Monday, July 30, 2018

ഇടുക്കി അണക്കെട്ട് : നാം അറിയേണ്ട ചില കാര്യങ്ങള്‍.!

ഇടുക്കി അണക്കെട്ട് : 

നാം അറിയേണ്ട ചില കാര്യങ്ങള്‍.!
http://swahabainfo.blogspot.com/2018/07/blog-post_30.html?spref=tw 

ഇടുക്കി ജില്ലയിൽ, (കേരളംഇന്ത്യപെരിയാർ നദിക്കു കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ്ഇടുക്കി അണക്കെട്ട്
വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശ്യം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്
1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌. 
ഇടുക്കി, ചെറുതോണികുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. 

നിർമ്മാണ വികസനം

ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. 
1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്[4]
ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി 1976 ഫെബ്രുവരി 12ന് രാവിലെ ഒമ്പതിനാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 780 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ഈ മഹാദ്ഭുതം ഇന്നും വിസ്മയമായി തുടരുകയാണ്.
1919ല്‍ ഇറ്റലിക്കാരനായ ജേക്കബ് എന്ന എന്‍ജിനീയറാണ് ഇടുക്കിയില്‍ അണക്കെട്ടിന്‍െറ സാധ്യത ആദ്യം നിര്‍ദേശിച്ചത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആ നിര്‍ദേശം തള്ളി. 1922ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ള്യു.ജെ. ജോണ്‍ നായാട്ടിന് എത്തിയപ്പോള്‍ സഹായിയായി കൂടെയുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ആദിവാസിയാണ് കുറവന്‍-കുറത്തി മലകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്‍െറ ദൃശ്യം കാണിച്ചുകൊടുത്തത്. ഇവിടെ അണകെട്ടി വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് മലങ്കര ജോണ്‍ സഹോദരനും എന്‍ജിനീയറുമായിരുന്ന പി.ജെ. തോമസിന്‍െറ സഹായത്തോടെ 1932ല്‍ തിരുവിതാംകൂര്‍ സര്‍ക്കാറിനെ അറിയിച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ചതനുസരിച്ച് ഇറ്റലിക്കാരായ ആഞ്ജലോ, ഒമേദയോ, ക്ളാന്തയോ മാസെലെ എന്നീ എന്‍ജിനീയര്‍മാര്‍ 1937ല്‍ ഇടുക്കിയിലത്തെി പഠനം നടത്തി.
1947ല്‍ തിരുവിതാംകൂര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന ജോസഫ് ജോണ്‍ വിശദ റിപ്പോര്‍ട്ട് തയാറാക്കി. അങ്ങനെയാണ് ഇടുക്കിയിലും ചെറുതോണിയിലും അണകെട്ടി മൂലമറ്റത്ത് വൈദ്യുതിനിലയം സ്ഥാപിക്കാമെന്ന തീരുമാനമുണ്ടായത്. വീണ്ടും 1956ല്‍ സംസ്ഥാനവും 1957ല്‍ കേന്ദ്ര ജലവൈദ്യുതി കമീഷനും തുടര്‍പഠനം നടത്തി. 1961ല്‍ ഇടുക്കി പദ്ധതിയുടെ രൂപകല്‍പന പൂര്‍ത്തിയായി. ഇത് 1963 ല്‍ പ്ളാനിങ് കമീഷന്‍ അംഗീകരിച്ചു. പദ്ധതിയുടെ സാമ്പത്തിക ചുമതല തുടര്‍ന്ന് കെ.എസ്.ഇ.ബി ഏറ്റെടുത്തു. 1966ല്‍ കൊളംബോ പദ്ധതിപ്രകാരം ഇടുക്കി പദ്ധതിക്ക് കാനഡ സഹായം വാഗ്ദാനം നല്‍കി. 1967ല്‍ ഇരുരാജ്യങ്ങളും കരാര്‍ ഒപ്പിട്ടു.
1962ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. വ്യത്യസ്തമായ മൂന്ന് അണക്കെട്ടാണ് ഇടുക്കി പദ്ധതിക്കുള്ളത്. ഇടുക്കിയില്‍ പെരിയാറിന് കുറുകെയും അതിന്‍െറ പോഷക നദിയായ ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം ഒരു തുറന്ന ചാനലിലൂടെ കിളിവള്ളിത്തോടുമായി യോജിപ്പിച്ച് കുളമാവില്‍ മറ്റൊരു അണ കെട്ടി തുരങ്കത്തിലൂടെ വെള്ളം മൂലമറ്റത്തെ ഭൂഗര്‍ഭനിലയത്തില്‍ എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ ആരംഭിച്ചു. അടിയന്തരാവസ്ഥയുടെ അവസാനകാലത്താണ് പണി പൂര്‍ത്തിയാക്കുന്നത്.
ഉയരം കൊണ്ട് ഇന്ത്യയില്‍ രണ്ടാമത്തെയും ലോകരാഷ്ട്രങ്ങളില്‍ 36 ാമത്തേതുമാണ് ഇടുക്കി ഡാം. മുകളിലത്തെ നീളം 365.85 മീറ്ററും വീതി 7.62 മീറ്ററുമാണ് അടിയില്‍ 19.81 മീറ്ററാണ് വീതി. 2000 ദശലക്ഷം ടണ്ണിലേറെ വെള്ളം ശേഖരിക്കാന്‍ ശേഷിയുണ്ട് ഇടുക്കി ആര്‍ച്ച് ഡാമിന്. പ്രതിവര്‍ഷം 900 കോടി രൂപയുടെ വൈദ്യുതോല്‍പാദനമാണ് 2009ലെ കണക്കനുസരിച്ചുള്ളത്. 
കേരളത്തിലെ അണക്കെട്ടുകൾ
അഴുത • ഇടുക്കി • ഇരട്ടയാർ • കക്കയം • കല്ലാർ • കാഞ്ഞിരപ്പുഴ • കാരാപ്പുഴ • കുളമാവ് • കല്ലാർകുട്ടി  • നെയ്യാർ • പഴശ്ശി • പെരിങ്ങൽക്കുത്ത്  • പെരുവണ്ണാമുഴി •പോത്തുണ്ടി • ബാണാസുര സാഗർ • ഭൂതത്താൻ കെട്ട് • മണിയാർ • മംഗലം ഡാം • മലമ്പുഴ • മുല്ലപ്പെരിയാർ • മൂഴിയാർ  • വാളയാർ • വാഴാനി • വെള്ളത്തൂവൽ •കുറ്റ്യാടി • മീൻകര • ചുള്ളിയാർ  • ചിമ്മിനി • പീച്ചി • പറമ്പിക്കുളം • തുണക്കടവ്  • ഷോളയാർ  • പൊന്മുടി  • ആനയിറങ്കൽ  • കുണ്ടള  • മാട്ടുപ്പെട്ടി  • ഇടമലയാർ  •ചെങ്കുളം  • നേര്യമംഗലം  • ചെറുതോണി  • പമ്പ • കക്കി • കക്കാട് • തെന്മല • പേപ്പാറ  • അരുവിക്കര  • ലോവർപെരിയാർ  • മലങ്കര 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...