മൗലാനാ ശാഹ് മുഹമ്മദ് ഇല്‍യാസ് (റഹ്)
https://swahabainfo.blogspot.com/2019/09/blog-post_21.html?spref=tw
നമ്മുടെയടുക്കല്‍ എത്തിച്ചേരുന്ന മുതഅല്ലിംകള്‍ക്ക് നാം ദീനിയായ ഇല്‍മ് പഠിപ്പിച്ച് കൊടുത്തുകൊണ്ടിരിക്കുന്നു. ദീനീസേവനവും ദീനീ പ്രബോധനവുമാണല്ലോ ഇല്‍മിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം. പഠനത്തിന് ശേഷം അവര്‍ ദീനീരംഗത്ത് തന്നെ നിലകൊള്ളുന്നതിനുള്ള പ്രത്യേകമായ ശ്രദ്ധ ഉസ്താദുമാരായ ഉലമാ മഹത്തുക്കളില്‍ പൊതുവെ കുറഞ്ഞുപോയൊരു കാലഘട്ടമാണിത്. ഇല്‍മിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം വിസ്മൃതിയിലായപ്പോള്‍ നമ്മുടെ മുതഅല്ലിംകളില്‍ നല്ലൊരു ശതമാനത്തിന്‍റെ ചിന്ത, പഠനാനന്തരം ഭൗതികമേഖലകള്‍ എത്തിപ്പിടിക്കണമെന്നുള്ളതായി. പഠന കാലയളവില്‍ തന്നെ അതിനുള്ള കരുക്കള്‍ അവര്‍ നീക്കിത്തുടങ്ങുകയും ചെയ്യുന്നു. അനന്തര ഫലമോ, അവര്‍ക്ക് വേണ്ടി ചെലവ് ചെയ്യപ്പെട്ട സമുദായത്തിന്‍റെ സമ്പത്ത് നിഷ്ഫലമായിത്തീരുന്നു. ചിലപ്പോള്‍ അവര്‍ ഇസ്ലാമിന്‍റെ ശത്രുക്കളുടെ കൈകളിലെ കളിപ്പാവകളായിത്തീരുക പോലും ചെയ്യുന്നു.
ആയതിനാല്‍ ഇല്‍മ് പഠിപ്പിക്കുന്നതോടൊപ്പം ഇല്‍മിന്‍റെ ലക്ഷ്യമായ ദീനീസേവന-പ്രബോധന ചിന്ത അവരില്‍ കരുപ്പിടിപ്പിച്ചെടുക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. വയലില്‍ വിളവുണ്ടായില്ലെങ്കില്‍ അതും നഷ്ടം തന്നെ. പക്ഷേ ഉണ്ടായ വിളവ് ശത്രുക്കള്‍ക്കാണ് ഉപകരിക്കുന്നതെങ്കില്‍, അതാണല്ലോ വലിയ നഷ്ടം.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
No comments:
Post a Comment