Wednesday, April 22, 2020

11. മക്കളുടെ വിഷയത്തില്‍ മാതാക്കളുടെ ദുആ തീര്‍ച്ചയായും സ്വീകാര്യം.!


ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/11_21.html?spref=tw 
മക്കളുടെ വിഷയത്തില്‍ മാതാക്കളുടെ ദുആ 
തീര്‍ച്ചയായും സ്വീകാര്യം.!
മുഫക്കിറുല്‍ ഇസ്ലാം മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ അനുഗ്രഹീത നാമം ലോകപ്രസിദ്ധമാണ്. 1999 ഡിസംബര്‍ 31 റമദാന്‍ 23-ാം രാവില്‍ 86-ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. അടുത്ത കാലഘട്ടത്തില്‍ ഇസ്ലാമിക ചരിത്രത്തില്‍ കാണുക പ്രയാസകരമായ സേവനങ്ങള്‍ അല്ലാഹുതആല മഹാനെക്കൊണ്ട്  ചെയ്യിപ്പിക്കുകയുണ്ടായി. അല്ലാഹു അദ്ദേഹത്തിന് വലിയ പ്രിയങ്കരതയും സ്വീകാര്യതയും കനിഞ്ഞരുളി. അതിന് ധാരാളം തെളിവുകളുണ്ടെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ട തെളിവ് മഹാന്‍റെ വിയോഗം തന്നെയാണ്.
വെള്ളിയാഴ്ച ദിവസം നോമ്പിന്‍റെ അവസ്ഥയില്‍ ജുമുആ നമസ്കാരത്തിന് മുമ്പ് സൂറത്ത് യാസീന്‍  ഓതിക്കൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ലോകം മുഴുവനും അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കപ്പെട്ടു. അനുഗ്രഹീത റമദാന്‍ 27-ാം രാവില്‍ മക്കീ-മദനീ ഹറമുകളില്‍ 27 ലക്ഷത്തിലധികം വരുന്ന ഇലാഹീ പ്രേമികള്‍ മഹാനവര്‍കള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്കരിച്ചു.
എന്നാല്‍ മൗലാനാ ചെറുപ്പത്തില്‍ പഠനകാര്യങ്ങളില്‍ വളരെ പിന്നിലായിരുന്നു. ബുദ്ധിയും ആരോഗ്യവും കുറവായിരുന്നു. പക്ഷെ, അല്ലാഹു അത്ഭുതകരമായ സേവനങ്ങളാണ് മൗലാനയെക്കൊണ്ട് ചെയ്യിപ്പിച്ചത്. അതിന്‍റെ നിമിത്തങ്ങളെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ മഹാനവര്‍കള്‍ തന്നെ പറയുകയുണ്ടായി: ڇഅല്ലാഹു എനിക്ക് ചെയ്യാന്‍ സൗഭാഗ്യം നല്‍കിയ ഈ സേവനങ്ങളില്‍ എന്‍റെ ഉമ്മായുടെ ദുആകള്‍ക്ക് പ്രത്യേക പങ്കുണ്ട്.ڈ
മൗലാനയുടെ ഉമ്മ വലിയ മഹതിയായിരുന്നു. 93-ാമത്തെ വയസ്സിലാണ് അവര്‍ മരിക്കുന്നത്. മരണം വരെയും ദിവസവും ഹാജത്ത് നമസ്കരിച്ച് തന്‍റെ മകന് വേണ്ടി അവര്‍ ഇപ്രകാരം ദുആ ചെയ്യുമായിരുന്നു. അല്ലാഹുവേ, എന്‍റെ കണ്‍മണിയായ മകനില്‍ നിന്നും ഒരു തെറ്റും സംഭവിക്കരുതേ, ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ശരിയായ വഴി കാട്ടിക്കൊടുക്കേണമേ! അവര്‍ തന്‍റെ മകനോട് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു. നീ ദിവസവും ഈ ദുആ ചെയ്തുകൊണ്ടിരിക്കണം.
اللَّهُمَّ آتِنِي بِفَضْلِكَ أَفْضَلَ مَا تُؤْتِي عِبَادَكَ الصَّالِحِينَ
അല്ലാഹുവേ, നിന്‍റെ ഇഷ്ടദാസന്മാര്‍ക്ക് നീ നല്കുന്ന ഏറ്റവും ശ്രേഷ്ഠകരമായ കാര്യം നീ എനിക്ക് നല്‍കേണമേ.! 
മൗലാനയെ അവര്‍ വളരെ കണിശമായ നിലയിലാണ് വളര്‍ത്തിയത്. സേവകരോട്  എന്തെങ്കിലും അക്രമം പ്രവര്‍ത്തിച്ചാല്‍ അവരോട് മാപ്പ് ചോദിപ്പിക്കുമായിരുന്നു. ഇശാഅ് നമസ്കരിക്കാതെ ഉറങ്ങിയാല്‍ എഴുന്നേല്പിച്ച് നമസ്കരിപ്പിക്കുമായിരുന്നു. സുബ്ഹി നമസ്കാരം ജമാഅത്തായി നമസ്കരിപ്പിക്കുവാനും സുബ്ഹിക്ക് ശേഷമുള്ള ഖുര്‍ആന്‍ പാരായണം മുടക്കം വരുത്താതിരിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇവിടെ നാം നമ്മുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. ദിവസവും ഹാജത്ത് നമസ്കരിച്ച് മക്കള്‍ക്ക് വേണ്ടി ദുആ ഇരക്കുന്ന കാര്യം പോകട്ടെ, ഇടയ്ക്കിടെയെങ്കിലും നമ്മള്‍ സന്താനങ്ങളുടെ നന്മക്ക് പരിശ്രമിക്കുകയും ദുആ ഇരക്കുകയും ചെയ്യാറുണ്ടോ.? 
വരൂ, ഇനിയെങ്കിലും നമുക്ക് നമ്മുടെ മക്കളുടെ തര്‍ബിയത്തിന്‍റെ വിഷയത്തില്‍ ശ്രദ്ധ കൊടുക്കാം.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 









സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...