Friday, April 3, 2020

കളിയാക്കി ചിരിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ, നിങ്ങള്‍ അതിനെ പരിഗണിക്കേണ്ടതില്ല.!



കളിയാക്കി ചിരിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ, നിങ്ങള്‍ അതിനെ പരിഗണിക്കേണ്ടതില്ല.! 
മആരിഫുല്‍ ഖുര്‍ആന്‍ 
-മൗലാനാ മുഫ്തി ശബ്ബീര്‍ അഹ് മദ് ഉസ്മാനി

പാപികൾ വിശ്വാസികളെ നോക്കി കളിയാക്കി ചിരിക്കുമായിരുന്നു. (29) 
അവർ അരികിലൂടെ പോകുമ്പോൾ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുമായിരുന്നു. (30) 
അവരുടെ കുടുംബത്തിലേക്ക് മടങ്ങുമ്പോൾ കളിച്ചുചിരിച്ച് മടങ്ങുമായിരുന്നു. (31) 
വിശ്വാസികളെ കാണുമ്പോൾ ഇവർ വഴിപിഴച്ച് ഗതിയില്ലാത്തവരാണെന്ന് പറഞ്ഞിരുന്നു. (32) 
വിശ്വാസികളുടെ കാര്യങ്ങൾ സൂക്ഷിക്കാൻ അവർ അയക്കപ്പെട്ടിട്ടില്ല. (33) 
ഇന്നേ ദിനം സത്യവിശ്വാസികൾ നിഷേധികളെ കണ്ട് ചിരിക്കുന്നതാണ്. (34) 
ചാരുകട്ടിലുകളിൽ കിടന്ന് നോക്കുന്നതാണ്. (35) 
നിഷേധികൾക്ക് അവർ പ്രവർത്തിച്ചിരുന്നതിന്റെ പ്രതിഫലം മാത്രമേ നൽകപ്പെടുകയുള്ളൂ. (36) 
 ഈ ആയത്തുകളില്‍ നിഷേധികള്‍ സാധുക്കളായ സത്യവിശ്വാസികളുടെ വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനം ചിത്രീകരിക്കുകയാണ്. സത്യവിശ്വാസികളെ നിഷേധികള്‍ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. അവര്‍ മുന്നില്‍ വരുമ്പോള്‍ നിഷേധികള്‍ കണ്ണുകള്‍ കൊണ്ട് പരസ്പരം പരിഹസിക്കുന്നു. അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ നിഷേധികളെ നിന്ദിച്ചത് നന്നായിപ്പോയി എന്ന് പറഞ്ഞ് വീണ്ടും കളിയാക്കുന്നു. ഈ സാധുക്കളെ മുഹമ്മദ് വഴികെടുത്തി എന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കാലഘട്ടത്തിലെ അവസ്ഥകളിലേക്ക് നോക്കുമ്പോള്‍ ഇതിന്‍റെ ആശയം കൂടുതല്‍ വ്യക്തമാകുന്നതാണ്. നിഷേധികളുടെ കാര്യമിരിക്കട്ടെ, ഭൗതിക വിജ്ഞാനങ്ങള്‍ കാരണം പരലോകത്തെ വിസ്മരിക്കുകയും ഈമാന്‍ പേരില്‍ മാത്രം ചുരുങ്ങുകയും ചെയ്തവര്‍, പണ്ഡിതരോടും സല്‍കര്‍മ്മികളോടും ഇതേ സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. അല്ലാഹു എല്ലാ മുസ്ലിംകളെയും വേദനാജനകമായ ഈ നാശത്തില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ.! അവസാനത്തെ വചനങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് വലിയ ആശ്വാസത്തിന് വക നല്‍കുന്നു. അതെ, കളിയാക്കി ചിരിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ, നിങ്ങള്‍ അതിനെ പരിഗണിക്കേണ്ടതില്ല. കവി പറയുന്നു: കളിയാക്കുന്നവരെ നാം ഭയക്കുന്ന കാലമെല്ലാം കളിയാക്കുന്നവര്‍ നമ്മെ കളിയാക്കിക്കൊണ്ടിരിക്കുന്നതാണ്. 
(1391 ശഅ്ബാന്‍ 12) 
https://swahabainfo.blogspot.com/2020/04/blog-post_79.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...