Sunday, July 22, 2018

നന്മ നിറഞ്ഞ ഹജ്ജ് : ഒരു ലഘു വിവരണം.!


നന്മ നിറഞ്ഞ ഹജ്ജ് : 
ഒരു ലഘു വിവരണം.! 
http://swahabainfo.blogspot.com/2018/07/blog-post_21.html?spref=tw 


ദുല്‍ഹജ്ജ് 8 :
ഹജ്ജിന്‍റെ സുദിനങ്ങൾ ആരംഭിക്കുന്നു. ദുല്‍ഹജ്ജ് ഏഴിന് ആറ് ദിവസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ തയ്യാറാക്കുക. ഇഹ്റാമിന്റെ കുളി കഴിഞ്ഞ് ഇഹ്റാമിന്റെ സുന്നത്തും നമസ്കരിച്ച് ഹജ്ജിന്റെ ഇഹ്റാം കെട്ടുക. 
തുടർന്ന് തൽബിയത്ത് ചൊല്ലിക്കൊണ്ട്
മിനായിലേക്ക് തിരിക്കുക. മിനായിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. നമസ്കാരങ്ങൾ നിർവ്വഹിച്ച് ദിക്ര്‍-ദുആകളിലും വിശ്രമങ്ങളിലും ചിലവഴിക്കുക.
ദുല്‍ഹജ്ജ് 9 : 
(2 അമലുകൾ മാത്രം)
 ഇന്നാണ് ഹജ്ജിന്‍റെ പ്രധാന ഫർളായ
1.അറഫാത്ത്. 
വളരെ പ്രധാനപ്പെട്ടതും അനുഗ്രഹപൂർണ്ണവുമായ ദിവസമാണിത്. സൂര്യൻ ഉദിച്ചശേഷം അറഫയിലേക്ക്. (പക്ഷെ തിരക്ക് കാരണം എട്ടിന്റെ രാത്രി തന്നെ കൊണ്ട് പോകും)
ഇന്ന് മദ്ധ്യാഹ്നം മുതൽ അസ്തമയം വരെ (ഫജ്ർ വരെയും സമയമുണ്ട്) കഴിവിന്റെ പരമാവധി ശുദ്ധിയോടെ ദിക്ര്‍-ദുആകളിൽ മുഴുകുക. അല്ലാഹുവിന്‍റെ മുമ്പാകെ കരയുകയും യാചിക്കുകയും ചെയ്യേണ്ട സമയമാണിത്. കഴിയുന്നത്ര നിന്നുകൊണ്ട് ദിക്ര്‍-ദുആകൾ ചെയ്യുക.
لآاِلاَهَ اِلاَّاللَّهُ وَحْدَهُ لاَشَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
ഈ ദിക്റും ഇതര ദിക്റുകളും, ഖുർആൻ പാരായണവും, ഇസ്തിഗ്ഫാറും, സ്വലാത്തുകളും, ദുആകളും വളരെ കൂടുതലായി ചെയ്യുക. എല്ലാവർക്കും വേണ്ടി ദുആ ഇരക്കുക. നരകത്തിൽ നിന്നുമുള്ള രക്ഷയ്ക്കും ഇലാഹീ പ്രീതിക്കും യാചിക്കുക. ഇഹ-പര വിഷയങ്ങൾക്കും ദുആ ഇരക്കുക.
സൂര്യാസ്തമയത്തിനു ശേഷം
2. മുസ്ദലിഫ 
യിലേക്ക് മടങ്ങുക. നടത്തമാണ് ഏറ്റവും നല്ലത്. മുസ്ദലിഫയിലെത്തിയാൽ ഉടൻ മഗ് രിബും ഇശായും ജംഉം ഖസ്റുമാക്കി (അനുവദിക്കപ്പെട്ടവർ) നമസ്കരിക്കുക.
അല്പം ഉറങ്ങി വിശ്രമിച്ച ശേഷം ദിക്ര്‍- ദുആകളിൽ മുഴുകുക. ഐശ്വര്യം നിറഞ്ഞ രാവാണിത്. റസൂലുല്ലാഹി ﷺ യുടെ ദുആ ഖബൂലായ സ്ഥലമാണ്.സുബ്ഹ് നമസ്കാരം ആദ്യ സമയത്ത് തന്നെ നിർവ്വഹിച്ച് വീണ്ടും ദിക്ര്‍-ദുആകളിൽ ലയിക്കുക. നേരം വെളുത്താൽ  70 കല്ലുകൾ പെറുക്കിയെടുത്ത് മിനായിലേക്ക് യാത്രയാവുക.
ദുല്‍ഹജ്ജ് 10 :
ഇന്ന് 4 കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യമായി മിനായിലെ ജംറയിലെത്തി
1.അവസാനത്തെ ജംറ (ജംറത്തുൽ അഖബ) യിൽ ഏഴ് കല്ലുകൾ എറിയണം.  
ഓരോ കല്ലും എടുത്ത് بِسْمِ اللَّهِ اللَّهُ أَكْبَرُ
എന്നുപറഞ്ഞുകൊണ്ട് എറിയുക. കല്ല് എറിയുന്നതോടെ തൽബിയത്ത് അവസാനിക്കുന്നതാണ്. ഇനി അതിന് പകരം മറ്റ് ദിക്റുകൾ കൊണ്ട് നാവിനെ നനച്ചുകൊണ്ടിരിക്കുക.ഏറിനുശേഷം,
2.അറവ് നിർവ്വഹിക്കുക. 
തമത്തുഅ്, ഖിറാൻ രീതികളിൽ ഹജ്ജ് ചെയ്യുന്നവർക്ക് അറവ് നിർബന്ധമാണ്. ഇഫ്റാദ് ആയി ഹജ്ജ് ചെയ്യുന്നവർക്ക് നിർബന്ധമില്ല. തുടർന്ന്
3.മുടി എടുക്കുക. 
ഇതോടെ ഇഹ്റാമിൽനിന്നും ഭാഗികമായി ഒഴിവാകുന്നതാണ്. അതായത്, ഭാര്യയുമായുള്ള സംസർഗ്ഗം ഒഴിച്ചുള്ള കാര്യങ്ങളെല്ലാം അനുവദനീയമായി. പിന്നീട് കുളിച്ച് വൃത്തിയായി സാധാരണ വസ്ത്രം ധരിച്ചുകൊണ്ടോ ഇഹ്റാമിന്‍റെ തന്നെ വസ്ത്രം ധരിച്ചുകൊണ്ടോ മക്കാ മുകർമയിൽ പോയി
4.ത്വവാഫും സഅ് യും ചെയ്യുക.
ഇതോടെ ഇഹ്റാമിൽ നിന്നും പരിപൂർണ്ണമായി ഒഴിവായി.
(ഈ ത്വവാഫും സഅ് യും  ദുല്‍ഹജ്ജ് 10-ന് സാധിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിലും നടത്താവുന്നതാണ്.)
ദുല്‍ഹജ്ജ് 11, 12, 13. : 
വീണ്ടും മിനായിൽ തന്നെ തിരിച്ച് വരണം. ദുല്‍ഹജ്ജ് 11, 12 രാവുകളിൽ പകുതിയിൽ കൂടുതൽ സമയം മിനായിൽ താമസിക്കണം. 11, 12 ദിവസങ്ങളിലെ മദ്ധ്യാഹ്നത്തിനുശേഷം
1, 2, 3 ജംറകളില്‍ ഏഴ് കല്ലുകൾ വീതം എറിയുക.
13-നും കൂടി ഏറ് നടത്തുന്നതാണ് ഉത്തമം. അപ്പോൾ പതിമൂന്നാം രാവ് മിനായിൽ താമസിക്കണം.
ഒന്നും രണ്ടും ജംറകളിലെ ഏറിന് ശേഷം അല്പം  നീങ്ങിനിന്ന് നീണ്ടനേരം ദുആ ചെയ്യണം. ദുആ സ്വീകരിക്കപ്പെടുന്ന പ്രത്യേക സ്ഥലമാണിത്.
മൂന്നാമത്തെ ജംറയ്ക്ക് ശേഷം ദുആയില്ല.
12 അല്ലെങ്കിൽ 13-ന് മക്കാമുകർറമയിൽ തിരിച്ചെത്തുന്നതോടെ -അൽഹംദുലില്ലാഹ്- ഹജ്ജ് പൂർത്തിയായി. 
അല്ലാഹു സ്വീകരിക്കട്ടെ.!
വിടവാങ്ങൽ നേരത്തുള്ള വിടവാങ്ങൽ ത്വവാഫ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.ഇനി യാത്ര തിരിക്കുന്നത് വരെയുള്ള സമയം, അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമായി മനസ്സിലാക്കുക. പരിപൂർണ്ണ സന്തോഷത്തോടെ മക്കാ മുകർറമയിൽ കഴിയുക. ത്വവാഫ്, നമസ്കാരം, ദിക്ര്‍, ദുആ മുതലായ നന്മകൾ കഴിയുന്നത്ര നിർവ്വഹിച്ച് അവിടുത്തെ അനുഗ്രഹങ്ങൾ ഇരു കരങ്ങൾ കൊണ്ടും വാരിക്കൂട്ടുക.
🚸 വിടവാങ്ങൽ ത്വവാഫ്: 
ഇത് വാജിബാണ്.(മക്കയിൽ നിന്ന് 132km ദൂരമുള്ള ഏത് യാത്ര ചെയ്താലും വിടവാങ്ങൽ ത്വവാഫ് നിർബന്ധം ആകും.)
മക്കാമുകർറമയിൽ നിന്നും യാത്ര തിരിക്കുന്ന ദിവസമാകുമ്പോൾ വിടവാങ്ങലിന്‍റെ നിയ്യത്തിൽ ഒരു ത്വവാഫ് ചെയ്യണം. (ഈ സമയം ആർത്തവം ഉള്ള സ്ത്രീകൾക്ക് വിടവാങ്ങൽ ത്വവാഫ് ഇല്ല.)
ഈ അവസാന ത്വവാഫ് ചെയ്യുമ്പോൾ കഅ്ബാ ശരീഫിനോട് വിടപറയുന്ന ദുഃഖം സ്വാഭാവികമായും ഉണ്ടായിരിക്കും. അത് ഉണ്ടായിരിക്കുകയും വേണം. പ്രസ്തുത ദുഃഖം കൂടുന്നത് നല്ലതും ഈമാനിന്‍റെ അടയാളവുമാണ്. ഇതര ത്വവാഫുകൾ പോലെ ഈ ത്വവാഫും ശാന്തമായി ചെയ്യുക. തുടർന്ന് മഖാമു ഇബ്റാഹീമിന് പിന്നിലോ മറ്റെവിടെയെങ്കിലുമോ  രണ്ട് റക്അത്ത് നമസ്കരിക്കുക. നമസ്കാരാനന്തരം ഹൃദയംഗമായി ദുആ ഇരക്കുക.
സംസം പാനം ചെയ്ത് ദുആ ഇരക്കുക. മുൽതസമിലും ഹജറുൽ അസ്വദിന് അടുത്തും ദുആ ഇരക്കുക. ദുഃഖത്തോടെ അല്ലാഹുവിന്‍റെ ഭവനത്തെ അവസാനമായി നോക്കുക.
തുടർന്ന്,
ദിക്ര്‍-ദുആകൾ ചെയ്തുകൊണ്ട് പുറത്തേക്ക് ഇറങ്ങുക. വിരഹദുഃഖം കാരണം ഇന്ന് നിങ്ങൾ എത്ര കരയുന്നുവോ അത്രയും നല്ലതാണ്.
ഉംറയുടെയും,
സിയാറത്തിൻറയും കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

🌐🌐🌐💠🌐🌐🌐
⛔ *ഹജ്ജ്-ഉംറ:*
*മഹത്വങ്ങളും മര്യാദകളും.!*
01 മുതല്‍ 100 വരെയുള്ള സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
https://www.facebook.com/swahaba islamic foundation
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾🌾🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...