Thursday, February 27, 2020

ഡല്‍ഹിയിലെ നരനായാട്ട്: സമര രംഗത്തുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാനുള്ള ഗൂഢ നീക്കം. -ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള




ഡല്‍ഹിയിലെ നരനായാട്ട്:
സമര രംഗത്തുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാനുള്ള ഗൂഢ നീക്കം.
-ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള
പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുക.
പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ദേശീയ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി മൂന്നംഗ സമിതിയെ നിയോഗിച്ചു.
എറണാകുളം: രാജ്യതലസ്ഥാനത്ത് വര്‍ഗീയ വാദികള്‍ നടത്തുന്ന നരനായാട്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരരംഗത്തുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമാണെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവിച്ചു. നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികള്‍ തുടങ്ങി വെച്ച്, രാജ്യത്തെ സ്ത്രീസമൂഹവും കുട്ടികളും ഏറ്റെടുത്ത സമാധാനപരമായ പ്രതിഷേധ സമരങ്ങള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അവസാനിക്കാതെ, രാജ്യം മുഴുവന്‍ ശാഹിന്‍ ബാഗുകള്‍ വ്യാപിക്കുന്നതു കണ്ട് വിറളി പൂണ്ട് അക്രമങ്ങള്‍ അഴിച്ചു വിട്ട സംഘ പരിവാര വര്‍ഗീയവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും  ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ആദരിക്കുന്ന മതസ്ഥാപനങ്ങളെയും ആരാധാനാലയങ്ങളെയും നിന്ദിക്കുന്നതും ജനങ്ങളുടെ ജീവനും സ്വത്തും അക്രമിക്കപ്പെടുന്നതും സമൂഹത്തിന്‍റെ ഏറ്റവും വലിയ അധഃപതനത്തിന്‍റെ അടയാളമാണ്. രാജ്യ തലസ്ഥാനത്ത് പോലും  നിര്‍ഭയത്വം ലഭിക്കുന്നില്ലെങ്കില്‍ പൗരന്‍മാര്‍ക്ക് രാജ്യത്തെവിടെയും നിര്‍ഭയത്വം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ജംഇയ്യത്ത് സംസ്ഥാന അധ്യക്ഷന്‍ കാഞ്ഞാര്‍ പി.പി.ഇസ്ഹാഖ് മൗലാനാ ഉണര്‍ത്തി.
    വര്‍ഗീയ വാദികളുടെ നരനായാട്ടിനെതിരെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് സമാധാനപരമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുവാന്‍ സ്റ്റേറ്റ് കമ്മിറ്റി കീഴ്ഘടകങ്ങളോട് ആഹ്വാനം ചെയ്തു. ഡല്‍ഹിയിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മൂന്നംഗ സമിതിയെ ദേശീയ അദ്ധ്യക്ഷന്‍ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്.
ആലുവ മഹാനാമി ഹോട്ടലില്‍ കൂടിയ സംസ്ഥാന സമിതിയില്‍ സ്റ്റേറ്റ് പ്രസിഡന്‍റ് കാഞ്ഞാര്‍ പി.പി.ഇസ്ഹാഖ് മൗലാനാ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സ്വാഗതവും ഷറഫുദ്ദീന്‍ അസ്ലമി നന്ദിയും പറഞ്ഞു.
https://swahabainfo.blogspot.com/2020/02/blog-post_26.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...