മദീനയിലെ ഇന്ത്യൻ സുഗന്ധം :
മൗലാനാ ഖലീല്‍ അഹ് മദ് സഹാറന്‍പൂരി (റ)
- മമ്മൂട്ടി അഞ്ചുകുന്ന്
http://swahabainfo.blogspot.com/2018/07/blog-post_11.html?spref=tw - മമ്മൂട്ടി അഞ്ചുകുന്ന്
ഇന്ത്യയുടെ ജ്ഞാന വിസ്മയം.!
- മമ്മൂട്ടി അഞ്ചുകുന്ന്
http://swahabainfo.blogspot.com/2018/07/blog-post_20.html?spref=tw
ഇന്ത്യയുടെ സൗരഭ്യം :
മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി (റഹ്)
- മമ്മൂട്ടി അഞ്ചുകുന്ന്
http://swahabainfo.blogspot.com/2018/07/blog-post_15.html?spref=tw
മദീനയിലെ ഇന്ത്യൻ സുഗന്ധം :
മൗലാനാ ഖലീല്‍ അഹ് മദ് സഹാറന്‍പൂരി (റ)
- മമ്മൂട്ടി അഞ്ചുകുന്ന്
- മമ്മൂട്ടി അഞ്ചുകുന്ന്
ഇന്ത്യയിലെ വിശ്വപ്രസിദ്ധ കലാലയമായ
'മളാഹിറുൽ ഉലൂമി'ൽ നിന്ന് ഒന്നര വർഷം അവധിയെടുത്ത്
വിശുദ്ധ മദീനയിൽ വസിക്കുമ്പോൾ രണ്ട് ആഗ്രഹങ്ങളായിരുന്നു
ആ ജ്ഞാനവൃദ്ധന് ഉണ്ടായിരുന്നത്.
ബദ്ലുൽ മജ്‌ഹൂദ്' എന്ന തന്റെ ഹദീസ് വ്യാഖ്യാന ഗ്രന്ഥം പൂർത്തിയാക്കണം,
മദീനയുടെ മണ്ണിൽ തന്നെ അന്ത്യവിശ്രമം കൊള്ളണം.
ബദ്ലുൽ മജ്‌ഹൂദ്' എന്ന തന്റെ ഹദീസ് വ്യാഖ്യാന ഗ്രന്ഥം പൂർത്തിയാക്കണം,
മദീനയുടെ മണ്ണിൽ തന്നെ അന്ത്യവിശ്രമം കൊള്ളണം.
മദീന മുനവ്വറയിൽ റൗദാ ഷെരീഫിന്റെ ചാരത്തിരുന്നു കൊണ്ട് വിശ്വ വിഖ്യാദമായ ആ കൃതി ആ മനുഷ്യൻ പൂർത്തിയാക്കി.
തന്റെ സ്ഥാപനത്തിലെ അവധി തീരുന്ന ദിവസം അസറിന് ശേഷം ആ മഹാത്മാവ് മദീനയുടെ മണ്ണിൽ തന്നെ തന്റെ അവസാന ശ്വാസം വലിച്ചു.
ഇന്ത്യ കണ്ട മഹാ പണ്ഡിതനും, ഹദീസ് വിഷാരദനും, മഹാനായ ആത്മജ്ഞാനിയുമായിരുന്ന മൗലാന ഖലീൽ അഹമ്മദ് സഹാരൻപൂരി (റ) യുടെ ജീവിതം പ്രകാശം ചൊരിയുന്നതായിരുന്നു. ആയിരങ്ങൾക്ക് ആത്മീയവെളിച്ചം നൽകിയ മഹദ് ജീവിതം ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തിലെ മഹദ് അധ്യായം തന്നെയാണ്.
ലളിതവും സൂക്ഷ്മതയും നിറഞ്ഞതായിരുന്നു ആ ജീവിതം. ദൈവഭക്തിയും പ്രവാചക പ്രേമവും വിജ്ഞാന ദാഹവും സമ്മേളിച്ച മഹത്വത്തിന്റെ ആൾരൂപം.! വിശ്വവിഖ്യാതരായ ഒരു പാട് മഹത്തുക്കൾക്ക് ആത്മീയ വെളിച്ചം പകർന്ന ആത്മജ്ഞാനി.! വിഖ്യാദമായ ബ്രഹത്ഗ്രന്ഥങ്ങളുടെ മുസന്നിഫ്. അല്ലാമാ ഖലീൽ അഹമ്മദ് സഹാറൻപൂരിയുടെ വിശേഷണങ്ങൾ അനവധിയാണ്.

ആ ജീവിതത്തെ ഒന്ന് ചെറുതായി പരിചയപ്പെടാൻ മൗലാന മുഹമ്മദ് സകരിയ്യ കാന്തലവി (റ) കുറിച്ച വരികൾ മതിയാകും
"അല്ലാമാ ഖലീൽ അഹമ്മദ് അവറുകളുടെ മഹദ് ജീവിതത്തിന് ഈയുള്ളവൻ സാക്ഷിയാണ്, റമദാനിലെ അവിടുത്തെ ദിനചര്യകൾ അത്ഭുതകരമാണ്. വാർദ്ധക്യ കാലത്തും അങ്ങേയറ്റം ബലഹീനാവസ്ഥയിലായിട്ടും മഗ് രിബിനു ശേഷം നഫൽ നമസ്കാരത്തിൽ ഒന്നേ കാൽ ജുസ് ഉ ഓതുകയോ മറ്റാരെങ്കിലും ഓതിയിരുന്നത് കേൾക്കുകയോ ചെയ്തിരുന്നു. പിന്നീട് അര മണിക്കൂർ കൊണ്ട് ആഹാരം മുതലായ അത്യാവശ്യ കാര്യങ്ങളിൽ നിന്ന് വിരമിക്കും. അതിനു ശേഷം അദ്ദേഹം ഇന്ത്യയിൽ താമസിച്ചിരുന്ന കാലത്ത് ഏകദേശം രണ്ടേ കാൽ മണിക്കൂർ തറാവീഹ് നമസ്കാരത്തിൽ ചെലവഴിച്ചിരുന്നു.
എന്നാൽ മദീന മുനവ്വറയിൽ താമസിച്ചിരുന്നപ്പോൾ ഏക ദേശം മൂന്ന് മണിക്കൂർ കൊണ്ടാണു ഇഷാ തറാവീഹ് എന്നിവയിൽ നിന്ന് വിരമിച്ചിരുന്നത്. അതിനു ശേഷം കാലാവസ്ഥയുടെ വെത്യാസമനുസരിച്ച് രണ്ടു മൂന്ന് മണിക്കൂർ വിശ്രമിക്കും. അതിനു ശേഷം തഹജ്ജുദ് നിസ്കാരത്തിൽ ഖുർ ആൻ ഓതിക്കൊണ്ടിരിക്കും .
സുബഹിക്ക് അര മണിക്കൂർ മുമ്പ് അത്താഴം കഴിക്കും. പിന്നീട് സുബഹ് വരെ ഖുർ ആൻ കാണാതെ ഓതിക്കൊണ്ടിരിക്കും. ചിലപ്പോൾ ഔറാദ് വളായിഫുകളിൽ മുഴുകിയിരിക്കും. സുബഹി നമസ്കരിച്ച ശേഷം ഇഷ് റാക്ക് വരെ മുറാഖബയിൽ കഴിയുകയും ഇഷ്രാക്ക് നമസ്കാരത്തിനു ശേഷം ഏകദേശം ഒരു മണിക്കൂർ വിശ്രമിക്കുകയും ചെയ്തിരുന്നു. ളുഹർ വരെ ഗ്രന്ഥ രചനയും ( പ്രധാന കൃതിയായ ബദ്‌ലുൽ മജ്‌ഹൂദ്) ളുഹറിനു ശേഷം അസർ വരെ ഖുർആൻ തിലാവത്തും അസർ നിസ്കാരാനന്തരം മഗ്‌രിബ് വരെ തസ് ബീഹാത്തുകളിൽ വ്യാപൃതനാവും.
പരിശുദ്ധ റമദാനിൽ ഇഫ്താർ അത്താഴം എന്നീ രണ്ടു നേരത്തേക്കും കൂടി ഒന്നര ചപ്പാത്തിയിൽ അധികം മഹാനവറുകൾ കഴിച്ചിരുന്നില്ല"

1852 ലാണ് സഹാരൻപൂറിനടുത്തുള്ള അംബേട്ട എന്ന ഗ്രാമത്തിൽ ഒരു പണ്ഡിത കുടുംബത്തിൽ ഖലീൽ അഹമ്മദ് ജനിക്കുന്നത്. പിതാവ് വഴി പ്രസിദ്ധ സ്വഹാബി വര്യൻ അബൂ അയ്യൂബിൽ ആൻസ്വാരി (റ) യിലേക്കും മാതാവ് വഴി ഹസ്രത്ത് അബൂബക്കർ സിദ്ധീഖ് (റ) ലേക്കുമാണ് അദ്ദേഹത്തിന്റെ പരമ്പര നീളുന്നത്. മൗലാന മംലൂക്ക് അലി എന്ന മഹാ പണ്ഡിതന്റെ മകളാണ് ഇദ്ദേഹത്തിന്റെ മാതാവ്. ചെറുപ്പത്തിൽ മൗലാന മംലൂക്ക് അലിയിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാനൂത്തായിലും അംബേട്ട യിലുമായി പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസം പൂർത്തിയാക്കി. ആയിടക്കാണ് ദേവ്ബന്ദിൽ വിഖ്യാതമായ ദാറുൽ ഉലൂം ആരംഭിച്ചത്. അവിടെ പ്രവേശനം നേടി, ഒരു വർഷം കഴിയുന്നതിന് മുമ്പ് തന്നെ സഹാരൻപൂരിൽ ആരംഭിച്ച മസാഹിറുൽ ഉലൂമിലേക്ക് മാറി പഠനം തുടർന്നു. അവിടെ പഠനം പൂർത്തിയാക്കിയ ശേഷം ലാഹോറിലെ ഒരു കോളേജിൽ തുടർ പഠനം നടത്തി.പിന്നീട് മസാഹിറുൽ ഉലൂമിൽ അധ്യാപകനായി ചുമതലയെടുത്തു. ദീർഘ കാലത്തെ അധ്യാപന സേവനത്തിൽ അദ്ദേഹം ഭോപ്പാൽ, ബറേലി, ദയൂബന്ദ് , ഭവൽപൂർ എന്നിവിടങ്ങളിലും അവസാന കാലത്ത് മദീനയിലും അധ്യാപന ജീവിതം നടത്തി. ഹദീസ് കിതാബുകളിൽ അവഗാഹമുള്ള അദ്ദേഹത്തിന്റെ ദർസുകൾ പ്രസിദ്ധിയാർജ്ജിച്ചതായിരുന്നു. ലോക പ്രശസ്തരായ നിരവധി ശിഷ്യഗണങ്ങൾക്ക് തിരുവചനങ്ങൾ പഠിപ്പിച്ച ഈ മഹാജ്ഞാനിയിൽ നിന്ന് അൻവർ ഷാ കാശ്മീരിയെ പോലുള്ള അതുല്യ പ്രതിഭകൾ പോലും സംശയ നിവൃത്തി വരുത്തി. അല്ലാമാ അൻവർ ഷാ കാശ്മീരി പറയുന്നു " ഈ കാലഘട്ടത്തിൽ ഒരു പാട് വലിയ പണ്ഡിതരുണ്ട്, എന്നാൽ പൂർണ്ണാർത്ഥത്തിൽ ഒരേ ഒരു ഫാഖിഹ് മാത്രമേയുള്ളൂ അത് അല്ലാമാ ഖലീൽ അഹമ്മദ് മാത്രമാണ്"
ദാറുൽ ഉലൂമിലെ പഠന കാലത്താണ് ഇദേഹം ആത്മീയ വഴിയിൽ പ്രവേശിക്കുന്നത്. ഹാജി ഇമ്ദാദുള്ള മുഹാജിർ മക്കി (റ) യുടെ സിൽസിലയിൽ അദ്ദേഹം മൗലാന റഷീദ് അഹമ്മദ് ഗംഗോഹിയെ ആണ് ബൈഅത്ത് ചെയ്തത്. പിൽക്കാലത്ത് ആയിരക്കണക്കിന് മഹാ പണ്ഡിതർ അല്ലാമാ ഖലീൽ അഹമദ് സഹാരൻപൂരിയെ ബൈഅത്ത് ചെയ്യുകയുണ്ടായി. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലെ നിരവധി പണ്ഡിതർ ഇദ്ദേഹത്തിന്റെ മുരീദുമാർ ആയിരുന്നു. വേലൂരിലെ അല്ലാമാ അബ്ദുൽ റഹീം ഹസ്രത്തിന്റെ ജീവിതത്തെ കുറിച്ച് പ്രതിപാധിക്കുമ്പോൾ മർക്കസ് സഖാഫത്തു സുന്നിയ്യയിലെ മുദരിസ് മുഖ്താർ ഹസ്രത്ത് എഴുതുന്നു " ദാറുൽ ഉലൂമിലെ പഠന കാലത്ത് അഷ്റഫ് അലി താനവിയെ ബൈഅത്ത് ചെയ്യാൻ വേണ്ടി അബ്ദുൽ റഹീം ഹസ്രത്ത് ഥാനാഭവനിലേക്ക് പുറപ്പെട്ടു. എന്നാൽ ഹസ്രത്ത് താനവി തന്റെ ശൈഖായ അല്ലാമാ ഖലീൽ അഹമ്മദ് സഹാറൻപൂരിയുടെ അടുത്തേക്ക് യാത്ര തിരിച്ചിരുന്നു. അങ്ങനെ അബ്ദുൽ റഹീം ഹസ്രത്ത് അംബേട്ടയിലേക്ക് തിരിച്ചു. മഹാനവറുകളുടെ മുന്നിലിരുന്നപ്പോൾ താൻ അരിയാഹാരം കഴിച്ചിട്ട് മാസങ്ങളായല്ലോ എന്നു ചിന്തിച്ചു.കഴിക്കാൻ ആഗ്രഹം മനസ്സിൽ നാമ്പിട്ടു.ഉടൻ അമ്പെട്ടവി തങ്ങൾ (അല്ലാമാ സഹാരൻപൂരി) തന്റെ പാചകക്കാരനോട് പറഞ്ഞു " ഇദേഹം മദ്രാസിയാണ്, ഇദ്ദേഹത്തിന് അരിയാഹാരം ഉണ്ടാക്കിക്കൊടുക്കുക. ഇത് കേട്ട അബ്ദുൽ റഹീം ഹസ്രത്ത് മഹാനവറുകളുടെ ബാഥ്വിനി ജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കുകയായിരുന്നു ( ബാഖിയാത്തിന്റെ ചരിത്രം : മുഖ്താർ ബാഖവി).
ദൈവഭയത്തിന്റെയും സൂക്തമതയുടെയും പ്രതിരൂപമായിരുന്നു അല്ലാമാ. ലാളിത്യവും പരിത്യാഗവും ആ മഹ്ദജീവിതത്തിന് അകമ്പടി സേവിച്ചു, മസാഹിറുൽ ഉലൂമിൽ ദർസ് നടത്തിക്കൊണ്ടിരിക്കെ ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു ബന്ധു കടന്നു വന്നു, അദ്ദേഹം ആ ഭാഗത്തേക്ക് ശ്രദ്ധിക്കുകയോ അതിഥിയോട് അടുത്ത് വരാനോ ഇരിക്കാനോ പറഞ്ഞില്ല. അൽപ്പം കഴിഞ്ഞ് അദ്ദേഹം ക്ളാസെടുത്ത് കൊണ്ടിരിക്കുന്ന വിരിപ്പിൽ നിന്ന് പ്രയാസപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചു, അത് കണ്ടപ്പോൾ ആ വ്യക്തി ഓടി വന്നു "മൗലാനാ അങ് എഴുന്നേൽക്കേണ്ടതില്ല" എന്നു പറഞ്ഞു , അല്ലാമാ ഖലീൽ അഹമ്മദ് പ്രതിവചിച്ചു " അല്ല, നമുക്ക് ഇവിടുന്ന് എഴുന്നേറ്റ് മാറാം. ഈ വിരിപ്പ് മദ്രസയിലേക്ക് നല്കപ്പെട്ടതും ഞാൻ ഉപയോഗിക്കുന്നതും പഠിക്കാനും പഠിപ്പിക്കാനും വേണ്ടി മാത്രമാണ്, എന്റെ വ്യക്തിപരമായ സംഭാഷണകൾക്ക് വേണ്ടി അത് ഉപയോഗിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.. ഇതായിരുന്നു ആ ജീവിതം.
ഹദീസിലും ഫിഖ്ഹിലും തസവുഫിലുമായി നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. മഹാപണ്ഡിതർ അടക്കം ആ മഹാത്മാവിനെ അറിഞ്ഞവർ എല്ലാം അദ്ദേഹത്തെ ഏറെ ആദരിച്ചിരുന്നു. അദ്ദേഹം ഇരുന്ന വിരിപ്പിൽ ഇരുന്ന് ബർകത്തെടുക്കാൻ മൗലാന മുഹമ്മദ് ഇല്യാസ് അവറുകൾ തന്നോട് ഒരിക്കൽ പറഞ്ഞത് മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ ബദലുൽ മജ്‌ഹൂദിനെ കുറിച്ച് സയ്യിദ് മുഹമ്മദ് ബിൻ അലവി അൽ മാലികി എഴുതിയ എഴുത്ത് പ്രസിദ്ധമാണ്. .
മദീനയിൽ കഴിഞ്ഞിരുന്ന അവസാന സമയത്ത് ഇലാഹീ സ്മരണയിലും ഹദീസ് അധ്യാപനത്തിലും കഴിച്ചു കൂട്ടിയ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടേയിരുന്നു, എങ്കിലും മസ്ജിദിൽ എത്തി നിസ്കരിക്കുവാൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു, ജമാഅത്ത് നിസ്കാരം നഷ്ടപ്പെടുമെന്ന ഭയത്താലാണ് അദ്ദേഹം സൗർ ഗുഹയിൽ കയറാൻ ശ്രമിക്കാത്തത് എന്ന അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മദീനയിൽ അവസാന ദിവസം തയമ്മും ചെയ്ത് അസർ നമസ്കരിച്ചു, അബോധാവസ്ഥയിലും അല്ലാഹ് അല്ലാഹ് എന്നുരുവിട്ടു കൊണ്ടായിരുന്നു ആ മഹാത്മാവ് പരലോകം പൂകിയത്.
1927 ൽ ആത്മാവ് വെടിഞ്ഞ ആ മഹദ് ശരീരം മദീനയിൽ തന്നെ അടക്കം ചെയ്യപ്പെട്ടു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment