ദുഃസ്വപ്നത്തില്‍ നിന്നും രക്ഷകിട്ടാന്‍.!
ദുആയുടെ അമാനുഷിക ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍
https://swahabainfo.blogspot.com/2020/04/14_25.html?spref=tw
അഹ് മദ് സുമുഖനും ഉന്മേഷവാനുമായ ഒരു ചെറുപ്പക്കാരനായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന് പെട്ടെന്ന് ഒരു അസ്വസ്ഥത പിടികൂടി. മുഖത്ത് ഭയത്തിന്‍റെ അടയാളങ്ങള്‍ നിഴലിച്ചു. നിരന്തരം ചികിത്സിച്ചിട്ടും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. വൈദ്യനും കുടുംബാംഗവും ആകെ കുഴഞ്ഞു. കാരണം ഒരു രോഗവുമില്ല. അപകടമൊന്നും ഉണ്ടായിട്ടുമില്ല. എന്നാല്‍ ഉമ്മ പറഞ്ഞു: ഏതാനും ദിവസം മുമ്പ് ഇവന്‍ രാത്രിയില്‍ ഭയാനകമായ ഏതോ സ്വപ്നം കണ്ടിട്ടുണ്ട്. തദവസരം അലറിക്കരഞ്ഞുകൊണ്ട് എഴുന്നേറ്റിരിക്കുന്നത് ഞാന്‍ കണ്ടതാണ്. അതിന് ശേഷമാണ് ഈ അവസ്ഥ. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ ഏതെങ്കിലും മനഃശാസ്ത്ര വിദഗ്ധനെയോ ആത്മീയ ചികിത്സകനെയോ കാണിക്കുക. നാട്ടിലുള്ള വിശ്വസ്തനായ ഒരു പണ്ഡിതനെ ചെന്നുകണ്ട് കുടുംബക്കാര്‍ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പ്രസ്താവിച്ചു: ദുഃസ്വപ്നം കാണുക എന്നുള്ളത് സംഭവ്യമായ കാര്യമാണ്. പക്ഷെ, അതിന്‍റെ പരിഹാരം ഹദീസില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. അഹ് മദ് അത് ചെയ്തിരുന്നെങ്കില്‍ ഇത്തരം അവസ്ഥ ഉണ്ടാകില്ലായിരുന്നു.
ഒരിക്കല്‍ ഒരു വ്യക്തി റസൂലുല്ലാഹി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, എന്‍റെ തല ചതയ്ക്കപ്പെടുന്നതായി ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു. റസൂല്‍ ﷺ അരുളി: ഇത് പിശാചിന്‍റെ പണിയാണ്. നിങ്ങളിത് ആരോടും പറയരുത്. നിങ്ങളാരെങ്കിലും ദുഃസ്വപ്നം കാണുകയും ഞെട്ടി ഉണരുകയും ചെയ്താല്‍ ഇടതുഭാഗത്തേക്ക് മൂന്ന് പ്രാവശ്യം തുപ്പുകയും
أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ
എന്ന് മൂന്ന് പ്രാവശ്യം ചൊല്ലുകയും പാര്‍ശ്വം മാറിക്കിടക്കുകയും ചെയ്യുക. നല്ല സ്വപ്നം അല്ലാഹുവിന്‍റെ ഭാഗത്തു നിന്നും ഉള്ളതാണ്. അതിന് അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക. ദുഃസ്വപ്നം പിശാചിന്‍റെ ഭാഗത്ത് നിന്നും ഉള്ളതാണ്. അതുണ്ടായാല്‍ അല്ലാഹുവിനോട് അഭയം തേടുക. ആരോടും പറയരുത്. എന്നാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുന്നതല്ല.
നാം പലപ്പോഴും സ്വപ്നങ്ങള്‍ കാണാറുണ്ട്. ദുഃസ്വപ്നങ്ങളും കാണാറുണ്ട്. അതിനുള്ള പ്രതിവിധിയാണ് ഈ ഹദീസില്‍ വിവരിക്കപ്പെട്ടിരിക്കുന്നത്.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment