Tuesday, April 28, 2020

17. ഇലാഹീ കാരുണ്യത്തെ ആകര്‍ഷിക്കുന്ന ദുആ.!


ഇലാഹീ കാരുണ്യത്തെ ആകര്‍ഷിക്കുന്ന ദുആ.! 
ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/17.html?spref=tw 
ലോകാനുഗ്രഹി മുഹമ്മദുര്‍റസൂലുല്ലാഹി  യേക്കാളും പാപവിശുദ്ധനായ ആരെങ്കിലുമുണ്ടോ? തങ്ങള്‍ അല്ലാഹുവിനാല്‍ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടവരാണ്. തങ്ങള്‍ ആരോടും ഒരു അക്രമവും ചെയ്തിട്ടില്ല. പരദൂഷണം പറഞ്ഞിട്ടില്ല. മോശം ആഗ്രഹിച്ചിട്ട് പോലുമില്ല. ഇത്തരം ഗുണങ്ങളുള്ള വ്യക്തികള്‍ക്ക് പിടികൂടുന്ന ഒരു പ്രശ്നമാണ് അഹങ്കാരം. അതും തങ്ങളെ അല്പം പോലും പിടികൂടിയിട്ടില്ല. ഇത്ര ഉന്നത സ്വഭാവ ഗുണങ്ങള്‍ ഉണ്ടായിരുന്നിട്ടും തങ്ങള്‍ അങ്ങേയറ്റം വിനയാന്വിതരും താഴ്മയുള്ളവരുമായിരുന്നു.
തങ്ങളുടെ മഹച്ചരിതത്തില്‍ അതിന് ധാരാളം മാതൃകകളുണ്ട്. അതില്‍ ഒരു അനുഗ്രഹീത മാതൃക ഇവിടെയും നിങ്ങള്‍ ശ്രദ്ധിക്കുക. ചൂട് അതികഠിനം, അറഫയുടെ മൈതാനം, മാനവകുലത്തില്‍ നബിമാര്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠരായ മനുഷ്യരും പ്രവാചക തിരുമേനിയുടെ ഈയാം പാറ്റകളുമായ സ്വഹാബത്തിന്‍റെ ലക്ഷത്തില്‍പ്പരം വരുന്ന ജനാവലി അവിടെ സംഗമിച്ചിരിക്കുകയാണ്. അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ മന്ദമാരുതന്‍ അടിച്ചു വീശിക്കൊണ്ടിരിക്കുന്നു. ശക്തനായ പിശാച് നിരാശപ്പെട്ട് ഓടുന്നു. കാരുണ്യത്തിന്‍റെ കടല്‍ ഇളകിമറിയുന്നു. പാപമോചനത്തിന്‍റെ തേനുറവ പെയ്തിറങ്ങുന്നു. അനുഗ്രഹത്തിന്‍റെ മാരി വര്‍ഷിക്കുന്നു.
എന്നാല്‍ ഈ സന്ദര്‍ഭത്തിലും പ്രവാചകത്വത്തിന്‍റെ നായക സ്ഥാനത്ത് നിലയുറപ്പിച്ച ലോകാനുഗ്രഹിയുടെ അനുഗ്രഹീത നാവില്‍ നിന്നും ഏതാനും ദുആകള്‍ ഉതിര്‍ന്ന് വീഴുന്നു. സാഹിത്യ സമ്പുഷ്ടത, എന്നാല്‍, വിനയം നിറഞ്ഞതുമായ വചനങ്ങളാണ് അവ. പാറകളേക്കാള്‍ കടുപ്പമുള്ള മനസ്സുകളും മയപ്പെട്ട് പോകുന്നവ. കരുണാവാരിധിയായ റബ്ബിനോട് ദുആ ഇരക്കേണ്ട രീതി ഈ വചനങ്ങള്‍ പഠിപ്പിക്കുന്നു. അല്ലാഹുവിന്‍റെ കാരുണ്യത്തെ എപ്രകാരമാണ് തന്നിലേക്ക് ആകര്‍ഷിപ്പിക്കേണ്ടതെന്ന് ഈ ദുആ മനസ്സിലാക്കി തരുന്നു.
اللَّهُمَّ إنَّكَ تَسْمَعُ كَلاَمِي، وَتَرَى مَكَانِي، وَتَعْلَمُ سِرِّي وَعَلاَنِيَتِي، وَلاَ يَخْفَى عَلَيْكَ شَيْءٌ مِنْ أَمْرِي، 
وَأَنَا الْبَائِسُ الْفَقِيرُ، وَالْمُسْتَغِيثُ الْمُسْتَجِيرُ، وَالْوَجِلُ الْمُشْفِقُ، الْمُقِرُّ الْمُعْتَرِفُ إِلَيْكَ بِذَنْبِهِ. 
أَسْأَلُكَ مَسْأَلَةَ الْمِسْكِينِ، وَأَبْتَهِلُ إِلَيْكَ ابْتِهَالَ الْمُذْنِبِ الذَّلِيلِ، وَأَدْعُوكَ دُعَاءَ الْخَائِفِ الضَّرِيرِ، 
دُعَاءَ مَنْ خَضَعَتْ لَكَ رَقَبَتُهُ، وَفَاضَتْ عَبْرَتٌهٌ، وَذَلَّ لَكَ جِسْمُهُ، وَرَغِمَ لَكَ أَنْفُهُ.
 اللهم لا تجعلني بدعائك شقيا وكن بي رؤوفا رحيما يا خير المسؤولين ويا خير المعطين
അല്ലാഹുവേ, നീ എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവനാണ്. എന്‍റെ സ്ഥാനം കാണുന്നവനാണ്. എന്‍റെ രഹസ്യവും പരസ്യവും മനസ്സിലാക്കിയവനാണ്. എന്‍റെ ഒരു കാര്യവും നിന്നില്‍ അവ്യക്തമല്ല. എന്‍റെ എല്ലാ കാര്യങ്ങളും നിന്‍റെ മുന്നില്‍ വ്യക്തമാണ്. ഞാന്‍ ഗതിമുട്ടിയവനാണ്. പാപങ്ങളെ സമ്മതിക്കുന്നു. നിന്‍റെ മുന്നില്‍ യാചിക്കുന്നു. കണ്ണുനീരൊലിപ്പിച്ച് പിരടി താഴ്ത്തി അനുസരണയോടെ ഞാന്‍ നിന്നോട് താണുകേണിരക്കുകയാണ്. എന്‍റെ രക്ഷിതാവേ!, നിന്‍റെ കാരുണ്യത്തിന്‍റെ നോട്ടം എന്നില്‍ നിന്നും തിരിക്കരുതേ, നിന്‍റെ ഔദാര്യത്തില്‍ നിന്നും എന്നെ അകറ്റരുതേ, കാര്യങ്ങള്‍ ചോദിക്കപ്പെടുന്നവരില്‍ ഏറ്റം ഉത്തമനാണ് നീ, നല്‍കുന്നവരില്‍ അത്യുത്തമനുമാണ് നീ. 
വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ  നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...