ ഉള്‍പ്പെടാന്‍ 1951ന് മുമ്പ് മാതാ-പിതാക്കള്‍ ജീവിച്ചിരുന്നതിന്‍റെ രേഖകള്‍ ഹാജരാക്കണം. അല്ലെങ്കില്‍ 1971 മാര്‍ച്ച് 24-ന് മുമ്പുള്ള നമ്മുടെ പിതാമഹന്മാരുടെ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടേഴ്സ് ലിസ്റ്റ് ഇവയിലേതെങ്കിലും ഹാജരാക്കണം. അവരുമായി അപേക്ഷകനുള്ള ബന്ധം സ്ഥാപിക്കാന്‍ രേഖാമൂലമുള്ള തെളിവുകളും നല്‍കണം. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ രേഖാസമര്‍പ്പണം സാധിക്കുകയില്ല. അവര്‍ക്കുവേണ്ടിയാണ് രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലായി തടങ്കല്‍പാളയങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ ഈ നിബന്ധന മുസ്ലിംകള്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. മറ്റ് മതസ്ഥര്‍ക്ക് 6 വര്‍ഷം ഈ രാജ്യത്ത് താമസിച്ചിട്ടുണ്ട് എന്ന രേഖ സമര്‍പ്പിച്ചാല്‍ നിരുപാധികം പൗരത്വം ലഭിക്കാന്‍ അര്‍ഹരായിത്തീരും. ഇത് കടുത്ത വിവേചനവും അനീതിയുമാണ്.
എന്താണ് CAA.? (ദേശീയ പൗരത്വ ഭേദഗതി നിയമം)
കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന കരിനിയമങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമമാണിത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ക്രിസ്ത്യന്‍, ജൈനന്‍, പാഴ്സി മത വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും, മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിക്കുകയും ചെയ്യുന്ന വിവേചനവും കടുത്ത അനീതിയും നിറഞ്ഞ നിയമമാണിത്. 1955-ലെ പൗരത്വ നിയമത്തില്‍ നടത്തിയ ഭേദഗതിയാണ് CAA. മുന്‍പ്, കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ ഭേദഗതി പ്രകാരം ഇത് 6 വര്‍ഷം മുന്‍പ് കുടിയേറിയ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം ലഭിക്കും. ലക്ഷക്കണക്കിന് മുസ്ലിം അഭയാര്‍ത്ഥികളെ തുറന്ന ജയിലിലേക്ക് മനുഷ്യത്വ രഹിതമായി തള്ളിവിടുന്ന അവകാശലംഘനമാണ് ഈ പൗരത്വ ഭേദഗതിയെന്ന് ചുരുക്കി വായിക്കാം.
NRCയും CAAയും തമ്മില്‍ ബന്ധമുണ്ടോ.?
NRC യെ കുറിച്ച് ഈ സര്‍ക്കാര്‍ ആലോചിച്ചിട്ട് പോലുമില്ല എന്ന പ്രധാനമന്ത്രിയുടെ വാദം തികച്ചും നിരര്‍ത്ഥകമാണ്. NRC നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പത്തിലധികം തവണ പ്രസ്താവിച്ചിട്ടുണ്ട്. മുസ്ലിംകളെ അസ്ഥിരപ്പെടുത്തുന്നതിനു വേണ്ടിമാത്രമാണ് ഇപ്പോള്‍ CAAയും ശേഷം NRC യും നടപ്പിലാക്കുന്നത് എന്ന് സൂചിപ്പിക്കുന്ന അമിത്ഷായുടെ പ്രസംഗങ്ങളും പ്രസ്താവനകളും അഞ്ചിലേറെ തവണ പുറത്തുവന്നിട്ടുണ്ട്. പാര്‍ലമെന്‍റിന് അകത്തും പുറത്തും ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. NRC യെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഭരണകൂടത്തിന്‍റെ വിശദീകരണം, മറ്റ് ജനവിരുദ്ധ നയങ്ങളിലേതു പോലെ പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ തല്‍ക്കാലം ശമിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്.
എന്താണ് NPR.? (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍)
രാജ്യത്തെ എല്ലാ സ്ഥിര താമസക്കാരുടെയും മുഴുവന്‍ വിവരങ്ങളടങ്ങുന്ന ഡാറ്റാ ബേസ് ഉണ്ടാക്കുക എന്നതാണ് NPR-ന്‍റെ ലക്ഷ്യം . ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2021 സെന്‍സസ് നടപടികള്‍ക്ക് 2019 ഡിസംബര്‍ 24-ന് കേന്ദ്രമന്ത്രിസഭ അംഗികാരം നല്‍കി. സെന്‍സസ് നടപടികള്‍ക്കായി 8754 കോടി രൂപയും NPR-നായി 3941 കോടി രൂപയും മന്ത്രിസഭ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. 2021-ല്‍ നടപടി പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദ്ദേശം. രണ്ട് അപകടങ്ങള്‍ ഇതില്‍ നാം കാണുന്നു. ഒന്ന്, വിവാദമായ NRC-ക്ക് തൊട്ടുമുമ്പ് നടപ്പിലാക്കുന്ന നടപടി ക്രമമാണെന്ന് കേന്ദ്രമന്ത്രിയായിരുന്ന കിരണ്‍ റിജ്ജു പാര്‍ലമെന്‍റില്‍ ഔദ്യോഗിക മറുപടി നല്‍കിയതോടെ ഇതിന്‍റെ ദുരൂഹത എല്ലാ മറയും നീക്കി പുറത്തുവരികയാണ്. രണ്ട്, NPR-ന്‍റെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ എല്ലാ മത വിഭാഗങ്ങളുടെയും ആഘോഷ ദിവസങ്ങളെ കുറിച്ച് അതില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലിംകളുടെ ആഘോഷ ദിവസങ്ങളായ ചെറിയ പെരുന്നോളോ വലിയ പെരുന്നാളോ എന്നുവേണ്ട ഒരു ആഘോഷത്തെപ്പറ്റിയും പരാമര്‍ശിച്ചിട്ടില്ല. മുസ്ലിം പൗരത്വം അന്യായമായി തുടച്ചുനീക്കലാണ് ഇതിന്‍റെ പിന്നില്‍ എന്ന് സുതരാം വ്യക്തം.
ഈ കരിനിയമങ്ങള്‍ എന്തിന് വേണ്ടി.?
സംഘപരിവാരത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ ഘട്ടംഘട്ടമായി തുടച്ചുനീക്കി മതേതരത്വത്തിന്‍റെ ഈറ്റില്ലമായ ഇന്ത്യയെ ഏകാധിപത്യ സവര്‍ണ്ണ സിദ്ധാന്തത്തില്‍ ബന്ധിക്കുക എന്ന ആസൂത്രിത അജണ്ടയുടെ ഭാഗം മാത്രമാണിത്. 2025-ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന RSS ഒരു ഹിന്ദുരാഷ്ട്ര സ്ഥാപനം നടത്തി തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പൂര്‍ത്തീകരണം നല്‍കാനുള്ള അതി തീവ്ര ശ്രമത്തിലാണ്. ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന ഗ്രന്ഥത്തില്‍ വര്‍ഗ്ഗീയ കലാപങ്ങളിലൂടെ മുസ്ലിം ഉന്മൂലനം നടപ്പിലാക്കണമെന്ന ആശയം ഫാസിസ്റ്റുകള്‍ക്ക് പകര്‍ന്നു നല്‍കുന്നു. ദേശീയതയുടെ നിര്‍വ്വചനം എന്ന ഗ്രന്ഥത്തിലും ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം അദ്ദേഹം മറയില്ലാതെ പങ്കുവെക്കുന്നു. സാഹോദര്യം വിളംബരം ചെയ്യുന്ന വേദങ്ങളും ഉപനിഷത്തുക്കളും തള്ളിക്കളഞ്ഞ്, 1935 സെപ്റ്റംബര്‍ 15-ന് നാസി ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ പാസ്സാക്കിയ ന്യൂറംബര്‍ഗ് നിയമവും അതിന്‍റെ പിന്‍ബലത്തില്‍ ജര്‍മ്മനിയില്‍ സ്ഥാപിതമായ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളും 60 ലക്ഷം ജൂതരെ കൂട്ടക്കൊലക്ക് വിധേയമാക്കിയ ഹോളോകോസ്റ്റ് സംഭവവും മാതൃകയാക്കാനാണ് സംഘ്പരിവാരം ലക്ഷ്യമിടുന്നത്. ഇത് മുസ്ലിംകളുടെ മാത്രം പ്രതിസന്ധിയാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ക്രൈസ്തവര്‍, ദളിതുകള്‍, പിന്നോക്കവിഭാഗം തുടങ്ങിയവരെ ഘട്ടംഘട്ടമായി ഇത്തരം കരിനിയമങ്ങളിലൂടെ പുറത്താക്കുംവരെ വിശ്രമിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തവരാണ് ഫാസിസ്റ്റുകള്‍. രാജ്യസ്നേഹികളായ മതേതര വിശ്വാസികള്‍ ഈ നിയമങ്ങള്‍ക്ക് മരണമണി മുഴങ്ങും വരെ പോരാടണമെന്ന് പറയുന്നതിന്‍റെ യുക്തിയും മറ്റൊന്നല്ല.

2. CAA-NRC- ഭരണഘടനാ ലംഘനം.
ഈ നിയമങ്ങള്‍ എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നത്.?
മത നിരപേക്ഷതയുടെയും, മാനവികതയുടെയും ഉന്നത മൂല്യങ്ങള്‍ കോര്‍ത്തിണക്കിയാണ് നമ്മുടെ ഭരണഘടന തയ്യാറാക്കപ്പെട്ടിരിക്കു ന്നത്. ഭരണഘടനാ ശില്‍പികളുടെ പേരുകള്‍ പോലും പരാമര്‍ശിക്കാതെ "നാം നമുക്കായി തയ്യാറാക്കുന്നത് എന്ന ആമുഖം തന്നെ ഐക്യബോധത്തിന്‍റെ ഉദാത്ത ഭാവമാണ്. NRC - CAA എന്നീ കരിനിയമങ്ങള്‍, ഭരണഘടന വിഭാവനം ചെയ്യുന്ന ഉന്നതമൂല്യങ്ങളെ നിഷ്കരുണം ബലി കഴിക്കുന്നതാണ്. മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഈ നിയമം.
അനുഛേദം: 14
Equality before law The State shall not deny to any person equality before the law or the equal protection of the laws within the territory of India
സമത്വത്തിനുള്ള അവകാശം ഭരണഘടനയുടെ ഈ ഭാഗം ഇന്ത്യക്കാര്‍ക്ക് നിയമത്തിനു മുന്നില്‍ തുല്യമായ സംരക്ഷണം ഉറപ്പ് നല്‍കുന്നു. ഒരു വ്യക്തിക്കും, എന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നിയമത്തിന് മുന്നില്‍ നല്‍കാന്‍ പാടില്ല എന്ന് ഈ ആര്‍ട്ടിക്കിള്‍ വ്യവസ്ഥ ചെയ്യുന്നു. CAAവ്യക്തമായും ഈ വീക്ഷണത്തിന് എതിരാണ്. ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞവര്‍ക്കിടയില്‍ മതകീയ വേര്‍തിരിവുണ്ടാക്കി ഭരണഘടനയെ ഇവര്‍ വഞ്ചിക്കുകയാണ്.
അനുഛേദം: 15
Prohibition of discrimination on grounds of religion, race, caste, sex or place of birth 
സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-വര്‍ഗ്ഗ-ജന്മദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുവാന്‍ പാടില്ല എന്ന് ഈ വകുപ്പ് കൃത്യമായി അനുശാസിക്കുന്നു. ഭരണഘടനയുടെ 14 മുതല്‍ 32 വരെയുള്ള മൗലികാവകാശങ്ങളെ സ്ഥിരപ്പെടുത്തുന്ന പലവിധ വകുപ്പുകള്‍ക്കെതിരാണ് അമിത്ഷാ അവതരിപ്പിച്ച CAA എന്ന് സംശയലേശമന്യേ വ്യക്തമാണ്.
നിയമത്തിലെ അടിസ്ഥാന പ്രശ്നമെന്ത്.?
മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ, ഒരു മതരാഷ്ട സങ്കല്‍പ്പത്തിലെത്തിക്കുന്നു എന്നതാണ് ഈ നിയമത്തിലെ ഗുരുതരമായ പ്രശ്നം. അയല്‍രാജ്യങ്ങളില്‍ മതപരമായ വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് ഈ നാടകം എന്ന കേന്ദ്രസര്‍ക്കാറിന്‍റെ വാദം നിരര്‍ത്ഥകമാണ്. അതിര്‍ത്തി പങ്കിടുന്ന 7 രാജ്യങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഇതിനായി തെരഞ്ഞെടുത്തിരി ക്കുന്നത്. 3488 കി.മി. നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന ചൈനയേയും ഭൂട്ടാനേയും നേപ്പാളിനേയും മ്യാന്മറിനേയും ശ്രീലങ്കയേയും നിരുപാധികം ഒഴിവാക്കിയിരിക്കുന്നു. പട്ടികയിലെ മൂന്ന് രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷങ്ങള്‍ മാത്രമാണ് അവകാശലംഘനം നേരിടുന്നതെന്ന് ഈ ഭേദഗതിയിലൂടെ വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്നുണ്ട്. മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ അനുഭവിച്ച നരകയാതനകളും, ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന കിരാത മര്‍ദ്ദനങ്ങളും സമകാലിക യുഗത്തിലെ ഹൃദയഭേദകമായ കാഴ്ചകളാണ്. ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കള്‍ പീഢിപ്പിക്കപ്പെടുന്നതും അവഗണിക്കാനാവില്ല.
ചുരുക്കത്തില്‍, ഈ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും രാജ്യത്തിന്‍റെ മതനിരപേക്ഷ മുഖത്തെ, ഫാസിസ്റ്റ് ഭരണകൂടം തങ്ങളുടെ ദുര്‍ചിന്തകള്‍ക്കൊത്ത് തള്ളിവിടുന്നതിന്‍റെ ഭാഗമാണ്. മുസ്ലിം അസ്ഥിത്വം ഇന്ത്യന്‍ മണ്ണില്‍ നിന്നും വേരോടെ പിഴുതു മാറ്റാനുള്ള സംഘ്ബുദ്ധിജീവികളുടെ പാഴ്കിനാവുകള്‍ മാത്രമാണിത്. ഭരണഘടനയുടെ ജീവസ്സുറ്റ ഭാഗങ്ങളായ 14 (സമത്വം), 21 (ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം), 25 (ആശയ-മത പ്രചരണ സ്വാതന്ത്ര്യം) എന്നീ അനുച്ഛേദങ്ങളെ നേര്‍ക്കുനേര്‍ ലംഘിക്കുന്നതിനാലാണ് ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിവിധ ജനവിഭാഗങ്ങളുടെ ജീവിത സംസ്കാരങ്ങള്‍ ഉള്‍ക്കൊണ്ട് നാനാത്വത്തില്‍ ഏകത്വം എന്ന ബഹുസ്വര വീക്ഷണത്തില്‍ രൂപംകൊണ്ട ദേശീയതയും, ഭരണഘടനയും സംരക്ഷിക്കാന്‍ ഈ കരിനിയമങ്ങള്‍ പിഴുതെറിയപ്പെടുംവരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി സമരരംഗത്തേക്ക് കടന്നുവരണം. ഇത് ഒരു മുസ്ലിം പ്രശ്നമല്ല. ഇത് ഇന്ത്യയുടെ പ്രശ്നമാണ്. ഭരണഘടന സംരക്ഷിക്കേണ്ട ശ്രദ്ധേയ നിമിഷങ്ങളാണ്.

3. NRC - CAA ഖുര്‍ആനിക വീക്ഷണത്തില്‍.!
വംശീയ ഉന്മൂലനത്തിന് വേണ്ടിയുള്ള കരിനിയമങ്ങളും, മറ്റ് കടുത്ത പരീക്ഷണങ്ങളും ഖുര്‍ആന്‍ ഏത് രീതിയിലാണ് വിശദീകരിക്കുന്നത്.?
സത്യവിശ്വാസത്തിന്‍റെ കരുത്ത് പരിശോധിക്കുവാനും കപടന്മാരെ തിരിച്ചറിയുവാനുമാണ് പരീക്ഷണങ്ങള്‍ നല്‍കുന്നതെന്ന് 29-ാം അധ്യായം അന്‍കബൂത്തില്‍ 1,2,3 സൂക്തങ്ങളില്‍ വിവരിക്കുന്നു.
ഈ രീതിയിലുള്ള ഉന്മൂലന സിദ്ധാന്തങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടോ.?
ഷുഐബ് (അ), ലൂത്വ് (അ), ഇബ്റാഹീം (അ), മൂസാ (അ), മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) തുടങ്ങിയ അഞ്ച് പ്രവാചകന്മാരെ അവരുടെ സമൂഹത്തിലെ വരേണ്യ വിഭാഗം സ്വദേശത്തുനിന്നും നാട് കടത്തുമെന്ന് ഭീഷണി മുഴക്കിയതായി ഖുര്‍ആന്‍ വിവരിക്കുന്നു. (അഅ്റാഫ്-88, നംല്-56, ഖസസ്-20, അന്‍ഫാല്‍-30, അമ്പിയാഅ്-68).
പ്രവാചക പരമ്പരയില്‍ വന്നവരോടെല്ലാം സത്യനിഷേധികള്‍ ഇപ്രകാരം പറഞ്ഞതായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. 'നിങ്ങള്‍ക്ക് പഴയ ധര്‍മ്മത്തിലേക്ക് മടങ്ങിവരാം, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പുറത്താക്കുക തന്നെ ചെയ്യും. പക്ഷെ അല്ലാഹു പ്രവാചകന്മാര്‍ക്ക് ദിവ്യബോധനം നല്‍കി. അക്രമികളെ അവന്‍ നശിപ്പിച്ചിരിക്കും. അവരെ തുടച്ച് നീക്കി, നിങ്ങളെ ഭൂമിയില്‍ സമാധാനത്തോടെ പുനരധിവസിപ്പിക്കുകയും ചെയ്യും. (ഇബ്റാഹീം-13)
വംശീയ ഉന്മൂലനത്തിനിരയാക്കപ്പെടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. ഏത് മാനദണ്ഡമാണ് അല്ലാഹു അവരില്‍ നിന്നും പരിഗണിക്കുന്നത്.?
അമൂല്യമായ മൂന്ന് ഗുണങ്ങള്‍ അവര്‍ക്ക് ഉണ്ടായിരിക്കണം. 1. റബ്ബിന്‍റെ സ്ഥാനം ഭയപ്പെടുക. 2. നാഥന്‍റെ താക്കീതിനെ ഭയപ്പെടുക. 3. ഇത് രണ്ടിനും ശേഷം നാഥനോട് ദുആ ചെയ്യുക. ഈ യോഗ്യത കൈവരിച്ചവര്‍ക്ക് മുന്നില്‍ അഹങ്കാരിയായ ഏത് സര്‍വ്വാധിപതിയും തകര്‍ന്നടിയുമെന്ന് അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. (ഇബ്റാഹീം-15). സമൂഹം ഭരണാധികാരികളുടെ സ്ഥാനവും, താക്കീതുകളും, ഭീഷണികളും മാത്രം ഭയക്കുന്നു എന്നത് ഖേദകരമാണ്. ശേഷം പ്രാര്‍ത്ഥനകളില്‍ അഭയം പ്രാപിക്കുന്നു. മാറ്റങ്ങള്‍ സമൂഹത്തില്‍ അനിവാര്യമാണ്.
സമര രംഗത്ത് ഉറച്ചുനില്‍ക്കുവാനും, പ്രതിരോധിക്കുവാനും, പോരാടുവാനും നാഥന്‍ അനുവദിക്കുന്ന സന്ദര്‍ഭമേതാണ്.?
യോജിച്ച് നിന്ന് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധങ്ങള്‍ ഖുര്‍ആന്‍ അനുവദിക്കുന്നുണ്ടോ.?
കരാറുകള്‍ നഗ്നമായി ലംഘിക്കുക, നമ്മുടെ ദീനിനെ പരിഹസിക്കുക, അന്യായമായി നമ്മെ ജന്മനാട്ടില്‍ നിന്നും പുറത്താക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് പോരാട്ട വീഥിയില്‍ ഉറച്ചു നില്‍ക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നത്. അവനെ മാത്രം ഭയപ്പെട്ട് മുന്നേറാനും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. (തൗബ: 12,13).
ജനകീയ പ്രതിരോധങ്ങളിലൂടെയാണ് പ്രപഞ്ചനാഥന്‍ ഭൂമിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതെന്നും മത-ദേവാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ഇത് അനിവാര്യമാണെന്നും ബഖറ 251-ലും ഹജ്ജ് 40-ലും വ്യക്തമാക്കുന്നുണ്ട്.

4. NRC - CAA ആത്മീയ പ്രതിരോധം.
സങ്കീര്‍ണ്ണമായ ഈ ഘട്ടത്തില്‍ ആത്മീയ പ്രതിരോധത്തിന്‍റെ സ്ഥാനമെന്താണ് ?
യഥാര്‍ത്ഥ പ്രതിരോധം ആത്മീയ പ്രതിരോധമാണ്. നാഥനിലേക്ക് അലിഞ്ഞുചേരുക വഴി നാം ആര്‍ജ്ജിച്ചെടുക്കുന്ന ആത്മീയ ശക്തിയും, ജാഗ്രവത്തായ ആസൂത്രണങ്ങളും എത് ഭൗതിക ശക്തിയെയും വെല്ലുവിളിക്കാന്‍ പര്യാപ്തമാണ്.
ആത്മീയ പ്രതിരോധത്തിന്‍റെ ഭാഗമായി എന്തെല്ലാം കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാനാകും.?
നമ്മുടെ ഭൗതിക ജീവിതത്തിന്‍റെയും, ആത്മീയ ജീവിതത്തിന്‍റെയും സന്തുലിതാവസ്ഥ തെറ്റിക്കുന്നതാണ് NRC-CAA ഉയര്‍ത്തിവിടുന്ന അസഹിഷ്ണുത നിറഞ്ഞ അന്തരീക്ഷം. ഈ സന്ദര്‍ഭത്തില്‍ ചില കാര്യങ്ങള്‍ നാം അതീവ ശ്രദ്ധയോടെ മുറുകെപ്പിടിക്കണം.
1. ദുആ.
ദുആ, വിശ്വാസിയുടെ വജ്രായുധമാണ്. എല്ലാ നമസ്കാര ശേഷവും മറ്റ് അവസരങ്ങളിലും ഹൃദയത്തില്‍ നിന്നും തപിച്ചുയരുന്ന ദുആകള്‍ക്ക് മുന്നില്‍ റബ്ബിന്‍റെ കാരുണ്യം കനിഞ്ഞിറങ്ങും.
2. നമസ്കാരം.
എല്ലാ പ്രയാസങ്ങള്‍ക്കും പരിഹാരമായി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിര്‍ദ്ദേശിച്ചിരുന്നത് നമസ്കാരമായിരുന്നു. പുരുഷന്മാര്‍ മസ്ജിദില്‍ ജമാഅത്തായി നിര്‍വ്വഹിക്കുകയും, സ്ത്രീകള്‍ ആദ്യ സമയത്ത് തന്നെ അത് നിര്‍വ്വഹിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. നമസ്കാരത്തിലെ അലംഭാവം പ്രതിരോധ സമരങ്ങളുടെ വിജയത്തെ ബാധിക്കും എന്ന തിരിച്ചറിവ് നാം നേടണം. നമസ്കാരം അവസാന സമയത്തേക്ക് പിന്തിച്ചു എന്ന കാരണത്താല്‍ നരക ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്ത്രീയുടെ സംഭവം ഹദീസില്‍ വരുന്നുണ്ട്.
3. തഹജ്ജുദ് നമസ്കാരം.
വിശുദ്ധ ഖുര്‍ആനില്‍ പേരെടുത്ത് പറഞ്ഞ ഏക നമസ്കാരമാണിത്. അല്ലാഹു ഒന്നാനാകാശത്തിലേക്ക് ഇറങ്ങിവന്ന് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന മുഹൂര്‍ത്തമാണ്.
4. സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ ചൊല്ലുക.


اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي؛ فَاغْفِرْ لِي؛ فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ

രാവിലെ ഇത് ഓതിയ വ്യക്തി വൈകുന്നേരത്തിന് മുമ്പ് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തിലാണ്.
5. ദുആഉല്‍ കര്‍ബ് ഓതുക.
لاَ إِلَهَ إِلاَّ اللَّه الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ

6. ഇസ്തിഗ്ഫാര്‍ വര്‍ദ്ധിപ്പിക്കുക. 
പാപമോചനം തേടുന്ന അവസ്ഥയില്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.
7. ഇബ്റാഹീമീ സ്വലാത്ത് പതിവാക്കുക.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ علَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

8. സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുക.
9. ഈ ആയത്ത് പതിവാക്കുക.
رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا 
10. ഈ ദുആ പതിവാക്കുക.
اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ

11. അസ്മാഉല്‍ ഹുസ്ന ഓതുക.

هو الله الذي لا إله إلا هو الرحمن الرحيم ، الملك ، القدوس ، السلام ، المؤمن ، المهيمن ، العزيز ، الجبار ، المتكبر ، الخالق ، البارئ ، المصور ، الغفار ، القهار ، الوهاب ، الرزاق ، الفتاح ، العليم ، القابض ، الباسط ، الخافض ، الرافع ، المعز ، المذل ، السميع ، البصير ، الحكم ، العدل ، اللطيف ، الخبير ، الحليم ، العظيم ، الغفور ، الشكور ، العلي ، الكبير ، الحفيظ ، المقيت ، الحسيب ، الجليل ، الكريم ، الرقيب ، المجيب ، الواسع ، الحكيم ، الودود ، المجيد ، الباعث ، الشهيد ، الحق ، الوكيل ، القوي ، المتين ، الولي ، الحميد ، المحصي ، المبدئ ، المعيد ، المحيي ، المميت ، الحي ، القيوم ، الواجد ، الماجد ، الواحد ، الأحد ، الفرد ، الصمد ، القادر ، المقتدر ، المقدم ، المؤخر ، الأول ، الآخر ، الظاهر ، الباطن ، الوالي ، المتعالي ، البر ، التواب ، المنتقم ، العفو ، الرءوف ، مالك الملك ، ذو الجلال والإكرام ، المقسط ، الجامع ، الغني ، المغني ، المانع ، الضار ، النافع ، النور ، الهادي ، البديع ، الباقي ، الوارث ، الرشيد ، الصبور  


തൊടുപുഴ താലൂക്ക് ഇമാം കൗണ്‍സില്‍
തൊടുപുഴ താലൂക്കിലെ മുഴുവന്‍ മസ്ജിദുകളിലെയും ഇമാമീങ്ങളുടെ കൂട്ടായ്മയാണ് താലൂക്ക് ഇമാം കൗണ്‍സില്‍. സംഘടനാ വ്യത്യാസങ്ങളേതുമില്ലാതെ തൊടുപുഴ താലൂക്കിലെ മുഴുവന്‍ വിശ്വാസികളുടേയും ഉന്നമനത്തിനും പുരോഗതിക്കുമായി രണ്ട് പതിറ്റാണ്ടുകളായി തൊടുപുഴയില്‍ സജീവമാണ് ഇമാം കൗണ്‍സില്‍. സമുദായത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിലും ശരീഅത്തിന് നേരെ വരുന്ന വെല്ലുവിളികളെ നേരിടുന്നതിലും കൃത്യമായ ഇടപെടലുകള്‍ താലൂക്ക് ഇമാം കൗണ്‍സില്‍ നടത്തിവരുന്നുണ്ട്. രാജ്യത്തിന്‍റെ ജനാധിപത്യ മര്യാദകളെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനുമായി തൊടുപുഴയിലെ മുഴുവന്‍ മുസ്ലിം സംഘടനകളെയും പ്രതിനിധീകരിച്ചു കൊണ്ടാണ് തൊടുപുഴ താലൂക്ക് ഇമാം കൗണ്‍സില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ചെയര്‍മാന്‍ :
ഹാഫിസ് നൗഫല്‍ കൗസരി അല്‍ ഖാസിമി
വൈസ് ചെയര്‍മാന്‍ :
ഹാഫിസ് ഇംദാദുല്ലാഹ് നദ്വി അല്‍ ഖാസിമി
ഇസ്മാഈല്‍ മൗലവി അല്‍ ഖാസിമി പാലമല
കണ്‍വീനര്‍:
അബ്ദുല്‍ കബീര്‍ മൗലവി റഷാദി
ജോ. കണ്‍വീനര്‍:
അബ്ദുര്‍റഷീദ് മൗലവി അല്‍ കൗസരി
ട്രഷറര്‍:
അബൂ ഹംദ ഷഹീര്‍ മൗലവി അല്‍ ഖാസിമി
മെമ്പേഴ്സ്:
ഹാഫിസ് മുഷ്താഖ് മൗലവി അല്‍ ഖാസിമി, അബ്ദുര്‍ റഹ്മാന്‍ സഅദി, മുഹമ്മദ് ഹനീഫ് കാഷിഫി, സുലൈമാന്‍ ദാരിമി, ഹാഷിം മൗലവി ബാഖവി, അനസ് മൗലവി ഏഴല്ലൂര്‍, മാഹിന്‍ മൗലവി അല്‍ ഖാസിമി വെങ്ങല്ലൂര്‍, റാഫി മൗലവി അല്‍ കൗസരി ഇടവെട്ടി, സജീര്‍ ഫൈസി ഉടുമ്പന്നൂര്‍, ബഷീര്‍ ബാഖവി കുന്നം, ഷാകിര്‍ സലാം വഹബി 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Thursday, February 27, 2020

ഡല്‍ഹിയിലെ നരനായാട്ട്: സമര രംഗത്തുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാനുള്ള ഗൂഢ നീക്കം. -ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള




ഡല്‍ഹിയിലെ നരനായാട്ട്:
സമര രംഗത്തുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാനുള്ള ഗൂഢ നീക്കം.
-ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള
പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുക.
പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ദേശീയ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി മൂന്നംഗ സമിതിയെ നിയോഗിച്ചു.
എറണാകുളം: രാജ്യതലസ്ഥാനത്ത് വര്‍ഗീയ വാദികള്‍ നടത്തുന്ന നരനായാട്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരരംഗത്തുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമാണെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവിച്ചു. നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികള്‍ തുടങ്ങി വെച്ച്, രാജ്യത്തെ സ്ത്രീസമൂഹവും കുട്ടികളും ഏറ്റെടുത്ത സമാധാനപരമായ പ്രതിഷേധ സമരങ്ങള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അവസാനിക്കാതെ, രാജ്യം മുഴുവന്‍ ശാഹിന്‍ ബാഗുകള്‍ വ്യാപിക്കുന്നതു കണ്ട് വിറളി പൂണ്ട് അക്രമങ്ങള്‍ അഴിച്ചു വിട്ട സംഘ പരിവാര വര്‍ഗീയവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും  ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ആദരിക്കുന്ന മതസ്ഥാപനങ്ങളെയും ആരാധാനാലയങ്ങളെയും നിന്ദിക്കുന്നതും ജനങ്ങളുടെ ജീവനും സ്വത്തും അക്രമിക്കപ്പെടുന്നതും സമൂഹത്തിന്‍റെ ഏറ്റവും വലിയ അധഃപതനത്തിന്‍റെ അടയാളമാണ്. രാജ്യ തലസ്ഥാനത്ത് പോലും  നിര്‍ഭയത്വം ലഭിക്കുന്നില്ലെങ്കില്‍ പൗരന്‍മാര്‍ക്ക് രാജ്യത്തെവിടെയും നിര്‍ഭയത്വം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ജംഇയ്യത്ത് സംസ്ഥാന അധ്യക്ഷന്‍ കാഞ്ഞാര്‍ പി.പി.ഇസ്ഹാഖ് മൗലാനാ ഉണര്‍ത്തി.
    വര്‍ഗീയ വാദികളുടെ നരനായാട്ടിനെതിരെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് സമാധാനപരമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുവാന്‍ സ്റ്റേറ്റ് കമ്മിറ്റി കീഴ്ഘടകങ്ങളോട് ആഹ്വാനം ചെയ്തു. ഡല്‍ഹിയിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മൂന്നംഗ സമിതിയെ ദേശീയ അദ്ധ്യക്ഷന്‍ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്.
ആലുവ മഹാനാമി ഹോട്ടലില്‍ കൂടിയ സംസ്ഥാന സമിതിയില്‍ സ്റ്റേറ്റ് പ്രസിഡന്‍റ് കാഞ്ഞാര്‍ പി.പി.ഇസ്ഹാഖ് മൗലാനാ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സ്വാഗതവും ഷറഫുദ്ദീന്‍ അസ്ലമി നന്ദിയും പറഞ്ഞു.
https://swahabainfo.blogspot.com/2020/02/blog-post_26.html?spref=tw

Tuesday, February 18, 2020

വിടപറഞ്ഞ വിപ്ലവ സൂര്യന്‍ (മുജാഹിദെ മില്ലത്ത് ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ ബാഖവി) -ഷഹനാസ് മൗലവി അല്‍ ഖാസിമി


വിടപറഞ്ഞ വിപ്ലവ സൂര്യന്‍ 
(മുജാഹിദെ മില്ലത്ത് ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ ബാഖവി)
-ഷഹനാസ് മൗലവി അല്‍ ഖാസിമി 
https://swahabainfo.blogspot.com/2020/02/blog-post18.html?spref=tw 

തെക്കന്‍ കേരളത്തിലെ പൊന്നാനി എന്ന് അറിയപ്പെടുന്ന ഈരാറ്റുപേട്ട, ലോകത്തിന് സമ്മാനിച്ച മഹാ പുത്രനായിരുന്നു മുജാഹിദെ മില്ലത്ത് മുഹമ്മദ് ഈസാ മൗലാനാ. എന്നും ഈരാറ്റുപേട്ടക്കാരന്‍ എന്ന് പറയാന്‍ അവിടുന്ന് അഭിമാനം കൊണ്ടു. ഈരാറ്റുപേട്ടക്കാര്‍ക്ക് ലഭിക്കുന്ന ഏത് ബഹുമതിയും സ്വന്തം ശിരസ്സിലെ പൊന്‍ തൂവലായി ശൈഖുനാ കാണുമായിരുന്നു. തൊടുപുഴ കാരിക്കോട് മുനവ്വിറുല്‍ ഇസ്ലാം, സനദ് ദാന ചടങ്ങുകളിലെ മുഖ്യാതിഥികളില്‍ ഒരാള്‍ എല്ലായ്പ്പോഴും ശൈഖുനായായിരുന്നു. ഈരാറ്റുപേട്ടക്കാര്‍ക്ക് സനദുള്ള വര്‍ഷങ്ങളില്‍ ഈ വര്‍ഷത്തെ സനദ് ദാന ചടങ്ങ് തനിക്ക് ഏറെ പ്രിയങ്കരമാണ്, കാരണം സനദ് വാങ്ങുന്നവരില്‍ ഈരാറ്റുപേട്ടക്കാരുണ്ട് എന്ന് ശൈഖുനാ എടുത്തു പറയുമായിരുന്നു. ജന്മ നാടിനോടുള്ള സ്നേഹം ഈമാനിന്‍റെ ഭാഗമാണല്ലോ. ഈ ഈമാന്‍ സമ്പൂര്‍ണ്ണമായി ജീവിതാവസാനം വരെ വെച്ചു പുലര്‍ത്തിയ വ്യക്തിയായിരുന്നു ശൈഖുനാ. ഖിദ്മത്തിന്‍റെ ആരംഭ കാലഘട്ടത്തില്‍ പോലും ആ ഈമാന്‍ വളരെ ശക്തമായിരുന്നു. തൊടുപുഴ കാരിക്കോട് ജോലി ചെയ്യുന്ന സമയത്ത് ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ ശൈഖുനാ പോയി. വിവാഹത്തിന് പോകുന്ന വഴിയില്‍ അന്നത്തെ കാലത്തെ വിവാഹവേദിയിലെ പാട്ടുകള്‍ ശൈഖുനായുടെ കാതില്‍ എത്തി. പ്രമുഖ കുടുംബം ആയിട്ടും ദീനി കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച്ച ഇല്ലാത്ത ശൈഖുനാ തിരിഞ്ഞു നടന്നു. അവസാനം വീട്ടുകാരന്‍ വന്ന് മാപ്പ് പറഞ്ഞ് പാട്ട് നിര്‍ത്തിയതിന് ശേഷമാണ് ശൈഖുനാ വിവാഹത്തിന് പങ്കെടുത്തത്. (പില്‍ക്കാലത്ത് ലേഖകന്‍ ഈ സംഭവം ശൈഖുനായോട് പറഞ്ഞപ്പോള്‍ അന്ന് എനിക്ക് വളരെ ഈമാന്‍ ഉണ്ടായിരുന്നു. ഇന്ന് എനിക്ക് അതിന് കോട്ടം വന്നു എന്ന് പറഞ്ഞ് വിനയം കാണിച്ചത് എന്നെ അത്ഭുതപ്പെടുത്തി.)
അല്ലാഹുവിനെ ഭയക്കുന്നവരെ എല്ലാവരും ഭയക്കും എന്ന് പറയുന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു ശൈഖുനാ. വാരിയന്‍ കുന്നത്ത് കുന്നത്ത് അഹ്മദ് ഹാജിയുടെ സഹോദര പൗത്രനായിരുന്ന ശൈഖുനാ, ജീവിതാവസാനം വരെ ആ  ഗുണം നിലനിര്‍ത്തി. സ്വകാര്യ വിഷയങ്ങളില്‍ അങ്ങേയറ്റത്തെ വിട്ടു വീഴ്ച്ച. എന്നാല്‍ ദീനിന്‍റെ വിഷയത്തില്‍ ഒരു കണിക പോലും സന്ധി ചെയ്യാന്‍ അവിടുന്ന് തയ്യാറായിരുന്നില്ല.  ജോലി ചെയ്ത ഒരു സ്ഥലത്ത് നിന്നു പോലും ജീവിതാവസാനം വരെ ശമ്പളം പറഞ്ഞ് അല്ലെങ്കില്‍ ഇത്ര വേണം എന്ന് പറഞ്ഞ് ജോലി ചെയ്തിട്ടില്ല .തന്‍റെ ഖിദ്മത്തിനു ലഭിക്കുന്ന ഒരു ഹദ്യ ആയി മാത്രമേ അവിടുന്നതിനെ കണ്ടിട്ടുള്ളു. വിനീത ലേഖകന്‍ ദീനീ വിദ്യാഭ്യാസം നടത്തിയ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജില്‍ 10 വര്‍ഷം ശൈഖുനാ പ്രധാന അദ്ധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥികള്‍ പഠിച്ചേ മതിയാകൂ എന്ന വിഷയത്തില്‍ വാശിക്കാരനാണ്. തൊടുപുഴയില്‍ എപ്പോള്‍ വന്നാലും ദറസില്‍ കയറുകയും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അവിടുന്ന് കുഴിച്ച കിണര്‍ ചൂണ്ടി കാണിച്ച് ഇതെന്‍റെ ഓര്‍മ്മക്കുള്ളതാണെന്ന് സ്മരിക്കുമായിരുന്നു. തിരുസുന്നത്തായ തലപ്പാവിനോട് അങ്ങേ അറ്റത്തെ ആദരവായിരുന്നു ശൈഖുനാക്ക്. ഏതെങ്കിലും ഉസ്താദുമാര്‍ തലപ്പാവ് ധരിക്കാതിരുന്നാല്‍ അവരോടെല്ലാം തലപ്പാവിന്‍റെ മഹത്വം പറഞ്ഞു കൊടുത്ത്, അത് നിത്യമാക്കാന്‍ ശൈഖുനാ ഉപദേശിക്കുമായിരുന്നു. പ്രഭാഷണത്തിലും അദ്ധ്യാപനത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും ഒരുപോലെ ശൈഖുനാ തിളങ്ങി വിളങ്ങി പ്രകാശിച്ചു. പ്രായമായ സന്ദര്‍ഭത്തില്‍ പോലും അവിടുത്തെ പ്രഭാഷണങ്ങള്‍ മുപ്പതുകാരന്‍റെ ചുറുചുറുക്കോടെയുള്ളതായിരുന്നു. തദ്രീസിലുള്ള അങ്ങേയറ്റത്തെ താല്‍പര്യം അവിടുത്തെ മരണത്തിന് തൊട്ട് മുന്‍പ് പോലും ക്ലാസ്സെടുത്ത് നമ്മെ തൊട്ടറിയിച്ചു. അടക്കവും അനക്കവും ചിരിയും ഭാവവും നോട്ടവും നടത്തവും ഒരു പോലെ ഈമാനിന്‍റെ പ്രകാശം വിതറുന്നതായിരുന്നു. 
ശൈഖുനാ ഈമാന്‍ കരുപ്പിടിപ്പിച്ചത് അവിടുത്തെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെയായിരുന്നു. പഠനകാലത്ത് ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. ഇല്ലായ്മയും വല്ലായ്മയും ഉള്ള കാലഘട്ടത്തില്‍ പോലും ഇല്‍മിനോട് അടങ്ങാത്ത ആവേശമായിരുന്നു. മഹാനായ വാളക്കുളം ഉസ്താദ് ശൈഖുനായെ അരുമ സന്താനത്തെപോലെ തര്‍ബിയത്ത് നടത്തി. ശൈഖുനായുടെ എല്ലാമായിരുന്നു വാളക്കുളം അബ്ദുറഹ്മാന്‍ ഉസ്താദ്. അവിടുത്തെ കീഴിലായി തന്നെ സേവനവും ആരംഭിച്ചു.
സ്വന്തം നാട്ടുകാര്‍ക്കിടയില്‍ നിന്ന് തന്നെ മുഹമ്മദ് ഈസാ മൗലാനാ ആയിമാറി. അവിടുത്തെ ശബ്ദം ഈരാറ്റുപേട്ടയുടെ ശബ്ദമായി മുഴങ്ങി. സര്‍വ്വര്‍ക്കും നന്മ വരണമെന്നത് ശൈഖുനായുടെ വലിയ ആഗ്രഹമായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും അനുഗ്രഹങ്ങള്‍ ലഭിച്ചു എന്ന് അറിഞ്ഞാല്‍ സ്വന്തം അനുഗ്രഹമായി കണ്ട് അങ്ങേയറ്റത്തെ സന്തോഷം പ്രകടിപ്പിക്കുമായിരുന്നു ശിഷ്യന്മാര്‍ക്ക് തദ്രീസ്, കിതാബിലൂടെ മാത്രമല്ല അവിടുന്ന് പകര്‍ന്നത്. അവിടുത്തോടുള്ള ഓരോ നിമിഷവും ഒരായിരം കിതാബിന്‍റെ രത്നചുരുക്കം നമ്മളെ പഠിപ്പിക്കുന്നതാണ്. ശൈഖുനായുടെ രചനകളെല്ലാം അവിടുന്ന് സ്വന്തമായി എഴുതുന്നതായിരുന്നു. മറ്റൊരാളെക്കൊണ്ട് എഴുതിപ്പിച്ച് സ്വന്തം പേര് വെയ്ക്കുന്ന സ്വഭാവം ശൈഖുനാക്കില്ല. പേരുപോലും മുഹമ്മദ് ഈസാ എന്നതിനപ്പുറം ഒരു സ്ഥാനമാനങ്ങളും ചേര്‍ക്കുകയും ഇല്ലായിരുന്നു. മറ്റുള്ളവര്‍ തന്നെ പുകഴ്ത്തുന്നത് ഒരിക്കലും അവിടുന്ന് ഇഷ്ടപ്പെട്ടില്ല. 
അങ്ങനെ ആരെങ്കിലും പുകഴ്ത്തിയാല്‍ ചിരിച്ചുകൊണ്ട് സംസാരം മറ്റേതെങ്കിലും വിഷയത്തിലേക്ക് തിരിച്ച് വിടുകയും, പറഞ്ഞ വ്യക്തിക്ക് വിഷമം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്തിരുന്നു. അഭിമാനിക്കാവുന്ന ആയിരക്കണക്കിന് ശിഷ്യന്മാരെ അവിടുന്ന് കൈരളിക്ക് സമ്മാനിച്ചു. ശിഷ്യന്മാരുടെ വലിയ തലമുറകള്‍ കണ്ട് സായൂജ്യമടഞ്ഞാണ് അവിടുന്ന് യാത്രയായിരിക്കുന്നത്. കേരളത്തിലെ ഏതു പ്രദേശത്തും എനിക്ക് മക്കളുണ്ട് എന്ന് അഭിമാനത്തോടെ പലപ്പോഴും പറയുമായിരുന്നു. അവിടുത്തെ ജനാസക്ക് എത്തിച്ചേര്‍ന്ന ജനസഞ്ചയം അതിനുദാഹരണവുമാണല്ലോ. 
കുടുംബ ബന്ധം നിലനിര്‍ത്തുന്നതില്‍ അവിടുന്ന് അതീവ താല്‍പര്യം കാണിച്ചു. തന്‍റെ സഹോദരിമാരെ അവിടുന്ന് പ്രാണനു തുല്യം സ്നേഹിച്ചു. ഒത്താശ-ഉപകാരങ്ങള്‍ ചെയ്തു. സഹോദരിമാരുടെ കുടുംബാംഗങ്ങളെ സ്വന്തം മക്കളെയും മരുമക്കളെയും പോലെ കണ്ട് ഏതു സദസ്സിലും അഭിമാനത്തോടെ പരിചയപ്പെടുത്തുമായിരുന്നു. സ്നേഹം ജനിപ്പിക്കുന്ന ഓമന പേരുകളിലൂടെ മാത്രമേ അവരെ അഭിസംബോധന ചെയ്യുമായിരുന്നുള്ളൂ. അവിടുത്തെ അതേ ഗുണം തന്നെയായിരുന്നു സഹധര്‍മ്മിണിക്കും ഉണ്ടായിരുന്നത്. 
മരുമക്കളെ സ്വന്തം മക്കളെ പോലെ അവിടുന്നു കണ്ടു. പിതൃ തുല്യം അവരെ സ്നേഹിച്ചു. ആണ്‍മക്കളില്‍ അധികം പേരെയും ദീനിന്‍റെ സേവകന്മാരാക്കി. ഏക മകളെ ദീനീ സേവകരുടെ സഖിയാക്കി. സ്വകാര്യ ജീവിതത്തില്‍ കൃഷി ചെയ്യാന്‍ അവിടുന്ന് ആഗ്രഹിച്ചിരുന്നു. ഒരു ചെടി നടാന്‍ സ്ഥലം ഉണ്ടെങ്കില്‍ അവിടെ അവിടുന്ന് പഴവര്‍ഗങ്ങളുടെ തൈ നടുമായിരുന്നു. നിങ്ങളുടെ പഴങ്ങളില്‍നിന്ന് പക്ഷികള്‍ തിന്നുന്നതും സകല ജീവജാലങ്ങള്‍ ഭക്ഷിക്കുന്നതും സ്വദഖയില്‍ പെട്ടതാണ് എന്ന ആശയത്തിലുള്ള പ്രവാചക ഹദീസ് നിരന്തരം പറയുകയും എനിക്ക് ആ പ്രതിഫലം ലഭിക്കും എന്ന് പറയുകയും ചെയ്യുമായിരുന്നു. 
തന്‍റെ ഗുരുനാഥന്മാരെ അവിടുന്ന് അങ്ങേയറ്റം ആദരിച്ചിരുന്നു. സൈനുല്‍ ഉലമ ശൈഖുനാ ചേലക്കുളം ഉസ്താദ് അവിടുത്തെ ഗുരുനാഥനാണ്. മമ്പഈ ബിരുദം എടുക്കാന്‍ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പ് മഅ്കൂലാത്തിന്‍റെ കിതാബുകള്‍ കാരിക്കോട് മുനവ്വിറുല്‍ ഇസ്ലാമില്‍ ചേലക്കുളം ഉസ്താദിന്‍റ അടുക്കല്‍ അവിടുന്ന് പഠിച്ചിട്ടുണ്ട്. 
ഏതെങ്കിലും സദസ്സില്‍ ചേലക്കുളം ഉസ്താദ് വരുന്നത് കാണുമ്പോള്‍ പ്രായാധിക്യത്തിന്‍റെ അവശതകള്‍ക്കിടയിലും വടി കുത്തിപ്പിടിച്ച് പ്രയാസപ്പെട്ട് അവിടുന്ന് എഴുന്നേല്‍ക്കുമായിരുന്നു. ഇരുവരും തമ്മില്‍ വിശാലമായ മാനസിക ബന്ധമുണ്ടായിരുന്നു. ചേലക്കുളം ഉസ്താദിനെ കുറിച്ച് വളരെ പ്രശംസിച്ച് സംസാരിക്കുന്നത് വിനീത ലേഖകന്‍ പലപ്രാവശ്യം നേരില്‍ കേട്ടിട്ടുണ്ട്. ചേലക്കുളം ഉസ്താദിനെ ഒരു വിഷയത്തിലും കവച്ചുവെക്കാന്‍ ഇന്ന് കേരളത്തില്‍ മറ്റൊരാളില്ല എന്ന് അഭിമാനത്തോടെ, ഉസ്താദിനെ പോലെ സര്‍വ്വമേഖലയിലും വളര്‍ന്നു തിളങ്ങിയ ആ ശിഷ്യന്‍ പറയുമായിരുന്നു.
അവിടുത്തെ ആതിഥേയ മര്യാദ വളരെ പ്രശംസനീയം തന്നെ.! എത്രത്തോളം ആഹാരം മനംനിറയെ കഴിപ്പിച്ചാലും എന്‍റെ ആതിഥ്യമര്യാദയില്‍ വല്ല ന്യൂനത വന്നിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്ന് പറയാതെ അതിഥികളെ വിടുമായിരുന്നില്ല. ചില വിഷയങ്ങളില്‍ അവിടുത്തെ കുറിച്ച് ആരെങ്കിലും മോശമായി എന്തെങ്കിലും പറഞ്ഞതായി അറിഞ്ഞാല്‍ അവര്‍ക്കും എനിക്കും അല്ലാഹു പൊറുത്തുതരട്ടെ എന്ന പ്രാര്‍ത്ഥനാവചനം ആയിരിക്കും അവര്‍ക്കുള്ള മറുപടി. നീണ്ട സമയം വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുന്നത് അവിടുത്തെ ഉന്നത ഗുണമാണ്. 
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് -വാര്‍ദ്ധക്യ രോഗത്തില്‍ നിന്ന് അത് തടയുമെന്ന പ്രവാചക ഹദീസിന്‍റെ ഒരു ഉദാഹരണം കൂടിയാണ് ശൈഖുനാ. സാധാരണയേക്കാള്‍ അല്പം വലിപ്പമുള്ള ശരീരപ്രകൃതി ആയിരുന്നിട്ടുപോലും ശൈഖുനാക്ക് വലിയ അസുഖങ്ങളൊന്നും എണ്‍പത്തിയൊന്നാം വയസ്സിലും ഉണ്ടായിരുന്നില്ല. പ്രവര്‍ത്തന വഴിയില്‍ അംഗീകാരവും തിരസ്കാരവും ഒന്നുപോലെ കാണാനും വിമര്‍ശകരോടും തിരസ്കരിച്ചവരോടും സ്നേഹാദരവുകളോടെ ഇടപഴകാനുമുള്ള തികഞ്ഞ സന്നദ്ധതയും, മുന്നില്‍ കാണുന്ന വലിയ ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്കാണെങ്കില്‍ പോലും സഞ്ചരിച്ചെത്തുമെന്ന നിശ്ചയദാര്‍ഢ്യവും ആ ജീവിതത്തില്‍ നിന്നും നമുക്ക് ലഭ്യമാകുന്ന വലിയ പാഠമാണ്. ജലാലിയത്തിന്‍റെ പ്രകൃതവും ജൗഹരിയ്യത്തിന്‍റെ സ്വഭാവവും പ്രഥമദൃഷ്ട്യാ ആരെയും ഭയപ്പെടുത്തും. എങ്കിലും അടുത്ത് ഇടപഴകുന്നവര്‍ക്ക് മുന്നില്‍ വിനയവും ലാളിത്യവും നിറഞ്ഞ ജമാലിയത്തിന്‍റെ സ്വഭാവം പ്രകടമാകുന്നതാണ്. 
തെക്കന്‍ കേരളത്തിലെ വിപ്ലവ സൂര്യനാണ് ശൈഖുനായുടെ മരണത്തോടെ നമുക്ക് നഷ്ടമായത്. ഒരിക്കലും നികത്താനാവാത്ത നഷ്ടം. ചെഞ്ചായ സൂര്യന്‍ അസ്തമിച്ചപ്പോള്‍ പുത്തന്‍പള്ളിയുടെ പുത്തന്‍ കബറിലേക്ക് നാം ഇറക്കിവെച്ചത് മണ്ണിലെ വിപ്ലവ സൂര്യനെയായിരുന്നു. ഗരിമയുടെ പാതയില്‍ തിളങ്ങിനിന്ന ഈരാറ്റുപേട്ടയുടെ പ്രിയപുത്രന്‍. ജീവിതം എങ്ങനെ അഭിമാനത്തോടെ രാജകീയമായി ജീവിച്ചോ, മരണത്തിലും അത്തറിന്‍റെ സുഗന്ധത്തോടെ രാജകീയ വിടവാങ്ങല്‍. 81 വയസ്സുവരെ ജീവിച്ചിട്ടും ഒരു നേരം പോലും ആരെയും ബുദ്ധിമുട്ടിച്ചില്ല. 'ഉംറയുടെ വിശുദ്ധിയുമായി കടന്നുവന്ന അവസാനസമയത്ത് അല്ലാഹു തന്‍റെ അടിമയെ വിളിച്ചപ്പോള്‍ ലബൈക്കിന്‍റെ മന്ത്രധ്വനി മറുപടി നല്‍കി അവിടുന്ന് വിട പറഞ്ഞു. 
ഇരുപത്തിയൊന്നാം വയസ്സില്‍ മഹാനായ വാളക്കുളം ഉസ്താദിന്‍റെ കീഴില്‍ തുടങ്ങിയ വിജ്ഞാന സപര്യ എണ്‍പത്തിയൊന്നാം വയസ്സില്‍ അസ്തമിച്ചപ്പോഴും ആറു പതിറ്റാണ്ട് കാലം കൊണ്ട് അവിടുന്ന് കൊളുത്തിയ ഇല്‍മിന്‍റെ ദീപശിഖ കുറച്ചൊന്നുമായിരുന്നില്ല. ഒരുപക്ഷേ ഖബറില്‍ ചോദ്യംചെയ്യാന്‍ മലക്കുകള്‍ വരുമ്പോള്‍ പോലും അവരോട് തിരിച്ചു ചോദ്യം ചോദിക്കുകയും ചെയ്തേക്കാം നമ്മുടെ ശൈഖുനാ. 
ഈരാറ്റുപേട്ടയുടെ മണ്ണ് ഒരു മനുഷ്യനെ സ്വീകരിക്കാന്‍ ഇത്രത്തോളം പുളകിതമായത് ആ ചൊവ്വാഴ്ചയായിരിക്കും. തിരുശരീരത്തെ കിടത്തിയ മണ്ണ് ആകാശത്ത് നോക്കി അന്ന് അഭിമാനം പറഞ്ഞിട്ടുണ്ടാവാം. കാരണം തന്‍റെ മടിത്തട്ടിലാണ് അഭിമാന പുത്രന്‍ ഇനിമുതല്‍ അന്തിയുറങ്ങുക. റഹ്മത്തിന്‍റെ മലക്കുകള്‍ ചാരത്ത് വന്ന് മഹാനുഭാവനെ സന്തോഷിപ്പിക്കുമ്പോള്‍ പൂവുള്ള തലപ്പാവ് കുലുക്കി കുലുക്കി ശൈഖുനാ ചിരിക്കുകയായിരിക്കും. 
തന്നെ യാത്രയാക്കാന്‍ വന്നവരോട് മുസല്‍മാന്‍റ രക്തം പിച്ചിച്ചീന്താന്‍ ആരെയും അനുവദിക്കരുതെന്ന് ആവാം അവസാനം അവിടുന്ന് പറഞ്ഞിട്ടുണ്ടാവുക. താന്‍ പോയാലും തന്‍റെ പ്രസ്ഥാനം നാള്‍ക്കുനാള്‍ ഉന്നതിയില്‍ ആവണമെന്ന് റബ്ബിനോട് തേടുകയായിരിക്കും അവിടുന്ന്  സ്വര്‍ഗ്ഗീയ കബറില്‍ കിടന്ന്. 
ജീവിതത്തില്‍ ആരെയും പേടിക്കാത്ത ശൈഖുനാ,  മരണത്തെയും ഭയപ്പെട്ടില്ല. എന്ത് ബുദ്ധിമുട്ടുണ്ടായാലും തന്‍റെ മുന്‍ഗാമികളുടെ പാത അവിടുന്ന് അവലംബിച്ചു. വാരിയന്‍കുന്നത്തിന്‍റെ ചോരയുടെ ഗുണം ജീവിതത്തിലുടനീളം നിലനിര്‍ത്തി. തൊട്ടതെല്ലാം പൊന്നാക്കി. ഏറ്റെടുത്തതെല്ലാം വിജയത്തിലാക്കി. 
തള്ളിപ്പറഞ്ഞവരോടും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചവരോടും പുഞ്ചിരി പടവാളാക്കി. ആ ഖബറിലേക്ക് നന്മകള്‍ ഒഴുകുകയല്ലേ. ഇന്ന് ദക്ഷിണയുടെ മൂവായിരത്തോളം മദ്റസകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ മഹാനുഭാവന്‍ തയ്യാറാക്കിയതാണ്. ശൈഖുനായെ സന്തോഷിപ്പിക്കാന്‍ ഒരിക്കലും നിലയ്ക്കാത്ത പ്രവാഹം പോലെ, ഖിയാമത്ത് നാള്‍ വരെ നന്മയുടെ ഒഴുകുന്ന നദികള്‍ ആ മണ്ണിലേക്ക് കരുണയുള്ള റബ്ബ് എത്തിക്കുമാറാകട്ടെ.! ആമീന്‍.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Saturday, February 15, 2020

അക്രമപരമായ നിയമങ്ങള്‍ക്കെതിരില്‍ വികാര വിവേകങ്ങളോടെ പോരാടുക.! -മൗലാനാ സയ്യിദ് അര്‍ഷദ് മദനി


അക്രമപരമായ നിയമങ്ങള്‍ക്കെതിരില്‍ 
വികാര വിവേകങ്ങളോടെ പോരാടുക.! 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ് ജംഇയ്യത്ത് ഉലമാ എ ഹിന്ദ്) 
വിവ; ഹാഫിസ് അബ്ദു ശ്ശകൂർ ഖാസിമി 
https://swahabainfo.blogspot.com/2020/02/blog-post_14.html?spref=tw കേന്ദ്ര ഗവണ്‍മെന്‍റ് ധൃതിപിടിച്ചുകൊണ്ട് വന്ന സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി നിയമങ്ങളില്‍ ഗുരുതരമായ ധാരാളം പ്രശ്നങ്ങളുണ്ട്. ഒന്ന്, പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന മുസ്ലിംകള്‍ അല്ലാത്ത ആളുകള്‍ക്കെല്ലാം ഈ രാജ്യത്തിന്‍റെ പൗരത്വം ലഭിക്കുന്നതാണ്. രണ്ട്, ഇപ്പോള്‍ രാജ്യത്തുള്ള പൗരന്മാരുടെ പൗരത്വ രേഖകളില്‍ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കില്‍ ഞങ്ങള്‍ മേല്‍പ്പറയപ്പെട്ട മൂന്ന് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വന്നവരാണെന്ന് പറയുന്നത്  കൊണ്ട് മാത്രം അവര്‍ക്ക് രാജ്യത്തിന്‍റെ പൗരത്വം ലഭിക്കുന്നതാണ്. മൂന്ന്, ഈ രാജ്യത്ത് ജനിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് പൗരത്വം സ്ഥിരപ്പെടുത്തുന്നതിന് സാധാരണ രേഖകള്‍ കൂടാതെ മാതാപിതാക്കളുടെ ജനനസ്ഥാനം പോലുള്ള മറ്റുപല രേഖകളും കാട്ടിക്കൊടുക്കേണ്ടി വരും. നാല്, രാജ്യ ജനതയില്‍ ബഹുഭൂരിഭാഗത്തിനും സ്ഥലമോ വീടോ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇത്തരം രേഖകള്‍ കാട്ടിക്കൊടുക്കുക വളരെ ദുഷ്കരമാണ്. അഞ്ച്, ഇവ കാട്ടിക്കൊടുത്താല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വല്ല സംശയങ്ങളും ഉണ്ടായാല്‍ അവരുടെ പേരിന് നേരെ ഡി (ഡൗട്ട് ഫുള്‍) എന്ന് എഴുതുന്നതും തുടര്‍ന്ന് ഇത്തരം ആളുകള്‍ ഉദ്യോഗസ്ഥരുടെ പിന്നാലെ കറങ്ങി നടക്കേണ്ടിവരുന്നതുമാണ്. ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ വലിയൊരു വിഭാഗം വര്‍ഗ്ഗീയ വാദികളും കൈക്കൂലി വിദഗ്ദരുമാണ് എന്ന കാര്യം രാജ്യത്ത് പരസ്യമായ രഹസ്യമാണ്. ഇനി ഈ വഴി സ്വീകരിക്കുന്നില്ലെങ്കില്‍ ലോവര്‍ക്കോട്ടിലും ശേഷം ഹൈക്കോര്‍ട്ടിലും ശേഷം സുപ്രീം കോര്‍ട്ടിലും പോയി വാദം നടത്തേണ്ടതാണ്. ഇതിനെല്ലാം എത്ര പേരെക്കൊണ്ടാണ് സാധിക്കുക.? ആറ്, ഇതിനേക്കാളെല്ലാം ഗുരുതരമായ പ്രശ്നം, ഈ നിയമം വ്യാജമായ മത പരിവര്‍ത്തനങ്ങളിലേക്ക് നയിക്കുകയും ഇതിലൂടെ വലിയ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നതാണ്. 
ഈ നിയമങ്ങളില്‍ മേല്‍പ്പറയപ്പെട്ടതുപോലുള്ള ഗുരുതരമായ ധാരാളം പ്രശ്നങ്ങള്‍ ഉള്ളതിനോട് കൂടി ഈ നിയമങ്ങള്‍ രാജ്യത്തിന്‍റെ മഹത്തായ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. മതപരമായ യാതൊരു വിവേചനവും ഉണ്ടാകുന്നതല്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നു. കൂടാതെ, ഈ നിയമങ്ങള്‍ രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യത്തിനും വിരുദ്ധമാണ്. അതിമഹത്തായ സാഹോദര്യത്തിന്‍റെ അടിസ്ഥാനത്തില്‍ സഞ്ചരിച്ചാണ് ഈ രാജ്യം ഇവിടെ വരെയും എത്തിച്ചേര്‍ന്നത്. ഈ നിയമങ്ങള്‍ ഈ പാരമ്പര്യത്തിന് തീര്‍ത്തും എതിരാണ്. 
ഇന്ത്യാ രാജ്യത്തിന്‍റെ ഓരോ തുണ്ട് ഭൂമിയും ഞങ്ങള്‍ക്ക് പ്രിയങ്കരമാണ്. ഇവിടെ മുഴുവനും ഞങ്ങളുടെ മുന്‍ഗാമികളായ മഹാത്മാക്കളുടെ കണ്ണീര്‍കണങ്ങളും വിയര്‍പ്പ് തുള്ളികളും നിറഞ്ഞ് കിടക്കുന്നു. അവര്‍ ഒഴുക്കിയ രക്തത്തിലൂടെയാണ് ഭാരതത്തിന്‍റെ പൂവനം യാഥാര്‍ത്ഥ്യമായത്. സര്‍ഹിന്ദ് മുതല്‍ മലബാര്‍ വരെയുള്ള പ്രദേശങ്ങള്‍ അവരുടെ ത്യാഗങ്ങള്‍ ഇന്നും പാടിക്കൊണ്ടിരിക്കുന്നു. ചില പ്രദേശങ്ങള്‍ ഓരോ ദിവസവും തൂക്കിലേറ്റാന്‍ ഓരോ യുവാക്കളെ ഞങ്ങള്‍ നല്‍കുമെന്ന് പറഞ്ഞപ്പോള്‍ മറ്റുചില പ്രദേശങ്ങളിലെ ഓരോ മരച്ചില്ലകളിലും മഹാത്മാക്കളെ തൂക്കിക്കൊല്ലപ്പെട്ടു. വേറെ ചില പ്രദേശങ്ങളില്‍ അവരെ നാട് കടത്തപ്പെടുകയും ചെറിയ ഒരു മാപ്പ് അപേക്ഷ എഴുതിക്കൊടുത്താല്‍ സ്വതന്ത്രമാക്കപ്പെടാമെന്ന് പറയപ്പെടുകയും ചെയ്തപ്പോള്‍ ഒരിക്കലും ഞങ്ങള്‍ അതിന് സന്നദ്ധരല്ല എന്ന് പറഞ്ഞ് അവര്‍ വലിയ ത്യാഗങ്ങള്‍ക്ക് സന്നദ്ധരായി. 
ചുരുക്കത്തില്‍, വലിയ ത്യാഗങ്ങള്‍ക്ക് ശേഷം രാജ്യം സ്വതന്ത്രമായി. തുടര്‍ന്ന് മഹത്തായ ഒരു ഭരണഘടനയും തയ്യാറാക്കപ്പെട്ടു. അതായത് ഈ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനും സുന്ദര നാടാക്കാനും നമുക്ക് ഒരു വഴി തുറക്കപ്പെട്ടു. പക്ഷേ, അതിലും പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വലിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക: സത്യവിശ്വാസത്തിന്‍റെ പ്രധാനപ്പെട്ട ഒരു നിബന്ധന പരീക്ഷണമാണ്. പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ ഏറ്റവും വലിയ വിജയിയാണ്. പരീക്ഷണത്തിന്‍റെ വിജയം നാം ഇഷ്ടപ്പെടുന്ന നിലയിലായിരിക്കണം എന്ന് നിര്‍ബന്ധം പിടിയ്ക്കരുത്. ഏത് അവസ്ഥയിലും പടച്ചവന്‍റെ പൊരുത്തം കരസ്ഥമാക്കുന്നതിനാണ് യഥാര്‍ത്ഥ വിജയമുള്ളത്. അതിന് പടച്ചവന്‍റെ വിധി-വിലക്കുകള്‍ മുറുകെ പിടിയ്ക്കാനും പ്രവാചക പാതയില്‍ ഉറച്ച് നില്‍ക്കാനും നാം തീരുമാനം എടുക്കുക. 
മുസ്ലിംകള്‍ രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് ചോദിക്കുന്നവര്‍ മനസ്സിലാക്കുക: ഞങ്ങള്‍ ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. രാജ്യം സ്വതന്ത്രമായപ്പോള്‍ ഞങ്ങളെ മറ്റൊരു നാട്ടിലേക്ക് മാടിവിളിക്കപ്പെട്ടിട്ടും സ്വന്തം ഇഷ്ടപ്രകാരം ഞങ്ങള്‍ ഇവിടെത്തന്നെ നിലയുറപ്പിച്ചു. ഞങ്ങള്‍ ബൈ ചാന്‍സായി ഇവിടെ നിന്നവരല്ല. ബൈ ചോയ്സായി ഇവിടെ നിലയുറപ്പിച്ചവരാണ്. ഈ രാജ്യത്തോട് ഞങ്ങള്‍ക്ക് വലിയ സ്നേഹമുണ്ട്. ആ സ്നേഹം മുമ്പില്‍ വെച്ചുകൊണ്ട് ഞങ്ങള്‍ പറയട്ടെ: നിങ്ങള്‍ ആരും വിളിച്ചിട്ട് ഞങ്ങള്‍ വന്നതല്ല, നിങ്ങളാരും പറയുന്നത് കൊണ്ട്  ഞങ്ങള്‍ പോകുന്നതുമല്ല.! 
അധികാരത്തിന്‍റെ ലഹരി പിടിച്ച് അക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നവരും, അവരെ ന്യായീകരിക്കുന്നവരും പിന്തുണയ്ക്കുന്നവരും കേട്ടുകൊള്ളുക: അക്രമത്തിന്‍റെ ശക്തി എന്നും നിലനില്‍ക്കുന്നതല്ല. രാത്രിയുടെ കൂരിരുട്ടും സുപ്രഭാതത്തിന്‍റെ തെളിവാണ്. 
ഞങ്ങള്‍ക്ക് ആരോടും യാതൊരു ശത്രുതയുമില്ല. ഓരോ രാജ്യനിവാസികളും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണ്. മുഴുവന്‍ മനുഷ്യരെയും പടച്ചവന്‍റെ കൂട്ടുകുടുംബമായി കാണുന്ന ഞങ്ങള്‍ക്ക് അയല്‍വാസികള്‍ സഹപ്രവര്‍ത്തകരും സഹയാത്രികരും സഹജീവികളും വളരെയധികം ആദരണീയരാണ്. മാനുഷിക സ്നേഹത്തിന്‍റെയും പരസ്പര ബന്ധത്തിന്‍റെയും വിഷയത്തില്‍ മതവും മതകേന്ദ്രങ്ങളും മസ്ജിദുകളും ക്ഷേത്രങ്ങളും ഒരിക്കലും തടസ്സമാകാന്‍ പാടില്ല. പക്ഷേ, വര്‍ഗ്ഗീയ വാദികള്‍ ജാതികളിലായും മതങ്ങളിലായും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഒരു നിയമത്തിലും നടപടിയിലും, മതത്തിന്‍റെ വിവേചനം മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമാണ്. അതെ, മതത്തിന്‍റെ പേരില്‍ ആളുകളെ അകറ്റുന്നത് ഗുരുതരമായ ഭരണഘടനാ ലംഘനവും രാജ്യദ്രോഹവുമാണ്. 
അക്രമങ്ങള്‍ കാട്ടുന്നവര്‍ അറിഞ്ഞുകൊള്ളുക: നിങ്ങള്‍ തിരുത്തിയില്ലെങ്കില്‍ കാലഘട്ടം നിങ്ങളെ തിരുത്തുന്നതാണ്. നിങ്ങള്‍ എത്ര വലിയ ശക്തരാണെങ്കിലും പ്രകൃതി നിയമങ്ങള്‍ അതിനെക്കാളും വലുതാണ്. തെറ്റുകള്‍ തിരുത്തുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. ജനങ്ങളുടെ ക്ഷമ നിങ്ങള്‍ പരീക്ഷിക്കരുത്. ജനങ്ങള്‍ കുറച്ച്  പ്രക്ഷോഭങ്ങള്‍ നടത്തി തളര്‍ന്ന് പിന്മാറുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ധാരാളം പ്രയാസങ്ങള്‍ സഹിച്ചിട്ടും നൂറ് വര്‍ഷം പോരാടുകയും സ്വാതന്ത്ര്യം ലഭിച്ചിട്ട് മാത്രം പോരാട്ടം നിര്‍ത്തുകയും ചെയ്ത ഒരു കൂട്ടരുടെ പിന്‍ഗാമികളെക്കുറിച്ച് നിങ്ങള്‍ അപ്രകാരം പ്രതീക്ഷിക്കേണ്ടതില്ല. നിങ്ങള്‍ ലോകത്തിന് മുന്നില്‍ രാജ്യത്തെ മുഴുവന്‍ നാണം കെടുത്തിയിരിക്കുന്നു. പാശ്ചാത്യ-പൗരസ്ത്യ ലോകങ്ങളിലെല്ലാം ആദരിക്കപ്പെട്ട ഒരു രാജ്യമാണ് ഭാരതം. ഇടക്കാലത്ത് നിങ്ങള്‍ക്ക് ലഭിച്ച ആദരവുകളെല്ലാം രാജ്യത്തിന്‍റെ പേരില്‍ മാത്രമാണെന്ന് ഓര്‍ക്കുക. എന്നാല്‍ നിങ്ങളുടെ അക്രമങ്ങള്‍ കാരണം ലോകം മുഴുവന്‍ ഭാരതത്തെ വിമര്‍ശിക്കുന്നു. നിങ്ങളുടെ അക്രമങ്ങള്‍ക്കെതിരില്‍ ലോകം മുഴുവന്‍ ശബ്ദം ഉയരുകയും പ്രമേയങ്ങള്‍ പാസാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. പഴയ കാലഘട്ടത്തില്‍ ആരെങ്കിലും അക്രമങ്ങള്‍ കാട്ടി പിടിച്ച് നിന്നു എന്ന ചരിത്രങ്ങള്‍ നിങ്ങള്‍ മറന്നേക്കുക. അന്ന് അക്രമങ്ങള്‍ മൂടിവെക്കാമായിരുന്നു. ഇന്ന് സര്‍വ്വ രഹസ്യങ്ങളും പരസ്യമാകുന്ന കാലഘട്ടമാണ്. 
നാം ഈ രാജ്യത്ത് വാടകക്കാരല്ല. രാജ്യത്തിന്‍റെ തുല്യ അവകാശികളാണ്. ഈ പോരാട്ടം രാജ്യത്തിന്‍റെ നന്മയ്ക്കും ഭരണഘടനയുടെ സംരക്ഷണത്തിനും രാഷ്ട്രത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ളതാണെന്നും സദാ ഓര്‍ക്കുക. ഇത് നീതിയ്ക്കും ന്യായത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. നീതിയും ന്യായവും ഉണ്ടെങ്കില്‍ മാത്രമേ രാജ്യം നിലനില്‍ക്കുകയുള്ളൂ. 
ഇത്തരുണത്തില്‍ മൂന്ന് കാര്യങ്ങള്‍ നാം നന്നായി മനസ്സിലാക്കുക: ഒന്ന്, ഈ പോരാട്ടം നിയമങ്ങള്‍ പാലിച്ചുകൊണ്ട് മുമ്പോട്ട് നീങ്ങുക. നാം ഒരിക്കലും നിരാശപ്പെടരുത്. പ്രതീക്ഷയോടെ സൂക്ഷ്മതയും സഹനതയും മുറുകെപ്പിടിച്ച് മുന്നേറുക. നമ്മെ പലനിലയില്‍ നിരാശപ്പെടുത്തി കുഴപ്പങ്ങളിലേക്ക് മറിച്ചിടാന്‍ പല പരിശ്രമങ്ങളും ഉണ്ടാകുമെന്ന് ഉണര്‍ന്നിരിക്കുക. രണ്ട്, മുന്‍ഗാമികളുടെ ത്യാഗ-മനഃസ്ഥിതികള്‍ ഉണ്ടാക്കിയെടുക്കുക. ആത്മാര്‍ത്ഥമായ ത്യാഗ-പരിശ്രമങ്ങള്‍ ഒരിക്കലും പാഴാകുന്നതല്ല. വിശിഷ്യാ നന്മയ്ക്കും നീതിയ്ക്കും വേണ്ടിയുള്ള ത്യാഗങ്ങള്‍ മഹത്തായ സൗഭാഗ്യങ്ങള്‍ കൂടിയാണ്. മൂന്ന്, സര്‍വ്വ ശക്തനും സര്‍വ്വാധികാരിയുമായ പടച്ചവനുമായി ഉറച്ച ബന്ധം സ്ഥാപിക്കുകയും ദിക്ര്‍-ദുആകള്‍ വര്‍ദ്ധിപ്പിക്കുകയും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുമായി ബന്ധം നന്നാക്കുകയും സുന്നത്തുകളും സ്വലാത്തുകളും അധികരിപ്പിക്കുകയും ചെയ്യുക. 
ചുരുക്കത്തില്‍, വികാരവും വിവേകവും ഒരുപോലെ മുറുകെ പിടിക്കുക. അക്രമത്തെ പ്രതിരോധിക്കാനും നീതിയെ പുന:സ്ഥാപിക്കാനും ആവേശത്തോടെ രംഗത്തിറങ്ങുക. ഇതിനുവേണ്ടി നീണ്ട പരിശ്രമങ്ങള്‍ക്ക് തയ്യാറാവുക. ഈ വഴിയില്‍ പരിശ്രമിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ആദരിക്കുന്നു. കഴിവിന്‍റെ പരമാവധി പിന്തുണയ്ക്കുകയും അവരുടെ നന്മയ്ക്കായി നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും നാം പലപ്പോഴും നിസ്സാരമായി കണ്ടിരുന്ന കോളേജുകളിലെ വിദ്യാര്‍ത്ഥികളെപ്പോലുള്ളവര്‍ രംഗത്തിറങ്ങിയിരിക്കുന്നത് അങ്ങേയറ്റം സന്തോഷകരമാണ്. അതിലും കൂടുതല്‍ സന്തോഷം പകര്‍ന്ന കാര്യം നമ്മില്‍ പലരും അപകര്‍ഷതാ ബോധത്തോടെ നോക്കിക്കാണുന്ന പര്‍ദ്ദ അണിഞ്ഞ സഹോദരിമാര്‍ നടത്തുന്ന അത്ഭുതകരമായ ത്യാഗങ്ങളാണ്. കൂടാതെ, അമുസ്ലിം സഹോദരങ്ങളില്‍ പെട്ട ധാരാളം മഹത്തുക്കള്‍ അതിശക്തമായ നിലയില്‍ അക്രമങ്ങള്‍ക്കെതിരില്‍ പ്രതികരിച്ചത് വളരെയധികം വിലമതിക്കപ്പെടേണ്ടതാണ്. അവരില്‍ ചിലര്‍ സ്ഥാന-മാനങ്ങള്‍ ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്തുകൊണ്ട് വലിയ ത്യാഗങ്ങള്‍ തന്നെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നു. പടച്ചവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.! ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ഇവര്‍ എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും എല്ലാവരുടെയും നന്മയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം നമ്മോടും മുഴുവന്‍ ജനങ്ങളോടും വിവേകം കൈ വിടരുതെന്നും ആത്മാര്‍ത്ഥമായി ഉപദേശിക്കുന്നു. രാജ്യം നമ്മുടേതാണ്. രാജ്യത്തിന്‍റെ മുഴുവന്‍ സമ്പത്തും നമ്മുടേതാണ്. അവയോട് ഒരു അക്രമവും നാം കാട്ടരുത്. നമ്മുടെ പോരാട്ടം ഭരണഘടനയുടെ സംരക്ഷണത്തിനാണ്. ഇത്തരുണത്തില്‍ നമ്മുടെ മാര്‍ഗ്ഗവും ഭരണഘടനയ്ക്ക് അനുസൃതം തന്നെയായിരിക്കണം. വിശിഷ്യാ മുസ്ലിംകള്‍ നീതിയുടെ വക്താക്കളാണ്. നമ്മുടെ പരിശ്രമങ്ങളില്‍ ഇസ്ലാമിക നിയമ-മര്യാദകള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 
അല്ലാമാ ഇഖ്ബാല്‍ പാടുന്നു: അടിയുറച്ച വിശ്വാസം, നിരന്തര സല്‍കര്‍മ്മങ്ങള്‍, ആത്മാര്‍ത്ഥ സ്നേഹം ഇതിലൂടെ വിജയം വരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിന്‍റെ പോരാട്ട ഗോധയില്‍ ആണത്തമുള്ളവരുടെ ആയുധങ്ങളും ഇത് തന്നെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Thursday, February 13, 2020

ഭരണഘടനാ സംരക്ഷണ കണ്‍വന്‍ഷന്‍ പ്രമേയം:


ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും ഇതര ഉലമാ സംഘടനകളും സംയുക്തമായി 2020 ഫെബ്രുവരി 12 ബുധനാഴ്ച എറണാകുളത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ കണ്‍വന്‍ഷന്‍റെ പ്രമേയം: 
ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയ പൂര്‍വ്വസൂരികളായ പണ്ഡിതമഹത്തുക്കള്‍ സ്വരാജ്യ സ്നേഹത്തെ മതവിശ്വാസത്തിന്‍റെ ഭാഗമായി കരുതിയവരാണ്. സാധാരണക്കാരായ മുസ്ലിംകള്‍ക്ക് മതവിജ്ഞാനത്തോടൊപ്പം ദേശസ്നേഹവും അവര്‍ പകര്‍ന്ന് നല്‍കി. വിശ്വാസ ദൃഢതയോടെ വിശുദ്ധിയില്‍ ഉറച്ച് നിന്ന് വൈദേശിക ആധിപത്യത്തിനെതിരെ സന്ധിയില്ലാത്ത സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ക്ക് ജീവനും സ്വത്തും നല്‍കി പോരാടി. ആ പോരാട്ട വഴിയില്‍ വീരമൃത്യു വരിച്ച മുസ്ലിം സമരഭടന്മാരുടെ കൃത്യമായ കണക്കെടുപ്പിന് പില്‍ക്കാല ഭരണകൂടങ്ങളൊന്നും തയ്യാറായില്ല. 
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ പേറ്റുനോവ് അറിയാത്ത ഒരു കൂട്ടമാളുകള്‍ ബ്രിട്ടീഷുകാരുമായി ചങ്ങാത്തം കൂടി. സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുമ്പോഴാണ് പാവപ്പെട്ട ഈ സമുദായം ചോര ചീന്താനിറങ്ങിയതെന്ന് ഓര്‍ക്കണം. അങ്ങനെ കനല്‍ വഴികളിലൂടെ സഞ്ചരിച്ച് കരഗതമായ ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്ക് 73 വയസ്സ് കഴിഞ്ഞു. 1949 ജനുവരി 26-ന് അംഗീകരിക്കപ്പെട്ട നമ്മുടെ ഭരണഘടനയ്ക്ക് പ്രായം 70 വയസ്സ്. 
പക്ഷെ ഇന്ന് ഭാരത മുസ്ലിംകളെ അന്യവത്ക്കരിക്കുവാനുള്ള ഗൂഢതന്ത്രങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ സാധ്യമാക്കുന്ന പ്രാഥമിക ഘടകം അയാളുടെ പൗരത്വമാണ്. പുതിയ ലോക ക്രമത്തില്‍ ഒരാളുടെ അസ്ഥിത്വത്തില്‍ നിര്‍വ്വഹിക്കുന്നതും പൗരത്വത്തിന്‍റെ അടിസ്ഥാനത്തിലാണ്. മതത്തിന്‍റെ പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് പൗരത്വം എന്ന അവകാശത്തെ മുസ്ലിംകള്‍ക്ക് മാത്രം നിഷേധിക്കുവാന്‍ സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമവുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായോ ഭരണഘടനാ നിര്‍മ്മാണവുമായോ യാതൊരു ബന്ധവുമില്ലാത്ത കപട ദേശീയതയുടെ വക്താക്കള്‍ ഭരിക്കുന്ന ഇന്ത്യയില്‍ മുസ്ലിംകളെ രാജ്യമില്ലാത്തവരാക്കുകയാണ് ഇവരുടെ ലക്ഷ്യം. 
ഇത് അംഗീകരിക്കാനാവില്ല. കാരണം അവകാശങ്ങള്‍ക്കായുള്ള അവകാശമാണ് പൗരത്വം.! സ്വാതന്ത്ര്യം, സമത്വം എന്നീ ഭരണഘടനാ മൂല്യങ്ങളെ തച്ച് തകര്‍ക്കുന്ന യാതൊന്നിനോടും നമുക്ക് സന്ധി ചെയ്യാനാവില്ല. കാരണം ഈ സമുദായത്തിന്‍റെ ത്യാഗോജ്വല പരിശ്രമങ്ങളുടെ ബാക്കി പത്രമാണ് സ്വതന്ത്രഭാരതം. അതിനാല്‍ ഇന്ത്യയുടെ മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന ഗൂഢശ്രമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യ പരിഗണനയും തുല്യ നീതിയും ഉറപ്പ് വരുത്തണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു. 
https://swahabainfo.blogspot.com/2020/02/blog-post13.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Monday, February 10, 2020

കസേര കഥ പറയുന്നു... ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ ബാഖവി റഹിമഹുല്ലാഹ്


കസേര കഥ പറയുന്നു... 
ഞാന്‍ കാഴ്ചയില്‍ സാധാരണ കസേരയാണ്. പക്ഷേ, എനിക്കൊരു സ്ഥാനമുണ്ട്. എന്നെ ഉപയോഗിച്ചിരുന്ന വ്യക്തി സാധാരണക്കാരനായിരുന്നില്ല. അദ്ദേഹം എന്‍റെ പുറത്ത് ഇരിക്കുമ്പോള്‍ ഞാന്‍ പുളകം കൊണ്ടു. അദ്ദേഹത്തെ കാണാന്‍ വന്നവരൊക്കെയും എന്നെ പരിഗണിച്ചിരുന്നു. അദ്ദേഹത്തെ മാനിച്ചവര്‍ എന്നെയും മാനിച്ചിരുന്നു. അദ്ദേഹം ഉംറക്ക് പോയി തിരിച്ച് വരുന്നതും കാത്ത് കാത്ത് ഞാനിരുന്നു. 10 ദിവസം ഞാന്‍ തള്ളി നീക്കിയത് എങ്ങനെയായിരുന്നെന്ന് നിങ്ങള്‍ക്കറിയുമോ.? ഉംറ കഴിഞ്ഞ് വന്നപ്പോള്‍ അദ്ദേഹം എന്‍റെ പുറത്തിരുന്നു. ഉംറയും സിയാറത്തും സ്വീകരിക്കപ്പെട്ടത് കൊണ്ടാണോ എന്നറിയില്ല മുമ്പത്തേതിനെക്കാള്‍ ഭാരം അന്നെനിക്കു തോന്നി. തിങ്കളാഴ്ച അദ്ദേഹത്തിന്‍റെ ഇരുത്തത്തില്‍ എന്തോ ഒരു പന്തികേട് തോന്നി. എത്ര ആലോചിച്ചിട്ടും എനിക്കൊന്നും മനസ്സിലായില്ല. ചൊവ്വാഴ്ച ഞാനുണരാന്‍ കുറേ വൈകി. സമയം കഴിഞ്ഞിട്ടും വന്നിരിക്കുന്നില്ല. അദ്ദേഹം എവിടെപ്പോയി.? താഴെ എന്തൊക്കെയോ അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കുന്നു. ചില തേങ്ങലുകള്‍ കേള്‍ക്കുന്നു. ഞാന്‍ ചെവിയോര്‍ത്തു. അപ്പോഴുണ്ട് മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ദുആ കേള്‍ക്കുന്നു. അപ്പോള്‍ മാത്രമാണ് ഞാന്‍... ഞാന്‍... മനസ്സിലാക്കിയത്, അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞുവെന്ന സത്യം.! എന്‍റെ നെഞ്ച് തകര്‍ന്നു പോയി. ഞാന്‍ പൊട്ടിക്കരഞ്ഞു. എന്‍റെ കരച്ചില്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയില്ലല്ലോ. ഞാനാകെ തകര്‍ന്നു. രണ്ടു ദിവസം മുമ്പാണ് രണ്ട് കുസൃതിക്കുട്ടികള്‍ എന്‍റെ പുറത്ത് കയറി അദ്ദേഹത്തെ അനുകരിക്കുന്നത് കണ്ടു. കുട്ടികള്‍ അവര്‍ക്ക് എല്ലാം കളിയല്ലേ. അദ്ദേഹം ഒഴിവാക്കിയിട്ട എന്‍റെ പുറത്ത് മുതിര്‍ന്നവരാരും ഇതേ വരെ ഇരുന്നിട്ടില്ല. പലരും എന്നെ നോക്കി വികാരഭരിതരാകുന്നത് കാണാം. അത് കാണുന്നതും എനിക്ക് സങ്കടമാണ്. കഴിഞ്ഞ ദിവസം താഴെ മിറ്റത്ത് നിന്ന് വലിയ കരച്ചില്‍ കേട്ടു. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി, മനുഷ്യന്‍റെ കരച്ചിലല്ല. ഇന്നോവ കാറിന്‍റെ കരച്ചിലായിരുന്നു അത്. അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് അതിനും എന്നെപ്പോലെ സങ്കടമുണ്ടല്ലോ എന്ന്. അതും എന്നെ പോലെ അനാഥയാണല്ലോ എന്ന്. പക്ഷേ, മനുഷ്യരുടെ കരച്ചില്‍ പിന്നീട് ഞാന്‍ കേട്ടില്ല. അവര്‍ക്ക് കരയാന്‍ സമയമില്ലല്ലോ. അവരുടെ  പണി അദ്ദേഹത്തിന്‍റെ ആദര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യലായിരുന്നല്ലോ. ഏതായാലും എന്‍റെ കണ്ണുനീര്‍ തോരുന്നില്ല. തോരുകയുമില്ല. കാരണം അദ്ദേഹത്തിനു തുല്യനായി ഞാനാരേയും കാണുന്നില്ല. അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രം.! 
https://swahabainfo.blogspot.com/2020/02/blog-post_9.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...