Thursday, February 13, 2020

ഭരണഘടനാ സംരക്ഷണ കണ്‍വന്‍ഷന്‍ പ്രമേയം:


ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും ഇതര ഉലമാ സംഘടനകളും സംയുക്തമായി 2020 ഫെബ്രുവരി 12 ബുധനാഴ്ച എറണാകുളത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ കണ്‍വന്‍ഷന്‍റെ പ്രമേയം: 
ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയ പൂര്‍വ്വസൂരികളായ പണ്ഡിതമഹത്തുക്കള്‍ സ്വരാജ്യ സ്നേഹത്തെ മതവിശ്വാസത്തിന്‍റെ ഭാഗമായി കരുതിയവരാണ്. സാധാരണക്കാരായ മുസ്ലിംകള്‍ക്ക് മതവിജ്ഞാനത്തോടൊപ്പം ദേശസ്നേഹവും അവര്‍ പകര്‍ന്ന് നല്‍കി. വിശ്വാസ ദൃഢതയോടെ വിശുദ്ധിയില്‍ ഉറച്ച് നിന്ന് വൈദേശിക ആധിപത്യത്തിനെതിരെ സന്ധിയില്ലാത്ത സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ക്ക് ജീവനും സ്വത്തും നല്‍കി പോരാടി. ആ പോരാട്ട വഴിയില്‍ വീരമൃത്യു വരിച്ച മുസ്ലിം സമരഭടന്മാരുടെ കൃത്യമായ കണക്കെടുപ്പിന് പില്‍ക്കാല ഭരണകൂടങ്ങളൊന്നും തയ്യാറായില്ല. 
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ പേറ്റുനോവ് അറിയാത്ത ഒരു കൂട്ടമാളുകള്‍ ബ്രിട്ടീഷുകാരുമായി ചങ്ങാത്തം കൂടി. സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുമ്പോഴാണ് പാവപ്പെട്ട ഈ സമുദായം ചോര ചീന്താനിറങ്ങിയതെന്ന് ഓര്‍ക്കണം. അങ്ങനെ കനല്‍ വഴികളിലൂടെ സഞ്ചരിച്ച് കരഗതമായ ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്ക് 73 വയസ്സ് കഴിഞ്ഞു. 1949 ജനുവരി 26-ന് അംഗീകരിക്കപ്പെട്ട നമ്മുടെ ഭരണഘടനയ്ക്ക് പ്രായം 70 വയസ്സ്. 
പക്ഷെ ഇന്ന് ഭാരത മുസ്ലിംകളെ അന്യവത്ക്കരിക്കുവാനുള്ള ഗൂഢതന്ത്രങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ സാധ്യമാക്കുന്ന പ്രാഥമിക ഘടകം അയാളുടെ പൗരത്വമാണ്. പുതിയ ലോക ക്രമത്തില്‍ ഒരാളുടെ അസ്ഥിത്വത്തില്‍ നിര്‍വ്വഹിക്കുന്നതും പൗരത്വത്തിന്‍റെ അടിസ്ഥാനത്തിലാണ്. മതത്തിന്‍റെ പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് പൗരത്വം എന്ന അവകാശത്തെ മുസ്ലിംകള്‍ക്ക് മാത്രം നിഷേധിക്കുവാന്‍ സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമവുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായോ ഭരണഘടനാ നിര്‍മ്മാണവുമായോ യാതൊരു ബന്ധവുമില്ലാത്ത കപട ദേശീയതയുടെ വക്താക്കള്‍ ഭരിക്കുന്ന ഇന്ത്യയില്‍ മുസ്ലിംകളെ രാജ്യമില്ലാത്തവരാക്കുകയാണ് ഇവരുടെ ലക്ഷ്യം. 
ഇത് അംഗീകരിക്കാനാവില്ല. കാരണം അവകാശങ്ങള്‍ക്കായുള്ള അവകാശമാണ് പൗരത്വം.! സ്വാതന്ത്ര്യം, സമത്വം എന്നീ ഭരണഘടനാ മൂല്യങ്ങളെ തച്ച് തകര്‍ക്കുന്ന യാതൊന്നിനോടും നമുക്ക് സന്ധി ചെയ്യാനാവില്ല. കാരണം ഈ സമുദായത്തിന്‍റെ ത്യാഗോജ്വല പരിശ്രമങ്ങളുടെ ബാക്കി പത്രമാണ് സ്വതന്ത്രഭാരതം. അതിനാല്‍ ഇന്ത്യയുടെ മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന ഗൂഢശ്രമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യ പരിഗണനയും തുല്യ നീതിയും ഉറപ്പ് വരുത്തണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു. 
https://swahabainfo.blogspot.com/2020/02/blog-post13.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...