Tuesday, April 7, 2020

എല്ലാവരോടുമുള്ള അപേക്ഷ.! -മൗലാനാ സയ്യിദ് അര്‍ഷദ് മദനി


എല്ലാവരോടുമുള്ള അപേക്ഷ.! 
കൊറോണ വൈറസില്‍ നിന്നും ഭയവും ഭീതിയും വേണ്ട, എന്നാല്‍ സ്വയം രക്ഷപ്പെടുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്യുക.! 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(ദേശീയ അദ്ധ്യക്ഷന്‍, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 
നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ കൊറോണ വൈറസ് ഇന്ത്യയിലും ലോകം മുഴുവനും അപകടകരമായ നിലയില്‍ വ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ പേരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവനുകളുടെയും സമ്പത്തുകളുടെയും നാശ-നഷ്ടങ്ങളെ നിയന്ത്രിക്കേണ്ടത് അടിയന്തിര ആവശ്യമായിരിക്കുന്നു. ചുമ, മൂക്കൊലിപ്പ്, കടുത്ത പനി, ശ്വാസതടസ്സം എന്നിവ ഇതിന്‍റെ അടയാളങ്ങളാകാന്‍ സാധ്യതയുണ്ട്. ഈ രോഗത്തെ പരിപൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിന് രാജ്യത്തെ ആരോഗ്യവകുപ്പും ഇതര സേവകരും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കുകയും അവരോട് നല്ല നിലയില്‍ സഹകരിക്കുകയും ചെയ്യണമെന്ന് മുഴുവന്‍ രാജ്യനിവാസികളോടും സഹോദരങ്ങളോടും ആത്മാര്‍ത്ഥമായി അപേക്ഷിക്കുകയാണ്. 
അല്ലാഹുവിന്‍റെ ദൂതന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) അരുളി: ഏതെങ്കിലും സ്ഥലത്ത് പകര്‍ച്ച വ്യാധി പരന്നതായി അറിഞ്ഞാല്‍ നിങ്ങള്‍ അവിടേക്ക് പോകരുത്. നിങ്ങള്‍ ഉള്ള സ്ഥലത്ത് അതുണ്ടായാല്‍ നിങ്ങള്‍ അവിടെ നിന്നും പുറത്തേക്കും പോകരുത്. (ബുഖാരി: 3473). 
ഓരോരുത്തരും അവരവരുടെ വീടുകളില്‍ തന്നെ ഒതുങ്ങിക്കഴിയുക. കവലകളിലേക്കും വഴികളിലേക്കും ഇറങ്ങരുത്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ തൂവാലയോ കൈമുട്ടോ കൊണ്ട് നിര്‍ബന്ധമായും മറയ്ക്കുക. ഇരു കരങ്ങളും സോപ്പും വെള്ളവുമുപയോഗിച്ച് നാല്പത് സെക്കന്‍റുകള്‍ കഴുകുക. അനാവശ്യമായി മൂക്കിലും കണ്ണിലും മുഖത്തും സ്പര്‍ശിക്കരുത്. എല്ലാവരില്‍ നിന്നും കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക. ഗവണ്‍മെന്‍റ് അനുമതി വരുന്നത് വരെ എല്ലാവിധ സദസ്സുകളും സമ്മേളനങ്ങളും വിവാഹ സല്‍ക്കാരങ്ങളും സാമൂഹ്യ-മത പരിപാടികളും മാറ്റി വെയ്ക്കുക. 
അനുമതി നല്‍കപ്പെടുന്നത് വരെ മസ്ജിദിലെ ജുമുഅ-ജമാഅത്തുകള്‍ ഒഴിവാക്കി വീടുകളില്‍ തന്നെ നമസ്കരിക്കുക. 
ഏതെങ്കിലും സഹോദരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആള്‍ക്കൂട്ടമുള്ള സ്ഥലത്ത് കഴിയുകയോ ഇതര രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ യാത്ര ചെയ്ത് വരികയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ 14 ദിവസങ്ങള്‍ തനിച്ച് കഴിയേണ്ടതും സംസ്ഥാന കൊറോണ കണ്‍ട്രോള്‍ റൂമിന്‍റെ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ വഴി ആരോഗ്യ വകുപ്പിനെ അവസ്ഥ അറിയിക്കേണ്ടതുമാണ്. ഇപ്രകാരം കൊറോണ വൈറസ് ബാധിച്ചുവെന്ന് സംശയമുള്ളവരും സ്വയം മാറി നില്‍ക്കുകയും ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയും ചെയ്യേണ്ടതാണ്. 
അവസാനമായി, എല്ലാവരോടും പ്രധാനപ്പെട്ട അപേക്ഷ കൂടി നടത്തുന്നു: കൊറോണ പോലുള്ള അപകടകരമായ രോഗങ്ങള്‍ക്ക് ഇരയായ വ്യക്തികളെയോ അവരുടെ കുടുംബാംഗങ്ങളെയോ നിന്ദിക്കുകയോ നിന്ദയുടെ കണ്ണുകൊണ്ട് നോക്കുകയോ ചെയ്യരുത്. മറിച്ച് ഈ മഹാരോഗം ഇല്ലാതാകുന്നതിന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും കഴിവിന്‍റെ പരമാവധി പരിശ്രമിക്കുകയും ചെയ്യുക. 
വരൂ, നമുക്കെല്ലാം ഒത്തൊരുമിച്ച് ഈ രോഗത്തെ തുടച്ച് നീക്കുന്നതില്‍ മുഖ്യ പങ്കാളികളാകാം.! 
https://swahabainfo.blogspot.com/2020/04/blog-post_18.html?spref=tw 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...