പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/22.html?spref=tw
22. നബവീ അമാനുഷികതകള്‍.
റസൂലുല്ലാഹി ﷺ യുടെ വലിയൊരു പ്രത്യേകതയാണ് മുഅ്ജിസത്തുകള്‍ (അമാനുഷികതകള്‍). റസൂലുല്ലാഹി ﷺ യുടെ ജീവിതം മുഴുവനും തത്വങ്ങളും ഗുണപാഠങ്ങളും നിറഞ്ഞതിനാല്‍ അമാനുഷികതയാണ്. അത് കൊണ്ട് ഈ അമാനുഷികതകള്‍ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അതില്‍ പ്രകടമായ രണ്ടായിരം അമാനുഷികതകള്‍ പണ്ഡിതന്മാര്‍ സമാഹരിച്ചിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. അല്ലയോ ദൂതരേ, മുഴുവന്‍ ലോകങ്ങള്‍ക്കും കാരുണ്യമായി മാത്രമാണ് നാം താങ്കളെ അയച്ചിട്ടുള്ളത്. (അമ്പിയാഅ്). റസൂലുല്ലാഹി ﷺ അരുളി: അല്ലാഹ്, അല്ലാഹ്, എന്ന് പറയുന്ന ഒരു വ്യക്തി ഉണ്ടായിരിക്കുന്നത് വരെ ഈ ലോകം അവസാനിക്കുന്നതല്ല. അല്ലാഹ്, അല്ലാഹ് എന്ന പറയുന്ന വ്യക്തി എന്നത് കൊണ്ടുള്ള ഉദ്ദേശം, അല്ലാഹുവിന്‍റെ ഏകത്വത്തിനും റസൂലുല്ലാഹി ﷺ യുടെ പ്രവാചകത്വത്തിലും വിശ്വാസമുള്ള വ്യക്തിയാണ്. ചുരുക്കത്തില്‍, റസൂലുല്ലാഹി ﷺ മുഴുവന്‍ ലോകങ്ങളും അവശേഷിക്കാനുള്ള മാധ്യമമാണ്. റസൂലുല്ലാഹി ﷺ യുടെ പ്രവാചകത്വം മുഴുവന്‍ ലോകങ്ങള്‍ക്കുമുള്ളതാണ്. ലോകങ്ങള്‍ ആകെ ഒമ്പതെണ്ണമാണ്. 1. നിറം, മണം, സംസാരം പോലെയുള്ള ആശയങ്ങളുടെ ലോകം. 2. മലക്കുകളുടെ ലോകം. 3. മനുഷ്യരുടെ ലോകം. 4. ജിന്നുകളുടെ ലോകം. 5. ആകാശ ലോകം. 6. വസ്തുക്കളുടെ ലോകം. 7. ചെടികളുടെ ലോകം. 8. ജീവികളുടെ ലോകം. 9. വായുവിന്‍റെ ലോകം. ഈ ഒമ്പത് ലോകങ്ങളുമായി ബന്ധപ്പെട്ട് റസൂലുല്ലാഹി ﷺ ക്ക് പ്രത്യേകം അമാനുഷികതകളുണ്ട്. അവയില്‍ ചിലത് ക്രമപ്രകാരം ഇവിടെ കൊടുക്കുന്നു.
ആശയങ്ങളുടെ ലോകത്തുള്ള മൂന്ന് അമാനുഷികതകള്‍:
1. പരിശുദ്ധ ഖുര്‍ആന്‍. പരിശുദ്ധ ഖുര്‍ആനിന്‍റെ ഭാഷാശൈലി, സാഹിത്യം, അദൃശ്യവൃത്താന്തങ്ങള്‍ എന്നിങ്ങനെ പലതും അമാനുഷികതകളാണ്.
2. റസൂലുല്ലാഹി ﷺ യുടെ വിവിധ പ്രവചനങ്ങള്‍. ഹുദൈഫ (റ) വിവരിക്കുന്നു. റസൂലുല്ലാഹി ﷺ ഒരു പ്രഭാഷണത്തില്‍ ലോകാവസാനം വരെ നടക്കാനുള്ള പ്രധാന സംഭവങ്ങള്‍ വിവരിക്കുകയുണ്ടായി. അത് ഓര്‍മ്മ വെച്ചവര്‍ക്ക് ഓര്‍മ്മയുണ്ട്. മറന്നവര്‍ മറന്ന് പോയി. എനിക്കും ഈ കൂട്ടുകാര്‍ക്കും അതില്‍ പലതും ഓര്‍മ്മയുണ്ട്. ചിലത് ഞാന്‍ മറന്ന് പോയെങ്കിലും നാളുകളായി കാണാത്ത ഒരു വ്യക്തിയെ കാണുമ്പോള്‍ ഓര്‍ത്തെടുക്കുന്നത് പോലെ അത് സംഭവിച്ചതായി കാണുമ്പോള്‍ ഞാന്‍ അത് ഓര്‍ത്തെടുക്കാറുണ്ട്. (ബുഖാരി, മുസ്ലിം)
3. റസൂലുല്ലാഹി ﷺ യുടെ കാലത്ത് നടന്ന ചില കാര്യങ്ങള്‍ കാണാതെ തന്നെ റസൂലുല്ലാഹി ﷺ അറിയിച്ചത്. അനസ് (റ) പറയുന്നു. റസൂലുല്ലാഹി ﷺ മുഅ്തയിലേക്ക് സൈന്യത്തെ അയച്ചപ്പോള്‍ സൈദ് (റ) ജഅ്ഫര്‍ (റ), ഇബ്നു റവാഹ (റ) എന്നിവരുടെ രക്തസാക്ഷിത്വം നടന്നയുടനെ ഞങ്ങളെ അറിയിക്കുകയുണ്ടായി. ആ വാര്‍ത്ത അവിടെ നിന്നും എത്താന്‍ സമയമായിട്ടില്ലായിരുന്നു. റസൂലുല്ലാഹി ﷺ കണ്ണീര്‍ വാര്‍ത്ത് കൊണ്ടരുളി: സൈദ് കൊടിയെടുത്തു. പക്ഷെ, ശഹീദായി. തുടര്‍ന്ന് ജഅ്ഫര്‍ കൊടിയെടുത്തു. പക്ഷെ, ശഹീദായി. ശേഷം ഇബ്നു റവാഹ കൊടിയെടുത്തു. പക്ഷെ, ശഹീദായി. അവസാനം അല്ലാഹുവിന്‍റെ ഒരു വാള്‍ (ഖാലിദ് ബിന്‍ വലീദ് (റ) കൊടിയെടുക്കുകയും വിജയം വരിക്കുകയും ചെയ്തു. (ബുഖാരി)
മലക്കുകളുടെ ലോകത്തുണ്ടായ രണ്ട് അമാനുഷികതകള്‍:
1. ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. ബദ്ര്‍ ദിവസം ഒരു മുസ്ലിം ഒരു നിഷേധിയുടെ പിന്നാലെ ഓടുകയായിരുന്നു. പെട്ടെന്ന് ഹൈസൂമേ, മുന്നോട്ട് കുതിക്കൂ എന്ന് ആരോ പറയുന്നതായി കേട്ടു. തുടര്‍ന്ന് നിഷേധി മറിഞ്ഞ് വീണു. അദ്ദേഹത്തിന്‍റെ മൂക്കും മുഖവും കീറിയിരുന്നു. വീണ സ്ഥലം പച്ച നിറമായിരുന്നു. സ്വഹാബി റസൂലുല്ലാഹി ﷺ യുടെ അരികില്‍ വന്ന് ഇത് പറഞ്ഞപ്പോള്‍ തങ്ങള്‍ അരുളി: അത് മൂന്നാം ആകാശത്തിലെ സഹായത്തിന്‍റെ മലക്കാണ്. (മുസ്ലിം)
2. ഹംസ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, ജിബ്രീല്‍ (അ) നെ യഥാര്‍ത്ഥ രൂപത്തില്‍ എനിക്ക് കാണാന്‍ ആഗ്രഹമുണ്ട്. റസൂലുല്ലാഹി ﷺ അരുളി: താങ്കള്‍ക്കത് താങ്ങാന്‍ കഴിവില്ല. ഹംസ (റ) പറഞ്ഞു: എന്നാലും കാണിച്ച് തരിക. ഇതിനിടയില്‍ ജിബ്രീല്‍ (അ) കഅ്ബയിലേക്ക് ഇറങ്ങി വന്നു. റസൂലുല്ലാഹി ﷺ ഹംസ (റ) യോട് നേരെയിരുന്ന് നോക്കുക എന്ന് പറഞ്ഞു: ഹംസ (റ) നോക്കിയപ്പോള്‍ ജിബ്രീല്‍ (അ) പച്ച നിറത്തില്‍ പ്രകാശിക്കുന്നു. ഇത് കണ്ടപ്പോള്‍ ഹംസ (റ) ബോധരഹിതനായി നിലം പതിച്ചു.
മനുഷ്യ ലോകത്ത് ഉണ്ടായ നാല് അമാനുഷികതകള്‍:
1. സന്മാര്‍ഗ്ഗം പ്രകടമാകുന്നു. അബൂ ഹുറയ്റ (റ) വിവരിക്കുന്നു. ഞാന്‍ എന്‍റെ മാതാവിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. ഒരിക്കല്‍ അവര്‍ റസൂലുല്ലാഹി ﷺ യെ കുറിച്ച് മര്യാദയില്ലാത്ത വാക്ക് പറഞ്ഞു. ഞാന്‍ കരഞ്ഞുകൊണ്ട് പ്രവാചക സന്നിധിയില്‍ വന്നു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, എന്‍റെ മാതാവിന് വേണ്ടി അങ്ങ് ദുആ ഇരക്കുക. റസൂലുല്ലാഹി ﷺ ദുആ ഇരന്നു: അല്ലാഹുവേ, അബൂ ഹുറയ്റയുടെ മാതാവിന് നീ ഹിദായത്ത് നല്‍കേണമേ.! ഇത് കേട്ട് സന്തോഷിച്ച് ഞാന്‍ വീട്ടിലേക്ക് വന്നപ്പോള്‍ വീടിന്‍റെ വാതില്‍ അടഞ്ഞ് കിടക്കുന്നത് കണ്ടു. എന്‍റെ കാല്‍പെരുമാറ്റം കേട്ടുകൊണ്ട് അവിടെ തന്നെ നില്‍ക്കാന്‍ മാതാവ് പറഞ്ഞു: തദവസരം വെള്ളം വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. മാതാവ് കുളിച്ച് വസ്ത്രം ധരിച്ച് വാതില്‍ തുറന്ന് കൊണ്ട് പറഞ്ഞു: അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വഅശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്... ഞാന്‍ സന്തോഷത്തിന്‍റെ ആധിക്യം കാരണം, കരഞ്ഞുകൊണ്ട് റസൂലുല്ലാഹി ﷺ യുടെ അരികിലെത്തി വിവരമറിയിച്ചു. റസൂലുല്ലാഹി ﷺ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി. (മുസ്ലിം)
2. ഐശ്വര്യം പ്രകടമാകുന്നു. റസൂലുല്ലാഹി ﷺ ഹന്‍ളല (റ) യുടെ തലയില്‍ തടകി. രോഗികളാരെങ്കിലും അദ്ദേഹത്തിന്‍റെ തലയില്‍ സ്പര്‍ശിച്ചാല്‍ അവരുടെ രോഗം ഉടനടി മാറുമായിരുന്നു. (ബൈഹഖി)
3. രോഗികള്‍ക്ക് ശമനം. ഹബീബ് (റ) ന്‍റെ പിതാവിന്‍റെ കണ്ണിന് രോഗം ബാധിച്ച് അന്ധനായി. റസൂലുല്ലാഹി ﷺ അദ്ദേഹത്തിന്‍റെ കണ്ണില്‍ ഊതിയപ്പോള്‍ കാഴ്ച തിരിച്ചുവന്നു. നിവേദകന്‍ പറയുന്നു. 80-)മത്തെ വയസ്സില്‍ അദ്ദേഹം സൂചിയില്‍ നൂല്‍ കോര്‍ക്കുന്നതായി ഞാന്‍ കണ്ടു. (ബൈഹഖി)
4. മര്യാദ കേടിന് ശിക്ഷ ലഭിക്കുന്നു. സലമത്ത് (റ) വിവരിക്കുന്നു. ഒരു വ്യക്തി ഇടത് കൈ കൊണ്ട് ആഹാരം കഴിക്കുകയായിരുന്നു. റസൂലുല്ലാഹി ﷺ വലത് കൈ കൊണ്ട് കഴിക്കാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം എനിക്ക് പറ്റില്ല എന്ന് പറഞ്ഞു. അഹങ്കാരം കാരണമായിട്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. തദവസരം റസൂലുല്ലാഹി ﷺ അരുളി: നിങ്ങള്‍ക്ക് വലത് കൈ കൊണ്ട് ഇനി കഴിക്കാന്‍ സാധിക്കുന്നതല്ല. അദ്ദേഹത്തിന് മരണം വരെയും വലത് കൈ ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്ലിം)
ജിന്നുകളുടെ ലോകത്ത് പ്രകടമായ രണ്ട് അമാനുഷികതകള്‍.
ജാബിര്‍ (റ) വിവരിക്കുന്നു. ഞാന്‍ ഒരിക്കല്‍ റസൂലുല്ലാഹി ﷺ യോടൊപ്പം യാത്രയിലായിരുന്നു. വഴിയില്‍ ഒരു നാട്ടിലെത്തി. നാട്ടുകാര്‍ റസൂലുല്ലാഹി ﷺ യെ സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, ഈ നാട്ടില്‍ ഒരു യുവതിയുണ്ട്. അവരുടെ മേല്‍ ഒരു ജിന്ന് അനുരാഗത്തിലായി അവരെ ബാധിച്ചിരിക്കുന്നു. അവര്‍ ആഹാര-പാനീയങ്ങള്‍ ഒന്നും ഭക്ഷിക്കുന്നില്ല. അവര്‍ മരിക്കാന്‍ അടുത്തിരിക്കുന്നു. ജാബിര്‍ (റ) പറയുന്നു. റസൂലുല്ലാഹി ﷺ അവരോട് പറഞ്ഞു: ജിന്നേ, ഞാനാരാണെന്ന് നിനക്കറിയാം. ഞാന്‍ അല്ലാഹുവിന്‍റെ ദൂതനായ മുഹമ്മദുര്‍ റസൂലുല്ലാഹിയാണ്. ഈ സ്ത്രീയെ വിട്ട് നീ മാറിപ്പോകുക. റസൂലുല്ലാഹി ﷺ ഇത് പറഞ്ഞ മാത്രയില്‍ ആ സ്ത്രീ ആരോഗ്യവതിയായി. മുഖം മറച്ച് പിന്മാറി. (ഖത്വീബ്)
അബൂ അയ്യൂബ് അന്‍സ്വാരി (റ) വിവരിക്കുന്നു. എന്‍റെ ഒരു മുറി നിറയെ കാരയ്ക്ക നിറഞ്ഞുകിടപ്പുണ്ടായിരുന്നു. ഒരു ജിന്ന് അത് എടുത്തുകൊണ്ട് പോകാന്‍ തുടങ്ങി. ഞാന്‍ റസൂലുല്ലാഹി ﷺ യോട് പരാതി പറഞ്ഞു. റസൂലുല്ലാഹി ﷺ അരുളി: ഇനി ഇപ്രകാരം കണ്ടാല്‍ നീ പറയുക: അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു, അല്ലാഹുവിന്‍റെ ദൂതന് ഉത്തരം നല്‍കുക. ഇത് പറഞ്ഞപ്പോള്‍ ഇനി ഒരിക്കലും വരില്ല എന്ന് പറഞ്ഞ് അത് മാറിപ്പോയി. (തിര്‍മിദി)
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment