എല്ലാ അവലംബവും ഇല്ലാതാവുമ്പോള്‍.!
ദുആയുടെ അമാനുഷിക ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍
https://swahabainfo.blogspot.com/2020/04/19_30.html?spref=tw
ജീവിതത്തില്‍ നാം ഓരോരുത്തര്‍ക്കും ചിലപ്പോള്‍ ചില ഘട്ടങ്ങള്‍ വരാറുണ്ട്. പ്രയാസ-പ്രശ്നങ്ങളും, മര്‍ദ്ദന-പീഢനങ്ങളും ഗൂഢാലോചന-കുതന്ത്രങ്ങളും, ശത്രുത-അസൂയയും നമുക്ക് ചുറ്റും വലയം സൃഷ്ടിച്ച് ജീവിതം ഒരു ദുരിതമായി മാറാറുണ്ട്. എന്തു ചെയ്യണമെന്ന് പോലും നമുക്ക് മനസ്സിലാകുകയില്ല. പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാപവും പ്രാക്കുമായി നമ്മള്‍ അപകടത്തിലേക്ക് ചാടാറുണ്ട്. പലപ്പോഴും പ്രതീക്ഷയുടെ തുണിതുമ്പ് വിട്ട് രക്ഷിതാവില്‍ നിന്ന് നിരാശപ്പെടാറുമുണ്ട്. ഇവിടെ നാം ഒരു മഹത്തായ ചിത്രത്തിലേക്ക് ദൃഷ്ടി പതിപ്പിക്കുക.
അല്ലാഹുവിന്‍റെ ഏറ്റവും പ്രിയപ്പെട്ട ദാസന്‍ അല്ലാഹുവിന്‍റെ ദീനിന്‍റെ വഴിയില്‍ മക്കാ മുകര്‍റമയില്‍ കഷ്ടപ്പെടുകയാണ്. പ്രബോധന പാതയില്‍ സ്വന്തം കുടുംബക്കാരും നാട്ടുകാരും കഠിനമായി എതിര്‍ക്കുന്നത് കണ്ട് ആ ദാസന്‍ മക്കയില്‍ നിന്നും ത്വാഇഫിലേക്ക് പുറപ്പെടുന്നു. താന്‍ പറയുന്നത് ത്വാഇഫുകാരെങ്കിലും മനസ്സിലാക്കി അവര്‍ കാലാകാല നാശത്തില്‍ നിന്നും രക്ഷപെടുമെന്നുള്ള പ്രതീക്ഷയോടെ റസൂലുല്ലാഹ ﷺ ത്വാഇഫില്‍ എത്തി. എന്നാല്‍ ത്വാഇഫില്‍ എത്തിയതിന് ശേഷം തങ്ങളുടെ പ്രതീക്ഷയെല്ലാം തകിടം മറിഞ്ഞു. അന്നാട്ടുകാര്‍ മക്കക്കാരേക്കാളും ദുഃസ്വഭാവവും കടുത്ത മനസ്സും മോശമായ പ്രതികരണവും കാഴ്ചവെച്ചു. ഗുണ്ടകളെ ഇളക്കിവിട്ട് അവര്‍ എറിഞ്ഞ കല്ലുകളില്‍ തൃപ്പാദങ്ങള്‍ രക്തപങ്കിലമായി! വിശപ്പിന്‍റെ കാഠിന്യംകൊണ്ട് പ്രയാസപ്പെട്ട തങ്ങള്‍ക്ക് ഒരിറക്ക് വെള്ളംപോലും കുടിക്കാന്‍ കിട്ടിയില്ല!
ഇത്തരം സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി ﷺ അല്ലാഹുവിനോട് ആ നാട്ടുകാര്‍ക്കെതിരില്‍ ഒരു വാചകം പറഞ്ഞിരുന്നുവെങ്കില്‍ ആകാശത്തു നിന്നും തീമഴ പെയ്തിറങ്ങുമായിരുന്നു. തങ്ങള്‍ ഒരു സൂചന നല്‍കിയിരുന്നുവെങ്കില്‍ ആ നാട്ടുകാര്‍ രണ്ട് പര്‍വ്വതങ്ങള്‍ക്കിടയില്‍ ചതയ്ക്കപ്പെടുമായിരുന്നു. എന്നാല്‍ കാരുണ്യത്തിന്‍റെ തിരുദൂതരുടെ അറ്റമില്ലാത്ത കാരുണ്യത്തിന്‍റെ മേല്‍ എല്ലാം സമര്‍പ്പണം!!
തിരുദൂതരുടെ അരികിലേക്ക് വന്ന ശിക്ഷയുടെ മലക്കിനെ തങ്ങള്‍ ഇപ്രകാരം പറഞ്ഞ് മടക്കി അയക്കുന്നു. ഇവര്‍ ഞാന്‍ പറഞ്ഞത് സ്വീകരിച്ചില്ലെങ്കിലും ഇവരുടെ പരമ്പരയില്‍ ആരെങ്കിലും സന്മാര്‍ഗ്ഗം പ്രാപിക്കാന്‍ സാധ്യതയുണ്ട്. (അല്ലാഹു തന്‍റെ പ്രിയന്‍റെ നാക്കില്‍ നിന്നും അടര്‍ന്നുവീണ ഈ വചനങ്ങള്‍ അതേപടി സ്വീകരിച്ചു. ശേഷം ആ ത്വാഇഫുകാര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു. അവിടുത്തെ സഖീഫ് ഗോത്രത്തിലെ മുഹമ്മദ് ബിന്‍ ഖാസിമിലൂടെയാണ് ഇന്ത്യയും പരിസര പ്രദേശങ്ങളും ഇസ്ലാം പരിചയപ്പെട്ടത്). ഈ ദുരിതപര്‍വ്വങ്ങളെല്ലാം താണ്ടിയ ആദരവായ റസൂലുല്ലാഹി (സ) ഈ സമയത്ത് അല്ലാഹുവിലേക്ക് തിരിയുകയുണ്ടായി. അല്ലാഹുവിന്‍റെ മുമ്പാകെ തന്‍റെ ദുഃഖങ്ങളെല്ലാം ഇറക്കിവെച്ചു. ആ സമയം തങ്ങള്‍ ചെയ്ത ദുആയുടെ വാചകങ്ങള്‍ ഇപ്രകാരമാണ്:
اللهم إليك أشكو ضعف قوتي ، وقلة حيلتي ، وهواني على الناس ، أرحم الراحمين ، أنت أرحم الراحمين ، إلى من تكلني ، إلى عدو يتجهمني ، أو إلى قريب ملكته أمري ، إن لم تكن غضبان علي فلا أبالي ، غير أن عافيتك أوسع لي ، أعوذ بنور وجهك الذي أشرقت له الظلمات ، وصلح عليه أمر الدنيا والآخرة ، أن تنزل بي غضبك ، أو تحل علي سخطك ، لك العتبى حتى ترضى ، ولا حول ولا قوة إلا بك
അല്ലാഹുവേ, എന്‍റെ കഴിവുകേടിനെ കുറിച്ചും തന്ത്രക്കുറവിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ഞാന്‍ അപമാനിതനായി പോകുന്നതിനെ കുറിച്ചും നിന്നോട് ഞാന്‍ ആവലാതിപ്പെടുന്നു. കാരുണ്യവാനില്‍ ഏറ്റം കാരുണ്യവാനേ! നീ ദുര്‍ബലരുടെ സംരക്ഷകനാണ്! നീ എന്‍റെ രക്ഷിതാവാണ്. എന്നെ ആരുടെ കൈകളിലേക്കാണ് നീ ഏല്പിച്ചുകൊടുക്കുന്നത്? എന്നോട് മുഖം ചുളിച്ച് വെറുപ്പ് കാണിക്കുന്ന അന്യരിലേക്കോ? അതല്ല എന്‍റെ മേല്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ശത്രുവിലേക്കോ? നാഥാ! നിനക്ക് എന്നോട് ഒരു കോപവുമില്ലെങ്കില്‍ ഒന്നും ഞാന്‍ വകവെക്കുന്നില്ല. എനിക്ക് നിന്‍റെ സംരക്ഷണം മാത്രം മതി. അന്ധകാരങ്ങളഖിലം നീങ്ങി പ്രകാശമുയിര്‍ക്കൊള്ളുന്നതിനും ഇഹവും പരവുമായ സര്‍വ്വകാര്യങ്ങളും നന്നാകുന്നതിനും കാരണമായ നിന്‍റെ തിരുമുഖ പ്രകാശത്തിന്‍റെ പേരില്‍ നിന്‍റെ കോപത്തില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു. എന്നില്‍ പൂര്‍ണ്ണമായും നീ സംതൃപ്തനാകുന്നത് വരെ നിനക്ക് വേണ്ടി കഷ്ടപ്പെടല്‍ എന്‍റെ കടമയാണ്. നിന്‍റെ സഹായം കൊണ്ടല്ലാതെ ഒരു കഴിവും ശക്തിയുമില്ല.
ഉമ്മിയ്യായ ഈ നബിയുടെ മേല്‍ അല്ലാഹുവിന്‍റെ ലക്ഷോപലക്ഷം സ്വലാത്ത് സലാമുകള്‍ വര്‍ഷിക്കുമാറാകട്ടെ! നാശത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്ന മാനവരാശിയുടെ സന്മാര്‍ഗത്തിന് വേണ്ടി തങ്ങള്‍ അങ്ങേയറ്റം കൊതിച്ചു, പരിശ്രമിച്ചു. തങ്ങളുടെ വിശാലമായ പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും ഫലമായിട്ടാണ് നാമെല്ലാവരും പരിശുദ്ധ ദീനുമായി ബന്ധപ്പെട്ടത്. ആകയാല്‍ ഒരു ഭാഗത്ത് എന്ത് പ്രശ്നങ്ങള്‍ വന്നാലും അല്ലാഹുവിലേക്ക് നമ്മള്‍ തിരിയുന്നതിനോട് കൂടിത്തന്നെ അത്തരം മഹത്തായ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ച റസൂലുല്ലാഹി ﷺ തങ്ങള്‍ക്ക് ദിവസവും 100 പ്രാവശ്യം വീതമെങ്കിലും സ്വലാത്ത് ചൊല്ലുന്ന ഒരു പതിവ് നമുക്കുണ്ടാക്കിയെടുക്കാം.
اللَّهمَّ صلِّ على سَيِّدِنَا محمَّدٍ وعلى آلِ سَيِّدِنَا محمَّدٍ وَبَارِكْ وَسَلِّمْ
വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱