Tuesday, April 14, 2020

ദിവസവും മരണത്തില്‍ നിന്നും പുതിയ ജീവിതത്തിലേക്ക്.. -മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍


ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/blog-post_17.html?spref=tw
ദിവസവും മരണത്തില്‍ നിന്നും പുതിയ ജീവിതത്തിലേക്ക്
അബ്ദുല്‍ അഹദും സലീമും ചെറുപ്പം മുതല്‍ക്കേ ആത്മസുഹൃത്തുക്കളാണ്. പ്രായവും സ്വഭാവവും ക്ലാസ്സും എല്ലാം ഒന്നുതന്നെ. യാദൃശ്ചികമായി അവരുടെ ജോലിയും ഒന്നായിരുന്നു. പട്ടണത്തിലെ കമ്പോളത്തില്‍ ഇരുവര്‍ക്കും തുണിവ്യാപാരമായിരുന്നു. വലിയ പട്ടണങ്ങളില്‍ നിന്നും മൊത്തമായി സാധനങ്ങള്‍ വാങ്ങുന്നതിന് ഇരുവരും ഒരുമിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. പതിവനുസരിച്ച് ഒരു റമദാനിന് മുമ്പ് ഗുജ്റാത്തിലെ സൂറത്തില്‍ ഇരുവരും എത്തി. പകല്‍ മുഴുവനും കടകളില്‍ പോയതിന് ശേഷം രാത്രിയില്‍ ആഹാരം കഴിച്ച് ഹോട്ടല്‍മുറിയില്‍ വന്ന് ഉറങ്ങി. 
സുബ്ഹി നമസ്കാരത്തിന് സലീം എഴുന്നേറ്റു. അബ്ദുല്‍ അഹദിനെ രണ്ട്, മൂന്ന് പ്രാവശ്യം വിളിച്ചെങ്കിലും ഉണര്‍ന്നില്ല. മസ്ജിദിലേക്ക് പോകുമ്പോഴും വിളിച്ചു. എന്നിട്ടും ഉണര്‍ന്നില്ല.
നമസ്കാരാനന്തരം മുറിയില്‍ എത്തിയപ്പോള്‍ അബ്ദുല്‍ അഹദ് ഗാഢനിദ്രയില്‍ തന്നെയായിരുന്നു. "നമസ്കാരം ഖളാഅ് ആവാറായി. പെട്ടെന്ന് നമസ്കരിക്കുക എന്ന് സലീം ഉറക്കെ പറഞ്ഞിട്ടും നിശബ്ദത തന്നെയായിരുന്നു മറുപടി. അപ്പോള്‍ സലീമിന് പേടിയായി. അദ്ദേഹം അബ്ദുല്‍ അഹദിന്‍റെ നെഞ്ചില്‍ കൈവെച്ചു. ശ്വാസം നിലച്ചിരിക്കുന്നു. വെപ്രാളപ്പെട്ടുകൊണ്ട് ഹോട്ടല്‍ ജീവനക്കാരെ വിളിച്ച് വരുത്തി. അബ്ദുല്‍ അഹദ് മരിച്ചുകഴിഞ്ഞുവെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അധികസമയം വേണ്ടിവന്നില്ല. പക്ഷെ, സലീം പ്രതീക്ഷ കൈവിട്ടില്ല. ഉടന്‍തന്നെ ഒരു ഡോക്ടറെ വിളിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. യാദൃശ്ചികമായി ഒരു മുസ്ലിം ഡോക്ടര്‍ സുബ്ഹി നമസ്കാരം കഴിഞ്ഞ് അതിലൂടെ നടക്കാന്‍ ഇറങ്ങിയതായിരുന്നു. അവര്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്നു. അദ്ദേഹം പരിശോധിച്ച ശേഷം അറിയിച്ചു: അബ്ദുല്‍ അഹദ് പരലോകത്തിലേക്ക് യാത്രയായിരിക്കുന്നു. രാത്രി വല്ല അസുഖത്തിന്‍റെയും ലക്ഷണം കാണപ്പെട്ടിരുന്നോ എന്ന് ചോദിച്ചപ്പോള്‍ സലീം പറഞ്ഞു: ഞങ്ങള്‍ ഇരുവരിലും ആരോഗ്യവാന്‍ അബ്ദുല്‍ അഹദായിരുന്നു. എനിക്ക് പല വിധത്തിലുമുള്ള രോഗങ്ങളുണ്ട്. രക്തസമ്മര്‍ദ്ദവും, പ്രമേഹവും വര്‍ഷങ്ങളായിട്ടുണ്ട്. അബ്ദുല്‍ അഹദിന് അതൊന്നുമില്ല. 
ഒരു പണ്ഡിതന്‍റെ ശൈലിയുണ്ടായിരുന്ന ആ ഡോക്ടര്‍ പ്രസ്താവിച്ചു: വൈദ്യശാസ്ത്ര നിയമം അനുസരിച്ച് ഉറക്കത്തിന് ശേഷം രണ്ടാമതും ഉണരല്‍ അല്ലാഹുവിന്‍റെ പ്രത്യേകമായ ഒരു അനുഗ്രഹമാണ്. കാരണം, ഉറക്കം ചെറിയൊരു മരണം തന്നെയാണ്. ഉറക്കത്തിന് ശേഷം ഉണരുന്നത് മരണത്തിന് ശേഷം ജീവിക്കുന്നതിന് തുല്യമാണ്. നിങ്ങള്‍ ഇരുവരും രാത്രി ഒരുമിച്ച് കിടന്നു. അല്ലാഹു നിങ്ങളെ ഉണര്‍ത്തി, അദ്ദേഹത്തെ ഉണര്‍ത്തിയില്ല. ചെറിയ മരണത്തിലൂടെ വലിയ മരണത്തിലേക്ക് നയിച്ചു. ഡോക്ടറിന്‍റെ വാക്കുകള്‍ കേട്ട മാത്രയില്‍ സലീം പറഞ്ഞു: അല്ലാഹുവേ, നിനക്കാണ് സ്തുതി. നീ എന്നോട് ഔദാര്യം ചെയ്തു, എനിക്ക് വീണ്ടും ജീവന്‍ നല്‍കി. ഉടനെ ഡോക്ടര്‍ പറഞ്ഞു: സഹോദരാ, ഇന്ന് മാത്രമല്ല താങ്കള്‍ അല്ലാഹുവിനെ സ്തുതിക്കേണ്ടത്, ഈ അനുഗ്രഹം എല്ലാ ദിവസവും നമ്മുടെ മേല്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് കാരുണ്യ നബി  ഈ ദുആ നിത്യവും ചൊല്ലിയിരുന്നത്. 
വരൂ, നമുക്ക് ഉറങ്ങുന്ന സമയത്തെ സുന്നത്തുകള്‍ പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.! 
ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പറയുക: 
الْـحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أمَاتَنَا وإِلَيْهِ النُّشُورُ
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇപ്രകാരം പറയുക: 
اللَّهُمَّ بِاسْمِكَ أَمُوتُ وَأَحْيَا 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 








സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...