മാനവ ഐക്യ സംഗമം
ദാറുല്‍ ഉലൂം
ഓച്ചിറ, കൊല്ലം, കേരള.
മുഖ്യാതിഥി:
മൗലാനാ സയ്യിദ് സല്‍മാന്‍ ഹുസൈനി
(ഉസ്താദ്, ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമ, ലക്നൗ)
2019 സെപ്റ്റംബര്‍ 10 ചൊവ്വ (1441 മുഹര്‍റം 09)
ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്
ക്ഷേമമാശംസിക്കുന്നു. പരസ്പരമുള്ള സഹകരണവും സാഹോദര്യവുമാണ് രാജ്യത്തിന്‍റെയും രാജ്യനിവാസികളുടെയും മുന്നേറ്റങ്ങളുടെ അടിസ്ഥാനം. സൗകര്യങ്ങളും വിഭവങ്ങളും കുറവായിരുന്നാലും സാഹോദര്യം ഉണ്ടെങ്കില്‍ സ്വര്‍ഗ്ഗീയ സന്തോഷം അനുഭവപ്പെടുന്നതാണ്. ഇതാണ് സംസ്കാര സമ്പന്നമായ ഇന്ത്യാ മഹാരാജ്യത്തിന്‍റെ പൗരാണിക സന്ദേശം.! ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ തീരം അണഞ്ഞത്. എന്നാല്‍ പരസ്പര തെറ്റിദ്ധാരണകളും അകല്‍ച്ചകളും രാജ്യത്തെയും രാജ്യനിവാസികളെയും നശിപ്പിക്കുന്നതാണ്. സര്‍വ്വ സൗകര്യങ്ങളുമുള്ള ഭവനത്തില്‍ താമസിക്കുന്നവര്‍ മാനസികമായി അകന്നിരുന്നാല്‍ അവിടെ നരകത്തിന്‍റെ അവസ്ഥ സംജാതമാകുന്നതാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള പ്രചാരണവും ശക്തി പ്രാചിച്ചുകൊണ്ടിരിക്കുന്നു. ചെറിയ ഒരു തീപ്പൊരി ഉയര്‍ന്നാല്‍ നാശ-നഷ്ടങ്ങളുടെ നിലയ്ക്കാത്ത പരമ്പര തന്നെ ആരംഭിക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിന്‍റെ പരിഹാരം വര്‍ഗ്ഗീയതയുടെ തീപ്പൊരികളെ മാനവികതയുടെ തീര്‍ത്ഥ ജലം കൊണ്ട് അണയ്ക്കുക എന്നത് മാത്രമാണ്. ഇതിന് ഈ ലക്ഷ്യത്തിലായി എല്ലാവരും ഒരുമിച്ചിരിക്കുകയും പരസ്പരം തുറന്ന് സംസാരിക്കുകയും ഐക്യപ്പെടാനുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അതിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വമാണ് അന്താരാഷ്ട്രാ പണ്ഡിതനും പ്രഗത്ഭ പ്രബോധകനും മാനവ ഐക്യത്തിന്‍റെ സന്ദേശ വാഹകനുമായ മൗലാനാ സയ്യിദ് സല്‍മാന്‍ ഹുസൈനി നദ് വി.
പടച്ചവന്‍റെ അനുഗ്രഹത്താല്‍ മൗലാനാ അവര്‍കള്‍ സെപ്റ്റംബര്‍ 10 (മുഹര്‍റം 09) ചൊവ്വാഴ്ച ഓച്ചിറ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള ദാറുല്‍ ഉലൂം സ്ഥാപനത്തില്‍ എത്തിച്ചേരുന്നു. അന്നേ ദിവസം 04 മണി മുതല്‍ നടക്കുന്ന മാനവ ഐക്യ സംഗമത്തില്‍ പ്രധാനപ്പെട്ട പ്രഭാഷണം നടത്തുന്നതാണ്. തുടര്‍ന്ന് സമൂഹ നോമ്പുതുറയുടെ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. താങ്കള്‍ കഴിയുന്നത്ര സഹോദരങ്ങളെയും കൂട്ടി ഇതില്‍ പങ്കെടുക്കണമെന്നും മഹത്തായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്നും വിനയ പുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
ഇപ്രകാരം തിരുവനന്തപുരം, വെഞ്ഞാറമൂട് ആശ്രയതീരം കമ്മ്യൂണിറ്റി സര്‍വ്വീസ് സെന്‍ററിന്‍റെ ശിലാസ്ഥാപനം 2019 സെപ്റ്റംബര്‍ 11 ബുധന്‍ (മുഹര്‍റം 10) വൈകിട്ട് 04 മണിക്ക് വെഞ്ഞാറമൂട് ചാരിറ്റി വില്ലേജില്‍ നടക്കുന്നതാണ്. പങ്കെടുക്കുക. പങ്കെടുപ്പിക്കുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
https://swahabainfo.blogspot.com/2019/09/blog-post_82.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
No comments:
Post a Comment