Sunday, April 12, 2020

16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/16_12.html?spref=tw

ഹിജ്റ 4-)ം വര്‍ഷം. അബൂസുഫ് യാന്‍ ഉഹ്ദില്‍ നിന്നും മടങ്ങിയപ്പോള്‍ അടുത്ത വര്‍ഷം ബദ്റില്‍ വെച്ച് പോരാടാമെന്ന് പറഞ്ഞിരുന്നു. സമയമടുത്തപ്പോള്‍ അബൂസുഫ് യാന് ഭയമായി. റസൂലുല്ലാഹി ﷺ യെയും സ്വഹാബത്തിനെയും ഭയപ്പെടുത്തി അവരുടെ യാത്ര മുടക്കുന്നതിന് നുഐം എന്ന വ്യക്തിയെ മദീനയിലേക്ക് അയച്ചു. മുസ്ലിംകളെ നേരിടാന്‍ അബൂ സുഫ് യാന്‍ വലിയൊരു സംഘത്തെ തയ്യാറാക്കിയിരിക്കുന്നു എന്ന് അയാള്‍ പറഞ്ഞു. ഇത് കേട്ടപ്പോള്‍ മുസ്ലിംകള്‍ പറഞ്ഞു: ഹസ്ബുനല്ലാഹു വനിഅ്മല്‍ വകീല്‍ (നമുക്ക് അല്ലാഹു മതി. അല്ലാഹു ഏറ്റവും നല്ല കാര്യകര്‍ത്താവാണ്.) റസൂലുല്ലാഹി  ആയിരത്തിഅഞ്ഞൂറ് സ്വഹാബാക്കളോടൊപ്പം ബദ്റിലേക്ക് യാത്രയായി. അവിടെ ഏതാനും ദിവസം താമസിച്ചെങ്കിലും ആരും വന്നില്ല. സ്വഹാബത്ത് അവിടെ കച്ചവടം നടത്തി വലിയ ലാഭം കരസ്ഥമാക്കി. ഇതിന് രണ്ടാം ബദ്ര്‍ എന്ന് പറയപ്പെടുന്നു. ഈ വര്‍ഷമാണ് ഹുസൈന്‍ (റ) ജനിച്ചത്. 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*

ഹിജ്റ 5-)ം വര്‍ഷം. ഈ വര്‍ഷം റബീഉല്‍ അവ്വല്‍ മാസം ദൗമത്തുല്‍ ജന്‍ദല്‍ എന്ന സ്ഥലത്തേക്ക് റസൂലുല്ലാഹി  യാത്രയായി. അവിടെ ശത്രുക്കള്‍ മദീനയെ അക്രമിക്കാന്‍ സംഘടിച്ചതായി അറിഞ്ഞിരുന്നു. എന്നാല്‍ റസൂലുല്ലാഹി  വരുന്ന വിവരമറിഞ്ഞ് അവര്‍ പിരിഞ്ഞുപോയി. ശഅ്ബാന്‍ മാസത്തില്‍ ബനുല്‍ മുസ്തലഖ് ഗോത്രത്തിലേക്ക് യാത്രയായി. ശത്രുക്കള്‍ കീഴടങ്ങി. മുസ്ലിംകള്‍ക്ക് ധാരാളം സമ്പത്ത് ലഭിച്ചു. തടവുകാരില്‍ ജുവൈരിയ (റ) ഉണ്ടായിരുന്നു. സാബിത് (റ) ന്‍റെ ഓഹരിയിലാണ് ഇവര്‍ വന്നത്. മോചന ദ്രവ്യം നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. റസൂലുല്ലാഹി  അത് നല്‍കുകയും അവരെ മോചിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈ യാത്രയിലാണ് ആഇശ സ്വിദ്ദീഖ (റ) യെ കുറിച്ച് അപവാദം പറയപ്പെട്ട വേദനാജനകമായ സംഭവം നടന്നത്. ശവ്വാല്‍ മാസം ഖന്‍ദഖ്, അഹ്സാബ് യുദ്ധം നടന്നത്. നാട് കടത്തപ്പെട്ട ബനൂനളീറിലെ ഹുയയ്യ് എന്ന നാശകാരിയായ വ്യക്തി മക്കയിലേക്ക് പോയി ഖുറൈശിനെ ഇളക്കുകയും സഹായവാഗ്ദാനം നല്‍കുകയും ചെയ്തു. പരിസരത്തുള്ള ഗോത്രങ്ങളും കൂടി പതിനായിരം ആളുകള്‍ മദീനയിലേക്ക് യാത്ര തിരിച്ചു. റസൂലുല്ലാഹി  ഇതിനെ കുറിച്ച് സ്വഹാബത്തുമായി കൂടിയാലോചിച്ചു. സല്‍മാന്‍ (റ) ന്‍റെ അഭിപ്രായമനുസരിച്ച്, അവര്‍ കടന്ന് വരാന്‍ സാധ്യതയുള്ള സ്ഥലമായ സനഅ് പര്‍വ്വതത്തിനരികില്‍ വലിയ കിടങ്ങുകള്‍ കുഴിച്ചു. ഇത് വരെയും കണ്ടിട്ടില്ലാത്ത കാഴ്ച കണ്ട് ശത്രുക്കള്‍ അമ്പരന്നു. ഇരുഭാഗത്ത് നിന്നും കല്ലുകളും അമ്പുകളും കൊണ്ടുള്ള ഏറുകള്‍ നടന്നു. ബനൂഖുറൈള ശത്രുക്കളെ സഹായിച്ചു. അടുത്ത് മുസ്ലിമായിരുന്ന നുഐം (റ) ശത്രുക്കള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കാന്‍ അനുവാദം ചോദിച്ചു. റസൂലുല്ലാഹി ﷺ അനുവദിച്ചു. അദ്ദേഹം ബനൂഖുറൈളയെ സമീപിച്ച് പറഞ്ഞു: നിങ്ങള്‍ മുഹമ്മദ് നബിയുമായിട്ടുള്ള കരാര്‍ പൊളിച്ച് ഖുറൈശികളോടൊപ്പം ചേര്‍ന്നത് ശരിയായില്ല. ഖുറൈശികള്‍ മുസ്ലിംകളെ തകര്‍ത്തതിന് ശേഷം നിങ്ങളെ അക്രമിക്കുന്നതാണ്. നിങ്ങള്‍ക്ക് അവരെ നേരിടാന്‍ സാധിക്കുന്നതല്ല. അവര്‍ ചോദിച്ചു: ഇതില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗ്ഗം.? നുഐം പറഞ്ഞു: അവരുടെ നേതാക്കന്മാരെയോ മക്കളെയോ നിങ്ങളുടെ പക്കല്‍ പണയം വെയ്ക്കാന്‍ ആവശ്യപ്പെടുക. അത് അംഗീകരിച്ചാല്‍ അവര്‍ നിങ്ങളെ അക്രമിക്കുകയില്ല എന്ന് മനസ്സിലാക്കുക. അംഗീകരിച്ചില്ലെങ്കില്‍ അവര്‍ നിങ്ങളെ അക്രമിക്കും എന്നാണ് അര്‍ത്ഥം. തുടര്‍ന്ന് അദ്ദേഹം ഖുറൈശികളുടെ അരികിലേക്ക് പോയി. നേതാക്കളോട് പറഞ്ഞു: ഖുറൈള ഗോത്രം മുഹമ്മദ് നബിയുമായി ബന്ധപ്പെട്ടുവെന്നും നിങ്ങളുടെ നേതാക്കളെ പണയമായി ചോദിക്കാന്‍ തീരുമാനിച്ചുവെന്നും അറിയാന്‍ കഴിഞ്ഞു. അങ്ങനെ ചോദിച്ചാല്‍ നിങ്ങള്‍ സമ്മതിക്കരുത്. അല്‍പ്പം കഴിഞ്ഞ് ഖുറൈളക്കാര്‍ ഇതേ ആവശ്യവുമായി ഖുറൈശികളെ സമീപിച്ചു. അവര്‍ വിസമ്മതിച്ചു. ഇപ്രകാരം അവര്‍ക്കിടയില്‍ തെറ്റിദ്ധാരണയും അകല്‍ച്ചയുമുണ്ടായി. കുറെ ദിവസങ്ങള്‍ ഒരു ഗുണവുമില്ലാതെ താമസിച്ച് അവര്‍ മടുത്തു. ഇതിനിടയില്‍ അല്ലാഹു ഒരു കൊടുങ്കാറ്റ് അയയ്ക്കുകയും അത് അവരുടെ കൂടാരങ്ങളെ തകര്‍ക്കുകയും കുതിരകള്‍ വിരണ്ടോടുകയും ചെയ്തു. ഇത് കണ്ടപ്പോള്‍ അബൂ സുഫ് യാന്‍ അന്ന് രാത്രി തന്നെ സൈന്യത്തെയും കൊണ്ട് മടങ്ങി. സൂറത്തുല്‍ അഹ്സാബില്‍ ഈ സംഭവം വിവരിക്കപ്പെട്ടിട്ടുണ്ട്. ഖന്‍ദഖ് വിജയം കഴിഞ്ഞ് റസൂലുല്ലാഹി  വീട്ടിലെത്തി. കുളിച്ചപ്പോള്‍ ജിബ് രീല്‍ (അ) പറഞ്ഞു: വഞ്ചകരായ ബനൂഖുറൈളയിലേക്ക് യാത്രയാവുക. റസൂലുല്ലാഹി  അവരുടെ കോട്ടയെ ഉപരോധിച്ചു. അവര്‍ പറഞ്ഞു: സഅദ് ബിന്‍ മുആദ് എടുക്കുന്ന തീരുമാനം ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ്.! അദ്ദേഹം അവരുടെ പഴയ കൂട്ടാളിയായിരുന്നതിനാല്‍ അദ്ദേഹം മയമായി വിധിക്കുമെന്ന് അവര്‍ വിചാരിച്ചു. എന്നാല്‍ അദ്ദേഹം അവരിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരെയെല്ലാം വധിച്ചുകളയാനും സമ്പത്തുകള്‍ പിടിച്ചെടുക്കാനും വിധിക്കുകയുണ്ടായി. ഈ സമയത്ത് തന്നെ വലിയ യഹൂദി സമ്പന്നനും വ്യാപാരിയും നാശകാരിയുമായിരുന്ന അബൂറാഫിഇനെ അബ്ദുല്ലാഹിബ്നു അതീക്ക് (റ) വധിക്കുകയുണ്ടായി. ഇതിന് ശേഷം റസൂലുല്ലാഹി  ഉസ്ഫാന്‍ എന്ന സ്ഥലത്തേക്ക് യാത്ര ചെയ്തു. ഇവിടെ വെച്ചാണ് ഭയത്തിന്‍റെ സന്ദര്‍ഭത്തിലുള്ള നമസ്കാരം അവതരിച്ചത്. തുടര്‍ന്ന് സമുദ്ര തീരത്തുള്ള ജുഹൈനയിലേക്ക് മുന്നൂറ് പേരടങ്ങുന്ന ഒരു സംഘത്തെ അയച്ചു. വലിയ പട്ടിണി കാരണം സ്വഹാബത്ത് ഇലകള്‍ ഭക്ഷിക്കുകയുണ്ടായി. അത് കൊണ്ട് ഇതിന് സരിയ്യത്തുല്‍ ഖബ്ത് എന്ന് പറയപ്പെടുന്നു. അവസാനം സമുദ്രതീരത്ത് ഒരു വലിയ മത്സ്യം അവര്‍ക്ക് ലഭിച്ചു. അതില്‍ നിന്നും അവര്‍ സുഭിക്ഷമായി ഭക്ഷിച്ചു. ഈ വര്‍ഷമാണ് ഹിജാബ് (അന്യ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ മറ വേണം എന്ന നിയമം) അവതരിച്ചത്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...