ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ
ജീവ ചരിത്രം.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/08_23.html?spref=tw
സഹാറന്‍പൂരിലെ വിദ്യാഭ്യാസം:
അറബി പഠനം സഹാറന്‍പൂരില്‍ വന്നതിന് ശേഷമാണ് ആരംഭിച്ചത്. മൗലാനാ മുഹമ്മദ് യഹ് യ (റ) ഇന്നു നിലവിലുള്ള പാഠ്യപദ്ധതിക്കും പൊതുശൈലിക്കും ദര്‍സീ കിതാബുകളുടെ അറിയപ്പെട്ട ക്രമീകരണത്തിനുമെതിരായിരുന്നു. തന്‍റെ സ്വന്തം അനുഭവത്തിന്‍റെയും അറിവിന്‍റെയും അധ്യാപന-അനുഭവത്തിന്‍റെയും അടിസ്ഥാനത്തില്‍ സ്വയം ഒരു പഠനപദ്ധതി ആവിഷ്കരിച്ചിരുന്നു. മൗലാനാ മുഹമ്മദ് ഇല്‍യാസ് സാഹിബിന്‍റെ ശൈലിയും ഇതു തന്നെയായിരുന്നു. ശൈഖിന്‍റെ പഠന വിഷയത്തിലും ഈ ശൈലി തന്നെ സ്വീകരിച്ചു. കിതാബുകളൊന്നും കൂടാതെ വാമൊഴിയായി നിയമങ്ങളെഴുതിക്കുക. ശേഷം രണ്ട്-നാല് ഹര്‍ഫുകള്‍ പറഞ്ഞ് കൊടുത്ത് മിസാല്‍, അജ് വഫ്, നാഖിസ്, മുളാഅഫ് എന്നീ നാല് നിയമങ്ങള്‍ക്കനുസൃതമായി ധാരാളം സീഗകളുണ്ടാക്കാനും അത് ആവര്‍ത്തിച്ചുപറയാനും കല്‍പ്പിക്കും. സര്‍ഫുമീര്‍- പഞ്ച് ഗഞ്ച് എന്നിവ പത്ത്-പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ഓതിതീര്‍ത്തു. എന്നാല്‍ ഫുസൂലെ അക്ബരിയില്‍ വളരെ സമയമെടുത്തു. സ്വര്‍ഫ്-നഹ്വിന്‍റെ സാധാരണ കിതാബുകളും ഈ പ്രത്യേക ശൈലിയിലാണ് ഓതിയത്. കാഫിയയോടൊപ്പം അര്‍ബഈന്‍ നവവിയും നഫ്ത്തുല്‍ യമനിന് പകരം അമ്മ ജുസ്അ് തര്‍ജജുമയും ഓതി. നഫ്ഹതുല്‍ യമനിലെ മൂന്നാം ബാബിലെ ഖസ്വീദകള്‍ മാത്രം ഓതിയ ശേഷം ഖസ്വീദത്തുല്‍ ബുര്‍ദയും ബാനത് സുആദും ഖസ്വീദ ഹംസിയ്യയും മഖാമാത്തിന് മുമ്പായി ഓതി.
ഹസ്രത്ത് ഗന്‍ഗോഹി (റ) യുടെ വിയോഗാനന്തരം മൗലാനാ മുഹമ്മദ് യഹ് യ (റ) ഏതാണ്ട് എല്ലാവര്‍ഷവും ഹദീസ് കിതാബുകളില്‍ ബാക്കിയായ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ഓതിക്കൊടുക്കുന്നതിന് ഹസ്രത്ത് മൗലാനാ ഖലീല്‍ അഹ് മദ് (റ) യുടെ ക്ഷണമനുസരിച്ച് മദ്റസാ മളാഹിര്‍ ഉലൂം-സഹാന്‍പൂരില്‍ പോയിരുന്നു. എന്നാല്‍ ഹി: 1328 ല്‍ മൗലാനാ അവര്‍കളുടെ നിര്‍ബന്ധവും പ്രേരണയും നിമിത്തം ഗന്‍ഗോഹിലെ താമസമവസാനിപ്പിച്ച് സഹാന്‍പൂരില്‍ സ്ഥിരതാമസം തിരഞ്ഞെടുത്തു. അങ്ങനെ ശൈഖിന്‍റെ തുടര്‍പഠനം സഹാന്‍പൂരില്‍ സമാരംഭിച്ചു. ശേഷിച്ച കിതാബുകള്‍ പൂര്‍ത്തിയാക്കിയ മഹാനവര്‍കള്‍ മന്‍ത്വിഖ് (സംവാദശാസ്ത്രം) മൗലാനാ അബ്ദുല്‍ വഹീദ് സംഭലിയില്‍ നിന്നും, മറ്റു ചില കിതാബുകള്‍ മൗലാനാ ഹാഫിള് അബ്ദുല്ലത്വീഫില്‍ നിന്നും, മന്‍ത്വിഖിന്‍റെ ബാക്കി ഭാഗങ്ങള്‍ ഉന്നത മഅ്ഖൂലിയായിരുന്ന മൗലാനാ അബ്ദുല്‍ വഹീദില്‍ നിന്നുമാണ് ഓതിയത്.
ദര്‍സിന്‍റെ പൂര്‍ത്തീകരണം:
പാഠ്യ പദ്ധതിയുടെ അവസാന കിതാബുകള്‍ മൗലാനാ മുഹമ്മദ് യഹ് യ (റ) യില്‍ നിന്നുതന്നെയാണ് ശൈഖ് പൂര്‍ത്തീകരിച്ചത്. മൗലാനായ്ക്ക് തദ്രീസില്‍ തനതായ നിയമങ്ങളും ശൈലികളും ഉണ്ടായിരുന്നു. വിശദീകരണ-വിവരണ സഹിതം പ്രഭാഷണം നടത്തുകയും ആശയങ്ങളിലുള്ള കുടുക്കുകളഴിക്കുകയും ചെയ്യുന്ന ചുമതല ഉസ്താദിന്‍റെയും ശ്രവിക്കുകയും സദസില്‍ പങ്കാളിയാകുകയും മാത്രം ചെയ്യേണ്ട ഉത്തരവാദിത്വം വിദ്യാര്‍ത്ഥിയുടേതുമായ ശൈലിയാണ് ഇന്നു മദ്റസകളിലെ പതിവ്. എന്നാല്‍ മൗലാനായുടെ ശൈലി ഇതില്‍ നിന്നും തീര്‍ത്തും വിരുദ്ധമായിരുന്നു. മുത്വാലഅ ചെയ്ത് പാഠം ആദ്യന്തം ഗ്രഹിക്കേണ്ടത് വിദ്യാര്‍ത്ഥിയുടെ കര്‍ത്തവ്യമായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഗ്രഹിക്കാന്‍ പറ്റാത്തതും ശര്‍ഹു - ഹവാശികള്‍ പ്രയോജനപ്പെടാത്തതുമായ ഭാഗങ്ങളില്‍ സഹായിക്കുകയും വഴികാട്ടുകയും മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളൂ. ഇക്കാരണത്താല്‍ കിതാബ് അത്യന്തം തീര്‍ക്കുന്നതിന് പകരം കിതാബിന്‍റെ ഉള്ളടക്കവും ഉദ്ദേശ്യവും ഗ്രഹിക്കുന്നതിനും മുത്വാലഅ (പാരായണം) യില്‍ കഴിവ് ഉണ്ടാക്കിയെടുക്കുന്നതിനുമായിരുന്നു അദ്ദേഹം പ്രാമുഖ്യം കല്‍പ്പിച്ചിരുന്നത്. (പൗരാണിക ഉസ്താദുമാരുടെ ഈ ശൈലി തന്നെയാണ് ഇന്നുവരെയുള്ള അനുഭവങ്ങളും വിദ്യാഭ്യാസ വീക്ഷണങ്ങളനുസരിച്ച് ഏറ്റവും നല്ല അധ്യാപന രീതി). ഇവ്വിഷയത്തില്‍ അദ്ദേഹത്തിന് മന:സമാധാനമുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ബിസ്മില്ലാഹിയുടെ ബാഅ്, മുതല്‍ തമ്മത്തിന്‍റെ താഅ് വരെ തീര്‍ക്കുന്നതിന് പകരം അടുത്ത കിതാബ് ആരംഭിക്കുമായിരുന്നു.
മൗലാനാ മാജിദ് അലിയുടെ മഅ്ഖൂലാത്ത് (ബുദ്ധിശാസ്ത്രം) ന്‍റെ ദര്‍സിന് പ്രത്യേക പ്രസിദ്ധിയുണ്ടായിരുന്ന കാലമായിരുന്നു അന്ന്. മഅ്ഖൂലാതിന്‍റെ പ്രധാന കിതാബുകള്‍ ഖൈറാബാദിലെ ഉസ്താദുമാരില്‍ നിന്നും ഏറെ പരിശ്രമിച്ച് പഠിച്ചിരുന്നു. മഅ്ഖൂലാത്ത് പഠിപ്പിക്കുന്നതില്‍ അദ്ദേഹം വളരെ സമര്‍ത്ഥനായിരുന്നു. വിദൂരദേശങ്ങളില്‍ നിന്നു ജനങ്ങള്‍ മന്‍ത്വിഖ് - ഫല്‍സഫകളുടെ ഉന്നത കിതാബുകള്‍ പഠിക്കാന്‍ അദ്ദേഹത്തിനടുത്ത് എത്താറുണ്ടായിരുന്നു. മൗലാനാ മാജിദ് അലി ഹസ്രത്ത് ഗംഗോഹിയില്‍ നിന്നാണ് ഹദീസ് പഠിച്ചിരുന്നത്. ഈ ദര്‍സില്‍ മൗലാനാ മുഹമ്മദ് യഹ് യ (റ) അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു. വലിയ സ്നേഹ-സുഹൃദ ബന്ധമായിരുന്നു ഇരുവര്‍ക്കുമിടയില്‍. ഈ ബന്ധത്തിന്‍റെയും ശൈഖിന്‍റെ ബുദ്ധികൂര്‍മ്മതയുടേയും വൈജ്ഞാനിക അഭിരുചിയുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം മൗലാനാ മുഹമ്മദ് യഹ്യ (റ) യോട് ശൈഖിനെ ഒരു വര്‍ഷത്തേക്ക് തന്നെ ഏല്‍പ്പിക്കുവാന്‍ പറയുകയും മഅ്ഖുലാത്ത് പൂര്‍ത്തീകരിച്ച് കൊടുക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. പക്ഷേ അതിനവസരമൊത്തില്ല. അങ്ങനെ ശൈഖിന് തന്‍റെ പഠനപൂര്‍ത്തീകരണത്തിന് സഹാറന്‍പൂരിന് വെളിയിലെവിടെയും പോകേണ്ടതായി വന്നില്ല.
വിജ്ഞാന സമ്പാദ്യത്തില്‍ ഏകാഗ്രത:
മൗലാനാ മുഹമ്മദ് യഹ്യക്ക് തഅ്ലീമിനേക്കാള്‍ ശ്രദ്ധ തര്‍ബിയത്തിലായിരുന്നു. ശൈഖ് പഠിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ടോ എന്നതിനേക്കാള്‍ ശൈഖ് ഏതെങ്കിലും കുട്ടികളും സഹപാഠികളും ചെറു പ്രായക്കാരായി കൂടിയിണങ്ങികഴിയുന്നുണ്ടോ എന്നായിരുന്നു അദ്ദേഹം നോക്കിയിരുന്നത്. വഴി നടക്കവേ അദ്ദേഹം ആര്‍ക്കെങ്കിലും പ്രത്യേകത നല്‍കി സലാം പറയുകയോ നമസ്കാരത്തില്‍ ഒന്നിലധികം തവണ ഏതെങ്കിലും സമപ്രായക്കാരുടെയോ യുവാക്കളുടെയോ അടുത്ത് നില്‍ക്കുകയോ ചെയ്താല്‍ അതിന് കാരണമന്വേഷിക്കുകയും താക്കീത് നല്‍കുകവരെ ചെയ്തിരുന്നു. ഈ ഭയം മൂലം ശൈഖും വളരെ സൂക്ഷ്മത പാലിക്കുകയും എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി ഒറ്റയ്ക്ക് തന്‍റെ ജോലിയില്‍ മുഴുകുകയും ചെയ്യുമായിരുന്നു. വളരെ സൂക്ഷ്മത പാലിച്ചിരുന്ന മൗലാനാ മുഹമ്മദ് യഹ് യ തന്‍റെയോ മൗലാനാ മുഹമ്മദ് ഇല്‍യാസ് (റ) യുടെയോ കൂട്ടത്തിലല്ലാതെ മദ്റസയ്ക്കു വെളിയില്‍ പോകാനാ സദസുകളില്‍ പങ്കെടുക്കാനോ ശൈഖിന് അനുവാദം നല്‍കിയിരുന്നില്ല. വിനോദത്തിലും ഉല്ലാസത്തിലും ഒരിക്കലും ആഗ്രഹമുണ്ടായില്ല എന്നതായിരുന്നു ഇതിന്‍റെ പരിണിതഫലം. സഹാന്‍പൂരില്‍ വലിയ വലിയ സമ്മേളനങ്ങളും ആഘോഷങ്ങളും നടക്കുമ്പോള്‍ പിതാവിന്‍റെ അനുവാദമുണ്ടായിരുന്നിട്ടും അദ്ദേഹമതില്‍ പങ്കെടുത്തിരുന്നില്ല. അധികരിച്ച ഈ ഏകാഗ്രതയുടെ ഫലമായി ഒരു തവണ മദ്റസ ഖദീമില്‍ നിന്നും ആറ് മാസത്തേക്ക് പുറത്തിറങ്ങേണ്ടി വന്നിട്ടില്ല. മദ്റസ മളാഹിര്‍ ഉലൂമിന്‍റെ ഒരു ഭാഗമാണ് മദ്റസത്തുല്‍ ഖദീം. അവിടെ മദ്റസ, മസ്ജിദ്, കുതുബ്ഖാന, കുളിമുറി, ശൗചാല്യയും തുടങ്ങി എല്ലാ സജ്ജീകരണങ്ങളുമുണ്ടായിരുന്നു.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment