മൗലാനാ മുഹമ്മദ് ത്വല്‍ഹ കാന്ദലവി
ബിന്‍ ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ കാന്ദലവി (റഹ്)
ദിക്റിന്‍റെ ശബ്ദം ചെവിയില്‍ മാത്രമല്ല, മനസ്സിലും മുഴങ്ങുന്നു...!
-ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
https://swahabainfo.blogspot.com/2019/09/blog-post_2.html?spref=tw
ഇന്നാലില്ലാഹ്..
ഹാ കഷ്ടം, മഷ്അറുല്‍ മിനായുടെ മണല്‍ തരിയില്‍ കഴിയുമ്പോള്‍ ഹസ്രത്ത് മൗലാനാ മുഹമ്മദ് ത്വല്‍ഹാ കാന്ദലവി (റഹ്) യുടെ വേര്‍പാടിനെ കുറിച്ച് അറിഞ്ഞു. വലിയ ദുഃഖവും എന്നാല്‍ അനുഗ്രഹീതമായ ജീവിതത്തെയും അതിന്‍റെ സുന്ദര സമാപനത്തെയും ഓര്‍ത്ത് അതിയായ സന്തോഷവുമുണ്ടായി.
🔹 ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ ഒരേയൊരു ആണ്‍ മകനായ മൗലാനാ ത്വല്‍ഹാ (റഹ്), ശൈഖിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പ്രവര്‍ത്തനമായ ദിക്റിന്‍റെ മാര്‍ഗ്ഗമാണ് സ്വന്തം ജീവിതമായി തെരഞ്ഞെടുത്തത്. ഡല്‍ഹി നിസാമുദ്ദീനിലെ ബ്ലംഗ്ലാവാലി മസ്ജിദിലെ കാഷിഫുല്‍ ഉലൂം മദ്റസയില്‍ പഠനം പൂര്‍ത്തിയാക്കുകയും സഹാറന്‍പൂര്‍ മളാഹിറുല്‍ ഉലൂമില്‍ ഉന്നത ദറസ് നടത്താന്‍ എല്ലാവിധ സാഹചര്യവുമുണ്ടായിരുന്നിട്ടും മഹാനവര്‍കള്‍ മദ്റസ മളാഹിറുല്‍ ഉലൂമിന്‍റെ ഒരു എളിയ സേവകനായി നിലകൊണ്ട്, ദിക്റിലായി നിരന്തരം കഴിഞ്ഞുകൂടി. ഏതാണ്ട് എല്ലാ സമയത്തും ദിക്റിലായി കഴിയുമായിരുന്നു. ദാഇമുദ്ദിക്ര്‍ ആയിരുന്നു. വിശിഷ്യാ, ജഹ് രിയ്യായ (ഉറക്കെയുള്ള) ദിക്റില്‍ പ്രത്യേക അനുഭൂതിയും സന്തോഷവുമുണ്ടായിരുന്നു.
വിനീതന്‍ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ പഠിക്കുന്ന സമയത്ത് ഹസ്രത്ത് മൗലാനാ (റഹ്) യോടൊപ്പം ദിക്ര്‍ ചൊല്ലുന്നതിന് വേണ്ടി മാത്രം ധാരാളം വെള്ളിയാഴ്ചകളില്‍ സഹാറന്‍പൂരില്‍ പോയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ആ വീട്ടില്‍ കഴിച്ച് കൂട്ടും. തിണ്ണയില്‍ വേറെയും ആളുകള്‍ കാണും. അവരുമായി ദിക്ര്‍ ചൊല്ലുന്നത് വലിയ രസാനുഭൂതിയായിരുന്നു. വെള്ളിയാഴ്ച പകല്‍ എവിടെയും പൊയ്ക്കൊള്ളിന്‍. പക്ഷെ, അസ്റിന് ശേഷമുള്ള ദിക്റില്‍ പങ്കെടുത്തിട്ട് പോകണമെന്ന് ഹസ്രത്ത് അവര്‍കള്‍ നിര്‍ദ്ദേശിക്കുമായിരുന്നു. വിനീതന് കറക്കത്തിനോട് താല്‍പര്യമില്ലാത്തത് കൊണ്ട് വീട്ടിന്‍റെ തിണ്ണയില്‍ തന്നെയിരുന്ന് വല്ലതും എഴുതുകയോ വായിക്കുകയോ ചെയ്യുമായിരുന്നു. ആഹാരം ഓരോ സമയത്തും കൃത്യമായി ലഭിക്കും. അസ്ര്‍ നമസ്കാരത്തിന് അടുത്തുള്ള മസ്ജിദില്‍ പോയി മഗ്രിബ് വരെ ഹസ്രത്ത് അവര്‍കള്‍ വളരെ വലിയ ശബ്ദത്തില്‍ ആരുമില്ലാതെ ഒറ്റയ്ക്കിരുന്ന് ദിക്ര്‍ ചൊല്ലുമായിരുന്നു. പടച്ചവനേ, എന്തൊരു രസമായിരുന്നു. ചെവിയില്‍ മാത്രമല്ല, മനസ്സിലും ആ ശബ്ദം, മഴത്തുള്ളികളെ പോലെ പതിയുമായിരുന്നു. പലപ്പോഴും മഗ്രിബിന് ശേഷമാണ് യാത്ര ചോദിച്ച് ദേവ്ബന്ദിലേക്ക് വന്നിട്ടുള്ളത്. ഒന്ന് രണ്ട് പ്രാവശ്യം ഇടയ്ക്ക് പോകേണ്ടി വന്നപ്പോള്‍, ഇരുന്ന് കൊണ്ട് തന്നെ, ദിക്ര്‍ ചൊല്ലിക്കൊണ്ട് തന്നെ, മുആനഖ ചെയ്ത് യാത്ര അയയ്ക്കുകയുണ്ടായി. വലിയ കരുണയായിരുന്നു. ആ കരുണയുടെ പേരില്‍ തന്നെ അനിഷ്ടകരമായ കാര്യങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതും ഈ പാവപ്പെട്ടവന് വലിയ നന്മയായിത്തീര്‍ന്നിട്ടുണ്ട്.
ദിക്റിനോടൊപ്പം ഹസ്രത്ത് അവര്‍കളുടെ പ്രധാനപ്പെട്ട വിഷയം ഇല്‍മിന് പ്രാധാന്യം കൊടുക്കലാണ്. പ്രത്യേകിച്ചും, ചെറിയ കുട്ടികള്‍ക്ക് വ്യാപകമായ വിദ്യാഭ്യാസം നല്‍കുന്ന (മക്തബ്) കാര്യത്തില്‍ വലിയ ചിന്തയും പരിശ്രമവുമായിരുന്നു. എല്ലാ സദസ്സുകളിലും പുഞ്ചിരിച്ചുകൊണ്ട് തുറന്ന് പറയുമായിരുന്നു: തബ്ലീഗിന്‍റെ പ്രവര്‍ത്തകര്‍ ഇല്‍മിന്‍റെയും ദിക്റിന്‍റെയും കാര്യത്തെ വിട്ടത് അങ്ങേയറ്റം വിഷമകരമായ കാര്യമാണെന്ന് പറയുമായിരുന്നു. ഇത് തബ്ലീഗ് പ്രവര്‍ത്തനത്തോടുള്ള എതിര്‍പ്പായിട്ട് ചില വിഢികള്‍ ധരിച്ചിട്ടുണ്ടെങ്കിലും ഹസ്രത്തിന്‍റെ ആത്മാര്‍ത്ഥമായ തിരുത്തലായിരുന്നു. അത് കൊണ്ട് തന്നെ -മാഷാഅല്ലാഹ്- തിരുത്തലെന്ന നിലയില്‍ സ്വീകരിച്ച എല്ലാവരും ദിക്റുമായും ഇല്‍മുമായും ബന്ധപ്പെടുകയും അത് വലിയൊരു പ്രവര്‍ത്തനമായി അവര്‍ ഇന്ന് മുന്നോട്ട് നീക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ അവസാന കാലഘട്ടത്തിലെ പരിശ്രമമായിരുന്നു ഇഅ്തികാഫിനെ ഹയാത്ത് ആക്കല്‍. പക്ഷെ, ശൈഖിന്‍റെ വഫാത്തിന് ശേഷം സാധാരണ മഹാന്മാരുടെ വിയോഗത്തിന് ശേഷം സംഭവിക്കുന്നത് പോലെ അത് വളരെ നിര്‍ജ്ജീവമായി. മറുഭാഗത്ത് മളാഹിറുല്‍ ഉലൂമില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ കാരണം, അത് വല്ലാത്ത അവസ്ഥയിലായി. പക്ഷെ, മഹാനായ മൗലാനാ ത്വല്‍ഹാ കാന്ദലവി (ഖുദ്ദിസ സിര്‍റുഹു) ഈ പ്രതികൂല സാഹചര്യത്തിലും മസാഹിറുല്‍ ഉലൂമില്‍ ഇഅ്തികാഫിന്‍റെ അമല്‍ ആരംഭിച്ചു. കുറഞ്ഞ ആളുകളായിട്ടാണ് തുടങ്ങിയത്. പിന്നീട് അല്ലാഹു അതില്‍ വലിയ വര്‍ദ്ധനവുണ്ടാക്കി. ഇതിനിടയില്‍ പടച്ചവന്‍റെ പ്രത്യേക തൗഫീഖിനാല്‍ മൗലാനാ മഹ്മൂദുല്‍ ഹസന്‍ ഗന്‍ഗോഹി (റഹ്) ഇതില്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് വന്നു. ഇന്ന് ലോകം മുഴുവനും ഇഅ്തികാഫിന്‍റെ അമല്‍ വ്യാപകമാകാന്‍ ഒരു ഭാഗത്ത് മൗലാനാ മഹ്മൂദുല്‍ ഹസന്‍ ഗന്‍ഗോഹിയാണെങ്കിലും അതിന്‍റെ അടിസ്ഥാനപരമായ പങ്ക് വഹിച്ചത് ഈ വിഷയത്തില്‍ നിശബ്ദമായി വേദനയോട് കൂടി പ്രവര്‍ത്തിച്ച മൗലാനാ മുഹമ്മദ് ത്വല്‍ഹാ കാന്ദലവി (റഹ്) അവര്‍കളാണ്.
മഹാനവര്‍കള്‍ ലോകത്ത് നിന്നും വിടപറഞ്ഞത് വലിയ നഷ്ടം തന്നെയാണ്. പക്ഷെ, മഹാന്മാരുടെ വിയോഗങ്ങള്‍ ഓരോന്നും കൂനൂ മിസ് ലനാ (നിങ്ങള്‍ ഞങ്ങളെ പോലെ ആകുക..) എന്ന് വിളിച്ച് പറഞ്ഞുകൊണ്ടാണെന്ന് നാം മനസ്സിലാക്കുക. ഇല്‍മിന്‍റെയും ദിക്റിന്‍റെയും ദഅ് വത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ പ്രത്യേകിച്ചും, ജഹ് രിയ്യായ (ഉറക്കെയുള്ള) ദിക്ര്‍ വിശിഷ്യാ, ഉലമാ മഹത്തുക്കള്‍ വ്യാപകമാക്കുന്നതിന്, അവര്‍ അതിനെ ജീവിതത്തിന്‍റെ ഭാഗമായി സ്വീകരിക്കുന്നതിന് ഈ സമയത്ത് തയ്യാറാകണമെന്ന് മൗലാനാ അവര്‍കള്‍ക്ക് വേണ്ടി വളരെ വിനയത്തോട് അപേക്ഷിക്കുകയാണ്. ചെറുപ്പം മുതലേ പലവിധ രോഗങ്ങളുണ്ടായിരുന്നു. പക്ഷെ, ദിക്റില്‍ യാതൊരു കുറവും വരുത്തിയിരുന്നില്ല. അവസാനം പ്രായാധിക്യ സമയത്ത് ദിക്ര്‍ ഉറക്കെ ചൊല്ലാന്‍ സാധിക്കാത്ത സാഹചര്യം വന്നു. പക്ഷെ, ദാകിരീങ്ങളുടെ ഇടയില്‍ വന്ന്, കിടന്നുകൊണ്ട്, അവരുടെ ദിക്ര്‍ കേള്‍ക്കുകയും നിശബ്ദമായി ദിക്ര്‍ ചൊല്ലുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം പരിശുദ്ധമായ ഉംറയ്ക്ക് വന്ന സമയത്ത് മദീനാ ത്വയ്യിബയില്‍ വെച്ച് രോഗം കഠിനമായി. പിന്നീട് രോഗം കുറഞ്ഞു. നാട്ടിലേക്ക് വന്നു. നാട്ടില്‍ വെച്ചും ചികില്‍സ തുടര്‍ന്നു. അവസാനം ദിക്ര്‍ ചൊല്ലിക്കൊണ്ട് അനുഗ്രഹീതമായ ദുല്‍ഹജ്ജ് മാസം പെരുന്നാളിന്‍റെ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്‍റെ വിശാലമായ കാരുണ്യത്തിലേക്ക് യാത്രയായി. അല്ലാഹു പരിപൂര്‍ണ്ണ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.! മഹാനവര്‍കള്‍ക്ക് വേണ്ടി ദുആ ഇരക്കുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
___________________
🔹വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
_________________
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment