ഫിത്‌നാ യുഗത്തിന്റെ അടയാളങ്ങളും
രക്ഷാ മാര്‍ഗ്ഗങ്ങളും.!
- അല്ലാമാ മുഹമ്മദ് തഖിയ്യ് ഉസ്മാനി
വിവ: ഹാഫിസ് അബൂ ഉമാമ ഖാസിമി
http://swahabainfo.blogspot.com/2018/07/blog-post.html?spref=tw
അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി ﷺ യെ അല്ലാഹു മുഴുവന്‍ ജനങ്ങള്‍ക്കും സര്‍വ്വ സ്ഥലങ്ങള്‍ക്കും കാലങ്ങള്‍ക്കും നബിയായി നിയോഗിച്ചു. റസൂലുല്ലാഹി ﷺ യുടെ അദ്ധ്യാപനങ്ങള്‍ രണ്ട് വിഭാഗമാണ്. ഒന്ന്, അനുവദനീയം നിഷിദ്ധം പോലെയുള്ള നിയമപരമായ കാര്യങ്ങള്‍. രണ്ട്, വരും കാലഘട്ടങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളും പരിഹാരങ്ങളും. ഇതില്‍ രണ്ടാമത്തെ വിഷയം ഇന്നത്തെ കാലഘട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൂടാതെ, റസൂലുല്ലാഹി ﷺ യുടെ പ്രവാചകത്വത്തിന്റെ പ്രധാന അടയാളവുമാണ്. ഹദീസിന്റെ എല്ലാ കിതാബുകളിലും അല്‍ ഫിതന്‍ (പ്രശ്‌നങ്ങള്‍) എന്ന പേരില്‍ ഒരു അദ്ധ്യായമുണ്ട്. ഭാവി കാലത്ത് വരാനിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റസൂലുല്ലാഹി ﷺ നടത്തിയ ഉദ്‌ബോധനങ്ങളാണ് ഈ അദ്ധ്യായത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്.
റസൂലുല്ലാഹി ﷺ അരുളി: മഴത്തുള്ളികള്‍ വീഴുന്നതുപോലെ നിങ്ങളുടെ വീടുകളിലേക്ക് പ്രശ്‌നങ്ങള്‍ പെയ്തിറങ്ങുന്നതാണ്! അതായത് മഴത്തുള്ളികള്‍ ധാരാളമായും ഒന്നിനെ പുറകെ ഒന്നായും വീഴുന്നതുപോലെ പ്രശ്‌നങ്ങളും സംഭവിക്കുന്നതാണ്.

മറ്റൊരു ഹദീസില്‍ റസൂലുല്ലാഹി ﷺ അരുളി: അമാവാസി രാവുകളിലെ ഇരുളുകളെപ്പോലെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്! അതായത് കൂരിരിട്ടുള്ള രാത്രിയില്‍ മനുഷ്യന് ഒന്നും കാണാന്‍ പറ്റാത്തത് പോലെ പ്രശ്‌നങ്ങളുടെ കാലത്ത് രക്ഷാമാര്‍ഗ്ഗങ്ങളൊന്നും കാണപ്പെടുന്നതല്ല. പ്രശ്‌നങ്ങള്‍ രഹസ്യവും പരസ്യവുമായ നിലകളിലുണ്ട് എന്നറിയിച്ച് കൊണ്ട് റസൂലുല്ലാഹി ﷺ ദുആ ഇരുന്നു: അല്ലാഹുവേ, രഹസ്യവും പരസ്യവുമായ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ നിന്നോട് കാവല്‍ ഇരക്കുന്നു! ഫിത്‌ന എന്ന അറബി വാക്കിനാണ് പ്രശ്‌നങ്ങള്‍ എന്ന് ആശയം പറഞ്ഞത്. സത്യവും അസത്യവും ശരിയും തെറ്റും നന്മയും തിന്മയും കൂടിക്കുഴയുകയും ഒന്നും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാവുക എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ വിവക്ഷ.
ഫിത്‌ന, പ്രശ്‌നങ്ങള്‍ പലതരത്തിലാണ്. രണ്ട് സംഘങ്ങള്‍ക്കിടയിലുള്ള വഴക്കും യുദ്ധവും ഫിത്‌നയാണ്. റസൂലുല്ലാഹി ﷺ അരുളി: രണ്ട് മുസ്‌ലിംകള്‍ വാള്‍ എടുത്ത് പോരാടിയാല്‍ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും നരകത്തിലാണ്! കൊലയാളിയുടെ പാപം വ്യക്തമാണ്. കൊല്ലപ്പെട്ടവന്റെ പാപം അവനും സഹോദരനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ്. ഭൗതിക സ്ഥാനമാനങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും രാഷ്ട്രീയ ദുരിദ്ദേശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇതില്‍ പെടുന്നതാണ്. റസൂലുല്ലാഹി ﷺ അരുളി: വരും കാലഘട്ടത്തില്‍ കൊല അധികരിക്കുന്നതാണ് (തിര്‍മിദി). റസൂലുല്ലാഹി ﷺ അരുളി: ഒരു കാലഘട്ടം വരും. എന്തിനാണ് കൊന്നതെന്ന് കൊലയാളിക്കോ കൊല്ലപ്പെട്ടതെന്ന് കൊല്ലപ്പെട്ടവനോ അന്ന് അറിയാന്‍ കഴിയുന്നതല്ല. (മുസ്‌ലിം). കൃത്യമായും ഇന്ന് ഇത് പുലര്‍ന്നിരിക്കുന്നു.
പ്രഗത്ഭ പണ്ഡിതന്‍ മൗലാനാ മുഹമ്മദ് യൂസുഫ് ലുധിയാനവി ശഹീദ് (റ:അ) ഹദീസിന്റെ വെളിച്ചത്തില്‍ ആധുനിക യുഗം എന്ന പേരില്‍ ഒരു രചന തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ഹുദൈഫ (റ) നിവേദനം ചെയ്ത ഒരു ഹദീസ് ഉദ്ധരിച്ചിരിക്കുന്നു. ഫിത്‌ന യുഗത്തിന്റെ 72 കാര്യങ്ങള്‍ അതിലുണ്ട്. നമ്മിലും ചുറ്റുഭാഗത്തേക്കും കണ്ണോടിച്ച് കൊണ്ട് പ്രസ്തുത ഹദീസ് പാരായണം ചെയ്യുക. ഹുദൈഫ (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺ അരുളി: ഖിയാമത്തിന് മുമ്പ് 72 കാര്യങ്ങള്‍ സംഭവിക്കുന്നതാണ്.
1. നമസ്‌ക്കാരത്തിലെ ശ്രദ്ധ ഇല്ലാതാകും.
2. വിശ്വസിച്ച് ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങളില്‍ വഞ്ചന നടക്കും.
3. പലിശ തിന്നുത് വ്യാപകമാകും.
4. കളവ് അനുവദനീയമായിക്കാണും.
5. നിസ്സാര കാര്യങ്ങള്‍ക്ക് കൊല നടക്കും.
6. വലിയ കെട്ടിടങ്ങള്‍ ഉയരും.
7. മതം വിറ്റ് പണം സമ്പാദിക്കും.
8. കുടുംബത്തോട് മോശമായി പെരുമാറും.
9. നീതി ഇല്ലാതാകും.
10. കളവ് സത്യമാകും.
11. പട്ട് ഉപയോഗിക്കപ്പെടും.
12. അക്രമം വ്യാപകമാകും.
13. ത്വലാഖ്, വിവാഹ മോചനം പെരുകും.
14. അസ്വഭാവിക മരണം കൂടും.
15. വഞ്ചകന്‍ വിശ്വസ്തനായി പരിഗണിക്കപ്പെടും.
16. വിശ്വസ്തന്‍ വഞ്ചകനായി തെറ്റിദ്ധരിക്കപ്പെടും.
17. കള്ളനെ സത്യവാനായി ഗണിക്കപ്പെടും.
18. സത്യവാന്‍ കള്ളനായി തെറ്റിദ്ധരിക്കപ്പെടും.
19. ആരോപണ അപവാദങ്ങള്‍ അധികരിക്കും.
20. മഴയുണ്ടായിട്ടും ചൂട് കൂടും.
21. മക്കളുണ്ടാകുന്നതിനെ വെറുക്കും.
22. തരം താഴ്ന്നവര്‍ തിളങ്ങും.
23. മാന്യമാര്‍ ഒതുങ്ങും.
24. അധികാരികള്‍ കളവ് പതിവാക്കും.
25. വിശ്വസ്തനായിരുന്ന വ്യക്തി വഞ്ചന ആരംഭിക്കും.
26. നേതാക്കന്മാര്‍ അക്രമം പതിവാക്കും.
27. പണ്ഡിതര്‍ ദുശിക്കും.
28. ജനങ്ങള്‍ മൃഗത്തിന്റെ തോലുകള്‍ (പോലെ വിലി കൂടിയ വസ്ത്രങ്ങള്‍) ധരിക്കും.
29. ജനങ്ങളുടെ മനസ്സുകള്‍ ശവങ്ങളേക്കാളും നാറ്റമുള്ളതാകും.
30. ജനമനസ്സുകള്‍ കറ്റവാഴ നീരിനേക്കാള്‍ കയ്പുള്ളതാകും.
31. സ്വര്‍ണ്ണം വ്യാപകമാകും.
32. വെള്ളിക്ക് വില കൂടും.
33. പാപങ്ങള്‍ പെരുകും.
34. സമാധാനം കുറയും.
35. ഖുര്‍ആന്‍ പ്രതികളില്‍ രൂപങ്ങള്‍ ചിത്രീകരിക്കപ്പെടും.
36. മസ്ജിദുകളില്‍ കൊത്ത് പണികള്‍ പെരുകും.
37. മിനാരങ്ങള്‍ ഉയരും.
38. മനസ്സുകള്‍ ശൂന്യമാകും.
39. മദ്യപാനം പെരുകും.
40. ശരീഅത്ത് ശിക്ഷകള്‍ ഇല്ലാതാകും.
41. പെണ്‍മക്കള്‍ പോലും മാതാവിനോട് മോശമായി പെരുമാറും.
42. ചെരുപ്പും വസ്ത്രവും ഇല്ലാതിരുന്നവര്‍ രാജാക്കന്മാരാകും.
43. കച്ചവടത്തില്‍ സ്ത്രീകളും പുരുഷന്മാരും പങ്കാളികളാകും.
44. പുരുഷന്‍ സ്ത്രീകളെ അനുകരിക്കും.
45. സ്ത്രീ പുരുഷനെ അനുകരിക്കും.
46. അല്ലാഹു അല്ലാത്തവരുടെ നാമത്തില്‍ ശപഥങ്ങള്‍ നടക്കും.
47. മുസ്‌ലിംകളും കള്ള സാക്ഷ്യം വഹിക്കും.
48. അടുപ്പത്തിന്റെ പേരില്‍ മാത്രം സലാം പറയപ്പെടും.
49. ദീന്‍ അല്ലാത്തതിന് അറിവ് പഠിക്കപ്പെടും.
50. പരലോക കാര്യങ്ങളിലൂടെ ഇഹലോകം സമ്പാദിക്കപ്പെടും.
51. പൊതു സമ്പത്ത് സ്വന്തം സ്വത്തായി ഗണിക്കപ്പെടും.
52. വിശ്വസിച്ച് ഏല്‍പ്പിക്കപ്പെട്ട സ്വത്ത് കൊള്ള മുതല്‍ പോലെ ഗണിക്കപ്പെടും.
53. സകാത്ത് നികുതിയായി കാണപ്പെടും.
54. നിന്ദ്യനായ വ്യക്തി നേതാവാകും.
55. പിതാവിനെ ധിക്കരിക്കപ്പെടും.
56. മാതാവിനോട് മോശം പെരുംമാറ്റമുണ്ടാകും.
57. സുഹൃത്തുക്കളെ ശ്രദ്ധിക്കും.
58. ഭാര്യയെ അനുസരിക്കും.
59. മസ്ജിദുകളില്‍ മോശപ്പെട്ട ശബ്ദം ഉയരും.
60. ഗായികകളെ ആദരിക്കപ്പെടും.
61. ഗാനോപകരണങ്ങള്‍ സൂക്ഷിക്കപ്പെടും.
62. മദ്യപാനം പരസ്യമാകും.
63. അക്രമം അഭിമാനമാകും.
64. കോടതികളില്‍ നീതി വില്‍ക്കപ്പെടും.
65. നിയമ പാലകര്‍ അധികരിക്കും.
66. ഖുര്‍ആന്‍ പാരായണം ഗാനം പോലെ ഗണിക്കപ്പെടും.
67. വന്യമൃഗങ്ങളുടെ തോല്‍ ഉപയോഗിക്കപ്പെടും.
68. പിന്‍ഗാമികള്‍ മുന്‍ഗാമികളെ ശപിക്കും. ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രതീക്ഷിച്ച് കൊള്ളുക.
69. ചുവന്ന കൊടുങ്കാറ്റ് നിങ്ങളിലേക്ക് വരുന്നതാണ്.
70. ഭൂകമ്പങ്ങള്‍ അധികരിക്കുന്നതാണ്.
71. രൂപങ്ങള്‍ മറിക്കപ്പെടുന്നതാണ്.
72. ആകാശത്ത് നിന്നും കല്‍മഴ പെയ്യുന്നതാണ്. അല്ലെങ്കില്‍ മറ്റുവല്ല ശിക്ഷയും ഉണ്ടാകുന്നതാണ്. (ദുര്‍റുല്‍ മന്‍സൂര്‍ 6/52).
അലിയ്യ് (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: പതിനഞ്ച് കാര്യങ്ങള്‍ എന്റെ സമുദായത്തില്‍ വ്യാപകമായാല്‍ അവരുടെ മേല്‍ പ്രയാസ പ്രശ്‌നങ്ങളുടെ പരമ്പര ആരംഭിക്കുന്നതാണ്. സഹാബത്ത് ചോദിച്ചു: അവ എന്താണ്? റസൂലുല്ലാഹി ﷺ അരുളി:
1. പൊതുഖജനാവിനെ കൊള്ള സ്വത്തായി കാണപ്പെട്ടാല്‍ (അതായത് പൊതുഖജനാവിനെ ഭരണവുമായി ബന്ധപ്പെട്ടവര്‍ കൊള്ളയടിക്കുന്നതാണ്. കൂടാതെ കരണ്ട് മോഷണം, ടെലിഫോണ്‍ മോഷണം, ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര, സാധാരണ ടിക്കറ്റ് എടുത്ത് കൈക്കൂലിയിലൂടെ ഉയര്‍ന്ന ക്ലാസിലെ യാത്ര ഇതെല്ലാം ഇതില്‍ പെടുന്നതാണ്. ഈ മോഷണം സാധാരണ മോഷണത്തേക്കാള്‍ ഗുരുതരമാണ്. കാരണം സാധാരണ മോഷണം ഒരു വ്യക്തിയുടെ സ്വത്ത് ആയതിനാല്‍ മാപ്പ് ചോദിക്കാന്‍ എളുപ്പമാണ്. എന്നാല്‍ പൊതുസ്വത്ത് എല്ലാവരുടെയും ആയതിനാല്‍ മാപ്പ് ചോദിക്കാന്‍ ബുദ്ധിമുട്ടാണ്).
2. വിശ്വസിച്ച് ഏല്‍പ്പിക്കപ്പെട്ട വസ്തുവില്‍ വഞ്ചന കാണിക്കപ്പെട്ടാല്‍.
3. സകാത്തിനെ നികുതിയായി കണക്കാക്കപ്പെട്ടാല്‍.
4. ഭാര്യയെ അനുസരിക്കുകയും മാതാവിനോട് അനുസരണക്കേട് കാട്ടുകയും ചെയ്താല്‍. (അതായത് മാതാവിനെ വെറുപ്പിച്ചുകൊണ്ട് ഭാര്യയുടെ സകല അനാവശ്യങ്ങള്‍ക്കും കൂട്ട് നിന്നാല്‍).
5. സുഹൃത്തിനോട് നല്ലനിലയിലും പിതാവിനോട് മോശമായ രീതിയിലും വര്‍ത്തിക്കപ്പെട്ടാല്‍.
6. മസ്ജിദുകളില്‍ ശബ്ദം ഉയര്‍ന്നാല്‍ (മസ്ജിദ് ശാന്തിയുടെയും ശാന്തതയുടെയും സ്ഥാനമാണ്. എന്നാല്‍ ഇന്ന് റമളാന്‍ മാസം പോലെയുള്ള സമയങ്ങളിലും മറ്റും മസ്ജിദുകളില്‍ വലിയ ശബ്ദ കോലാഹലങ്ങള്‍ നടക്കാറുണ്ട്. വിവാഹം പോലെയുള്ള സദസ്സുകള്‍ മസ്ജിദില്‍ നടത്തുന്നത് വളരെ നല്ലതാണെങ്കിലും മസ്ജിദിന്റെ ആദരവിനെ അവഗണിച്ചുകൊണ്ട് ശബ്ദ ബഹളങ്ങള്‍ നടത്തുന്നത് വലിയ തെറ്റാണ്.
7. സമൂഹത്തിലെ നിന്ദ്യന്‍ നേതാവായാല്‍.
8. ഒരാളെ ആദരിച്ചില്ലെങ്കില്‍ നാശത്തില്‍ കുടുക്കുമെന്ന് ഭയന്നുകൊണ്ട് അയാളെ ആദരിക്കപ്പെട്ടാല്‍.
9. മദ്യപാനം വ്യാപകമായാല്‍.
10. പട്ട് തെരിക്കപ്പെട്ടാല്‍.
11. ഗായികകളും ഗാന വസ്തുക്കളും സുരക്ഷിതമാക്കപ്പെട്ടാല്‍. ( ഇതില്‍ പല കാര്യങ്ങളുടെയും ചിത്രം സഹാബത്തിന് മനസ്സിലായിക്കാണില്ല. എന്നാല്‍ റേഡിയോ, ടേപ്പ് റിക്കാഡര്‍, ടിവി, വിസി ആര്‍ മുതലായവ വന്നപ്പോള്‍ ഇതിന്റെ ആശയം വളരെ വ്യക്തമായി).
12. സമുദായത്തിലെ അവസാനമുള്ളവര്‍ ആദ്യമുള്ളവരെ ശപിച്ചാല്‍ നാശങ്ങളുടെ പരമ്പര ആരംഭിക്കുന്നതാണ്. (തിര്‍മിദി). റസൂലുല്ലാഹി ﷺ അരുളി: എന്റെ സമുദായം മദ്യത്തെ പാനിയമായി വ്യാഖ്യാനിച്ചുകൊണ്ട് അനുവദനീയമാക്കിയാല്‍, പലിശയെ കച്ചവടമെന്ന് പറഞ്ഞ് അനുവദനീയമാക്കിയാല്‍, കൈക്കൂലിയെ ഹദ്‌യ എന്ന് പറഞ്ഞുകൊണ്ട് അനുവദനീയമാക്കിയാല്‍ സമുദായം നശിക്കുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍). റസൂലുല്ലാഹി ﷺ അരുളി: അവസാന കാലത്ത് ജനങ്ങള്‍ കൂടിയ വാഹനത്തില്‍ ഇരുന്ന് മസ്ജിദിന്റെ കവാടങ്ങളില്‍ ഇറങ്ങുന്നതാണ്. സ്ത്രീകള്‍ വസ്ത്രം ധരിച്ചിട്ടും നഗ്നരായിരിക്കുന്നതാണ്. സ്ത്രീകളുടെ തലമുകളില്‍ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ മുടി ഉണ്ടാകുന്നതാണ്. (മുസ്‌ലിം). ഈ ഹദീസിലെ പല വാചകങ്ങളും വിശദീകരിക്കാന്‍ മുന്‍ഗാമികളായ പണ്ഡിത മഹത്തുക്കള്‍ പാട് പെട്ടിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം വളരെ എളുപ്പമായിരിക്കുന്നു.
സൗബാന്‍ (റ) നിവേദനം റസൂലുല്ലാഹി ﷺ അരുളി: ആഹാരത്തിന് മുന്നില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവരെ ആഹാരം കഴിക്കാന്‍ ക്ഷണിക്കുന്നതുപോലെ പരസ്പരം മുസ്‌ലിംകള്‍ക്കെതിരില്‍ ക്ഷണിക്കുന്നതാണ്. മുസ്‌ലിംകള്‍ വളരെ നിസ്സാരന്മാരായിരിക്കും. സഹാബത്ത് ചോദിച്ചു: എണ്ണത്തിന്റെ കുറവ് കൊണ്ടാണോ? റസൂലുല്ലാഹി ﷺ അരുളി: നിങ്ങള്‍ വളരെ കൂടുതലായിരിക്കും. പക്ഷേ മലവെള്ള പാച്ചിലിലെ ചണ്ടികളെപ്പോലെ നിങ്ങള്‍ ചണ്ടികളായിത്തീരും. അല്ലാഹു നിങ്ങളുടെ ശത്രുക്കളുടെ മനസ്സുകളില്‍ നിന്നും നിങ്ങളെക്കുറിച്ചുള്ള ഭയം എടുത്ത് മാറ്റുകയും നിങ്ങളുടെ മനസ്സുകളില്‍ ഭീരുത്വവും ബലഹീനതയും നിക്ഷേപിക്കുന്നതുമാണ്. സഹാബത്ത് ചോദിച്ചു: ഇതിന്റെ ആശയമെന്താണ്? റസൂലുല്ലാഹി ﷺ അരുളി: ഭൗതിക സ്‌നേഹവും മരണത്തോടുള്ള വെറുപ്പും (അബൂദാവൂദ്).
ഈ ഹദീസിലെ ഓരോ വചനങ്ങളും വിശദീകരണം അര്‍ഹിക്കാത്ത നിലയില്‍ വ്യക്തമാണ്.
റസൂലുല്ലാഹി ﷺ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് അറിയിച്ചതിനോടൊപ്പം ഇതില്‍ നിന്നും രക്ഷപ്പെടാനും സമുന്നത വിജയം കരസ്ഥമാക്കാനുമുള്ള മാര്‍ഗ്ഗങ്ങളും വിവരിച്ച് തന്നു എന്നുള്ളതാണ് റസൂലുല്ലാഹി ﷺ യുടെ മഹത്വപൂര്‍ണ്ണമായ മറ്റൊരു സേവനം. അതില്‍ നിന്നും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കുകയാണ്:
1. പൊതുമുസ്‌ലിംകളോടൊപ്പവും അവരുടെ നേതാവിനോടൊപ്പവും കഴിയുക. പ്രശ്‌നക്കാരില്‍ നിന്നും അകലം പാലിക്കുക. ഇനി ഇത്തരം ഒരു അവസ്ഥയില്ലെങ്കില്‍ എല്ലാവരില്‍ നിന്നും അകന്ന് വീട്ടില്‍ കഴിയുക. അനാവശ്യമായി വീട്ടില്‍ നിന്നും ഇറങ്ങരുത്.
2. പരസ്പരം യുദ്ധങ്ങളും വഴക്കുകളും നടത്തുന്നെങ്കില്‍ കാഴ്ചക്കരാനായിപ്പോലും അതിലേക്ക് നോക്കരുത്. കാരണം അതിലോട്ട് നോക്കുന്നവരെ എല്ലാം അതിലേക്ക് ആകര്‍ശിക്കുന്നതാണ്.
3. പ്രശ്‌നത്തിനിടയില്‍ യാതൊരു നിലയിലും പങ്ക് വഹിക്കരുത്. കഴിവിന്റെ പരമാവധി അതില്‍ നിന്നും മാറാന്‍ പരിശ്രമിക്കുക. പ്രശ്‌നത്തിനിടയിലുള്ള നടത്തേക്കാളും നിര്‍ത്തവും നിര്‍ത്തത്തേക്കാളും ഇരുത്തവും ഉത്തമമാണ്.
4. ആടുകളുമായി പര്‍വ്വത പ്രദേശങ്ങളില്‍ പോയി ജീവിക്കുക. ഇതിന്റെ എല്ലാം രത്‌ന ചുരുക്കം സ്വന്തം കാര്യവും കര്‍ത്തവ്യവും മാത്രം നോക്കി കഴിയണമെന്നാണ്. അതായത് പ്രശ്‌നങ്ങളില്‍ നിന്നും അകന്ന് നില്‍ക്കേണ്ടതാണ്. എന്നാല്‍ നന്മ ഉപദേശിക്കാനും തിന്മ തടയാനും പരിശ്രമിച്ചുകൊണ്ടിരിക്കണം. ഇത് ഒരു നിലയ്ക്കും സാധിക്കാതെ വരുമ്പോള്‍ സ്വന്തം കാര്യങ്ങള്‍ നോക്കി കഴിയേണ്ടതാണ്.
ഈ വിഷയത്തില്‍ മഹാന്മാരായ സഹാബത്തിന്റെ മാതൃക നാം മുന്നില്‍ വെക്കേണ്ടതാണ്. റസൂലുല്ലാഹി ﷺ യുടെ കാലശേഷം ഖിലാഫത്തുര്‍റാഷിദയുടെ അന്ത്യഘട്ടത്തില്‍ അലിയ്യ് (റ), മുആവിയ (റ) ഇരുവര്‍ക്കുമിടയില്‍ ഭിന്നതയുണ്ടാവുകയും യുദ്ധം നടക്കുകയും ചെയ്തു. അതിന് മുമ്പ് അലിയ്യ് (റ) ആഇശ (റ) ഇരുവര്‍ക്കുമിടയിലും പ്രശ്‌നങ്ങളുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഒരു കൂട്ടം സഹാബികള്‍ അലിയ്യ് (റ) കൂടുതല്‍ സത്യത്തിലാണെന്ന് മനസ്സിലാക്കുകയും അലിയ്യ് (റ) നോടൊപ്പം കൂടുകയും ചെയ്തു. മറ്റൊരു വിഭാഗം സഹാബികള്‍ മുആവിയ (റ) കൂടുതല്‍ സത്യവാനാണെന്ന് മനസ്സിലാക്കി അദ്ദേഹത്തോടൊപ്പം കൂടി. എന്നാല്‍ ഇരുവരും പരസ്പരം ആദരിക്കുകയും സഹകരിക്കുകയും ചെയ്തിരുന്നു. പക്ഷേ, മൂന്നാമത് ഒരു കൂട്ടം പ്രശ്‌നത്തിന്റെ വിഷയത്തില്‍ രണ്ടുപേരുമായി കൂടാതെ മാറിനിന്നു. ഇതില്‍ പ്രധാന വ്യക്തിത്വമാണ് ഉമര്‍ (റ) ന്റെ മകന്‍ അബ്ദുല്ലാഹിബ്‌ന് ഉമര്‍ (റ). വളരെ ഉന്നത സഹാബിയും അഗാത പണ്ഡിതനനായ ഇബ്‌ന് ഉമര്‍ (റ) സഹാബികള്‍ക്കിടയിലുള്ള പ്രശ്‌നത്തിന്റെ കാലഘട്ടത്തില്‍ ഒരു വിഭാഗത്തിലും പെടാതെ സ്വന്തം കാര്യം നോക്കിക്കൊണ്ട് കഴിഞ്ഞു. ഇതിനിടയില്‍ ഒരു വ്യക്തി വന്ന് പറഞ്ഞു: പുറത്ത് സത്യത്തിനും അസത്യത്തിനും ഇടയില്‍ പോരാട്ടം നടക്കുമ്പോള്‍ നിങ്ങള്‍ ഇറങ്ങി സത്യത്തെ സഹായിക്കാത്തത് എന്തുകൊണ്ടാണ്? ഇബ്‌ന് ഉമര്‍ (റ) പറഞ്ഞു: റസൂലുല്ലാഹി ﷺ അരുളിയതായി ഞാന്‍ കേട്ടു: സമുദായം പരസ്പരം പോരടിക്കുകയും സത്യവും അസത്യവും വ്യക്തമാകാതിരിക്കുകയും ചെയ്താല്‍ വീടിനുള്ള വാതില്‍ അടച്ചിരിക്കുക. വിരുപ്പില്‍ അമര്‍ന്ന് കിടക്കുകയും ആയുധം നശിപ്പിച്ച് കളയുകയും ചെയ്യുക! എനിക്ക് ഈ പ്രശ്‌നത്തിന്റെ അവസ്ഥ ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഞാന്‍ ഈ സമീപനം സ്വീകരിച്ചിരിക്കുന്നു. ആഗതന്‍ പറഞ്ഞു: താങ്കള്‍ ചെയ്യുന്നത് ശരിയല്ല. പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നതുവരെ പോരാടണമെന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. ഇബ്‌ന് ഉമര്‍ (റ) പ്രസ്താവിച്ചു: പ്രശ്‌നം ഇല്ലാതാകുന്നതിന് ഞങ്ങള്‍ പോരാടി. ഇപ്പോള്‍ നിങ്ങള്‍ പ്രശ്‌നം വലുതാക്കാനാണ് പോരാടുന്നത്!(ബുഖാരി). മഹാനായ ഒരു മുഹദ്ദിസ് പ്രസ്താവിക്കുന്നു: സമാധാന സന്ദര്‍ഭത്തില്‍ ഉമര്‍ (റ) നെയും പ്രശ്‌നത്തിന്റെ അവസരത്തില്‍ അദ്ദേഹത്തിന്റെ മകനെയും നിങ്ങള്‍ അനുകരിക്കുക.
മഹാന്മാരായ സഹാബത്ത് എല്ലാ കാര്യങ്ങള്‍ക്കും ഉത്തമ മാതൃകയാണ്. പ്രശ്‌നങ്ങളില്‍ നാം സ്വീകരിക്കേണ്ട സമീപനങ്ങള്‍ക്കും അവര്‍ തന്നെയാണ് മാതൃക. അലിയ്യ് (റ), മുആവിയ (റ) പ്രശ്‌നങ്ങള്‍ക്കിടയില്‍ ഒരു കൂട്ടം സഹാബികള്‍ ഇബ്‌ന് ഉമര്‍ (റ) നെപ്പോലെ കഴിഞ്ഞെങ്കില്‍ വേറൊരു കൂട്ടം സഹാബികള്‍ ഒരു പക്ഷത്തില്‍ നിലയുറപ്പിക്കുകയും എന്നാല്‍ മറുപക്ഷത്തോട് വളരെ സ്‌നേഹാദരവില്‍ വര്‍ത്തിക്കുകയും ചെയ്തു. ഒരുവേള നമുക്ക് അത്ഭുതം പോലും തോന്നുന്ന രീതിയിലായിരുന്നു അവരുടെ അവസ്ഥകള്‍. ഒരു പക്ഷത്തില്‍ നിന്നും ആരെങ്കിലും മരണപ്പെട്ടാല്‍ മറു പക്ഷത്തുള്ളവരും ജനാസയില്‍ പങ്കെടുക്കുമായിരുന്നു. ഓരോ വിഭാഗവും മറുവിഭാഗത്തിലുള്ളവരെ ആദരിക്കുകയും ബഹുമാനത്തോടെ മാത്രം അനുസ്മരിക്കുകയും ചെയ്തിരുന്നു. അതെ, അവര്‍ക്കിടയിലുള്ള പോരാട്ടം സ്വന്തം താല്‍പ്പര്യങ്ങളുടെയോ മനോച്ഛകളുടെയോ പേരിലായിരുന്നില്ല. സമ്പത്തും അധികാരവും പിടിച്ചടക്കാന്‍ വേണ്ടിയും ആയിരുന്നില്ല. ഒരു കാര്യത്തെക്കുറിച്ച് അലിയ്യ് (റ) കൂട്ടരും ഒരു അഭിപ്രായം തെരഞ്ഞെടുത്തപ്പോള്‍ അതേ കാര്യത്തെക്കുറിച്ച് മുആവിയ (റ) വിഭാഗം മറ്റൊരു അഭിപ്രായം സ്വീകരിച്ചു.
എന്റെ മഹാനായ പിതാവ് അല്ലാമാ മുഫ്തി ശഫീഅ് (റ) മൗലവിമാരുടെ സഹാബിയെന്ന് അനുസ്മരിച്ചിരുന്ന ഒരു സഹാബിയാണ് അബൂഹുൈറയ്‌റ (റ). സര്‍വ്വ സമയങ്ങളിലും പഠനത്തിലും അദ്ധ്യാപനത്തിലും മാത്രം മുഴുകിയിരുന്ന ഈ സഹാബി, ഒഴിവ് സമയങ്ങളില്‍ ഇരുഭാഗത്തും കറങ്ങി നടക്കുമായിരുന്നു. എന്നാല്‍ നമസ്‌ക്കാരത്തിന്റെ സമയമാകുമ്പോള്‍ അലിയ്യ് (റ) ന്റെ പിന്നില്‍ പോയി നമസ്‌ക്കരിക്കുകയും ആഹാരം മുആവിയ (റ) യോടൊപ്പം കഴിക്കുകയും ചെയ്യുമായിരുന്നു. ഇതിനെക്കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ മഹാനര്‍ മറുപടി പറഞ്ഞു: നിസ്‌ക്കാരം ഇവിടെയാണ് ഉത്തമം. ആഹാരം അവിടെയാണ് ശ്രേഷ്ടം!
പോരാട്ടം കഠിനമായിരിക്കുന്ന സന്ദര്‍ഭത്തില്‍ റോമന്‍ ചക്രവര്‍ത്തിയായ ഖൈസര്‍ മുആവിയ (റ) ന് ഇപ്രകാരം ഒരു സന്ദേശം നല്‍കി: നിങ്ങളുടെ കൂട്ടുകാരന്‍ നിങ്ങളോട് വലിയ അതിക്രമങ്ങള്‍ കാട്ടുന്നതായും ഉസ്മാന്‍ ഘാതകരോട് പ്രതികാരം ചെയ്യാത്തതായും അറിയാന്‍ കഴിഞ്ഞു. നിങ്ങള്‍ പറയുന്ന പക്ഷം സഹായത്തിന് ഒരു വലിയ സൈന്യത്തെ അയച്ചുതരാം! ഇതിന് മറുപടിയായി ഉടനടി മുആവിയ (റ) നല്‍കിയ സന്ദേശം ഇപ്രകാരമാണ്. ഞങ്ങള്‍ക്കിടയിലുള്ള പ്രശ്‌നത്തെ മുതലെടുത്തുകൊണ്ട് അദ്ദേഹത്തെ ആക്രമിക്കാമെന്ന് നീ വിചാരിക്കുകയാണോ? ഓര്‍ക്കുക, അലിയ്യിലേക്ക് മോശമായി നോക്കുക എങ്കിലും ചെയ്താല്‍ അദ്ദേഹത്തിന്റെ സൈന്യത്തിലെ ഒന്നാമന്‍ ഞാന്‍ ആയിരിക്കും!!
ഇന്ന് പലരും സഹാബത്തിനിടയിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് വളരെ തെറ്റായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സഹാബികള്‍ പരസ്പരം യുദ്ധം ചെയ്തിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് ചിലര്‍ തീര്‍ത്തും തെറ്റായ പരസ്പര വഴക്കുകളെ ന്യായീകരിക്കുന്നു. മറ്റുചിലരാകട്ടെ സഹാബികള്‍ പരസ്പരം പോരാടിയെന്ന് പറഞ്ഞുകൊണ്ട് സഹാബത്തിനെ നിന്ദിക്കാനും ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ സഹാബത്തിന്റെ ഭിന്നതകളും പരസ്പര പ്രശ്‌നങ്ങളും വരും കാലഘട്ടത്തില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഉമ്മത്തിന് സൂക്ഷ്മമായ മാര്‍ഗ്ഗം പഠിപ്പിച്ച് തരുകയാണ്. അതെ, അലിയ്യ് (റ) കൂട്ടരും മുആവിയ (റ) വിഭാഗവും ഇബ്‌ന് ഉമര്‍ (റ) നെപ്പോലുള്ളവരും മൂന്ന് വിഭാഗവും നമുക്ക് ഉത്തമ മാതൃകയാണ്. സഹാബത്തിനെക്കുറിച്ച് മോശമായ കാര്യങ്ങള്‍ വല്ലതും പറയുന്നതില്‍ നിന്നും വളരെ സൂക്ഷ്മത പുലര്‍ത്തുക. അവരുടെ സ്ഥാനം ശേഷമുള്ളവര്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല, കിട്ടുന്നതുമല്ല.
ഹസ്രത്ത് മുആവിയ (റ) സ്വന്തം മകന്‍ യസീദിനെ പിന്‍ഗാമിയാക്കിതിനെക്കുറിച്ച് പലരും വിമര്‍ശനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പോലും മുആവിയ (റ) യുടെ ഉദ്ദേശം വളരെ പരിശുദ്ധമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെത്തുടര്‍ന്ന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ മുആവിയ (റ) ഖുത്തുബക്കിടയില്‍ മിമ്പറില്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, ഞാന്‍ എന്റെ മകന്‍ യസീദിനെ പിന്‍ഗാമിയാക്കിയിരിക്കുന്നു. സത്യം ചെയ്തുകൊണ്ട് പറയട്ടെ, എന്റെ മനസ്സില്‍ സമുദായത്തിന്റെ വിജയമല്ലാതെ മറ്റൊരു ചിന്തയുമില്ല. അല്ലാഹുവേ, ഇതല്ലാത്ത വല്ല ചിന്തയുമുണ്ടെങ്കില്‍ എന്റെ ഈ തീരുമാനം പരസ്യമാകുന്നതിന് മുമ്പ് നീ എന്നെ മരിപ്പിച്ച് കളയണമേ! ഈ വിഷയത്തില്‍ മുആവിയ (റ) യുടെ ഉദ്ദേശം പരിശുദ്ധമായിരുന്നുവെന്ന് ഈ സംഭവം അറിയിക്കുന്നു. എന്നാല്‍ പ്രവാചകനല്ലാത്ത മനുഷ്യരില്‍ നിന്നും തെറ്റുകള്‍ ഉണ്ടാകാവുന്നതാണ്. ആ നിലയ്ക്ക് മുആവിയ (റ) യുടെ ഈ തീരുമാനം തെറ്റായിപ്പോയി. പക്ഷേ, അതോടൊപ്പം അദ്ദേഹത്തിന്റെ ഉദ്ദേശം പരിശുദ്ധവുമാണ്.
ചുരുക്കത്തില്‍ ഫിത്‌നയുടെ സന്ദര്‍ഭത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് റസൂലുല്ലാഹി ﷺ പഠിപ്പിക്കുകയും സഹാബത്ത് പ്രാവര്‍ത്തികമായി കാണിച്ച് തരുകയും ചെയ്തു. പ്രത്യേകിച്ചും ഇബ്‌ന് ഉമര്‍ (റ) നെ പോലുള്ളവരുടെ മാതൃക വളരെ മഹനീയമാണ്. അവര്‍ പ്രശ്‌നങ്ങളിള്‍ നിന്നും അകന്ന് കഴിയുകയും സ്വന്തം കാര്യം നന്നാക്കാന്‍ ശ്രദ്ധിക്കുകയും കൂട്ടത്തില്‍ ഉമ്മത്തിന്റെ ഇതര ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവര്‍ ഇതിനെ ഒരു സുവര്‍ണ്ണാവസരമായി കണ്ടു. പ്രത്യേകിച്ചും ഈ പ്രശ്‌നങ്ങളുടെ സമയത്താണ് ഈ സഹാബി വര്യന്മാര്‍ക്ക് സമുദായത്തിന്റെയും പൊതു ജനങ്ങളുടെയും ചിന്ത ശക്തമായത്. അങ്ങനെ അവര്‍ പ്രബോധന സംസ്‌കരണ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഈ സന്ദര്‍ഭത്തിലാണ് സഹാബത്തിന് റസൂലുല്ലാഹി ﷺ യുടെ പുണ്യഹദീസുകളെക്കുറിച്ചുള്ള ചിന്ത ശക്തമാകുന്നത്. അവര്‍ ഹദീസ് ക്രോഡീകരണം ആരംഭിച്ചു. പില്‍ക്കാലത്ത് മഹാന്മാരായ മുഹദ്ദിസുകളിലൂടെ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു.
ആകയാല്‍ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ആരംഭിച്ച് കഴിഞ്ഞ ഈ കാലഘട്ടത്തില്‍ ആദ്യമായി നാം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാതിരിക്കാനും ഉണ്ടായ പ്രശ്‌നങ്ങള്‍ കഴിവിന്റെ പരമാവധി പരിഹരിക്കാനും പരിശ്രമിക്കുക. പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ നാട്ടിലും വീട്ടിലും ഒതുങ്ങിക്കഴിഞ്ഞ് നന്മകളില്‍ മുഴുകുക. പാപങ്ങള്‍ വര്‍ജ്ജിക്കാനും സ്വന്തം അവസ്ഥകള്‍ നന്നാക്കാനും പരിശ്രമിക്കുക. പൊതുജനങ്ങളുടെ കാര്യം വിടുക. എന്നാല്‍ ഭാര്യമക്കളുടെയും കീഴിലുള്ളവരുടെയും അവസ്ഥ നന്നാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ റസൂലുല്ലാഹി ﷺ പ്രശ്‌നങ്ങളുടെ ഘട്ടത്തില്‍ സ്വന്തം കാര്യം നോക്കണമെന്ന് കല്‍പ്പിച്ചതിലൂടെ മുഴുവന്‍ സമൂഹത്തിന്റെയും നന്മകൂടിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കാരണം സമൂഹമെന്നത് വ്യക്തികളുടെ കൂട്ടായ്മയാണ്. ഓരോ വ്യക്തികളും നന്നായാല്‍ സമൂഹം മുഴുവന്‍ നന്നായിത്തീരുന്നതാണ്.
കൂട്ടത്തില്‍ ജനങ്ങളുമായി നന്മകളില്‍ സഹകരിക്കുക. തിന്മകളില്‍ സഹകരിക്കരുത്. സംഘടനകളും ഗ്രൂപ്പുകളും ഉപേക്ഷിക്കുക. കഴിയുന്നത്ര വീട്ടില്‍ തന്നെ കഴിയുക. വെറുതെ നോക്കാമെന്ന് വിചാരിച്ച് പോലും വീടിന് പുറത്തേക്ക് പോകരുത്. സ്വന്തം അവസ്ഥകള്‍ നന്നാക്കാന്‍ നിരന്തരം ശ്രദ്ധിക്കുക. എന്നില്‍ എന്തെല്ലാം ന്യൂനതകളും തിന്മകളും ഉണ്ടെന്ന് നിരന്തരം നിരീക്ഷിക്കുക. എന്റെ കുഴപ്പം കാരണമായിട്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഭയക്കുക. ദൂന്നൂന്‍ മിസ്‌രി (റ) ക്ഷാമത്തെക്കുറിച്ച് ജനങ്ങല്‍ പരാതി പറഞ്ഞപ്പോള്‍, ഇത് എന്റെ പാപങ്ങള്‍ കാരണമായിട്ടാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നാടുവിട്ട് പോയി! ഇന്ന് നാം ഓരോരുത്തരും മറ്റുള്ളവരുടെ കുറ്റങ്ങള്‍ തേടിപ്പിടിക്കുകയും സകല പ്രശ്‌നങ്ങള്‍ക്കും കാരണം അവരാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. സ്വന്തം തിന്മകളിലേക്ക് നോക്കുന്നവര്‍ വളരെ കുറഞ്ഞുപോയി. ഈ ഒരു അവസ്ഥക്ക് നാം മാറ്റം വരുത്തുക. സ്വന്തം അവസ്ഥയെക്കുറിച്ച് കൂടുതലായി ചിന്തിക്കുക. അതിന്റെ തുടക്കമെന്നോണം ഓരോ ദിവസവും അല്‍പ്പനേരം ഒറ്റക്കിരുന്ന് പാപങ്ങളെക്കുറിച്ച് ചിന്തിക്കുകയും ഓരോന്നായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്യുക. തൗബയും ഇസ്തിഗ്ഫാറും ദിക്ര്‍-ദുആകളും വര്‍ദ്ധിപ്പിക്കുക. വിശിഷ്യാ അല്ലാഹുവേ, രഹസ്യവും പരസ്യവുമായ ഫിത്‌നകളില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ എന്ന ദുആ അധികരിപ്പിക്കുക. കൂട്ടത്തില്‍ ഫിത്‌നയില്‍ കുടുങ്ങാന്‍ സാധ്യതയുള്ള പാപങ്ങളെ പ്രത്യേകം ഗൗനിക്കുക. പരദൂഷണം, ദുശിച്ച നോട്ടം, മ്ലേച്ഛത, നഗ്നത പ്രകടനം, മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുക, കൈക്കൂലി, പലിശ എന്നിവ നാശത്തിലേക്ക് തള്ളിയിടുന്ന പാപങ്ങളാണ്. ഇവയുടെ അന്ത്യം വളരെ മോശമായിരിക്കും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
🔚🔚🔚🔚🔚🔚🔚🔚ഫിത്‌ന, പ്രശ്‌നങ്ങള്‍ പലതരത്തിലാണ്. രണ്ട് സംഘങ്ങള്‍ക്കിടയിലുള്ള വഴക്കും യുദ്ധവും ഫിത്‌നയാണ്. റസൂലുല്ലാഹി ﷺ അരുളി: രണ്ട് മുസ്‌ലിംകള്‍ വാള്‍ എടുത്ത് പോരാടിയാല്‍ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും നരകത്തിലാണ്! കൊലയാളിയുടെ പാപം വ്യക്തമാണ്. കൊല്ലപ്പെട്ടവന്റെ പാപം അവനും സഹോദരനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ്. ഭൗതിക സ്ഥാനമാനങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും രാഷ്ട്രീയ ദുരിദ്ദേശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇതില്‍ പെടുന്നതാണ്. റസൂലുല്ലാഹി ﷺ അരുളി: വരും കാലഘട്ടത്തില്‍ കൊല അധികരിക്കുന്നതാണ് (തിര്‍മിദി). റസൂലുല്ലാഹി ﷺ അരുളി: ഒരു കാലഘട്ടം വരും. എന്തിനാണ് കൊന്നതെന്ന് കൊലയാളിക്കോ കൊല്ലപ്പെട്ടതെന്ന് കൊല്ലപ്പെട്ടവനോ അന്ന് അറിയാന്‍ കഴിയുന്നതല്ല. (മുസ്‌ലിം). കൃത്യമായും ഇന്ന് ഇത് പുലര്‍ന്നിരിക്കുന്നു.

ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment