Monday, September 2, 2019

നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നവരോട്... -മുഫ്തി സബീല്‍ അഹ് മദ് ഖാസിമി




നെരിയാണിക്ക് താഴെ 
വസ്ത്രം ധരിക്കുന്നവരോട്... 
-മുഫ്തി സബീല്‍ അഹ് മദ് ഖാസിമി 
https://swahabainfo.blogspot.com/2019/09/blog-post.html?spref=tw  റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
1. നെരിയാണിയ്ക്കു കീഴില്‍ അഹങ്കാരത്തോടുകൂടി വസ്ത്രം ധരിക്കുന്നവനിലേക്ക് ഖിയാമത്തു നാളില്‍ അല്ലാഹു കാരുണ്യത്തോടെ നോക്കുന്നതല്ല. (ബുഖാരി: 2-861) 
2. നെരിയാണിയ്ക്കു കീഴില്‍ വസ്ത്രം ധരിയ്ക്കുന്നവന്‍റെ വാസസ്ഥലം നരകമാണ്. (ബുഖാരി: 2-861) 
3. അഹങ്കാരത്തോടെ നെരിയാണിയ്ക്ക് കീഴില്‍ വസ്ത്രം ധരിയ്ക്കുന്നത് നിഷിദ്ധമാണ്. (ബുഖാരി: 2-861) 4. അഹങ്കാരമില്ലെങ്കിലും നെരിയാണി മൂടുന്നത് തെററാണ്. (ബുഖാരി: 2-861) 
5. നെരിയാണി മറച്ച് വസ്ത്രം ധരിയ്ക്കുന്നത് അഹങ്കാരികളുടെ അടയാളമാണ്. അവരുടെ അടയാളം സ്വീകരിക്കുന്നതും സൂക്ഷിക്കേണ്ടതാണ്. (തഹ്താവീ-189) 
6. സ്ത്രീകള്‍ നെരിയാണി മറയ്ക്കേണ്ടതാണ്. സ്ത്രീകളോട് സാദൃശ്യത പുലത്തുന്നവരെ കുറിച്ച് ഹദീസില്‍ ശാപം വന്നിട്ടുണ്ട്. (ബുഖാരി: 2-874) 
7. നെരിയാണി മറയ്ക്കുന്നത് സത്യനിഷേധികളുടെ രീതിയാണ്. അതിനെ അനുകരിക്കുന്നത് പാപമാണ്. (അബൂദാവൂദ്: 2559). 
8. ലൂത്വ് നബി (അ) യുടെ സമൂഹത്തിന്മേല്‍ ശിക്ഷ ഇറങ്ങാനുള്ള ഒരു കാരണം, നെരിയാണിയ്ക്കടിയില്‍ വസ്ത്രം ധരിക്കലാണെന്നും ഹദീസില്‍ വന്നിരിക്കുന്നു. നാശമിറങ്ങിയ സമൂഹത്തിന്‍റെ സ്വഭാവം സ്വീകരിക്കുന്നത് നാശകാരണമാണ് (ദുര്‍റുല്‍ മന്‍സൂര്‍ ) 
9. നെരിയാണിയ്ക്കടിയില്‍ വസ്ത്രം ധരിക്കുന്നത് നമസ്കാരത്തിലും നമസ്കാരത്തിന് പുറത്തും നിഷിദ്ധവും പാപവുമാണ്. (അല്‍ ഉലൂം ഫതാവാ : 2-117). 
10. പാശ്ചാത്യരുടെയും അവരെ പൂജിയ്ക്കുന്നവരുടെയും സംസ്കാരമാണ് ഇത്തരം വസ്ത്രധാരണം. അത്തരമാളുകളോട് സാദൃശ്യത പുലത്തുന്നതും തെറ്റാണ്. (ഫതാവാ മഹ്മൂദിയ: 5-104) 
അല്ലാഹു, നാമേവരെയും ഈ പാപത്തില്‍നിന്നും കാത്തുരക്ഷിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...