ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/8.html?spref=tw
ഉപസംഹാരം
ഈ പ്രബന്ധത്തില്‍ വിവരിച്ച കാര്യങ്ങളിലൂടെ സ്ഥിരപ്പെട്ട പ്രമേയമിതാണ്: ഇസ്ലാമിക ചരിത്രത്തിന്‍റെ ഉത്ഥാന-പതനങ്ങള്‍ ഈമാനിലെ കയറ്റിറക്കങ്ങള്‍ക്കനുസൃതമായിരിക്കും. മുസ്ലിം സമൂഹത്തിന്‍റെ ശക്തിയുടെ ഉറവിടം അവരുടെ ആത്മാവാണ്. അതെ, അല്ലാഹുവിനെയും റസൂലിനെയും പരലോകത്തെയും കൊണ്ടുള്ള വിശ്വാസം നമ്മുടെ മനസ്സില്‍ നാം കുത്തി നിറയ്ക്കുക. ഇസ്ലാമിക അദ്ധ്യാപനങ്ങളും സ്വഭാവങ്ങളും കൊണ്ട് നമ്മുടെ ആത്മാവുകളെ നാം സംസ്കരിക്കുക. ദീനീവീര്യം ഹൃദയാടിവാരത്തില്‍ നട്ടുപിടിപ്പിക്കുക. കൂട്ടത്തില്‍, കഴിവിന്‍റെ പരമാവധി ഭൗതിക-ബാഹ്യ ഒരുക്കങ്ങളും നടത്തുക. ലോകത്ത് കത്തിക്കയറിക്കൊണ്ടിരിക്കുന്ന അക്രമ-അനീതികളെയും അജ്ഞത-അന്ധതകളെയും വഴികേടുകളെയും കുറിച്ച് ഉണരുക. മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) രംഗപ്രവേശനം ചെയ്തപ്പോഴുള്ള ജാഹിലീ അവസ്ഥയിലേക്ക് ലോകം ഇന്ന് മടങ്ങിയിരിക്കുന്നുവെന്ന വസ്തുത ഉണരുക. "ജനങ്ങളുടെ കരങ്ങള്‍ സമ്പാദിച്ച തിന്മകള്‍ മൂലം കരയിലും കടലിലും നാശങ്ങള്‍ പ്രത്യക്ഷപ്പെട്ടു" (റൂം: 41) ലോകമഖിലം നാശ-നഷ്ടങ്ങളുടെ കാട്ടുതീ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞെന്നും ഇതണയ്ക്കാനുള്ള വെള്ളം നമ്മുടെ പക്കല്‍ മാത്രമാണുള്ളതെന്നുമുള്ള യാഥാത്ഥ്യം ഗ്രഹിച്ച് തീ കെടുത്താനുള്ള പരിശ്രമത്തില്‍ മുഴുകുക. ഈ വഴിയില്‍ നാം നമ്മെ തന്നെ മറക്കുക. നമ്മുടെ സുഖ-രസങ്ങളും വിശ്രമങ്ങളും ഈ വഴിയില്‍ അര്‍പ്പണം ചെയ്യുക. എന്നാല്‍, പതിവുകളെ തിരുത്തിക്കുറിക്കുന്ന ശക്തികളായി നാം മാറുമെന്ന കാര്യം ഉറപ്പാണ്. ലോക രാഷ്ട്രങ്ങളും സമൂഹങ്ങളും സൈന്യങ്ങളും ഒന്നടങ്കം നമ്മെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിച്ചാലും നാമിവിടെ ജയിച്ചുയരുമെന്നതില്‍ സംശയമില്ല.
"ദൂതന്മാരായി അയയ്ക്കപ്പെട്ട നമ്മുടെ ദാസന്മാര്‍ക്ക് നമ്മുടെ വചനം മുന്‍ചെന്ന് കഴിഞ്ഞു. അതായത്, സഹായം സിദ്ധിക്കുന്നവര്‍ അവര്‍ തന്നെ. നമ്മുടെ സേന തന്നെയാണ് ജേതാക്കള്‍.!" (സൂറ: സ്വാഫാത്ത്: 171, 172, 173) "നിങ്ങള്‍ മനഃശക്തി കെടരുത്. നിങ്ങള്‍ ദുഃഖിക്കുകയുമരുത്. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ മികച്ചുനില്‍ക്കുന്നവര്‍ നിങ്ങള്‍ തന്നെ.!" (ആലു ഇംറാന്‍: 189)
വീണിതല്ലോ കിടക്കുന്നു ധരണിയില്‍
ഗ്രാനഡയിലെ പള്ളിയ്ക്കുമിസ്ഥിതി വന്നുവോ.?
മുഹമ്മദീയര്‍; ലോകരുടെ ആഢംബരാനുഭൂതിയി
ലിവ്വിധി വന്നതെന്തെന്ന് ചോദിക്കേണ്ടതില്ല.
കണ്ടീലേ ഹാ കഷ്ടം.! അവര്‍ തന്നുടെ അനിസ്ലാമികത്വം
കണ്ടീലേ അവര്‍ തന്നുടെ അധഃപതനവും.
എന്തുകൊണ്ടെന്ന് ചോദിക്കേണ്ടതിലീ
ക്കാഴ്ച കണ്ടുകൊണ്ടേ ജനം
നോക്കേണ്ടതുള്ളൂ അവര്‍ തന്നുടെ-
അനിസ്ലാമിക ചര്യാ വിഭൂതിയിലേക്കോ-
പിന്നെയീ വിരക്തിയാം മുഹമ്മദീ ചര്യയോടോ.
ഇത്തരത്തിലേറെപ്പൊട്ട ദുരാചാരം പൂണ്ടു ജനവുമൊ
ട്ടുല്ലസിച്ചേറ്റം പുതുമ പൂണ്ട്......
-ഹകീമുല്‍ ഇസ്ലാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി (റ)
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment