Tuesday, July 31, 2018

ഇന്ത്യയുടെ വിജ്ഞാന ചഷകം: മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി - മമ്മൂട്ടി അഞ്ചുകുന്ന്


ഇന്ത്യയുടെ വിജ്ഞാന ചഷകം: 
മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി 
- മമ്മൂട്ടി അഞ്ചുകുന്ന്
http://swahabainfo.blogspot.com/2018/07/blog-post_39.html?spref=tw 

മദീനയിലെ ഇന്ത്യൻ സുഗന്ധം : 
മൗലാനാ ഖലീല്‍ അഹ് മദ് സഹാറന്‍പൂരി (റ)
http://swahabainfo.blogspot.com/2018/07/blog-post_11.html?spref=tw 

അല്ലാമാ അന്‍വര്‍ഷാഹ് കശ്മീരി :
ഇന്ത്യയുടെ ജ്ഞാന വിസ്മയം.! 
http://swahabainfo.blogspot.com/2018/07/blog-post_20.html?spref=tw  


ഇന്ത്യയുടെ സൗരഭ്യം : 
മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി (റഹ്)
http://swahabainfo.blogspot.com/2018/07/blog-post_15.html?spref=tw  

ഇന്ത്യയുടെ വിജ്ഞാന ചഷകം: 
മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി 

         മദീനയിൽ വാഹനത്തിൽ സഞ്ചരിക്കാൻ ഭയന്ന പണ്ഡിതൻ, പച്ച ഖുബ്ബ കാണുമ്പോൾ പാദരക്ഷകൾ അഴിച്ചുവെക്കുമായിരുന്നുവത്രെ, ചുട്ടു പഴുത്ത മണലിൽ പാദങ്ങൾ ചുട്ടു പൊള്ളിയാലും തിരുദൂദർ നടന്ന വഴിയിൽ തന്റെ പാദരക്ഷ പതിയരുത് എന്നായിരുന്നു നിർബന്ധം. പച്ചഖുബ്ബ കാണുമ്പോൾ അനുരാഗത്തിന്റെ ഈരടികൾ ഉരുവിടുമായിരുന്നു. ഒരിക്കൽ ബ്രിട്ടീഷുകാർ അറസ്റ്റ് വാറണ്ട്  പുറപ്പെടുവിച്ചപ്പോൾ മഹാമനീഷി
ഒളിവിൽ കഴിഞ്ഞത് മൂന്ന് ദിവസം, നാലാം ദിവസം പുറത്തു വന്നപ്പോൾ  കാരണമന്വേഷിച്ചുവത്രെ " എന്റെ തിരുദൂതർ ഗാർ സൗറിൽ മൂന്ന് ദിവസം ഇത് പോലെ കഴിഞ്ഞിരുന്നു, അത് എന്റെ ജീവിതത്തിലും പ്രാവർത്തികമാക്കാനുള്ള ഒരു അവസരമായാണ് ഈ വാറണ്ടിനെ കണ്ടത്, ഇനി അവർ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യട്ടെ "  അക്കാലത്ത് പ്രചാരത്തിലുള്ള പച്ച നിറത്തിലുള്ള പാദരക്ഷ ഒരാൾ സമ്മാനിച്ചുവത്രെ , തിരുദൂതരുടെ റൗദയുടെ മുകളിലെ ഖുബ്ബയുടെ നിറം തന്റെ കാലിൽ പാടില്ല എന്നതിനാൽ ഒരിക്കലും അത് ധരിച്ചില്ലത്രേ.
ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാമനീഷി ഇമാം മുഹമ്മദ് ഖാസിം നാനൂത്തവിയുടെ ജീവിതത്തിലെ ചില എടുകളാണ് മുകളിൽ. ലോകത്ത് ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ പ്രസരിപ്പിക്കുന്നതിൽ മഹത്തായ പങ്കു വഹിച്ച ദാറുൽ ഉലൂം ദയൂബന്ദിന്റെ സ്ഥാപകനായി ഗണിക്കപ്പെടുന്ന മഹാപുരുഷൻ, പ്രവാചക സ്നേഹവും ഇത്തിബാഉം ജീവിതമാക്കിയ പ്രവാചകാനുരാഗി, ബ്രിട്ടീഷ് അധിനിവേഷക്കാരുടെ കണ്ണിലെ കരട്, അധിനിവേശ വിരുദ്ധ പോരാട്ടത്തിലെ സമര നായകൻ, ആത്മീയ വഴിയിൽ ആയിരങ്ങൾക്ക് വെളിച്ചം നൽകിയ മുറബ്ബി, ക്രൈസ്തവ മിഷനറിമാർ ഭയന്നിയിരുന്ന സംവാദകൻ, ഇസ്ലാമിക വിശ്വാസങ്ങളെയും സമ്പ്രദായത്തെയും  ധൈഷണികമായും യുക്തിപരമായും അവതരിപ്പിച്ച ഗഹനമായ  രചനകളിലൂടെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ, ഒപ്പം  തന്റെ കൃത്യനിർവ്വഹണത്തിലൂടെ ഇന്ത്യൻ മുസ്ലിംകളുടെ ഭാഗധേയം നിർണയിച്ച മഹാ മനീഷിയായിരുന്നു അബൂബക്കർ സിദ്ധീഖ് (റ) ന്റെ സിദ്ദീഖിയ്യത്ത് നിറഞ്ഞ ഈ പേരമകൻ.
ഇന്ത്യയിലേക്കുള്ള ഇസ്ലാമിന്റെ ആഗമനത്തിന്റെ ചരിത്രത്തിന് രണ്ട് എടുകളുണ്ട്. കേരളക്കരയുമായി അറബികൾ പ്രവാചകാഗമനത്തിന് മുമ്പ് തന്നെ വ്യാപാരബന്ധങ്ങളുണ്ടായിരുന്നതിനാൽ പ്രവാചകാനുചരന്മാർ കേരളത്തിൽ എത്തിയതായി പറയപ്പെടുന്നു. എന്നാൽ സ്വഹാബികളുടെ കാലശേഷമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കര മാർഗം ഇസ്ലാമിന്റെ സന്ദേശം കടന്നു വരുന്നത്. സഖഫി ഗോത്രക്കാരനായ മുഹമ്മദ് ബിൻ ഖാസിമാണ് ഈ ദൗത്യവുമായി ആദ്യമെത്തിയത്.പിന്നീട് സ്വഹാബിമാരുടെ പിന്മുറക്കാർ ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തി, അബൂബക്കർ സിദ്ധീഖ് (റ) ന്റെ പൗത്രനും, ഉമർ, ഉസ്മാൻ, അലി, അബൂ അയ്യൂബിൽ അൻസാരി, (റ. അൻഹും)  തുടങ്ങിയ പ്രമുഖ സ്വഹാബി വര്യന്മാരുടെ പരമ്പരകൾ ഇവിടെ കുടിയേറിപ്പാർത്തു. നാനൂത്ത, സഹാരൻപൂർ പ്രദേശങ്ങളിലാണ് പ്രധാന കുടുംബങ്ങൾ അധിവാസിച്ചത്. ഇതിൽ സിദ്ധീഖി പരമ്പരയിൽ 1832 ലാണ് മുഹമ്മദ് ഖാസിം നാനൂത്തവി എന്ന ചരിത്ര പുരുഷന്റെ ജനനം.
ഇന്ത്യൻ മുസ്‌ലിംകൾ മതപരമായും രാഷ്‌ട്രീയ പരമായും പ്രതിസന്ധി നേരിട്ട് കൊണ്ടിരുന്ന ഒരു കാലത്ത് തന്റെ കർമ്മനിരതതയും പാണ്ഡിത്യവും കൃത്യമായി വിനിയോഗിച്ച് സമുദായത്തിന്റെ ദിശ നിർണയിച്ച കർമ്മയോഗി കുട്ടിക്കാലത്ത് തന്നെ അസാമാന്യ ബുദ്ധിവൈഭവം പ്രകടിപ്പിച്ചിരുന്നു.
മൗലാന മംലൂക്ക് അലി യിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൗലാന അബ്ദുൽ ഗനി മുജദ്ദിദി യിൽ നിന്ന് ഹദീസ് പഠനം. പിന്നീട് ഇന്ത്യയിലെ വിഖ്യാത സൂഫി വര്യനായിരുന്ന ഹാജി ഇമ്ദാദുള്ള മുഹാജിർ മക്കി യുടെ ആത്മീയ ശിക്ഷണം.ഇന്ത്യൻ മുസ്ലിംകളുടെ അഭിമാന നായകന്റെ പടവുകൾ ഇതായിരുന്നു.
ശാന്ത സ്വഭാവക്കാരനായിരുന്നു അല്ലാമാ നാനൂത്തവി, ലളിതമായ വസ്ത്രധാരണം. ലാളിത്യം നിറഞ്ഞ ജീവിതം,   രസകരമായ ഒരു സംഭവം മൗലാന തഖി ഉസ്മാനി എഴുതുന്നു "മൗലാനായുടെ ബ്രിട്ടീഷ് വിരുദ്ധ സമരം ഭരണകൂടത്തിന് വലിയ തലവേദന സൃഷ്ടിച്ച് വരികയായിരുന്നു. ആയിടയ്ക്കാണ് അദ്ദേഹത്തിനെതിരെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുവാനായി ഉദ്യോഗസ്ഥർ ദാറുല്‍ ഉലൂമിലെത്തി. മൗലാനായെ അന്വേഷിച്ചു. ദാറുല്‍ ഉലൂമിലെ ഛത്താമസ്ജിദിലാണ് താമസമെന്നറിഞ്ഞ് അങ്ങോട്ട് ചെന്നു.  ഒരു ലുങ്കിയും ബനിയനും ധരിച്ച ഒരാള്‍ മസ്ജിദ് തൂത്ത് വൃത്തിയാക്കുന്നത് കണ്ടു.അത് ഖാസിം നാനൂത്തവി (റഹ്) ആയിരുന്നു. അദ്ദേഹത്തിന്‍റെ പതിവായിരുന്നു അത്.
പക്ഷെ, ഇത് മസ്ജിദിലെ ജോലിക്കാരനാണെന്നും മൗലാന അകത്ത് ഏതെങ്കിലും വിശാലവും സൗകര്യവുമുള്ള മുറിയിലായിരിക്കുമെന്നും കരുതിയ ഉദ്യോഗസ്ഥൻ  മൗലാനാ ഖാസിം എവിടെ എന്ന് ചോദിച്ചു. ഇയാള്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്ന് ഖാസിം നാനൂത്തവി (റഹ്) ക്ക് മനസ്സിലായി. പിടികൊടുക്കാതെ രക്ഷപ്പെടണമെന്നും എന്നാല്‍ കളവ് പറയാന്‍ പാടില്ലെന്നും ചിന്തിച്ച മഹാനവര്‍കള്‍ തന്ത്രപൂര്‍വ്വം നിന്ന സ്ഥലത്ത് നിന്നും ഒരടി പിന്നോട്ട് നീങ്ങി നിന്നു. എന്നിട്ട് പറഞ്ഞു: ഖാസിം നാനൂത്തവി അല്പം മുമ്പ് ഇവിടെ ഉണ്ടായിരുന്നു. ഇത് കേട്ട ഉദ്യോഗസ്ഥർ പുറത്തേക്ക് പോയി'
അധ്യാപന കാലത്ത് തുച്ഛമായ ജീവിതാവശ്യങ്ങൾക്കുള്ളതിൽ കവിഞ്ഞുള്ള പ്രതിഫലം അദ്ദേഹം പറ്റിയിരുന്നില്ല. പഠന കാലത്ത് അദ്ദേഹം കണ്ട സ്വപ്നം വ്യാഖ്യാനിച്ച് മൗലാന മംലൂക്ക് അലി പറഞ്ഞുവത്രേ " നീ ലോകത്തിന് അബൂ ഹനീഫയുടെ വിജ്ഞാനം കോരിക്കൊടുക്കുന്ന പദവിയിലെത്തും, മഹത്തായ വിജ്ഞാന വിസ്ഫോടനത്തിന് നിന്നെ അല്ലാഹ് കാരണക്കാരനാക്കും"  അത് പിൽക്കാലത്തു സത്യമായി പുലർന്നു, അത് ഇന്ത്യൻ മുസ്ലിംകളുടെ മതവിജ്ഞാനത്തിന ചരിത്രത്തിന്റെ നാഴികക്കല്ല് നാട്ടാൻ നിയോഗിക്കപ്പെട്ട മഹാത്മാവായിരുന്നു എന്ന പിൽക്കാലത്ത് ലോകം തിരിച്ചറിഞ്ഞു..
ദേവ്ബന്ദ് പ്രദേശത്ത്  മൗലാന സയ്യിദ് ആബിദ് ഹുസൈൻ ചെറിയ തോതിൽ നടത്തിയിരുന്ന മദ്രസത്തുൽ ഇസ്ലാമിയ്യയുടെ ചുമതല മൗലാന ഖാസിം നാനൂത്തവിയെ ഏൽപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്ന ആ മദ്രസ ഒരു മാതളമരത്തിന്റെ ചുവട്ടിൽ നിന്ന് മൗലാന ഖാസിം നാനൂത്തവി പുനരാരംഭിച്ചു. മരച്ചുവട്ടിൽ നിന്ന് ലോകമാകെ പടർന്ന വിജ്ഞാന വടവൃക്ഷത്തിന്റെ തൈ നട്ട തൃക്കരങ്ങൾ ഈ മഹാമനീഷിയുടേതായിരുന്നു, അവിടുന്ന് തന്നെ അതിന് വെള്ളവും വളവും നൽകി, ഇന്നും ആ ഫലവൃക്ഷത്തിൽ നിന്ന്  ലക്ഷക്കണക്കിന് പഴങ്ങൾ ലോകമാകെ രുചിച്ചു കൊണ്ടിരിക്കുന്നു. മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി എഴുതുന്നു " ദാറുൽ ഉലൂമിന്റ വളർച്ചയ്ക്ക് മൗലാന ഖാസിം നാനൂത്തവി യുടെ ഭക്തിനിർഭരവും മൂല്യവത്തുമായ ജീവിതമാണ് തുണയായത്. അദ്ദേഹത്തിന്റെ കഠിനാധ്വാനം ഈ  മഹത്തായ സ്ഥാപനത്തിന്റ യശസ്സ് എക്കാലത്തും ഉയർന്ന് നിൽക്കാൻ സഹായകമായി"
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമികയായി മാറിയ ചരിത്രവും ഈ മഹത്തായ സ്ഥാപനത്തിനുണ്ട്. ബ്രിട്ടീഷ് ഗവണ്മെന്റ് ക്രൈസ്തവത പ്രചരിപ്പിച്ചപ്പോൾ മൗലാന നാനൂത്തവി അവരെ ആദർശ സംവാദങ്ങളിൽ എതിർത്ത് തോൽപ്പിച്ചു. ദയൂബന്ദിന്റെ പരിസരങ്ങളിൽ ഇതിനായി വേദികളുയർന്നു. ഇത് ബ്രിട്ടീഷ് അധികാരികൾക്ക് ദാറുൽ ഉലൂം കണ്ണിലെ കരടാവാൻ കാരണമായി. തന്റെ ആത്മീയ ഗുരു ഹാജി ഇമ്ദാടുള്ള മുഹാജിർ മക്കിയുടെ ആഹ്വാനമാനുസരിച്ച് മൗലാന നാനൂത്തവി , അല്ലാമാ റഷീദ് അഹമ്മദ് ഗംഗോഹി അടക്കം നിരവധി സതീർത്യാർക്കൊപ്പം ശംലി പോർക്കളത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ടു. ഇതിനെ ശേഷം ദാറുൽ ഉലൂമിനെതിരെ ശക്തമായ നീക്കങ്ങൾ ബ്രിട്ടീഷ് അധികാരികളിൽ നിന്നുണ്ടായി. അനേകം പണ്ഡിതർ ഒളിവിൽ പോവേണ്ടി വന്നു. പള്ളിയിലേക്ക് വെടിവെപ്പുണ്ടായി. പിൽക്കാലത്ത് അനേകം പണ്ഡിതർ നാട് കടത്തപ്പെട്ടു. ഇതിനയെല്ലാം അതിജീവിച്ച് ഇന്ത്യൻ മുസ്ലികളുടെ അഭിമാന സ്തംഭമായി ദാറുൽ ഉലൂം ഉയർന്നു നിന്നു. അവിടെ നിന്ന് കൊടുക്കപ്പെടുന്ന 'അൽ ഖാസിമി' പട്ടം മൗലാന ഖാസിം നാനൂത്തവി യിലേക്ക് ചേർത്തപ്പെടുന്നതാണ്.ഇന്ത്യയിലെ അൽ അസ്ഹർ എന്നാണ് വെല്ലൂർ ബാഖിയാത്തിന്റെ  100 വാർഷിക സുവനീറിൽ ദയൂബന്ദിനെ കുറിച്ച് എഴുതിയത്.(1974)
മുസ്ലിം പണ്ഡിതർക്കും യുവതക്കും ദിശാബോധം നൽകിയ ബ്രഹത്തായ ഗ്രന്ഥങ്ങളുടെ രചയിതാവാണ് മൗലാനാ നാനൂത്തവി. ഗഹനവും ദുർഗ്രാഹ്യവുമായിരുന്നു അദേഹത്തിന്റ് പല ഗ്രന്ഥങ്ങളും. ഹദീസ്, തസവുഫ്, ചരിത്രം തുടങ്ങി നിരവധി മേഖലകളിലായി ഇവ പരന്നു കിടക്കുന്നു. മഹാനരുടെ സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനം ലോകപ്രസിദ്ധമാണ്.
ആത്മീയ മേഖലയിൽ അനേകർക്ക് വെളിച്ചം നല്കിയ മഹാനർ അധികവും ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞു കഴിഞ്ഞു. തന്നെ തേടിയെത്തുന്നവർക്ക് അദ്ദേഹം മറ്റുള്ളവരെ ചൂണ്ടിക്കാട്ടിക്കൊടുത്തു. എല്ലാവരിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന പ്രകൃതകാരനായിരുന്നു മഹാനർ . പ്രസിദ്ധ സൂഫിവര്യനായിരുന്ന ശൈഖ് സാബിർ കല്ലേരി (റ) യുടെ ഖബറിങ്കൽ മുറഖബയിൽ കഴിയൽ മൗലനയുടെ പതിവായിരുന്നത്രെ. എന്നാൽ സാധാരണക്കാരിൽ നിന്ന് ഇത്തരം സമ്പ്രദായങ്ങൾ അദ്ദേഹം മറച്ചു വെച്ചിരുന്നു. പിന്നീട് ഹാജി ഇമ്ദാദുള്ള അവറുകളെ ബൈഅത്ത് ചെയ്യുകയും അവിടുത്തെ പ്രിയ മുരീദ് ആവുകയും ചെയ്തു. ഹാജി ഇമ്ദാദുള്ള മൗലാന നാനൂത്തവിയ് കുറിച്ച് എഴുതിയ കത്ത് പ്രസിദ്ധമാണ്.
കേരളക്കരയിൽ നിന്നും ദാറുൽ ഉലൂമിൽ പോയി വിദ്യ നുകർന്നവർ അനവധിയാണ് , മർഹൂം മുസ്തഫ ആലിം സാഹിബ്, ശൈഖ് ഹസൻ ഹസ്രത്ത്, കെ.കെ അബൂബക്കർ ഹസ്രത്ത്, അസ്ഹരി തങ്ങൾ, ഇപ്പോഴത്തെ ഇരു സമസ്തയിലേയും അധ്യക്ഷന്മാർ,  തുടങ്ങി നൂറ് കണക്കിന് പ്രഗത്ഭർ മൗലാനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദാറുൽ ഉലൂം ഉൾപ്പെടെ 4 കലാലയങ്ങൾ മൗലാന സ്ഥാപിച്ചു. ശൈഖുൽ ഹിന്ദ് എന്നറിയപ്പെട്ട മഹാ ജ്ഞാനിയും പോരാളിയുമായിരുന്ന മൗലാന മഹ്മൂദുൽ ഹസൻ ദയൂബന്ദി ആണ് ശിഷ്യ ഗണങ്ങളിൽ പ്രമുഖൻ.ഇമാം ഷാഹ് വലിയല്ലാഹിക്ക് ശേഷം ഇന്ത്യൻ മുസ്‌ലിംകളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ മഹാമനീഷി 1879 മാണ്ടിൽ ഒരു ളുഹർ നമസ്കാര ശേഷം ഇഹലോകം വെടിഞ്ഞു. കലിമ ഉച്ചരിക്കുന്നത് ശിഷ്യ ഗണങ്ങൾ അനുഭവിച്ചറിഞ്ഞു. ഇന്ത്യൻ മുസ്ലിംകളുടെ നവജാഗരണത്തിന്റെ നായകൻ ദയൂബന്ദി ലെ മസാറെ ഖാസിമിയ്യ യിൽ അന്ത്യവിശ്രമം കൊള്ളുന്നു . 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

എന്‍റെ പ്രിയ ഗുരുനാഥന്‍ ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് മര്‍ഹൂം.! -ഹാഫിസ് അഷ്റഫ് അലി കൗസരി കാഞ്ഞാര്‍


എന്‍റെ പ്രിയ ഗുരുനാഥന്‍ 
ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് മര്‍ഹൂം.! 
-ഹാഫിസ് അഷ്റഫ് അലി കൗസരി കാഞ്ഞാര്‍ 
http://swahabainfo.blogspot.com/2018/07/blog-post_31.html?spref=tw

ശൈഖുല്‍ മുഹഫ്ഫിസീന്‍ 
ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് മര്‍ഹൂം 
(പാലക്കാട്)
-ഹാഫിസ് മുസ്സമ്മില്‍ കൗസരി
http://swahabainfo.blogspot.com/2018/07/blog-post_17.html?spref=tw 

പ്രിയപ്പെട്ട ഉസ്താദ് 
മര്‍ഹൂം ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് 
- ഹാഫിസ് മുഷ്താഖ് ഖാസിമി  
http://swahabainfo.blogspot.com/2018/07/blog-post_66.html?spref=tw 

നമുക്ക് പലര്‍ക്കും പല നന്മകളും മനസ്സിലാകുന്നത് പലരുടെയും വിയോഗത്തിലൂടെയാണ്. മരണം അല്ലാഹുവിന്‍റെ തീരുമാനമാണ്. എല്ലാ ആത്മാക്കളും മരണം ആസ്വദിക്കുമെന്ന് വിശുദ്ധ വചനങ്ങള്‍ നമ്മെ ആവര്‍ത്തിച്ച് അറിയിക്കുന്നുണ്ട്. പക്ഷെ, ചില മഹത്തുക്കളുടെ വേര്‍പാട് മനസ്സുകള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. നികത്താന്‍ കഴിയാത്ത വിടവ് നിലനിര്‍ത്തിക്കൊണ്ടാണ് ഹാഫിസ് ഉസ്താദ് എന്ന് ഞങ്ങള്‍ സ്നേഹത്തിന്‍റെയും ആദരവിന്‍റെയും നിറവില്‍ വിളിച്ച് കൊണ്ടിരുന്ന പാലക്കാട് അബ്ദുര്‍റഹീം ഹസ്റത്ത് ഈ ലോകത്തോട് വിട ചൊല്ലിയത്. കര്‍മ്മ പഥത്തില്‍ കണിശതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. ദാരിദ്രത്തിന്‍റെ കുട്ടിക്കാലം. അദ്ധ്വാനത്തിന്‍റെയും ത്യാഗത്തിന്‍റെയും യൗവ്വനം. പ്രാരാബ്ധങ്ങളുടെ വാര്‍ദ്ധക്യം. ഇതായിരുന്നു ഹസ്റത്തിന്‍റെ ജീവിതം. ദുന്‍യാവിന്‍റെ സ്ഥാപിത താല്‍പര്യങ്ങളോ ആര്‍ഭാട മനസ്ഥിതിയോ അദ്ദേഹത്തെ തെല്ലും പിടികൂടിയില്ല. കുറഞ്ഞത് തന്‍റെ പ്രാരാബ്ധങ്ങളുടെ പരിഹാരമെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സുവര്‍ണ്ണാവസരങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ആരോടും അത് വെളിപ്പെടുത്താത്ത ഹസ്റത്തിന്‍റെ മുഖഭാഷയും അതിശയിപ്പിക്കുന്ന കര്‍ത്തവ്യ ബോധവുമാണ് ഞങ്ങളുടെ മനസ്സുകളില്‍ ഓര്‍മ്മ വരുന്നത്. ക്ഷമ, നിഷ്കളങ്കത, പരിത്യാഗം, അന്യാശ്രയ മുക്തി എന്നിവ ഹസ്റത്തിന്‍റെ മഹത്ഗുണങ്ങളില്‍ ചിലത് മാത്രം.! ഈ വിനീതനും മറ്റ് നാല് സുഹൃത്തുക്കളുമായി പാലക്കാട്, ചെട്ടിയാര്‍ക്കാട്ട് സ്ഥിതി ചെയ്യുന്ന ഹസ്റത്തിന്‍റെ ഭവനത്തിലെത്തി. അന്നും ആര്‍ഭാട മുക്തം എന്നതിലപ്പുറം അസൗകര്യങ്ങള്‍ നിറഞ്ഞ ആ കൊച്ചുവീട്ടില്‍ കഴിയുന്ന ഈ വലിയ മനുഷ്യനെയാണ് കണ്ടത്. കാണുന്നവരാരും മനസ്സ് കൊണ്ടെങ്കിലും വിതുമ്പാതിരുന്നിട്ടുണ്ടാവില്ല. കോടീശ്വരന്മാരടക്കം സമ്പന്നതയുടെ നിറവിലും ആര്‍ഭാടത്തിലും ജീവിച്ച പലരും തങ്ങളുടെ ആയിരക്കണക്കിന് ശിഷ്യ സമ്പത്തിന്‍റെ നടുവില്‍ ഉണ്ടായിരുന്നിട്ടും തിലാവത്തില്‍ വരുന്ന തെറ്റുകള്‍ തിരുത്തി കൊടുക്കാനല്ലാതെ അദ്ദേഹത്തിന്‍റെ സംസാരം മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ല. 
തുച്ഛമായ വേതനവും സങ്കീര്‍ണ്ണമായ യാത്രയും പ്രാരാബ്ധങ്ങളുടെ വേലിയേറ്റവും ഇതിനെല്ലാമൊപ്പം കളങ്കമറ്റ സേവനം, തുല്യമായ സമീപനം, മഹിതമായ സ്വഭാവഗുണങ്ങള്‍. ഈ വിനീതനും മലബാര്‍ ഗോള്‍ഡ് കോ. ചെയര്‍മാന്‍ ഹാജി ഇബ്റാഹീം സാഹിബിന്‍റെ മകന്‍ അബ്ദുല്‍ ലത്വീഫ് ഹാജിയും 1984-85 കാലയളവില്‍ ഹസ്റത്തിന്‍റെ മുമ്പില്‍ പഠിതാക്കളാണ്. അന്ന് ഞങ്ങള്‍ ക്ലാസ്സില്‍ ഇരുപത് പേരുണ്ട്. അനാഥത്വത്തിന്‍റെയും അര്‍ദ്ധ പട്ടിണിയുടെയും നീരാളിപ്പിടുത്തത്തില്‍ വേദനിക്കുന്നവരും ഈ സംഘത്തിലുണ്ട്. ആ മാതൃകാ കര്‍മ്മയോഗി എല്ലാവരെയും ഒരു പോലെ സ്നേഹിച്ചും വേണ്ടത് പോലെ തര്‍ബിയ്യത്ത് ചെയ്തും കഴിഞ്ഞു. ശിക്ഷണവും തുല്യം.! ആ മാന്യ മഹാത്മാവിന്‍റെ മുഖഭാവവും ആംഗ്യഭാഷയും വ്യത്യസ്തമായി ആരുമേ കണ്ടിട്ടില്ല. യോഗ്യരായ ലേഖകര്‍ ആ ജീവിതത്തെ പകര്‍ത്തി എഴുതുമെങ്കില്‍ വരും തലമുറയ്ക്ക് വലിയ മുതല്‍കൂട്ടായിരിക്കും. 
പിതൃതുല്ല്യനായ ഗുരു ഞങ്ങള്‍ക്ക് മാപ്പ് തരുമെന്നാണ് ഞങ്ങളുടെ വിശ്വാസം.! കര്‍ക്കിടകത്തിന്‍റെ കടുത്ത മഴയിലും ഇടിമിന്നലിന്‍റെ ആര്‍ത്തനാദവും ആരവവും കേട്ട് ഓട് മേഞ്ഞ കൊച്ചുവീട്ടില്‍ അവിടുന്ന് കഴിയുമ്പോള്‍ കോണ്‍ക്രീറ്റ് സൗധങ്ങളിലും ശീതീകരിച്ച അറകളിലും ഞങ്ങളില്‍ പലരും കഴിയുകയായിരുന്നു. സ്വന്തമായ വാഹനങ്ങളില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അങ്ങ് ഒന്നിന് പുറകെ ഒന്നായി വരുന്ന പൊതു വാഹനങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടി യാത്ര തുടരുകയായിരുന്നു. 
ഹസ്റത്തിന്‍റെ വലിപ്പവും വളര്‍മ്മയും പ്രദേശവാസികള്‍ക്ക് ബോധ്യപ്പെടാന്‍ അവസാന നാളുകളില്‍ ഹസ്റത്തിന്‍റെ വീട്ടിലേക്കുള്ള ശിഷ്യന്മാരുടെ ഇടമുറിയാത്ത പ്രവാഹം വേണ്ടി വന്നു എന്ന് അറിയുന്നിടത്താണ് നിഷ്കളങ്കതയുടെ നിറകുടമായ ആ മഹാത്മാവിന്‍റെ വിരക്തിയും പരലോക ചിന്തയും ബോധ്യപ്പെടുകയുള്ളൂ. 
തീര്‍ച്ചയായും അങ്ങ് ഭാഗ്യവാനായിരുന്നു. അനുഗ്രഹീതനായിരുന്നു. പാല്‍ കടലിലൂടെ തഴുകി ഒഴുകുന്ന പൊന്നിന്‍ പേടകം പോലെ പണ്ഡിത സാഗരത്തെ സാക്ഷിയാക്കി ഖുര്‍ആന്‍ വാഹകരായ ആയിരങ്ങളുടെ ചുമലിലൂടെ സഞ്ചരിച്ച് നാഥനിലേക്ക് യാത്രയാകുന്നത് കണ്ട് അസൂയപ്പെടാത്തവരായി ആരുണ്ടാകും.? പ്രതിഫലാര്‍ഹമായ ഈ അസൂയയെ സംബന്ധിച്ചാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നമ്മെ ബോധ്യപ്പെടുത്തിയത്: അബൂ ഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: രണ്ട് കാര്യങ്ങളില്‍ മാത്രമേ അസൂയ വെയ്ക്കാന്‍ പാടുള്ളൂ. അതിലൊരുവന്‍, അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ പഠിച്ചവന്‍. രാവും പകലും അവന്‍ അതിനെ ഓതിക്കൊണ്ടിരിക്കുന്നു. ഇത് കേട്ടുകൊണ്ടിരുന്ന അയല്‍വാസി പറഞ്ഞു: ഈ ആള്‍ക്ക് ലഭിച്ചത് പോലെ എനിക്കും ലഭിക്കുകയും അയാളെ പോലെ എനിക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...! (ബുഖാരി) 
അല്ലാഹു പ്രിയ ഗുരുനാഥനെ അവന്‍റെ കരുണ കൊണ്ട് പൊതിയട്ടെ.! ഖുര്‍ആനിന് സമര്‍പ്പിച്ച ആ മഹാത്മാവിനെ ഉന്നത സ്ഥാനീയനാക്കി ഖബൂല്‍ ചെയ്യട്ടെ.! 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

Monday, July 30, 2018

ഇടുക്കി അണക്കെട്ട് : നാം അറിയേണ്ട ചില കാര്യങ്ങള്‍.!

ഇടുക്കി അണക്കെട്ട് : 

നാം അറിയേണ്ട ചില കാര്യങ്ങള്‍.!
http://swahabainfo.blogspot.com/2018/07/blog-post_30.html?spref=tw 

ഇടുക്കി ജില്ലയിൽ, (കേരളംഇന്ത്യപെരിയാർ നദിക്കു കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ്ഇടുക്കി അണക്കെട്ട്
വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശ്യം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്
1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌. 
ഇടുക്കി, ചെറുതോണികുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. 

നിർമ്മാണ വികസനം

ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. 
1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്[4]
ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി 1976 ഫെബ്രുവരി 12ന് രാവിലെ ഒമ്പതിനാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 780 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ഈ മഹാദ്ഭുതം ഇന്നും വിസ്മയമായി തുടരുകയാണ്.
1919ല്‍ ഇറ്റലിക്കാരനായ ജേക്കബ് എന്ന എന്‍ജിനീയറാണ് ഇടുക്കിയില്‍ അണക്കെട്ടിന്‍െറ സാധ്യത ആദ്യം നിര്‍ദേശിച്ചത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആ നിര്‍ദേശം തള്ളി. 1922ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ള്യു.ജെ. ജോണ്‍ നായാട്ടിന് എത്തിയപ്പോള്‍ സഹായിയായി കൂടെയുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ആദിവാസിയാണ് കുറവന്‍-കുറത്തി മലകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്‍െറ ദൃശ്യം കാണിച്ചുകൊടുത്തത്. ഇവിടെ അണകെട്ടി വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് മലങ്കര ജോണ്‍ സഹോദരനും എന്‍ജിനീയറുമായിരുന്ന പി.ജെ. തോമസിന്‍െറ സഹായത്തോടെ 1932ല്‍ തിരുവിതാംകൂര്‍ സര്‍ക്കാറിനെ അറിയിച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ചതനുസരിച്ച് ഇറ്റലിക്കാരായ ആഞ്ജലോ, ഒമേദയോ, ക്ളാന്തയോ മാസെലെ എന്നീ എന്‍ജിനീയര്‍മാര്‍ 1937ല്‍ ഇടുക്കിയിലത്തെി പഠനം നടത്തി.
1947ല്‍ തിരുവിതാംകൂര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന ജോസഫ് ജോണ്‍ വിശദ റിപ്പോര്‍ട്ട് തയാറാക്കി. അങ്ങനെയാണ് ഇടുക്കിയിലും ചെറുതോണിയിലും അണകെട്ടി മൂലമറ്റത്ത് വൈദ്യുതിനിലയം സ്ഥാപിക്കാമെന്ന തീരുമാനമുണ്ടായത്. വീണ്ടും 1956ല്‍ സംസ്ഥാനവും 1957ല്‍ കേന്ദ്ര ജലവൈദ്യുതി കമീഷനും തുടര്‍പഠനം നടത്തി. 1961ല്‍ ഇടുക്കി പദ്ധതിയുടെ രൂപകല്‍പന പൂര്‍ത്തിയായി. ഇത് 1963 ല്‍ പ്ളാനിങ് കമീഷന്‍ അംഗീകരിച്ചു. പദ്ധതിയുടെ സാമ്പത്തിക ചുമതല തുടര്‍ന്ന് കെ.എസ്.ഇ.ബി ഏറ്റെടുത്തു. 1966ല്‍ കൊളംബോ പദ്ധതിപ്രകാരം ഇടുക്കി പദ്ധതിക്ക് കാനഡ സഹായം വാഗ്ദാനം നല്‍കി. 1967ല്‍ ഇരുരാജ്യങ്ങളും കരാര്‍ ഒപ്പിട്ടു.
1962ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. വ്യത്യസ്തമായ മൂന്ന് അണക്കെട്ടാണ് ഇടുക്കി പദ്ധതിക്കുള്ളത്. ഇടുക്കിയില്‍ പെരിയാറിന് കുറുകെയും അതിന്‍െറ പോഷക നദിയായ ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം ഒരു തുറന്ന ചാനലിലൂടെ കിളിവള്ളിത്തോടുമായി യോജിപ്പിച്ച് കുളമാവില്‍ മറ്റൊരു അണ കെട്ടി തുരങ്കത്തിലൂടെ വെള്ളം മൂലമറ്റത്തെ ഭൂഗര്‍ഭനിലയത്തില്‍ എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ ആരംഭിച്ചു. അടിയന്തരാവസ്ഥയുടെ അവസാനകാലത്താണ് പണി പൂര്‍ത്തിയാക്കുന്നത്.
ഉയരം കൊണ്ട് ഇന്ത്യയില്‍ രണ്ടാമത്തെയും ലോകരാഷ്ട്രങ്ങളില്‍ 36 ാമത്തേതുമാണ് ഇടുക്കി ഡാം. മുകളിലത്തെ നീളം 365.85 മീറ്ററും വീതി 7.62 മീറ്ററുമാണ് അടിയില്‍ 19.81 മീറ്ററാണ് വീതി. 2000 ദശലക്ഷം ടണ്ണിലേറെ വെള്ളം ശേഖരിക്കാന്‍ ശേഷിയുണ്ട് ഇടുക്കി ആര്‍ച്ച് ഡാമിന്. പ്രതിവര്‍ഷം 900 കോടി രൂപയുടെ വൈദ്യുതോല്‍പാദനമാണ് 2009ലെ കണക്കനുസരിച്ചുള്ളത്. 
കേരളത്തിലെ അണക്കെട്ടുകൾ
അഴുത • ഇടുക്കി • ഇരട്ടയാർ • കക്കയം • കല്ലാർ • കാഞ്ഞിരപ്പുഴ • കാരാപ്പുഴ • കുളമാവ് • കല്ലാർകുട്ടി  • നെയ്യാർ • പഴശ്ശി • പെരിങ്ങൽക്കുത്ത്  • പെരുവണ്ണാമുഴി •പോത്തുണ്ടി • ബാണാസുര സാഗർ • ഭൂതത്താൻ കെട്ട് • മണിയാർ • മംഗലം ഡാം • മലമ്പുഴ • മുല്ലപ്പെരിയാർ • മൂഴിയാർ  • വാളയാർ • വാഴാനി • വെള്ളത്തൂവൽ •കുറ്റ്യാടി • മീൻകര • ചുള്ളിയാർ  • ചിമ്മിനി • പീച്ചി • പറമ്പിക്കുളം • തുണക്കടവ്  • ഷോളയാർ  • പൊന്മുടി  • ആനയിറങ്കൽ  • കുണ്ടള  • മാട്ടുപ്പെട്ടി  • ഇടമലയാർ  •ചെങ്കുളം  • നേര്യമംഗലം  • ചെറുതോണി  • പമ്പ • കക്കി • കക്കാട് • തെന്മല • പേപ്പാറ  • അരുവിക്കര  • ലോവർപെരിയാർ  • മലങ്കര 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

Sunday, July 29, 2018

നബവീ ഹജ്ജ്: സുന്ദരം, സരളം, സമ്പൂര്‍ണ്ണം.! മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


നബവീ ഹജ്ജ്: 
സുന്ദരം, സരളം, സമ്പൂര്‍ണ്ണം.! 
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/07/blog-post_3.html?spref=tw
ഹിജ് രി 8-ാം വര്‍ഷം മക്ക മുകര്‍റമയില്‍ ഇസ് ലാമിക ഭരണം സ്ഥാപിതമായി. ഹിജ് രി 9-ാം വര്‍ഷം ഹജ്ജ് ഫര്‍ദ് ആക്കപ്പെട്ടു. റസൂലുല്ലാഹി    ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിച്ചില്ല. എന്നാല്‍, അബൂബക്ര്‍ സിദ്ദീഖ് (റ) നെ അമീറുല്‍ ഹജ്ജായി നിശ്ചയിച്ച് അയയ്ക്കുകയും ഇനി മുതല്‍ മുശ് രിക്കുകള്‍ ഹജ്ജ് ചെയ്യാന്‍ പാടില്ല, ജാഹിലിയ്യാ കാലത്തെ വൃത്തികെട്ട ആചാരങ്ങള്‍ പാടില്ല, എന്നീ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു. അങ്ങനെ, മക്കയില്‍ നിന്നും ശിര്‍ക്കിന്‍റേയും ജാഹിലിയ്യത്തിന്‍റേയും സര്‍വ്വ ചിഹ്നങ്ങളും തുടച്ചുമാറ്റപ്പെട്ടു. അടുത്ത വര്‍ഷം ഹി: 10-ന് റസൂലുല്ലാഹി   ഹജ്ജിന് പോകാന്‍ തീരുമാനിച്ചു. തങ്ങളുടെ ഇഹലോക ജീവിതം അവസാനിക്കാറായി എന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചിരുന്നതിനാല്‍, കഴിയുന്നത്ര മുസ് ലിംകള്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നതിനും ഹജ്ജിന്‍റെയും ഇതര ആരാധനകളുടേയും നിയമ-രീതികള്‍ പഠിക്കുന്നതിനും യാത്രയുടെ സഹവാസം ലഭിക്കുന്നതിനും തങ്ങള്‍ ഈ യാത്ര പരസ്യപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ചെയ്തു. തല്‍ഫലമായി അടുത്തതും വിദൂരവുമായ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന്
മുസ് ലിംകള്‍ ഹജ്ജിനായി ഒരുങ്ങി മദീനാ ത്വയ്യിബയിലെത്തി.
ഹി: 10 ദുല്‍ഖഅ്ദ് ഇരുപത്തിനാല് ജുമുആ ദിവസത്തിലുള്ള ഖുത്വുബയില്‍ റസൂലുല്ലാഹി   ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ വിവരിച്ചു. അടുത്ത ദിവസം ശനിയാഴ്ച ളുഹ്ര്‍ നമസ്കാരാനന്തരം അതി മഹത്തായ ഈ സംഘം മദീനാ ത്വയ്യിബയില്‍ നിന്നും യാത്രതിരിച്ചു. പ്രഥമ ഇടത്താവളമായ ദുല്‍ഹുലൈഫയില്‍ എത്തി അസ്ര്‍ നമസ്കരിച്ചു. രാത്രി അവിടെ തങ്ങി. അടുത്ത ദിവസം ളുഹ്ര്‍ നമസ്കാരാനന്തരം എല്ലാവരും ഇഹ്റാം നിര്‍വ്വഹിച്ച് വിശുദ്ധ മക്കയിലേക്ക് യാത്രതിരിച്ചു. യാത്രയുടെ ഒന്‍പതാം ദിവസം ദുല്‍ഹജ്ജ് 4-ന് മക്ക മുകര്‍റമയില്‍ എത്തി. സഹയാത്രികരുടെ എണ്ണം വഴിയില്‍ വെച്ച് കൂടികൊണ്ടിരുന്നു.
ഈ യാത്രയിലെ സഹയാത്രികരുടെ എണ്ണത്തെ സംബന്ധിച്ച നിവേദനങ്ങള്‍ വ്യത്യസ്തമാണ്. നാല്‍പതിനായിരം മുതല്‍ ഒരു ലക്ഷത്തി മുപ്പതിനായിരം വരെയുള്ള കണക്കുകള്‍ സ്വഹാബികള്‍ പറഞ്ഞിരുന്നു. വലിയ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവരെ കുറിച്ച്  ജനങ്ങളുടെ അനുമാന കണക്കുകളില്‍ വരുന്ന ഭിന്നത പോലെയാണ് ഇതും. എണ്ണാന്‍ കഴിയാത്തത്ര ജനങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് ഇവയുടെ എല്ലാം ആശയം.
ഈ ഹജ്ജിന്‍റെ വിവിധ സന്ദര്‍ഭങ്ങളില്‍ റസൂലുല്ലാഹി   വിവിധ പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. തന്‍റെ പരലോക യാത്രയുടെ സമയം അടുത്തുവെന്നും ശിക്ഷണ-ശീലനങ്ങള്‍ക്ക് ഇനി അവസരം ലഭിക്കാന്‍ ഇടയില്ലെന്നും അതിലെല്ലാം വ്യക്തമാക്കിയിരുന്നു.
ഹജ്ജത്തുല്‍ വദാഇന്‍റെ ഹദീസുകള്‍ പാരായണം ചെയ്താല്‍ ഹജ്ജിന്‍റെ വിവിധ നിയമങ്ങളോടൊപ്പം ശരീഅത്തിന്‍റെ നിരവധി ഇതര അദ്ധ്യായങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരണവും ലഭിക്കുന്നതാണ്. പല വര്‍ഷങ്ങളില്‍ നടത്താന്‍ കഴിയാത്ത തരത്തിലുള്ള പ്രബോധന - അദ്ധ്യാപനങ്ങളാണ് ഈ ഒരു മാസത്തെ യാത്ര കൊണ്ട് കരസ്ഥമായത്. അതുകൊണ്ടാണ് ദീന്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള ശക്തമായ മാര്‍ഗ്ഗം ദീനീ യാത്രയിലെ സഹവാസമാണെന്ന് ചില മഹാന്‍മാര്‍ പ്രസ്താവിച്ചത്.
ഈ ആമുഖകുറിപ്പിന് ശേഷം നബവി ഹജ്ജിനെ കുറിച്ച് വിശദമായി വിവരിക്കുന്ന ജാബിര്‍ (റ) ന്‍റെ ഹദീസ് സ്വഹീഹ് മുസ് ലിമില്‍ നിന്നും ഉദ്ധരിക്കുന്നു. അനുവാചകരുടെ സൗകര്യാര്‍ത്ഥം പല ഖണ്ഡികകളിലായാണ് ഉദ്ധരിച്ചിരിക്കുന്നത്.
സയ്യിദുനാ അലി (റ) യുടെ പരമ്പരയില്‍പ്പെട്ട മഹാപുരുഷനും ഇമാം ജഅ്ഫര്‍ സാദിഖ് (റ) എന്ന അപരനാമത്തില്‍ പ്രസിദ്ധനുമായ ജഅ്ഫര്‍ (റ) ബിന്‍ മുഹമ്മദ് (റ) പറയുന്നു: എന്‍റെ പിതാവ് ഇമാം ബാഖിര്‍ മുഹമ്മദിബ്നു അലി (റ) വിവരിക്കുന്നു. ഞങ്ങള്‍ ഏതാനും സുഹൃത്തുക്കള്‍ പ്രസിദ്ധ സഹാബി ജാബിര്‍ (റ) ന്‍റെ അരികിലെത്തി. അദ്ദേഹം ഞങ്ങള്‍ ഓരോരുത്തരേയും അന്വേഷിച്ചറിഞ്ഞു.
എന്‍റെ ഊഴം എത്തിയപ്പോള്‍ ഞാന്‍ മുഹമ്മദിബ്നു അലി ബിന്‍ ഹുസൈന്‍ ആണെന്ന് പറഞ്ഞു. (ഈ സന്ദര്‍ഭം അദ്ദേഹം ഒരു വന്ദ്യവയോധികനായിരുന്നു. അന്ധതയും ബാധിച്ചിരുന്നു). അദ്ദേഹം (വലിയ സ്നേഹത്തോടെ) എന്‍റെ തലയില്‍ തടകിയ ശേഷം എന്‍റെ ഉടുപ്പിന്‍റെ ബട്ടണ്‍ അഴിച്ച് എന്‍റെ നെഞ്ചില്‍ കൈവെച്ചു (എന്‍റെ വരവില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രസ്താവിച്ചു: എന്‍റെ സഹോദര പുത്രാ), (എന്‍റെ സഹോദരന്‍ ഹുസൈനിന്‍റെ പിന്‍ഗാമി) നിങ്ങള്‍ക്ക് സ്വാഗതം. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ചോദിച്ചുകൊള്ളുക. (ഇമാം ബാഖിര്‍ പറയുന്നു). ഇതിനിടയില്‍ ഇഷാ നമസ്കാരത്തിന് സമയം ആയി. ജാബിര്‍ (റ) തദവസരം ചെറിയ ഒരു പുതപ്പ് പുതച്ചിരുന്നു. അതു പുതച്ചുകൊണ്ട് തന്നെ അദ്ദേഹം നമസ്കാരത്തിനു നിന്നു. വലിയ പുതപ്പ് അടുത്തു തന്നെ തൂക്കിയിട്ടിരുന്നു. (പക്ഷെ ആ ചെറിയ പുതപ്പ് പുതച്ചു തന്നെ നമസ്കാരം സാധുവാകുമെന്നതിനാല്‍ അദ്ദേഹം അത് പുതച്ച് ഇമാമത്ത് നിന്നു).
നമസ്കാരാനന്തരം ഞാന്‍ ചോദിച്ചു. റസൂലുല്ലാഹി   യുടെ ഹജ്ജി (ഹജ്ജത്തുല്‍വദാഅ്) നെ കുറിച്ച് എനിക്ക് വിവരിച്ചു തരിക. അദ്ദേഹം വിരലുകള്‍ കൊണ്ട് ഒന്‍പത് എന്ന് ആഗ്യം കാണിച്ചുകൊണ്ട് അരുളി: റസൂലുല്ലാഹി   മദീനയില്‍ വന്ന് ഒന്‍പത് വര്‍ഷം വരെ ഹജ്ജ് ചെയ്തില്ല. 10-ാം വര്‍ഷം ഹജ്ജിന് പോകുന്നതായി വിളംബരപ്പെടുത്തി. ഇതറിഞ്ഞ് ധാരാളം ആളുകള്‍ മദീനയില്‍ എത്തി.
ഈ അനുഗൃഹീത യാത്രയില്‍ തങ്ങളോടൊപ്പം കഴിഞ്ഞ് പരിപൂര്‍ണ്ണമായി തങ്ങളെ പിന്‍പറ്റണമെന്നതായിരുന്നു ഓരോരുത്തരുടേയും ആഗ്രഹം. (ജാബിര്‍ (റ) പറയുന്നു. യാത്രയുടെ ദിവസം ആയപ്പോള്‍ റസൂലുല്ലാഹി   യുടെ നേതൃത്വത്തില്‍) സംഘം മുഴുവനും മദീനയില്‍ നിന്നും പുറപ്പെട്ടു ദുല്‍ഹുലൈഫയിലെത്തി. അന്നവിടെ താമസിച്ചു. ഇവിടെ വെച്ച് (അബൂബക്ര്‍ (റ) ന്‍റെ ഭാര്യയും സംഘാഗവുമായ) അസ്മാഅ് ബിന്‍തു ഉമൈസ് (മുഹമ്മദ് ബിന്‍ അബൂബക്റിനെ) പ്രസവിച്ചു. ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ ആളെ അയച്ചു ചോദിച്ചു. റസൂലുല്ലാഹി   അരുളി: ഈ അവസ്ഥയില്‍ തന്നെ ഇഹ്റാമിന് വേണ്ടി കുളിക്കുക. രക്തം പുറപ്പെടുന്ന ഭാഗം തുണിവെച്ച് കെട്ടി ഇഹ്റാം നിര്‍വ്വഹിക്കുക. തുടര്‍ന്ന് റസൂലുല്ലാഹി   ദുല്‍ഹുലൈഫയിലെ മസ്ജിദില്‍ ളുഹ്ര്‍ നമസ്കരിച്ചു ശേഷം അള്ബാഅ് എന്ന ഒട്ടകത്തില്‍ യാത്ര ആരംഭിച്ചു.
ദുല്‍ഹുലൈഫയുടെ അടുത്തു തന്നെയുള്ള ഉയര്‍ന്ന പ്രദേശമായ ബൈദാഅ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഞാന്‍ നാലുഭാഗത്തേക്കും കണ്ണോടിച്ചു. നാലുഭാഗത്തും കണ്ണെത്താദൂരം വരെ വാഹനത്തിലും കാല്‍നടയായും ജനങ്ങള്‍ പരന്നതായി ഞാന്‍ കണ്ടു. റസൂലുല്ലാഹി   ഞങ്ങള്‍ക്കിടയിലുണ്ട്. തങ്ങളുടെമേല്‍ ഖുര്‍ആന്‍ അവതരിക്കുന്നു. അവയുടെ ശരിയായ ആശയം തങ്ങള്‍ക്കറിയാം. (ആകയാല്‍ തങ്ങള്‍ ചെയ്യുന്നതെല്ലാം അല്ലാഹുവിന്‍റെ വഹ്യ് അനുസരിച്ചാണ്) തങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ രീതി. (അങ്ങനെ തങ്ങള്‍   ഒട്ടകപുറത്തു ബൈദാഇലെത്തിയപ്പോള്‍ 
ഉറക്കെ തൗഹീദ് അടങ്ങിയ തല്‍ബിയത്തു ചൊല്ലി. 
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْك
സ്വഹാബികളും തല്‍ബിയത്ത് ഉറക്കെ ചൊല്ലികൊണ്ടിരുന്നു. (ചിലര്‍ അതില്‍ ചില വാചകങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു) റസൂലുല്ലാഹി  അവരെ അതില്‍ നിന്നും തടഞ്ഞില്ല. എന്നാല്‍ തങ്ങള്‍ സാധാരണ തല്‍ബിയ്യത്ത് തന്നെ ചൊല്ലിക്കൊണ്ടിരുന്നു.
ജാബിര്‍ (റ) തുടരുന്നു. ഈ യാത്രയില്‍ ഞങ്ങളുടെ ഉദ്ദേശം ഹജ്ജായിരുന്നു. ഉംറയെക്കുറുച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. അങ്ങനെ ഞങ്ങള്‍ (മക്കയിലെത്തി) കഅ്ബാ ശരീഫിനരികില്‍ വന്നപ്പോള്‍ റസൂലുല്ലാഹി  ഹജറുല്‍ അസ്വദില്‍ കൈവെച്ച് തൊട്ടുചുംബിച്ചു. തുടര്‍ന്ന് ത്വവാഫ് ആരംഭിച്ചു അതില്‍ മൂന്ന് ചുറ്റ് "റംല്" ആയി (നെഞ്ച് വിരിച്ചു കാല്‍ അടുപ്പിച്ചുവെച്ചു ശക്തി തെളിയിക്കുന്ന രീതിയില്‍ ധൃതിയില്‍) നടന്നു. ബാക്കി നാലു ചുറ്റല്‍ സാധാരണ പോലെ നടന്നു. (ഏഴു ചുറ്റല്‍ പൂര്‍ത്തിയായ) ശേഷം മഖാമു ഇബ്റാഹീമിലേക്ക് നടന്നു. "മഖാമു ഇബ്റാഹീമിനരികില്‍ നമസ്കരിക്കുക". എന്ന ആയത്ത് ഓതി. തങ്ങളുടെയും  കഅ്ബയുടെയും ഇടയില്‍ മഖാമു ഇബ്റാഹീമിനെ ആക്കികൊണ്ട് രണ്ട് റക്അത്ത് നമസ്കരിച്ചു.
നിവേദകന്‍ ഇമാം ജഅ്ഫര്‍ സ്വാദിഖ് (റ) പറയുന്നു: എന്‍റെ പിതാവ് പറയുമായിരുന്നു. ഈ രണ്ടു റക്അത്തുകളില്‍ കാഫിറൂന്‍, ഇഖ്ലാസ് എന്നീ സൂറത്തുകളാണ് ഓതിയത്. പിന്നീട് ഹജറുല്‍ അസ്വദിനടുത്തുവന്ന് അതിനെ തൊട്ടുമുത്തിക്കൊണ്ട് ഒരു വാതിലിലൂടെ (സഅ്യ് ചെയ്യാന്‍) സഫയിലേക്കു നടന്നു. അതിനടുത്ത് എത്തിയപ്പോള്‍ "സഫായും മര്‍വയും അല്ലാഹുവിന്‍റെ ചിഹ്നത്തില്‍പ്പെട്ടതാണ്" എന്ന ആയത്ത് ഓതി. അല്ലാഹു ആദ്യം സഫായെ പറഞ്ഞതിനാല്‍ സഫായില്‍ നിന്നും സഅ്യ് ആരംഭിക്കുന്നതാണെന്ന് അറിയിച്ചുകൊണ്ട് കഅ്ബശരീഫ് കാണും വിധം ഒരാള്‍ ഉയരത്തില്‍ കയറി കഅ്ബയിലേക്ക് അഭിമുഖമായി നിന്നു. അല്ലാഹുവിന്‍റെ  ഏകത്വം വാഴ്ത്തുന്നതിലും സ്തുതി കീര്‍ത്തനങ്ങളിലും മുഴുകി
لَا شَرِيكَ لَكَ، لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ... 
ഈ വചനങ്ങള്‍ മൂന്ന് പ്രാവശ്യം പറഞ്ഞു. ശേഷം താഴ്ഭാഗത്തേക്ക് ഇറങ്ങി മര്‍വയിലേക്ക് നടന്നു. ഒരു താഴ്ന്ന ഭാഗത്ത് എത്തിയപ്പോള്‍ ആ ഭാഗം കഴിയുന്നത് വരെ ധൃതിയില്‍ നടന്നു. തുടര്‍ന്ന് സാധാരണപോലെ നടന്നു. മര്‍വയില്‍ എത്തിയപ്പോള്‍ സഫായില്‍ ചെയ്തത് പോലെ ചെയ്തു. അവസാന നടത്തം പൂര്‍ത്തീകരിച്ചു മര്‍വയിലെത്തിയപ്പോള്‍ സ്വഹാബത്തിനോട് അരുളി: "എനിക്ക് പിന്നീട് മനസ്സിലായ കാര്യം  മുമ്പ് ഞാന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഞാന്‍ മദീനയില്‍ നിന്നും ബലി മൃഗങ്ങളെ കൊണ്ടു വരില്ലായിരുന്നു". (ഈ ത്വവാഫും സഅ്യും ഉംറയുടെതാക്കാമായിരുന്നു) ആകയാല്‍ നിങ്ങളില്‍ ബലിമൃഗത്തെ കൊണ്ട് വരാത്തവര്‍ (മുടിയെടുത്ത്) ഇഹ്റാം അവസാനിപ്പിക്കുകയും ഇതുവരെ ചെയ്തത് ഉംറ ആക്കുകയും ചെയ്യുക എന്നു റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു. ഇതു കേട്ടപ്പോള്‍ സുറാഖത്ത് ചോദിച്ചു "ഹജ്ജിന്‍റെ മാസങ്ങളില്‍ ഉംറ ചെയ്യാമെന്ന  ഈ നിയമം ഈ വര്‍ഷത്തേക്ക് മാത്രമാണോ.? അതോ എന്നെന്നേക്കുമാണോ.?" റസൂലുല്ലാഹി   ഒരു കയ്യിലെ വിരലുകള്‍ മറു കയ്യിലെ വിരലുകളില്‍ ചേര്‍ത്തു വെച്ചുകൊണ്ടരുളി; "ഉംറ ഹജ്ജില്‍ പ്രവേശിക്കുമെന്നത് ഈ വര്‍ഷത്തേക്കു മാത്രമല്ല എക്കാലത്തേക്കുമാണ്."(മുസ്ലിം)
സഅ് യിന്‍റെ അവസാനത്തില്‍ റസൂലുല്ലാഹി   നടത്തിയ പ്രസ്താവനകളുടെ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ ജാഹിലീ കാലത്തെ ഒരു അന്ധവിശ്വാസം മനസ്സിലാക്കേണ്ടതുണ്ട്; ഹജ്ജിന്‍റെ മാസങ്ങളായ ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ് മാസങ്ങളില്‍ ഉംറ ചെയ്യുന്നത് മഹാപാപമായി ജാഹിലിയത്തില്‍ കണക്കാക്കിയിരുന്നു. ഇത് തീര്‍ത്തും തെറ്റും വ്യാജവുമായിരുന്നു. റസൂലുല്ലാഹി   യാത്രയുടെ തുടക്കത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിരുന്നു: "ഇഷ്ടമുള്ളവര്‍ ഹജ്ജിന് മാത്രമായി ഇഹ്റാം ചെയ്യുക. ഇഷ്ടമുള്ളവര്‍ ആദ്യം ഉംറ ചെയ്ത് വിരമിച്ചശേഷം ഹജ്ജിനായി ഇഹ്റാം ചെയ്യുക. ഇഷ്ടമുള്ളവര്‍ രണ്ടും ചേര്‍ത്ത് ഇഹ്റാം ചെയ്യുക" (ഇവകള്‍ക്ക് യഥാക്രമം ഇഫ്റാദ്, തമത്തുഅ്, ഖിറാന്‍ എന്നു പറയുന്നു) ഇതുകേട്ടതിനു ശേഷം ആഇഷ (റ) അടക്കമുള്ള ഏതാനും സ്വഹാബികള്‍ മാത്രം തമത്തുഅ് ആയി ഉംറയ്ക്ക് ഇഹ്റാം ചെയ്തു. ഭൂരിഭാഗം പേരും ഇഫ്റാദോ ഖിറാനോ ആയിട്ടാണ് ഇഹ്റാം ചെയ്തത്. ബലിമൃഗത്തെ കൊണ്ടുവന്നവര്‍ ഇഫ്റാദ് അല്ലെങ്കില്‍ ഖിറാന്‍ ആയി ഇഹ്റാം ചെയ്യല്‍ നിര്‍ബന്ധമായിരുന്നു.
മക്കാ മുകര്‍റമയില്‍ എത്തിയപ്പോള്‍ ഹജ്ജിന്‍റെ മാസങ്ങളില്‍ ഉംറ ചെയ്യാന്‍ പാടില്ല എന്ന ജാഹിലീ വിശ്വാസത്തിന്‍റെ അംശങ്ങള്‍ പരിപൂര്‍ണ്ണമായി പിഴുതെറിയല്‍ നിര്‍ബന്ധമാണെന്ന ചിന്ത റസൂലുല്ലാഹി  ക്ക് ശക്തമായി. അതിന് ജാഹിലിയ്യത്തിനെതിരില്‍ വിശാലമായി വല്ലതും ചെയ്തു കാണിച്ചുകൊടുക്കല്‍ ആവശ്യമായിരുന്നു. റസൂലുല്ലാഹി   ക്ക് ഇഹ്റാമില്‍ നിന്നു മാറാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ബലി മൃഗങ്ങളെ കൊണ്ടു വരാത്ത സ്വഹാബാക്കളെ തങ്ങള്‍ ഇതിനു പ്രേരിപ്പിച്ചു. റസൂലുല്ലാഹി   യുടെ ഈ പ്രേരണകേട്ടു സുറാഖ (റ) ഹജ്ജ് മാസത്തില്‍ ഉംറ ചെയ്യാമെന്ന ഈ നിയമം ഈ വര്‍ഷത്തേക്ക് മാത്രമാണോ.? എന്നു ചോദിക്കുകയുണ്ടായി. കാരണം, അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള അറിവ് ഹജ്ജിന്‍റെ മാസങ്ങളില്‍ ഉംറ ചെയ്യല്‍ മഹാപാപമാണെന്നായിരുന്നു. റസൂലുല്ലാഹി   അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും നല്ല നിലയില്‍ മനസിലാക്കിക്കൊടുക്കാന്‍ കൈകളിലെ വിരലുകള്‍ പരസ്പരം കോര്‍ത്തുകൊണ്ടരുളി: ഹജ്ജിന്‍റെ മാസങ്ങളിലും ഹജ്ജിന്‍റെ ദിനങ്ങളോടടുത്തും ഉംറ ചെയ്യാവുന്നതാണ്. ഉംറയെ പാപമായി കാണുന്നത് തീര്‍ത്തും തെറ്റും വിവരക്കേടുമാണ്. ഈ നിയമം കാലാകാലത്തേക്ക് ഉള്ളതാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...