എന്‍റെ പ്രിയ ഗുരുനാഥന്‍
ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് മര്‍ഹൂം.!
-ഹാഫിസ് അഷ്റഫ് അലി കൗസരി കാഞ്ഞാര്‍
http://swahabainfo.blogspot.com/2018/07/blog-post_31.html?spref=tw
ശൈഖുല്‍ മുഹഫ്ഫിസീന്‍
ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് മര്‍ഹൂം
(പാലക്കാട്)
-ഹാഫിസ് മുസ്സമ്മില്‍ കൗസരി
http://swahabainfo.blogspot.com/2018/07/blog-post_17.html?spref=tw
പ്രിയപ്പെട്ട ഉസ്താദ്
മര്‍ഹൂം ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത്
- ഹാഫിസ് മുഷ്താഖ് ഖാസിമി
http://swahabainfo.blogspot.com/2018/07/blog-post_66.html?spref=tw
ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് മര്‍ഹൂം
(പാലക്കാട്)
-ഹാഫിസ് മുസ്സമ്മില്‍ കൗസരി
http://swahabainfo.blogspot.com/2018/07/blog-post_17.html?spref=tw
പ്രിയപ്പെട്ട ഉസ്താദ്
മര്‍ഹൂം ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത്
- ഹാഫിസ് മുഷ്താഖ് ഖാസിമി
http://swahabainfo.blogspot.com/2018/07/blog-post_66.html?spref=tw
തുച്ഛമായ വേതനവും സങ്കീര്‍ണ്ണമായ യാത്രയും പ്രാരാബ്ധങ്ങളുടെ വേലിയേറ്റവും ഇതിനെല്ലാമൊപ്പം കളങ്കമറ്റ സേവനം, തുല്യമായ സമീപനം, മഹിതമായ സ്വഭാവഗുണങ്ങള്‍. ഈ വിനീതനും മലബാര്‍ ഗോള്‍ഡ് കോ. ചെയര്‍മാന്‍ ഹാജി ഇബ്റാഹീം സാഹിബിന്‍റെ മകന്‍ അബ്ദുല്‍ ലത്വീഫ് ഹാജിയും 1984-85 കാലയളവില്‍ ഹസ്റത്തിന്‍റെ മുമ്പില്‍ പഠിതാക്കളാണ്. അന്ന് ഞങ്ങള്‍ ക്ലാസ്സില്‍ ഇരുപത് പേരുണ്ട്. അനാഥത്വത്തിന്‍റെയും അര്‍ദ്ധ പട്ടിണിയുടെയും നീരാളിപ്പിടുത്തത്തില്‍ വേദനിക്കുന്നവരും ഈ സംഘത്തിലുണ്ട്. ആ മാതൃകാ കര്‍മ്മയോഗി എല്ലാവരെയും ഒരു പോലെ സ്നേഹിച്ചും വേണ്ടത് പോലെ തര്‍ബിയ്യത്ത് ചെയ്തും കഴിഞ്ഞു. ശിക്ഷണവും തുല്യം.! ആ മാന്യ മഹാത്മാവിന്‍റെ മുഖഭാവവും ആംഗ്യഭാഷയും വ്യത്യസ്തമായി ആരുമേ കണ്ടിട്ടില്ല. യോഗ്യരായ ലേഖകര്‍ ആ ജീവിതത്തെ പകര്‍ത്തി എഴുതുമെങ്കില്‍ വരും തലമുറയ്ക്ക് വലിയ മുതല്‍കൂട്ടായിരിക്കും.
പിതൃതുല്ല്യനായ ഗുരു ഞങ്ങള്‍ക്ക് മാപ്പ് തരുമെന്നാണ് ഞങ്ങളുടെ വിശ്വാസം.! കര്‍ക്കിടകത്തിന്‍റെ കടുത്ത മഴയിലും ഇടിമിന്നലിന്‍റെ ആര്‍ത്തനാദവും ആരവവും കേട്ട് ഓട് മേഞ്ഞ കൊച്ചുവീട്ടില്‍ അവിടുന്ന് കഴിയുമ്പോള്‍ കോണ്‍ക്രീറ്റ് സൗധങ്ങളിലും ശീതീകരിച്ച അറകളിലും ഞങ്ങളില്‍ പലരും കഴിയുകയായിരുന്നു. സ്വന്തമായ വാഹനങ്ങളില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അങ്ങ് ഒന്നിന് പുറകെ ഒന്നായി വരുന്ന പൊതു വാഹനങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടി യാത്ര തുടരുകയായിരുന്നു.
ഹസ്റത്തിന്‍റെ വലിപ്പവും വളര്‍മ്മയും പ്രദേശവാസികള്‍ക്ക് ബോധ്യപ്പെടാന്‍ അവസാന നാളുകളില്‍ ഹസ്റത്തിന്‍റെ വീട്ടിലേക്കുള്ള ശിഷ്യന്മാരുടെ ഇടമുറിയാത്ത പ്രവാഹം വേണ്ടി വന്നു എന്ന് അറിയുന്നിടത്താണ് നിഷ്കളങ്കതയുടെ നിറകുടമായ ആ മഹാത്മാവിന്‍റെ വിരക്തിയും പരലോക ചിന്തയും ബോധ്യപ്പെടുകയുള്ളൂ.
തീര്‍ച്ചയായും അങ്ങ് ഭാഗ്യവാനായിരുന്നു. അനുഗ്രഹീതനായിരുന്നു. പാല്‍ കടലിലൂടെ തഴുകി ഒഴുകുന്ന പൊന്നിന്‍ പേടകം പോലെ പണ്ഡിത സാഗരത്തെ സാക്ഷിയാക്കി ഖുര്‍ആന്‍ വാഹകരായ ആയിരങ്ങളുടെ ചുമലിലൂടെ സഞ്ചരിച്ച് നാഥനിലേക്ക് യാത്രയാകുന്നത് കണ്ട് അസൂയപ്പെടാത്തവരായി ആരുണ്ടാകും.? പ്രതിഫലാര്‍ഹമായ ഈ അസൂയയെ സംബന്ധിച്ചാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നമ്മെ ബോധ്യപ്പെടുത്തിയത്: അബൂ ഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: രണ്ട് കാര്യങ്ങളില്‍ മാത്രമേ അസൂയ വെയ്ക്കാന്‍ പാടുള്ളൂ. അതിലൊരുവന്‍, അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ പഠിച്ചവന്‍. രാവും പകലും അവന്‍ അതിനെ ഓതിക്കൊണ്ടിരിക്കുന്നു. ഇത് കേട്ടുകൊണ്ടിരുന്ന അയല്‍വാസി പറഞ്ഞു: ഈ ആള്‍ക്ക് ലഭിച്ചത് പോലെ എനിക്കും ലഭിക്കുകയും അയാളെ പോലെ എനിക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...! (ബുഖാരി)
അല്ലാഹു പ്രിയ ഗുരുനാഥനെ അവന്‍റെ കരുണ കൊണ്ട് പൊതിയട്ടെ.! ഖുര്‍ആനിന് സമര്‍പ്പിച്ച ആ മഹാത്മാവിനെ ഉന്നത സ്ഥാനീയനാക്കി ഖബൂല്‍ ചെയ്യട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment