⭕ സയ്യിദ ഖൈറുന്നിസ ബഖ്തര്‍ :
അനുഗ്രഹീത മഹിളാ രത്നം.!
(മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ പ്രിയപ്പെട്ട ഉമ്മ)
-മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2019/09/blog-post24.html?spref=tw
സയ്യിദ ഖൈറുന്നിസാ ബഖ്തര്‍ മുസ്ലിം ഇന്ത്യയുടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട മഹിളാരത്നമാണ്. വിഖ്യാതനായ ഭര്‍ത്താവും അതിലേറെ പുകള്‍പെറ്റ മകനും മാത്രമല്ല അവരെ ശ്രദ്ധേയയാക്കുന്നത്. സൂക്ഷ്മതയും പ്രതിഭയും വിജ്ഞാനവും കവിഞ്ഞൊഴുകിയ മഹതിയുടെ ജീവിതം തന്നെയാണ്. വിശ്വവിഖ്യാത പണ്ഡിതന്‍ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി യുടെ മാതാവാണ് ഈ ചരിത്ര വനിത.
1878 ല്‍ പ്രവാചക പരമ്പരയിലെ ഹസനി ഖബീലയില്‍ ഷാഹ് സിയാവുന്നബി ഹസനി എന്ന പണ്ഡിതന്‍റെ മകളായാണ് മഹതി ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ സൃഷ്ടാവിനോടും വിശുദ്ധ ഖുര്‍ആനോടും പ്രത്യേകമായ ബന്ധം അവര്‍ കാത്ത് സൂക്ഷിച്ചിരുന്നു, ദൈവപ്രണയത്താല്‍ ഒട്ടനേകം കവിതകള്‍ അവര്‍ രചിച്ചു തുടങ്ങി. കുടുംബത്തില്‍ അവരുടെ നേതൃത്വത്തില്‍ അത്തരം കാവ്യ സദസ്സുകള്‍ അരങ്ങേറിയിരുന്നതായി മകന്‍ സയ്യിദ് അലി മിയാന്‍ രേഖപ്പെടുത്തുന്നുണ്ട്. പിതാവില്‍ നിന്നാണ് മഹതി പ്രാഥമിക വിജ്ഞാനവും ഖുര്‍ആന്‍ പഠനവും പൂര്‍ത്തിയാക്കിയത്. അക്കാലത്ത് ഖുര്‍ആന്‍ ഹിഫ്സ് ചെയ്യുന്ന രീതി സ്ത്രീകളില്‍ പൊതുവെ കുറവായിരുന്നെങ്കിലും സയ്യിദയുടെ കുടുംബത്തിലെ പല സ്ത്രീകളും ഖുര്‍ആന്‍ പൂര്‍ണമായും മനനം ചെയ്തവരില്‍ പെടുന്നു, ചെറുപ്പത്തില്‍ തന്നെ സയ്യിദ ബഖ്തറും വിശുദ്ധ ഖുര്‍ആന്‍ ഹൃദ്ദിസ്ഥമാക്കി. ദീര്‍ഘ നേരം പ്രാര്‍ത്ഥനയില്‍ മുഴുകുന്ന മകളെ പിതാവിന് ഏറെ ഇഷ്ടമായിരുന്നു. നല്ല വായനാശീലം കൈമുതലായ അവര്‍ വിഖ്യാതമായ ഒട്ടനേകം ഗ്രന്ഥങ്ങള്‍ വായിച്ചു തീര്‍ത്തു. ഖസസുല്‍ അമ്പിയ, മഖാസിദു സ്വാലിഹീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അവരെ ചെറുപ്പത്തില്‍ തന്നെ ഏറെ സ്വാധീനിച്ചു.
വിഖ്യാത ചരിത്രകാരനും പണ്ഡിതനും നദ്വത്തുല്‍ ഉലമയുടെ റെക്ടറുമായിരുന്ന മൗലാന സയ്യിദ് അബ്ദുല്‍ ഹയ്യ് ഹസനി 1904-ല്‍ അവരെ വിവാഹം ചെയ്തു. മാതൃകാ ഭാര്യയായിരുന്നു അവര്‍. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സയ്യിദ ഖൈറുന്നിസ എഴുതുന്നു 'ഈ വീട് എനിക്ക് സ്വര്‍ഗ്ഗതുല്യമായി തോന്നുന്നു. ഇവിടെ സേവിക്കാന്‍ അവസരം ലഭിച്ചത് എനിക്ക് ലഭിച്ച വലിയ അനുഗ്രഹം തന്നെയാണ്. ഞാന്‍ വളര്‍ന്നതും ഇപ്പോള്‍ എത്തിപ്പെട്ടതും അനുഗ്രഹങ്ങളുടെ തണലില്‍ തന്നെയാണ്. എനിക്ക് വേവലാതിപ്പെടാനോ പ്രയാസപ്പെടാനോ ഇടവന്നിട്ടില്ല. മഹത്തരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോവുന്നത്. എന്നാല്‍ സന്തോഷങ്ങള്‍ക്ക് അല്‍പ്പായുസ്സായിരുന്നു. സയ്യിദ് അബ്ദുല്‍ ഹയ്യ് 1923-ല്‍ വിടപറഞ്ഞു, കുട്ടികളെ വളര്‍ത്തുകയും കുടുംബം പുലര്‍ത്തുകയും ചെയ്യുക എന്ന ചുമതലകള്‍ മഹത്തിയില്‍ വന്നു ചേര്‍ന്നു. ദീര്‍ഘനേരം നമസ്കാരത്തിലും പ്രാര്‍ത്ഥനയിലും ഖുര്‍ആന്‍ തിലാവത്തിലും മുഴുകുക എന്ന പതിവ് അപ്പോഴും അവര്‍ തെറ്റിച്ചില്ല.
പാതിരാവില്‍ എഴുന്നേറ്റ് വിങ്ങിപ്പൊട്ടി ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകിയിരുന്ന മാതാവിനെ കുറിച്ച് സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി ധാരാളം എഴുതിയിട്ടുണ്ട്. തന്‍റെ കുട്ടികളില്‍ നിന്ന് ഭൗതികമായത് യാതൊന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല. തിരുനബിയോടുള്ള തീവ്രമായ അനുരാഗം കുട്ടികളില്‍ സന്നിവേശിപ്പിക്കാന്‍ അവര്‍ എപ്പോഴും ജാഗ്രത കാണിച്ചു. ഭര്‍ത്താവിന്‍റെ വിയോഗ ശേഷം അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന സമയം പതിവിലേറെ ദീര്‍ഘിച്ചു. തന്‍റെ മകന്‍ അലിക്ക് വേണ്ടിയായിരുന്നു കൂടുതലായും അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത്. അത് സ്വീകരിക്കപ്പെട്ടത് കൊണ്ട് തന്നെയാണ് ഇളയ പുത്രന്‍ അലി വിശ്വവിഖ്യാതമായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയായി പരിവര്‍ത്തിപ്പിക്കപ്പെട്ടത്.
തന്‍റെ കുട്ടികളെ വളര്‍ത്തുന്നതില്‍ മഹതിയുടെ രീതികള്‍ ഏറെ അത്ഭുതകരമായിരുന്നു. നന്മയിലും മൂല്യങ്ങളിലും അവരെ ഉറപ്പിച്ചു നിര്‍ത്തുന്ന സ്നേഹ സാന്നിധ്യമായിരുന്നു അവര്‍. മക്കളെല്ലാം ഇതേ കുറിച്ചു വിശദമായി പിന്നീട് എഴുതിയിട്ടുണ്ട്.
മൗലാനാ മുഹമ്മദ് ഇല്‍യാസ്, മൗലാനാ ഹുസൈന്‍ അഹ്മദ് മദനി തുടങ്ങിയ ആത്മീയ ജ്യോതിസ്സുകളെ അവര്‍ ബൈഅത്ത് ചെയ്തിട്ടുണ്ട്. തന്‍റെ മകന്‍റെ ആത്മീയ അവസ്ഥകളെ എന്നും അവര്‍ ശ്രദ്ധയോടെ വീക്ഷിച്ചു. മകന് നിരന്തരം കത്തുകളെഴുതി. മൗലാനാ ഇല്‍യാസിന്‍റെ തബ്ലീഗ് പ്രവര്‍ത്തനത്തില്‍ ആദ്യ കാലത്ത് സജീവമായിരുന്ന അലി മിയാന്‍ ഗ്രന്ഥ രചനകളും തദ്രീസും നിമിത്തം അല്‍പ്പം അകല്‍ച്ച വന്നപ്പോള്‍ മകനോട് വീണ്ടും ആ പരിശ്രമത്തില്‍ സജീവമായി നിലകൊണ്ട് ആത്മീയ അഭിവൃദ്ധി ഉണ്ടാക്കാന്‍ നിര്‍ദേശിച്ച കത്ത് ഹസ്രത്ത് അലി മിയാന്‍ തന്‍റെയൊരു കൃതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മകള്‍ അമത്തുല്ലാഹ് തസ്നീം എഴുതുന്നു; 'ഉമ്മ ഞങ്ങള്‍ക്ക് ചെറുപ്പത്തില്‍ ചെറിയ ചെറിയ സൂറത്തുകളും ഹദീസിലെ ദുആകളും പഠിപ്പിച്ചു തരുമായിരുന്നു. എന്നോട് ഖുര്‍ആന്‍ ഹിഫ്സ് ചെയ്യാന്‍ അവിടുന്ന് നിര്‍ദേശിച്ചു. എന്നാല്‍ എനിക്ക് ആറ് ജുസ്അ് മാത്രമേ മനഃപാഠമാക്കാന്‍ കഴിഞ്ഞുള്ളൂ... പ്രവാചക ജീവിതത്തിലെയും സ്വഹാബികളുടെയുമെല്ലാം ചെറിയ ചെറിയ കഥകള്‍ മനോഹരമായി പറഞ്ഞു തന്ന് മനസ്സിലേക്ക് ഇറക്കുമായിരുന്നു. സജ്ജനങ്ങളുടെ ജീവിത പാഠങ്ങള്‍ മനസ്സിനെ പിടിച്ചുലക്കും വിധം വിവരിച്ചു തരും. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റഹ്) യുടെ സത്യസന്ധതയുടെ ചെറുകഥകള്‍ ഉമ്മയുടെ നാവില്‍ നിന്നാണ് ആദ്യമായി കേട്ടത്. (ആദത് വ മാലുമാത്ത് പേജ് : 101)
മികച്ച എഴുത്തുകാരിയായിരുന്നു സയ്യിദ ഖൈറുന്നിസ. അനേകം കവിതകള്‍ക്ക് പുറമെ ഹുസ്നെ മുആശറാത്ത്, ദുആ ഔര്‍ തഖ്രീര്‍, ദാഇഖ, കുല്ലിയ്യാത്ത് ബാബെ റഹ്മത്ത് (കവിതകള്‍), എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.
മൗലാനാ സയ്യിദ് അലി മിയാന് പുറമെ രണ്ടു പെണ്‍കുട്ടികളും മഹതിക്കുണ്ടായിരുന്നു. 90 വയസ്സ് വരെ അവര്‍ ജീവിച്ചു. കാഴ്ച്ച നഷ്ടപ്പെട്ട അവസാന നാളുകളിലും തന്‍റെ ദിനചര്യകളായ പ്രാര്‍ത്ഥനകള്‍ക്കും നമസ്കാരങ്ങള്‍ക്കുമുള്ള സമയം ഒട്ടും കുറച്ചില്ല. അല്ലാഹ്, അല്ലാഹ് എന്നുരുവിട്ട് കൊണ്ടാണ് പരലോകം പുല്‍കിയത്. 1968-ല്‍ തന്‍റെ മക്കളെ സാക്ഷിനിര്‍ത്തിയായിരുന്നു ആ വിടവാങ്ങല്‍. തന്‍റെ മാതാവിനെ കുറിച്ച് സയ്യിദ് അലി മിയാന്‍ ദിക്റെ ഖൈര്‍' എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. 'എന്‍റെ ഉമ്മ' എന്ന പേരില്‍ മാതൃകാ ജീവിതത്തിന്‍റെ നേര്‍ചിത്രം മലയാളത്തിലും ലഭ്യമാണ്.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹🔹🔹🔹
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
*അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്,
*സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment