Saturday, July 28, 2018

ഹനാന്‍: ഒരത്ഭുത വ്യക്തിത്വം.!


ഹനാന്‍: 
ഒരത്ഭുത വ്യക്തിത്വം.! 
http://swahabainfo.blogspot.com/2018/07/blog-post_97.html?spref=tw 

മലയാള മണ്ണിന്‍റെ മാലാഖയാണേ 
മാന്യതയുടെ പ്രതീകമാണേ 
മാറ്റമില്ലാത്ത നിന്‍ ആത്മ ധൈര്യം 
മനോഹരം നിത്യവും അത്യത്ഭുതം.! 
        ആരോടുമൊന്നുമേ ചോദിച്ചതില്ല 
        ആരോടും പരിഭവം പറഞ്ഞതുമില്ല 
        അനുവദിക്കില്ലേ ജീവിച്ചിടാന്‍ 
        അഭിമാനമോടെ ആജീവനാന്തം.! 
ആത്മ ശക്തിയാണെന്‍റെ സമ്പാദ്യം 
ആത്മ രോദനം അര്‍ത്ഥശൂന്യം 
അമ്മയെ പോറ്റണം അനിയനെ കാക്കണം 
അടിയന്‍റെ പഠനവും തുടര്‍ന്നിടേണം.! 
        പകലും രാവുമെന്നൊന്നുമില്ല 
        പാഴാക്കീടുവാന്‍ നേരമില്ല 
        പാര്‍ക്കണം ഭൂമിയില്‍ പതറാതെ ജീവിതം 
        പടച്ചോന്‍ തന്നൊരു പുണ്യമാം ജീവിതം .! 
അതിമോഹങ്ങളൊന്നുമേയില്ലേ 
അതിജീവനമാണേയെന്നുമെന്നാശ 
ആത്മ ശക്തിയാല്‍ ജീവിച്ചീടട്ടെ 
അരുതെ അപവാദമെനിക്കെതിരെ.! 
        സൗരഭ്യമുള്ള നിന്‍ ആത്മ ശക്തി 
        സൗന്ദര്യം തുളുമ്പുന്ന നിന്‍ പ്രവൃത്തി 
        സാങ്കല്പികമല്ലെന്നെന്‍ മനവും മിഴിയും 
        സായൂജ്യമേകുന്നൊരമൂല്യജീവിതം.! 
ആയിരം ഹനാനുണ്ടായിരുന്നെങ്കില്‍ 
നാടൊരു കനാന്‍ ദേശമായ് മാറിയേനെ 
ലോകത്തിനെന്നുമൊരത്ഭുതം തന്നെ 
ദൈവത്തിന്‍ നാടിന്നഭിമാനവും.! 
        നാടിന് ഹനാന്‍ സൗരഭ്യമാണേ 
        വീടിന് വിളക്കായ് വിളങ്ങിടുമെ 
        ആദരിക്കുന്നേ നിന്‍ ആത്മധൈര്യം 
        നമിച്ചിടും എന്നുമെ കൂപ്പുകൈയ്യാല്‍
                                            കവിത; മാമച്ചന്‍ മത്തായി കൊട്ടാരക്കര

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...