Friday, April 17, 2020

20. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/20.html?spref=tw 

20. പ്രബോധന കത്തുകള്‍. 
റസൂലുല്ലാഹി ﷺ വിവിധ രാജാക്കന്മാര്‍ക്കും നേതാക്കന്മാര്‍ക്കും കത്തുകള്‍ തയ്യാറാക്കുകയും അതില്‍  പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണര്‍ത്തുകയും തെരഞ്ഞെടുത്ത സ്വഹാബികള്‍ വശം കൊടുത്തയയ്ക്കുകയും ചെയ്തിരുന്നു. ദിഹ് യത്തുല്‍ കല്‍ബി (റ) വശം റോമിലെ ഹിര്‍ഖല്‍ രാജാവിന് കത്തയച്ചു. അദ്ദേഹം സത്യം മനസ്സിലാക്കിയിട്ടും സ്വീകരിച്ചില്ല.  
അബ്ദുല്ലാഹിബ്നു ഹുദാഫ സഹ് മി (റ) വശം പേര്‍ഷ്യയിലെ കിസ്റാ രാജാവിന് കത്തയച്ചു. അദ്ദേഹം അത് കീറിക്കളഞ്ഞു. പടച്ചവന്‍ അദ്ദേഹത്തിന്‍റെ ഭരണകൂടത്തെ കഷ്ണങ്ങളാക്കി. 
ഉമര്‍ ബിന്‍ അനീസാ (റ) വശം എത്യോപ്യയിലെ രണ്ടാം നജ്ജാശി രാജാവിന് കത്തയച്ചു. 
ഹാത്വിബ് (റ) വശം ഈജിപ്റ്റിലെ മുഖൗഖിസ് രാജാവിന് കത്തയച്ചു. 
അലാഅ് (റ) വശം ബഹ്റൈന്‍ രാജാവ് മുന്‍ദിറിന് കത്തയച്ചു. 
അംറ് ബിന്‍ ആസ് (റ) വശം ഒമാനിലെ രണ്ട് രാജാക്കന്മാര്‍ക്ക് കത്തയച്ചു. 
സലീത്ത് (റ) വശം യമാമ ഭരണാധികാരി ഹൗസയ്ക്ക് കത്തയച്ചു. 
ശുജാഅ (റ) വശം ഡമാസ്കസിലെ ഗൂത്ത ഭരണാധികാരി ഹാരിസിന് കത്തയച്ചു. 
ശുജാഅ (റ) വശം ജബലാ ഗസ്സാനിക്ക് കത്തയച്ചു. (ഇബ്നുഹിശാം) 
ഇത് കൂടാതെ ചില രാജാക്കന്മാര്‍ കത്ത് ലഭിക്കാതെ തന്നെ ഇസ്ലാം സ്വീകരിച്ചതായി റസൂലുല്ലാഹി  ക്ക് കത്തിലൂടെ വിവരമറിയിച്ചു. ഹാരിസ്, നുഐം, നുഅ്മാന്‍, സര്‍അ, ഫര്‍വ എന്നിവര്‍ അവരില്‍ ചിലരാണ്. (ഇബ്നു ഹിശാം) 
آيَاتُهُ الْغُرُّ لَا يَخْفَي عَلَي أَحَدٍ 
بِدُونِهَا الْعَدْلُ بَيْنَ النَّاسِ لَمْ يَقُم 
مُحَكَّمَاتٌ فَمَا يُبْقِينَ مِنْ شُبَهٍ 
لِذِي شِقَاقٍ وَلَا يُبْغِينَ مِنْ حَكَمٍ 
مَا حُورِبَتْ قَطُّ إِلَّا عَادَ مِنْ حَرَبٍ 
أَعْدَي الْأَعَادِي إِلَيْهَا مُلْقِيَ السَّلَمِ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 

عَلَي حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمْ
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...