Monday, April 6, 2020

ദഅ് വത്തിന്‍റെയും തബ് ലീഗിന്‍റെയും ഉദാത്ത മാതൃകകള്‍.! -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ദഅ് വത്തിന്‍റെയും  
തബ് ലീഗിന്‍റെയും 
ഉദാത്ത മാതൃകകള്‍.! 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ, കൊല്ലം.)
https://swahabainfo.blogspot.com/2020/04/blog-post74.html?spref=tw
അല്ലാഹുവിന്‍റെ പ്രത്യേക തീരുമാന പ്രകാരം നാമെല്ലാവരും ഒറ്റപ്പെട്ട നിലയിലും ഒഴിവിന്‍റെ സന്ദര്‍ഭത്തിലും കഴിയുകയാണ്. ഈ അവസരം നമ്മുടെ കഴിഞ്ഞുപോയ വീഴ്ചകള്‍ക്ക് പരിഹാരവും വരുംകാലത്തേക്ക് ഒരുക്കവുമാക്കിയാല്‍ തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമായി മാറുന്നതാണ്. നമ്മുടെ പ്രധാനപ്പെട്ട ഒരു ബാധ്യതയാണ് ദഅ് വത്തും തബ് ലീഗും. (പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍). പക്ഷെ, ഇതില്‍ നാം സാധുക്കള്‍ക്ക് ധാരാളം വീഴ്ചകള്‍ വന്നിട്ടുണ്ട് എന്നുള്ളത് ഒരു സത്യമാണ്. ഈ വീഴ്ചകളെ തിരുത്തുകയും ഏത് സാഹചര്യത്തിലും പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതയോടെ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വളരെ മഹത്തരമായ ഒരു പരമ്പര പടച്ചവന്‍റെ നാമത്തില്‍ കൂട്ടുകാരുടെ പ്രേരണ പ്രകാരം ആരംഭിക്കുകയാണ്. ജീവിതം മുഴുവന്‍ ഇല്‍മിലും ദിക്റിലും ദഅ് വത്തിലുമായി കഴിച്ചുകൂട്ടി അവസാനം അതിന്‍റെ സാഹചര്യത്തില്‍ തന്നെ പടച്ചവനിലേക്ക് യാത്രയായ അല്ലാമാ നദ് വിയുടെ ദഅ് വത്ത് വ തബ് ലീഗ് കാ മുഅ്ജിസാനാ ഉസ്ലൂബ് എന്ന രചനയുടെ വിവര്‍ത്തനമാണിത്. പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മഹാന്മാരായ നബിമാരും ഇതര മഹത്തുക്കളും സ്വീകരിച്ച ഉത്തമവും അത്ഭുതകരവുമായ ശൈലീ-വിശേഷങ്ങള്‍ പരിശുദ്ധ ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ ഇതില്‍ അനാവരണം ചെയ്തിരിക്കുന്നു. ഇത് ഏതാനും മഹത്തായ സംഭവങ്ങളെ കുറിച്ചുള്ള സുന്ദരമായ അനുസ്മരണത്തോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട അമൂല്യമായ ഏതാനും ആയത്ത് - ഹദീസുകളുടെ പഠനവും ചിന്തയും കൂടിയാണ്. അല്ലാഹു എളുപ്പമാക്കട്ടെ.! സ്വീകരിക്കട്ടെ.! 
ഖുര്‍ആനിന്‍റെ അടിസ്ഥാന വിഷയം ദഅ് വത്തും ഹിദായത്തുമാണ്. 
ഇസ് ലാമിക സമൂഹത്തിന്‍റെ പ്രധാന ദൗത്യമാണ് ദഅ് വത്ത്-തബ് ലീഗ് (പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍). ഇതിന് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശൈലി എന്താണ്.? 
പ്രവാചക വര്യന്മാര്‍ ഏതെല്ലാം ശൈലികളിലാണ് പ്രബോധനം നടത്തിയത്.? 
പ്രബോധകന്മാര്‍ക്ക് ആവശ്യമായ ഗുണ വിശേഷണങ്ങള്‍ എന്തെല്ലാമാണ്? 
ഇവ ഓരോന്നും പരിശുദ്ധ ഖുര്‍ആനില്‍ നിന്നും നേര്‍ക്കുനേരെ ഉത്തരം കണ്ടെത്തേണ്ടതും കണ്ടെത്താവുന്നതുമായ സുപ്രധാന ചോദ്യങ്ങളാണ്. 
പരിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിക വിധിവിലക്കുകളുടെ ഗ്രന്ഥമായതിനോടൊപ്പം സന്മാര്‍ഗ്ഗ-പ്രബോധനത്തിന്‍റെ വിശുദ്ധ വിളക്കും കൂടിയാണ്. എന്നല്ല, വിധിവിലക്കുകളേക്കാള്‍ ഖുര്‍ആന്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് പ്രബോധനത്തിനാണ്. 
പ്രബോധനത്തിന്‍റെ മാര്‍ഗ്ഗത്തിന്‍റെ വിഷയത്തില്‍ നിര്‍ണ്ണിതമായ ഒരു വഴിയും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലാ എന്നതാണ് വാസ്തവം. അപ്രകാരം വ്യക്തമാക്കാതെ ഇരിക്കുക തന്നെയാണ് വേണ്ടിയിരുന്നത്. കാരണം പ്രബോധനത്തില്‍ പരിസരത്തെയും പ്രബോധിതരുടെ അവസ്ഥകളെയും നിര്‍ബന്ധമായും പരിഗണിക്കേണ്ടതാണ്. ഈ അവസ്ഥകള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ പ്രബോധന പ്രവര്‍ത്തനത്തില്‍ ചിന്തയും സംസാരവും ഒരുപോലെ സൂക്ഷിക്കേണ്ടതാണ്. പ്രബോധകന്‍ മനുഷ്യന്‍റെ മാനസിക അവസ്ഥകളെ നന്നായി മനസ്സിലാക്കുകയും പ്രബോധിതന്‍റെ ആവശ്യങ്ങളെ ശരിക്കും തിരിച്ചറിയുകയും ചെയ്യേണ്ടതാണ്. ഇത്തരുണത്തില്‍ പ്രബോധകന് കടുത്ത നിയമങ്ങള്‍ കൊണ്ട് വരിഞ്ഞ് മുറിക്കിയാല്‍ ശരിയായ നിലയില്‍ പ്രബോധനം നിര്‍വ്വഹിക്കുക സാധ്യമല്ല. ഒരു മുതലാളി ഒരിക്കല്‍ ഒരു വേലക്കാരനെ വിളിച്ചു. വേലക്കാരന്‍ നിയമങ്ങളുടെ വിഷയത്തില്‍ കുറച്ച് ആളായതുകൊണ്ടായിരിക്കാം, ഞാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു. മുതലാളി ഇപ്രകാരം എഴുതിക്കൊടുത്തു: രാവിലെ കമ്പോളത്തില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരണം, ശേഷം വീട് വൃത്തിയാക്കണം തുടര്‍ന്ന് ഇന്ന ഇന്ന കാര്യങ്ങള്‍ ചെയ്യണം. ഒരു ദിവസം മുതലാളി കുതിരപ്പുറത്ത് യാത്ര ചെയ്ത് വന്നു. ഇറങ്ങാന്‍ നേരം കാല് തെന്നി മറിഞ്ഞുവീണു. കുതിരയുടെ കയറില്‍ കാല് കുരുങ്ങിയ അദ്ദേഹത്തെയും വലിച്ച് കുതിര ഓടാന്‍ തുടങ്ങി. മുതലാളി വേലക്കാരനെ കണ്ടപ്പോള്‍ എന്‍റെ ജീവന്‍ രക്ഷിക്കുകയെന്ന് അലറി വിളിച്ചു. വേലക്കാരന്‍ ഇത് എന്‍റെ കര്‍ത്തവ്യത്തില്‍ പെട്ടതാണോ എന്ന് നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞുകൊണ്ട് കടലാസ് എടുക്കാന്‍ മുറിയിലേക്ക് ഓടി. അതെ, നിയമത്തിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് സേവനം ചെയ്യണം എന്ന അദ്ദേഹത്തിന്‍റെ നിലപാട് ഉജ്ജ്വലമാണെങ്കിലും മുതലാളിയുടെ ജീവന്‍ അപകടത്തിലായ സമയത്ത് നിയമം നോക്കിക്കൊണ്ടിരുന്നത് മഹാമോശമായിപ്പോയി. ഒരു അറബി കവി ഇപ്രകാരം ഉപദേശിക്കുന്നു: എന്തെങ്കിലും ആവശ്യത്തിന് ഒരാളെ അയക്കുമ്പോള്‍ ബുദ്ധിമാനായ വ്യക്തിയെ തെരഞ്ഞെടുക്കുക. വിശദമായ ഉപദേശങ്ങളൊന്നും നടത്തരുത്! കാരണം അദ്ദേഹം നിങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യേണ്ടതുപോലെ കാര്യങ്ങള്‍ ചെയ്യുന്നതാണ്. 
ദഅ്വത്തിന്‍റെ ആഴവും പരപ്പുമുള്ള ആയത്ത്.! 
സത്യത്തിന്‍റെ പ്രബോധനം വളരെ സൂക്ഷ്മമായതിനോടൊപ്പം അങ്ങേയറ്റം വിശാലവുമാണ്. അതിന്‍റെ സ്ഥലങ്ങള്‍ക്കും സമയങ്ങള്‍ക്കും പ്രത്യേക പരിധികളൊന്നുമില്ല. ലോകം മുഴുവനും സര്‍വ്വ കാലങ്ങളിലും നടക്കേണ്ട ഒരു പ്രവര്‍ത്തനമാണിത്. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുര്‍ആന്‍ പ്രബോധനത്തിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ല. മറിച്ച് പ്രബോധകന്‍റെ സംശുദ്ധമായ ബുദ്ധിയെയും വിവേചന ശേഷിയെയും ഏല്‍പ്പിക്കുകയുണ്ടായി. എവിടെ എപ്പോള്‍ എന്ത് മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് പ്രബോധകന്‍റെ വിശ്വാസവും അഭിരുചിയും വഴികാട്ടുന്നതാണ്. പ്രബോധകന്‍റെ ശരിയായ ചിന്ത അദ്ദേഹത്തിന്‍റെ മനസ്സിനെയും മസ്തിഷ്കത്തെയും നിയന്ത്രിക്കുന്നതും അങ്ങനെ അദ്ദേഹം ഉത്തമ മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നതുമാണ്. 
പരിശുദ്ധ ഖുര്‍ആന്‍ ഉപദേശിക്കുന്നു: പ്രവാചകരേ, വിജ്ഞാനവും സദുപദേശവും കൊണ്ട് ജനങ്ങളെ രക്ഷിതാവിന്‍റെ വഴിയിലേക്ക് ക്ഷണിക്കുക. അങ്ങേയറ്റം നല്ലവഴിയിലൂടെ അവരോട് സംവദിക്കുക. പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിയവര്‍ ആരാണെന്നും സന്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നും അല്ലാഹുവിന് നന്നായിട്ട് അറിയാം. (നഹ്ല്‍ 125). പ്രബോധനത്തിന്‍റെ ആത്മാവ് മുഴുവനും ഉള്‍ക്കൊണ്ട ഒരു വചനമാണിത്. ഒരു പ്രബോധകന്‍ എവിടെവരെ പോകാമെന്നും എവിടേക്ക് പോകാന്‍ പാടില്ലെന്നും ഈ വചനം മനസ്സിലാക്കിത്തരുന്നു. പോകേണ്ട സ്ഥലത്തേക്കുറിച്ച് പറയുന്നു: താങ്കളുടെ രക്ഷിതാവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുക. ഈമാന്‍ ശരിയായ വിശ്വാസം, നിസ്ക്കാരം, സല്‍സ്വഭാവം, മാനവ ആദരവ് മുതലായ കാര്യങ്ങളെ പ്രത്യേകം പറയുന്നതിന് പകരം ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വചനമായ രക്ഷിതാവിന്‍റെ മാര്‍ഗ്ഗം എന്ന് പറഞ്ഞു. ഇതിലൂടെ ചിന്തയുടെയും കര്‍മ്മത്തിന്‍റെയും അനന്തമായ ചക്രവാളത്തെയാണ് തുറന്നിരിക്കുന്നത്. കൂടാതെ, ക്ഷണിക്കുക എന്ന പ്രയോഗവും വളരെ വിശാലതയുള്ളതാണ്. ഉപദേശം, പ്രഭാഷണം, എഴുത്ത് ഇവകളെ എല്ലാം ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. ഇപ്രകാരം അടുത്ത വചനങ്ങളായ വിജ്ഞാനം (ഹിക്മത്ത്), സദുപദേശം (മൗഇള ഹസന) ഇവയും വളരെ വിശാല ആശയങ്ങളുള്ള  വചനങ്ങളാണ്. 
ഈ വചനം മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ പിതാമഹനും സമുന്നത പ്രബോധകനുമായ ഇബ്റാഹീം നബി (അ)യെ അനുസ്മരിച്ച ശേഷമാണ് അവതരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും ഇബ്റാഹീം നബി ഒരു സമുദായം പോലുള്ള വ്യക്തിയും അനുസരണയുള്ളവരും പടച്ചവനിലേക്ക് പൂര്‍ണമായി തിരിയുന്നവരുമായിരുന്നു. അദ്ദേഹം ശിര്‍ക്ക് പ്രവര്‍ത്തിച്ചവരില്‍പ്പെട്ടിരുന്നില്ല. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിരേഖപ്പെടുത്തുന്നവരുമായിരുന്നു. അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്തും അദ്ദേഹത്തിന് നാം നന്മ നല്‍കി. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളില്‍പ്പെടുന്നതാണ്. ഇബ്റാഹീം നബിയുടെ സരണി പിന്‍പറ്റുക എന്ന് താങ്കള്‍ക്ക് നാം ശേഷം ബോധനം നല്‍കി. അദ്ദേഹം അല്ലാഹുവിലേക്ക് പരിപൂര്‍ണ്ണമായി തിരിഞ്ഞ വ്യക്തിയായിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പ്പെട്ടിരുന്നില്ല. ശനിയാഴ്ച ദിവസത്തെക്കുറിച്ച് ഭിന്നിച്ചവരുടെമേല്‍ അത് നിര്‍ബന്ധമാക്കപ്പെട്ടു. താങ്കളുടെ നാഥന്‍ അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ ഖിയാമത്ത് ദിനം അവര്‍ക്കിടയില്‍ തീര്‍ച്ചയായും വിധി നടത്തുന്നതാണ്. (നഹ്ല്‍ 120-124). അതെ, ഇബ്റാഹീം നബി (അ) ന്‍റെ പ്രബോധനം പടച്ചവന്‍റെ മാര്‍ഗ്ഗത്തിലേക്കുള്ള ക്ഷണത്തിന്‍റെയും വിജ്ഞാന സദുപദേശങ്ങളുടെയും സമുത്തമ സംവാദത്തിന്‍റെയും ഉത്തമ മാതൃകയാണ്. 
ദഅ്വത്തിന്‍റെ ഖുര്‍ആനിക സംഭവങ്ങള്‍.! 

പരിശുദ്ധ ഖുര്‍ആന്‍ പ്രബോധനത്തിന്‍റെ ശൈലി വിശേഷങ്ങള്‍ വിവരിക്കുന്നതിന് ധാരാളം നബിമാരുടെ സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. പ്രസ്തുത സംഭവങ്ങള്‍ ഓരോന്നും മനസ്സില്‍ ആഴത്തില്‍ ഇറങ്ങുന്നതും പ്രതിഫലനം സൃഷ്ടിക്കുന്നതുമാണ്. ധാരാളം നബിമാര്‍ അനുസ്മരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാനമായും വിവരിക്കപ്പെട്ടിട്ടുള്ളത് നാല് നബിമാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളാണ്. ഇബ്റാഹീം നബി (അ), യൂസുഫ് നബി (അ), മൂസാ നബി (അ), അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ). ഇവിടെ ആദ്യമായി ഈ മഹത്തുക്കളുടെ ചില മാതൃകാ സംഭവങ്ങള്‍ ഉദ്ധരിക്കുകയാണ്.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...