Sunday, September 29, 2019

ഇന്നാലില്ലാഹ്... വന്ദികപ്പള്ളി ഇബ്റാഹീം മൗലവി

ഇന്നാലില്ലാഹ്...
വന്ദികപ്പള്ളി ഹരിപ്പാട് ഇബ്റാഹീം മൗലവി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഹാഫിസ് ഇസ്മാഈലിന്‍റെ പിതാവും കല്ലാര്‍ സുലൈമാന്‍ മൗലവി, വടുതല ബഷീര്‍ മൗലവി, കുമ്മനം ഇബ്റാഹീം മൗലവി, ചങ്ങനാശ്ശേരി ഹാഷിം മൗലവി, ആലപ്പുഴ നാസിര്‍ മൗലവി എന്നിവരുടെ ഭാര്യാപിതാവുമാണ്.
2019 സെപ്റ്റംബര്‍ 29 ഞായര്‍)   
 ഖബ്റടക്കം: ഇന്ന് (സെപ്റ്റംബര്‍ 29 ഞായറാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വന്ദികപ്പള്ളി ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍. 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! അദ്ദേഹം ചെയ്ത സേവനങ്ങള്‍ നീ സ്വീകരിക്കേണമേ.! 
തഅ്സിയത്ത് അറിയിക്കുക: 
ഹാഫിസ് ഇസ്മാഈല്‍ 
+966509895791
സുലൈമാന്‍ ഉസ്താദ് കല്ലാര്‍ 
9447348227
ബഷീര്‍ മൗലവി വടുതല 
ഇബ്റാഹീം മൗലവി കുമ്മനം 
9947641926 
ഹാഷിം മൗലവി ചങ്ങനാശ്ശേരി 
9847745622 
നാസിര്‍ മൗലവി ആലപ്പുഴ 
സവാദ് മൗലവി ഏഴംകുളം 
9961504577 
മര്‍ഹൂമിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി വേണ്ടി ദുആ ചെയ്യുക. ദിക്ര്‍-ദുആ-തിലാവത്ത്-നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് എത്തിക്കുക. 
https://swahabainfo.blogspot.com/2019/09/blog-post_73.html?spref=tw
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

Friday, September 27, 2019

പ്രയാസ-പ്രശ്നങ്ങള്‍ ദൂരീകരിക്കുന്നതിന് ഇത് പതിവാക്കുക.


പ്രയാസ-പ്രശ്നങ്ങള്‍ 
ദൂരീകരിക്കുന്നതിന് ഇത് പതിവാക്കുക. 
മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി 
1.ഇസ്തിഗ്ഫാര്‍ (3 പ്രാവശ്യം) 
2.ഇബ്റാഹീമീ സ്വലാത്ത് (3) 
3.സൂറത്തുല്‍ ഫാതിഹ (1) 
4.ആയത്തുല്‍ കുര്‍സിയ്യ് (5) 
5.ആമനര്‍ റസൂല്‍ (1) 
6.സൂറത്തുല്‍ കാഫിറൂന്‍ (3) 
7.സൂറത്തുല്‍ ഇഖ്ലാസ് (3) 
8.സൂറത്തുല്‍ ഫലഖ് (3) 
9.സൂറത്തുന്നാസ് (3) 
10.സൂറത്തു ത്വാരിഖ് (1) 
11.ഫമഹ്ഹിലില്‍ കാഫിരീന അംഹില്‍ഹും റുവൈദാ (25) 

ഞങ്ങളുടെ മദ്റസ ഓച്ചിറ ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യയുടെ സ്ഥാപകന്‍ മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി പ്രസ്താവിക്കുന്നു: താഴെ പറയുന്ന മന്ത്രം ഞങ്ങളുടെ കുടുംബത്തില്‍ (അഹ് ലു ബൈത്ത്) പരമ്പരയായി സ്ഥിരപ്പെട്ട മന്ത്രമാണ്. എല്ലാ വിധ പ്രയാസങ്ങളും ദൂരീകരിക്കുന്നതിന് ഇഷാഅ് നമസ്കാരാനന്തരം പതിവായി ഈമാനോടും ശ്രദ്ധയോടും കൂടി ഇവ ഓതി ശരീരത്തില്‍ തടവുകയും നെഞ്ചില്‍ ഊതുകയും ചെയ്യുക. 
https://swahabainfo.blogspot.com/2019/09/blog-post_35.html?spref=tw 
പ്രസ്തുത മന്ത്രം ഇപ്രകാരമാണ്.
▪أستغفر الله العظيم الذي لا إله إلا هو الحيّ القيوم وأتوب إليه (3)

▪اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، 
 حَمِيدٌ مَجِيدٌ، 
اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ (3)

▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ 
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
الرَّحْمَنِ الرَّحِيمِ 
مَالِكِ يَوْمِ الدِّينِ 
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ 
اهْدِنَا الصِّرَاطَ الْمُسْتَقِيمَ 
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (1)

▪اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ 
لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ (5)

▪ لِّلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ ۖ فَيَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ 
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ 
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ (1)

▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيم
قُلْ يَا أَيُّهَا الْكَافِرُونَ 
لَا أَعْبُدُ مَا تَعْبُدُونَ 
وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ 
وَلَا أَنَا عَابِدٌ مَا عَبَدْتُمْ  
وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ  
لَكُمْ دِينُكُمْ وَلِيَ دِينِ (3)

▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
قُلْ هُوَ اللَّهُ أَحَدٌ 
اللَّهُ الصَّمَدُ 
لَمْ يَلِدْ وَلَمْ يُولَدْ 
وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (3)

▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ 
مِنْ شَرِّ مَا خَلَقَ 
وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ 
وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ 
وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (3)

▪بسم الله الرحمن الرحيم
قُلْ أَعُوذُ بِرَبِّ النَّاسِ
مَلِكِ النَّاسِ
إِلَهِ النَّاسِ
مِن شَرِّ الْوَسْوَاسِ الْخَنَّاسِ
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ
مِنَ الْجِنَّةِ وَالنَّاسِ (3)

▪بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
وَالسَّمَاءِ وَالطَّارِقِ 
وَمَا أَدْرَاكَ مَا الطَّارِقُ  
النَّجْمُ الثَّاقِبُ 
إِنْ كُلُّ نَفْسٍ لَمَّا عَلَيْهَا حَافِظٌ  
فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ 
خُلِقَ مِنْ مَاءٍ دَافِقٍ 
يَخْرُجُ مِنْ بَيْنِ الصُّلْبِ وَالتَّرَائِبِ 
إِنَّهُ عَلَى رَجْعِهِ لَقَادِرٌ 
يَوْمَ تُبْلَى السَّرَائِرُ 
فَمَا لَهُ مِنْ قُوَّةٍ وَلَا نَاصِرٍ 
وَالسَّمَاءِ ذَاتِ الرَّجْعِ  
وَالْأَرْضِ ذَاتِ الصَّدْعِ  
إِنَّهُ لَقَوْلٌ فَصْلٌ 
وَمَا هُوَ بِالْهَزْلِ 
إِنَّهُمْ يَكِيدُونَ كَيْدًا 
وَأَكِيدُ كَيْدًا 
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا (1)

▪ فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا 
(25)
ഞങ്ങളുടെ മദ്റസ ഓച്ചിറ ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യയുടെ സ്ഥാപകന്‍ മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി പ്രസ്താവിക്കുന്നു: 
താഴെ പറയുന്ന മന്ത്രം ഞങ്ങളുടെ കുടുംബത്തില്‍ (അഹ് ലു ബൈത്ത്) പരമ്പരയായി സ്ഥിരപ്പെട്ട മന്ത്രമാണ്. എല്ലാ വിധ പ്രയാസങ്ങളും ദൂരീകരിക്കുന്നതിന് ഇഷാഅ് നമസ്കാരാനന്തരം പതിവായി ഈമാനോടും ശ്രദ്ധയോടും കൂടി ഇവ ഓതി ശരീരത്തില്‍ തടവുകയും നെഞ്ചില്‍ ഊതുകയും ചെയ്യുക. 
 -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 690533
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

മന്ത്രം

أستغفر الله العظيم الذي لا إله إلا هو الحيّ القيوم وأتوب إليه 
اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ 





بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1)

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)


 لِّلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ ۖ فَيَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (284آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ (285) لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ (286)

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (4)


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
قُلْ يَا أَيُّهَا الْكَافِرُونَ (1) لَا أَعْبُدُ مَا تَعْبُدُونَ (2) وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (3) وَلَا أَنَا عَابِدٌ مَا عَبَدْتُمْ (4) وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (5) لَكُمْ دِينُكُمْ وَلِيَ دِينِ (6)

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5)

بسم الله الرحمن الرحيم
  1. قُلْ أَعُوذُ بِرَبِّ النَّاسِ
  2. مَلِكِ النَّاسِ
  3. إِلَهِ النَّاسِ
  4. مِن شَرِّ الْوَسْوَاسِ الْخَنَّاسِ
  5. الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ
  6. مِنَ الْجِنَّةِ وَالنَّاسِ

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
وَالسَّمَاءِ وَالطَّارِقِ (1) وَمَا أَدْرَاكَ مَا الطَّارِقُ (2) النَّجْمُ الثَّاقِبُ (3) إِنْ كُلُّ نَفْسٍ لَمَّا عَلَيْهَا حَافِظٌ (4) فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ (5) خُلِقَ مِنْ مَاءٍ دَافِقٍ (6) يَخْرُجُ مِنْ بَيْنِ الصُّلْبِ وَالتَّرَائِبِ (7) إِنَّهُ عَلَى رَجْعِهِ لَقَادِرٌ (8) يَوْمَ تُبْلَى السَّرَائِرُ (9) فَمَا لَهُ مِنْ قُوَّةٍ وَلَا نَاصِرٍ (10) وَالسَّمَاءِ ذَاتِ الرَّجْعِ (11) وَالْأَرْضِ ذَاتِ الصَّدْعِ (12) إِنَّهُ لَقَوْلٌ فَصْلٌ (13) وَمَا هُوَ بِالْهَزْلِ (14) إِنَّهُمْ يَكِيدُونَ كَيْدًا (15) وَأَكِيدُ كَيْدًا (16) فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا (17)


 فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا 

ഞങ്ങളുടെ മദ്റസ ഓച്ചിറ ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യയുടെ സ്ഥാപകന്‍ മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി പ്രസ്താവിക്കുന്നു: താഴെ പറയുന്ന മന്ത്രം ഞങ്ങളുടെ കുടുംബത്തില്‍ (അഹ് ലു ബൈത്ത്) പരമ്പരയായി സ്ഥിരപ്പെട്ട മന്ത്രമാണ്. എല്ലാ വിധ പ്രയാസങ്ങളും ദൂരീകരിക്കുന്നതിന് ഇഷാഅ് നമസ്കാരാനന്തരം പതിവായി ഈമാനോടും ശ്രദ്ധയോടും കൂടി ഇവ ഓതി ശരീരത്തില്‍ തടവുകയും നെഞ്ചില്‍ ഊതുകയും ചെയ്യുക. 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
പ്രസ്തുത മന്ത്രം ഇപ്രകാരമാണ്. 

Wednesday, September 25, 2019

🌴ഇമാം മുല്ലാ അലിയ്യുല്‍ ഖാരി : അറിവിന്‍റെ പ്രകാശ നക്ഷത്രം.!


🌴ഇമാം മുല്ലാ അലിയ്യുല്‍ ഖാരി : 
അറിവിന്‍റെ പ്രകാശ നക്ഷത്രം.! 
-മമ്മൂട്ടി അഞ്ചുകുന്ന്  
https://swahabainfo.blogspot.com/2019/09/blog-post_24.html?spref=tw 

ഇന്ത്യന്‍ ഉപഭൂഖണ്ഡം ജന്മം നല്‍കിയ പ്രാമാണികരായ ഇമാമുമാരില്‍ മുന്‍ നിരക്കാരനാണ് അല്ലാമാ മുല്ലാ അലിയ്യുല്‍ ഖാരി. ഇമാം ഷാഹ് വലിയുല്ലാഹി ദഹ്ലവിക്ക് ഒന്നര നൂറ്റാണ്ട് മുമ്പാണ് ഹനഫീ മദ്ഹബിലെ അവസാന വാക്കായി കണക്കാക്കുന്ന ഇമാം അവറുകളുടെ ജീവിത കാലം. ഇന്നത്തെ അഫ്ഗാനില്‍ ജനിച്ചു. മക്കയില്‍ ജീവിച്ച മഹാ പണ്ഡിതനായിരുന്നു മുല്ലാ നൂറുദ്ദീന്‍ അബൂ ഹസന്‍ അലിയ്യുല്‍ ഖാരി. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം  കര്‍മ്മശാസ്ത്ര വിഷാരദന്‍, ഹദീസ് പണ്ഡിതന്‍, ഭാഷാ ശാസ്ത്ര വിദഗ്ദന്‍, തത്വജ്ഞാനി, കാലിഗ്രാഫി വിദഗ്ധന്‍, ചരിത്രകാരന്‍, ഖുര്‍ആന്‍ പണ്ഡിതന്‍, ഖുര്‍ആന്‍ പാരായണ പ്രതിഭ എന്നിങ്ങനെ എണ്ണമറ്റ മേഖലകളില്‍ പ്രശോഭിച്ച അതുല്യ വ്യക്തിത്വമായിരുന്നു. 
ഖുറാസാന്‍ പട്ടണമായ ഹെറാത്തില്‍ ജനിച്ച അലിയ്യുല്‍ ഖാരി, മുഈനുദീന്‍ ഹാറാവി എന്ന  പണ്ഡിതരില്‍ നിന്ന് ഖുര്‍ആന്‍റെ പ്രാഥമിക, പാരായണ പാഠങ്ങള്‍ അഭ്യസിച്ചു. ഓര്‍മ്മ ശക്തിയില്‍ അത്ഭുതമായിരുന്ന ആ വിദ്യാര്‍ത്ഥി ഖുര്‍ആന്‍ പാരായണത്തില്‍ മികച്ചു നിന്നു. തറാവീഹ് നമസ്കാരത്തില്‍ സ്ഥിരം നേതൃത്വം നല്‍കി വന്നു. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ അഗാധമായ അറിവും പ്രാഗത്ഭ്യവും ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് 'ഖാരി' എന്ന സ്ഥാനപ്പേര് സിദ്ധിച്ചു.  പേര്‍ഷ്യന്‍ ഭാഷ്യയില്‍ പണ്ഡിതന്‍ എന്ന അര്‍ത്ഥത്തില്‍ മുല്ലാ എന്നു വിളിക്കപ്പെടുന്നു. 
ഷിയാ വിശ്വാസിയായ സഫവി സുല്‍ത്താന്‍  ഇസ്മാഈല്‍ ബിന്‍ ഹൈദര്‍ എന്ന ഷാഹ് ഇസ്മാഈല്‍ രാജാവ് ക്രിസ്താബ്ദം 1515-ല്‍ ഖുറാസാന്‍ കീഴടക്കിയപ്പോള്‍ അഹ്ലുസ്സുന്നയുടെ അനുയായികളെ കൂട്ടക്കൊല നടത്തുകയും ഷിയാ വിശ്വാസാചാരങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച ഖുതുബ പ്രസംഗത്തില്‍ ഇസ്ലാമിലെ ഖുലഫാഉര്‍റാഷിദയെ ഭത്സിക്കുക എന്നത് നിയമമായി. ഇത് മൂലം അഹ്ലുസ്സുന്നയുടെ  പണ്ഡിതരെല്ലാം ആ പ്രദേശം  വിട്ട കൂട്ടത്തില്‍ അലിയ്യുല്‍ ഖാരി മക്കയിലേക്ക് ചേക്കേറി. മക്കയില്‍ ചെന്ന് വിദ്യാഭ്യാസം തുടരുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. മക്കയില്‍ വെച്ച് അദ്ദേഹം, ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമിയുടെയും മറ്റനേകം പ്രഗത്ഭരായ പണ്ഡിത മഹത്തുക്കളുടെയും ശിഷ്യത്വം സ്വീകരിച്ചു. 
ഖുര്‍ആന്‍ വാചകങ്ങളും അതിന്‍റെ വ്യാഖ്യാനവും മനോഹരമായി കാലിഗ്രാഫി ചെയ്യുമായിരുന്ന അദ്ദേഹം അതിന്‍റെ വരുമാനം മൂലം മക്കയില്‍ പിടിച്ചു നിന്നു. തന്‍റെ മനോഹരമായ കൈപ്പടയില്‍ എഴുതിയ പുസ്തകങ്ങള്‍ വിറ്റും അദ്ദേഹം ഉപജീവനം കണ്ടെത്തി. 
സൂക്ഷ്മതയും ദൈവഭയവും നിറഞ്ഞ ജീവിതമായിരുന്നു ശൈഖിന്‍റേത്. ഐഹികമായ താല്‍പര്യങ്ങള്‍ ഒട്ടുമുണ്ടായിരുന്നില്ല. പണ്ഡിതന്മാര്‍ ഭരണാധികാരികളെ പുകഴ്ത്തുക, അവരില്‍ നിന്ന് ഔദാര്യങ്ങള്‍ സ്വീകരിക്കുക എന്നിവയോടെല്ലാം ഇമാം അവര്‍കള്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. പണ്ഡിതന്‍ എന്ന നിലയില്‍ ഭരണകൂടം നല്‍കുന്ന ജോലി സ്വീകരിക്കുവാനോ മറ്റോ അദ്ദേഹം തയ്യാറായില്ല. പണ്ഡിതര്‍ ഭരണാധികാരികളുടെ തിണ്ണ നിരങ്ങരുത് എന്ന ഉപദേശം നല്‍കിയ, തന്‍റെ പിതാവിനെ സ്മരിച്ചു കൊണ്ട് ഈ വിഷയം ഇദ്ദേഹം എഴുതുകയും പറയുകയും ചെയ്യാറുണ്ടായിരുന്നു. 
ഹനഫീ മദ്ഹബിലെ സുപ്രധാന അവലംബമായ അല്ലാമാ ഇബ്നു ആബിദീന്‍ എഴുതുന്നു; 'കാലഘട്ടത്തിന്‍റെ മുജദ്ദിദ് എന്ന പദവിയുടെ എല്ലാ സൂചനകളും ഇമാം മുല്ലാ അലിയ്യുല്‍ ഖാരിയില്‍ ഉണ്ടായിരുന്നു. നിഷേധികളല്ലാതെ ആരും ഇതില്‍ സംശയം പറയുകയില്ല.' 
ഇമാം അബ്ദുല്‍ ഹയ്യ് ലഖ്നവി എഴുതുന്നു; 
'ഇമാം മുല്ലാ അലിയ്യുല്‍ ഖാരി വിജ്ഞാന സാഗരമായിരുന്നു. അദ്ദേഹം അനേകം പ്രയോജന പ്രദമായ രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ പണ്ഡിതന്മാരില്‍ ഉന്നതനും മുജദ്ദിദുമായി മഹാനവറുകള്‍ കണക്കാക്കപ്പെടുന്നു.' (ശറഹ് മുവത്വ) 
വിശുദ്ധ ഹറം ശരീഫില്‍ തന്നെ അധ്യാപനം ആരംഭിച്ചു. പ്രഗത്ഭരായ പലരും അദ്ദേഹത്തിന് കീഴില്‍ വിദ്യ അഭ്യസിക്കാനെത്തി. ഇസ്ലാമിക ചരിത്രത്തിലെ വിഖ്യാതമായ കൃതികള്‍ക്ക് വ്യാഖ്യാനം എഴുതാന്‍ ആരംഭിച്ചു. ഖാളി ഇയാളിന്‍റെ കിതാബു ഷിഫക്കും, ഇമാം ഗസ്സാലിയുടെ ഇഹ്യക്കും, ഇമാം തിര്‍മിദിയുടെ ശമാഇലെ തിര്‍മിദിക്കും അദ്ദേഹം വ്യാഖ്യാനം രചിച്ചു. ഇദ്ദേഹത്തിന്‍റെ ഏറ്റവും പ്രസിദ്ധമായ രചന മിശ്കാത്തിന്‍റെ  ശറഹ് ആയി രചിച്ച 'മിര്‍ഖാത്' ആണ്. ഇമാം മാലിക്കിന്‍റെ മുവത്വക്കും, അഖാഇദു നസ്വഫിയ്യക്കും മറ്റനേകം കിതാബുകള്‍ക്കും അല്ലാമാ മുല്ലാ അലിയ്യുല്‍ ഖാരി ശറഹ് എഴുതിയിട്ടുണ്ട്. അല്‍ ഹിസ്ബുല്‍ അഅ്ളം എന്ന പേരില്‍ നിത്യേന ചൊല്ലേണ്ട ആയത്ത് ഔറാദുകളും അദ്ദേഹം ക്രോഡീകരിച്ചിട്ടുണ്ട്. ഇമാം അബൂ ഹനീഫയുടെ ഫിഖ്ഹുല്‍ അക്ബറിന് അദ്ദേഹം എഴുതിയ  ബ്രഹത്തായ വ്യാഖ്യാനം ശറഹ് ഫിഖ്ഹ് അക്ബര്‍ ലോകപ്രസിദ്ധമാണ്. ഇത് കൂടാതെ എണ്ണമറ്റ കനപ്പെട്ട രചനകളും ആ പണ്ഡിത പ്രതിഭയുടേതായിട്ടുണ്ട്. 
അറേബ്യന്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അദ്ദേഹം പ്രസിദ്ധനാവുകയും വിവിധ അറേബ്യന്‍ നാടുകളില്‍ അദ്ദേഹത്തിന് സ്വീകാര്യത വര്‍ദ്ധിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പാണ്ഡിത്യവും അദ്ദേഹം എഴുതിയ കനപ്പെട്ട ഗ്രന്ഥങ്ങളും അവര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അറബികളും അനറബികളുമായ വിഖ്യാതരായ അനേകം ശിഷ്യന്മാര്‍ ഇമാം അവര്‍കള്‍ക്കുണ്ട്. ഇന്ത്യയിലെ പ്രസിദ്ധ പണ്ഡിതനായ അല്ലാമാ അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്ലവി പ്രമുഖ ശിഷ്യനാണ്.  
ഇമാം മുല്ലാ അലിയ്യുല്‍ ഖാരി മരണം വരെ ഏകദേശം നാല് പതിറ്റാണ്ട് മക്കയില്‍ താമസിക്കുകയും വിശുദ്ധ കഅ്ബയുടെ പരിസരത്ത് വെച്ചു തന്നെ ക്രിസ്താബ്ദം 1605-ല്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.  അദ്ദേഹത്തിന്‍റെ മരണം അറിഞ്ഞപ്പോള്‍ ഈജിപ്ത്യന്‍ പണ്ഡിതന്മാര്‍  അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ ജനാസ നമസ്കാരം സംഘടിപ്പിക്കുകയും നാലായിരത്തോളം ആളുകള്‍ അതില്‍ സംബന്ധിക്കുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജന്നത്തുല്‍ മുഅല്ലയിലാണ് ആ മഹാപണ്ഡിതന്‍ ഖബ്റടക്കപ്പെട്ടത്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Tuesday, September 24, 2019

⭕ സയ്യിദ ഖൈറുന്നിസ ബഖ്തര്‍ : അനുഗ്രഹീത മഹിളാ രത്നം.!


⭕ സയ്യിദ ഖൈറുന്നിസ ബഖ്തര്‍ : 
അനുഗ്രഹീത  മഹിളാ രത്നം.! 
(മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ പ്രിയപ്പെട്ട ഉമ്മ) 
-മമ്മൂട്ടി അഞ്ചുകുന്ന് 
https://swahabainfo.blogspot.com/2019/09/blog-post24.html?spref=tw 

സയ്യിദ ഖൈറുന്നിസാ ബഖ്തര്‍ മുസ്ലിം ഇന്ത്യയുടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട മഹിളാരത്നമാണ്. വിഖ്യാതനായ ഭര്‍ത്താവും അതിലേറെ പുകള്‍പെറ്റ മകനും മാത്രമല്ല അവരെ ശ്രദ്ധേയയാക്കുന്നത്. സൂക്ഷ്മതയും പ്രതിഭയും വിജ്ഞാനവും കവിഞ്ഞൊഴുകിയ മഹതിയുടെ ജീവിതം തന്നെയാണ്. വിശ്വവിഖ്യാത പണ്ഡിതന്‍  അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി യുടെ മാതാവാണ് ഈ ചരിത്ര വനിത. 
1878 ല്‍ പ്രവാചക പരമ്പരയിലെ ഹസനി ഖബീലയില്‍ ഷാഹ് സിയാവുന്നബി ഹസനി എന്ന പണ്ഡിതന്‍റെ മകളായാണ് മഹതി ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ സൃഷ്ടാവിനോടും വിശുദ്ധ ഖുര്‍ആനോടും പ്രത്യേകമായ ബന്ധം അവര്‍ കാത്ത് സൂക്ഷിച്ചിരുന്നു, ദൈവപ്രണയത്താല്‍ ഒട്ടനേകം കവിതകള്‍ അവര്‍ രചിച്ചു തുടങ്ങി. കുടുംബത്തില്‍ അവരുടെ നേതൃത്വത്തില്‍ അത്തരം കാവ്യ സദസ്സുകള്‍ അരങ്ങേറിയിരുന്നതായി മകന്‍ സയ്യിദ് അലി മിയാന്‍ രേഖപ്പെടുത്തുന്നുണ്ട്. പിതാവില്‍ നിന്നാണ് മഹതി പ്രാഥമിക വിജ്ഞാനവും ഖുര്‍ആന്‍ പഠനവും പൂര്‍ത്തിയാക്കിയത്. അക്കാലത്ത് ഖുര്‍ആന്‍ ഹിഫ്സ് ചെയ്യുന്ന രീതി സ്ത്രീകളില്‍ പൊതുവെ കുറവായിരുന്നെങ്കിലും സയ്യിദയുടെ കുടുംബത്തിലെ പല സ്ത്രീകളും ഖുര്‍ആന്‍ പൂര്‍ണമായും മനനം ചെയ്തവരില്‍ പെടുന്നു, ചെറുപ്പത്തില്‍ തന്നെ സയ്യിദ ബഖ്തറും വിശുദ്ധ ഖുര്‍ആന്‍ ഹൃദ്ദിസ്ഥമാക്കി.  ദീര്‍ഘ നേരം പ്രാര്‍ത്ഥനയില്‍ മുഴുകുന്ന മകളെ പിതാവിന് ഏറെ ഇഷ്ടമായിരുന്നു. നല്ല വായനാശീലം കൈമുതലായ അവര്‍ വിഖ്യാതമായ ഒട്ടനേകം ഗ്രന്ഥങ്ങള്‍ വായിച്ചു തീര്‍ത്തു. ഖസസുല്‍ അമ്പിയ, മഖാസിദു സ്വാലിഹീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അവരെ ചെറുപ്പത്തില്‍ തന്നെ ഏറെ സ്വാധീനിച്ചു. 
വിഖ്യാത ചരിത്രകാരനും പണ്ഡിതനും നദ്വത്തുല്‍ ഉലമയുടെ റെക്ടറുമായിരുന്ന മൗലാന സയ്യിദ് അബ്ദുല്‍ ഹയ്യ് ഹസനി 1904-ല്‍ അവരെ വിവാഹം ചെയ്തു. മാതൃകാ ഭാര്യയായിരുന്നു അവര്‍. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സയ്യിദ ഖൈറുന്നിസ എഴുതുന്നു 'ഈ വീട് എനിക്ക് സ്വര്‍ഗ്ഗതുല്യമായി തോന്നുന്നു. ഇവിടെ സേവിക്കാന്‍ അവസരം ലഭിച്ചത് എനിക്ക് ലഭിച്ച വലിയ അനുഗ്രഹം തന്നെയാണ്. ഞാന്‍ വളര്‍ന്നതും ഇപ്പോള്‍ എത്തിപ്പെട്ടതും അനുഗ്രഹങ്ങളുടെ തണലില്‍ തന്നെയാണ്. എനിക്ക് വേവലാതിപ്പെടാനോ പ്രയാസപ്പെടാനോ ഇടവന്നിട്ടില്ല. മഹത്തരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോവുന്നത്. എന്നാല്‍ സന്തോഷങ്ങള്‍ക്ക് അല്‍പ്പായുസ്സായിരുന്നു. സയ്യിദ് അബ്ദുല്‍ ഹയ്യ് 1923-ല്‍ വിടപറഞ്ഞു, കുട്ടികളെ വളര്‍ത്തുകയും കുടുംബം പുലര്‍ത്തുകയും ചെയ്യുക എന്ന ചുമതലകള്‍ മഹത്തിയില്‍ വന്നു ചേര്‍ന്നു. ദീര്‍ഘനേരം നമസ്കാരത്തിലും പ്രാര്‍ത്ഥനയിലും ഖുര്‍ആന്‍ തിലാവത്തിലും മുഴുകുക എന്ന പതിവ് അപ്പോഴും അവര്‍ തെറ്റിച്ചില്ല. 
പാതിരാവില്‍ എഴുന്നേറ്റ് വിങ്ങിപ്പൊട്ടി ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകിയിരുന്ന മാതാവിനെ കുറിച്ച് സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി ധാരാളം എഴുതിയിട്ടുണ്ട്. തന്‍റെ കുട്ടികളില്‍ നിന്ന് ഭൗതികമായത് യാതൊന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല. തിരുനബിയോടുള്ള തീവ്രമായ അനുരാഗം കുട്ടികളില്‍ സന്നിവേശിപ്പിക്കാന്‍ അവര്‍ എപ്പോഴും ജാഗ്രത കാണിച്ചു. ഭര്‍ത്താവിന്‍റെ വിയോഗ ശേഷം അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന സമയം പതിവിലേറെ ദീര്‍ഘിച്ചു. തന്‍റെ മകന്‍ അലിക്ക് വേണ്ടിയായിരുന്നു കൂടുതലായും അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത്. അത് സ്വീകരിക്കപ്പെട്ടത് കൊണ്ട് തന്നെയാണ് ഇളയ പുത്രന്‍ അലി വിശ്വവിഖ്യാതമായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയായി പരിവര്‍ത്തിപ്പിക്കപ്പെട്ടത്.  
തന്‍റെ കുട്ടികളെ വളര്‍ത്തുന്നതില്‍ മഹതിയുടെ രീതികള്‍ ഏറെ അത്ഭുതകരമായിരുന്നു. നന്മയിലും മൂല്യങ്ങളിലും അവരെ ഉറപ്പിച്ചു നിര്‍ത്തുന്ന സ്നേഹ സാന്നിധ്യമായിരുന്നു അവര്‍. മക്കളെല്ലാം ഇതേ കുറിച്ചു വിശദമായി പിന്നീട് എഴുതിയിട്ടുണ്ട്. 
മൗലാനാ മുഹമ്മദ് ഇല്‍യാസ്, മൗലാനാ ഹുസൈന്‍ അഹ്മദ് മദനി തുടങ്ങിയ ആത്മീയ ജ്യോതിസ്സുകളെ അവര്‍ ബൈഅത്ത് ചെയ്തിട്ടുണ്ട്. തന്‍റെ മകന്‍റെ ആത്മീയ അവസ്ഥകളെ എന്നും അവര്‍ ശ്രദ്ധയോടെ വീക്ഷിച്ചു. മകന് നിരന്തരം കത്തുകളെഴുതി. മൗലാനാ ഇല്‍യാസിന്‍റെ തബ്ലീഗ് പ്രവര്‍ത്തനത്തില്‍  ആദ്യ കാലത്ത് സജീവമായിരുന്ന അലി മിയാന്‍ ഗ്രന്ഥ രചനകളും തദ്രീസും നിമിത്തം അല്‍പ്പം അകല്‍ച്ച വന്നപ്പോള്‍ മകനോട് വീണ്ടും ആ പരിശ്രമത്തില്‍ സജീവമായി നിലകൊണ്ട് ആത്മീയ അഭിവൃദ്ധി ഉണ്ടാക്കാന്‍ നിര്‍ദേശിച്ച കത്ത് ഹസ്രത്ത് അലി മിയാന്‍ തന്‍റെയൊരു കൃതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
മകള്‍  അമത്തുല്ലാഹ് തസ്നീം എഴുതുന്നു; 'ഉമ്മ ഞങ്ങള്‍ക്ക് ചെറുപ്പത്തില്‍ ചെറിയ ചെറിയ സൂറത്തുകളും ഹദീസിലെ ദുആകളും പഠിപ്പിച്ചു തരുമായിരുന്നു. എന്നോട് ഖുര്‍ആന്‍ ഹിഫ്സ് ചെയ്യാന്‍ അവിടുന്ന് നിര്‍ദേശിച്ചു. എന്നാല്‍ എനിക്ക് ആറ് ജുസ്അ്  മാത്രമേ മനഃപാഠമാക്കാന്‍ കഴിഞ്ഞുള്ളൂ... പ്രവാചക ജീവിതത്തിലെയും സ്വഹാബികളുടെയുമെല്ലാം ചെറിയ ചെറിയ കഥകള്‍ മനോഹരമായി പറഞ്ഞു തന്ന് മനസ്സിലേക്ക് ഇറക്കുമായിരുന്നു. സജ്ജനങ്ങളുടെ ജീവിത പാഠങ്ങള്‍ മനസ്സിനെ പിടിച്ചുലക്കും വിധം വിവരിച്ചു തരും. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റഹ്) യുടെ സത്യസന്ധതയുടെ ചെറുകഥകള്‍ ഉമ്മയുടെ നാവില്‍ നിന്നാണ് ആദ്യമായി കേട്ടത്. (ആദത് വ മാലുമാത്ത് പേജ് : 101) 
മികച്ച എഴുത്തുകാരിയായിരുന്നു സയ്യിദ ഖൈറുന്നിസ. അനേകം കവിതകള്‍ക്ക് പുറമെ ഹുസ്നെ മുആശറാത്ത്, ദുആ ഔര്‍ തഖ്രീര്‍, ദാഇഖ, കുല്ലിയ്യാത്ത് ബാബെ റഹ്മത്ത് (കവിതകള്‍), എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. 
മൗലാനാ സയ്യിദ് അലി മിയാന് പുറമെ രണ്ടു പെണ്‍കുട്ടികളും മഹതിക്കുണ്ടായിരുന്നു. 90 വയസ്സ് വരെ അവര്‍ ജീവിച്ചു. കാഴ്ച്ച നഷ്ടപ്പെട്ട അവസാന നാളുകളിലും തന്‍റെ ദിനചര്യകളായ പ്രാര്‍ത്ഥനകള്‍ക്കും നമസ്കാരങ്ങള്‍ക്കുമുള്ള സമയം ഒട്ടും കുറച്ചില്ല. അല്ലാഹ്, അല്ലാഹ് എന്നുരുവിട്ട് കൊണ്ടാണ് പരലോകം പുല്‍കിയത്. 1968-ല്‍ തന്‍റെ മക്കളെ സാക്ഷിനിര്‍ത്തിയായിരുന്നു ആ വിടവാങ്ങല്‍. തന്‍റെ മാതാവിനെ കുറിച്ച് സയ്യിദ് അലി മിയാന്‍ ദിക്റെ ഖൈര്‍'  എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. 'എന്‍റെ ഉമ്മ' എന്ന പേരില്‍ മാതൃകാ ജീവിതത്തിന്‍റെ നേര്‍ചിത്രം മലയാളത്തിലും ലഭ്യമാണ്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Sunday, September 22, 2019

മുതഅല്ലിംകളോട്... -മൗലാനാ ശാഹ് മുഹമ്മദ് ഇല്‍യാസ് (റഹ്)

മുതഅല്ലിംകളോട്...
-മൗലാനാ ശാഹ് മുഹമ്മദ് ഇല്‍യാസ് (റഹ്) 
https://swahabainfo.blogspot.com/2019/09/blog-post_61.html?spref=tw
മുതഅല്ലിംകള്‍ അല്ലാഹുവിന്‍റെയും തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെയും അതിഥികളാണ്. അതിഥികളുടെ ഉപദ്രവം ആതിഥേയന് സഹിക്കാവുന്നതിലും അപ്പുറമാണ്. മുതഅല്ലിംകളായ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഇഷ്ടമല്ലാത്ത തെറ്റായ വഴികള്‍ തെരഞ്ഞെടുത്താല്‍, നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും ഉപദ്രവിക്കുന്ന അതിഥികളായിത്തീരുമെന്ന് മനസ്സിലാക്കുക. 
പിശാച് വലിയ തന്ത്രശാലിയാണ്. പതിയിരുന്ന് കടന്നാക്രമണം നടത്തല്‍ അവന്‍റെ ശൈലിയാണ്. ഇല്‍മിന്‍റെ പാതയില്‍ നിങ്ങള്‍ പ്രവേശിച്ച് കഴിഞ്ഞപ്പോള്‍ നിങ്ങളെ ജാഹിലുകളാക്കി നിലനിര്‍ത്താം എന്ന പ്രതീക്ഷ അവന് നഷ്ടമായി. ഇല്‍മ് പഠിക്കുന്നതോടൊപ്പം തന്‍റെ (പൈശാചിക) പ്രവര്‍ത്തനങ്ങളില്‍ കുടുക്കി നിര്‍ത്തി നിങ്ങളെ ഉഖ്റവിയായി ഉന്മൂലനം ചെയ്യലായിരിക്കും അവന്‍റെ അടുത്ത നീക്കം. 
ഇല്‍മ് അമലിന് നിമിത്തമാകണം. അമല്‍ ദിക്റിനും നിമിത്തമാകണം. ഇല്‍മ് അമലിനും അമല്‍ ദിക്റിനും നിമിത്തമായില്ലെങ്കില്‍ ദീനിയായ ഫിത്നകള്‍ക്ക് ആ ഇല്‍മ് നിമിത്തമായേക്കാം.! പടച്ചവന്‍ നമ്മെ കാത്ത് രക്ഷിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱


ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...