സാമൂഹ്യ സംസ്കരണ
മേഖലയില്‍ ശ്രദ്ധിക്കുക.!
-ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാബോര്‍ഡ്
http://swahabainfo.blogspot.com/2018/07/blog-post_84.html?spref=tw
പരസ്പരമുള്ള ബന്ധങ്ങള്‍ നന്നാക്കുക. വിശിഷ്യാ, ഇന്ന് ഗുരുതര വീഴ്ചകള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന വൈവാഹിക ബന്ധങ്ങളില്‍ സൂക്ഷ്മത മുറുകെ പിടിക്കുക:
പ്രായപൂര്‍ത്തിയായ ആണ്‍-പെണ്‍ കുട്ടികളുടെ വിവാഹം അന്യായമായി പിന്തിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. ഈ അശ്രദ്ധയും അലസതയും സമൂഹത്തെ സദാചാരത്തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ്. ദുഷിച്ച നോട്ടത്തിന്‍റെയും മോശ പ്രവര്‍ത്തനങ്ങളുടെയും കവാടം തുറക്കപ്പെടുന്നതുമാണ്.
വിവാഹ ബന്ധം അന്വേഷിക്കുമ്പോള്‍ പ്രഥമമായി ദീന്‍ നോക്കേണ്ടതാണ്. ദീനില്ലാത്തവരെ വിവാഹത്തിന് തെരഞ്ഞെടുക്കുന്നതിനെക്കാള്‍ ഉത്തമം, ദീനുള്ള ചെരുപ്പുകുത്തിയെ സ്വീകരിക്കുന്നതാണ്.
വിശ്വാസം ശരിയാക്കുക, നമസ്കാരത്തില്‍ ശ്രദ്ധിക്കുക, ദുഷിച്ച പ്രവര്‍ത്തനം ഇല്ലാതാക്കുക എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനൊപ്പം കുടുംബപരമായ യോജിപ്പും സാമ്പത്തികാവസ്ഥയും നോക്കുന്നതില്‍ തെറ്റില്ല. പക്ഷെ, കുടുംബങ്ങള്‍ക്കിടയില്‍ ഉച്ചനീചത്വങ്ങള്‍ പുലര്‍ത്തലും പണം മോഹിക്കലും ഒരു നിലയ്ക്കും പാടില്ലാത്ത കാര്യങ്ങളാണ്.
No comments:
Post a Comment