ഖൈറിന്‍റെ അഹ് ലുകാരോട് വളരെ പ്രധാനപ്പെട്ട ഒരു അഭ്യര്‍ത്ഥന.!
-ഹസ്രത്ത് മൗലാനാ സയ്യിദ് മുസ്ത്വഫാ രിഫാഈ നദ് വി
(അസിസ്റ്റന്‍റ് ജന. സെക്രട്ടറി ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍, ഫൗണ്ടര്‍ മെമ്പര്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമാ ലക്നൗ)
https://swahabainfo.blogspot.com/2020/04/blog-post_19.html?spref=tw
ബഹുമാന്യ സഹോദരങ്ങളെ, രാജ്യത്ത് കൊറോണ വൈറസിന്‍റെ പ്രശ്നം നിലനില്‍ക്കുന്ന കാരണത്താല്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തിയിരിക്കുകയാണ്. ഇത് കാരണം ദൂരെയുള്ള സ്ഥലങ്ങളില്‍ മാത്രമല്ല, അടുത്ത പ്രദേശങ്ങളിലുള്ള യാത്ര പോലും ബുദ്ധിമുട്ടായിരിക്കുന്നു. ഇന്ത്യാ മഹാ രാജ്യത്തെ ഇസ്ലാമിന്‍റെ സംരക്ഷണത്തിന്‍റെ പ്രധാന കേന്ദ്രങ്ങളായ മദ്റസകളും അറബിക് കോളേജുകളും പൊതുവില്‍ പൊതുജനങ്ങളുടെ പിരിവിലൂടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങള്‍ക്കും സേവകര്‍ക്കും വലിയ പ്രയാസങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. അനുഗ്രഹീത റമദാന്‍ മാസത്തിലാണ് ഇവകളുടെ സാമ്പത്തിക സമാഹരണം പ്രധാനമായും നടക്കുന്നത്. ആകയാല്‍ സാധാരണ സഹായിക്കാറുള്ളതും സഹായം ആവശ്യവുമായ സ്ഥാപനങ്ങളുടെ അക്കൗണ്ട് നമ്പറില്‍ ദാന-ധര്‍മ്മങ്ങള്‍ നിക്ഷേപിക്കണമെന്ന് ഖൈറിന്‍റെ അഹ്ലുകാരായ എല്ലാ സഹോദരങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. ദാന-ധര്‍മ്മങ്ങള്‍ക്ക് ഏറ്റവും അര്‍ഹതപ്പെട്ട സ്ഥാനങ്ങളാണ് മദ്റസ-അറബിക് കോളേജുകള്‍. എന്നാല്‍ കൊറോണയുടെ പ്രശ്നം കാരണം, പല സ്ഥാപനങ്ങളും പെട്ടെന്ന് അടയ്ക്കേണ്ടി വന്നതിനാല്‍ ഉസ്താദുമാരുടെ ശമ്പളം പോലും കൊടുത്തിട്ടില്ല എന്ന് അറിയുന്നു. ദീനിനും ഇല്‍മിനും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞ് വെച്ച് സേവനമനുഷ്ഠിക്കുന്ന ഈ സാധുക്കളെ സഹായിക്കേണ്ടത് നാം എല്ലാവരുടെയും പ്രധാന ബാധ്യതയാണ്.
നാം ഇത്തരം സ്ഥാപനങ്ങളെ നമ്മുടെ ഭാഗത്ത് നിന്നും സഹായിക്കുന്നതിനോടൊപ്പം മറ്റ് സഹോദരങ്ങളെയും ഇതിലേക്ക് പ്രേരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശിഷ്യാ, വിവിധ സ്ഥലങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന ഉലമാക്കളും ഹാഫിസുകളുമായ സഹോദരങ്ങള്‍ മാതൃസ്ഥാപനത്തിന്‍റെ ആവശ്യം കണ്ടറിഞ്ഞ് സഹായങ്ങളുമായി ബന്ധപ്പെടുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്ത് ലഭിക്കുന്ന സഹായങ്ങള്‍ സ്ഥാപനങ്ങളില്‍ എത്തിക്കണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നമ്മുടെ ഈ ദാന-ധര്‍മ്മങ്ങളും പരസ്പര പ്രേരണകളും ദിക്ര്‍-സ്വലാത്ത്-ദുആ തുടങ്ങിയുള്ള ഇബാദത്തുകളും തൗബ-ഇസ്തിഗ്ഫാറുകളും സല്‍സ്വഭാവ സഹകരണങ്ങളും കാരണമായി നമ്മുടെ എല്ലാ പ്രയാസങ്ങളും ദുഃഖങ്ങളും മാറുകയും എത്രയും പെട്ടെന്ന് മദ്റസകളില്‍ ഖാലല്ലാഹുവിന്‍റെയും ഖാലര്‍റസൂലിന്‍റെയും ശബ്ദങ്ങള്‍ ഉയരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കാരുണ്യവാനായ അല്ലാഹു ഇതിന് നാമെല്ലാവര്‍ക്കും ഉതവി നല്‍കട്ടെ.! അല്ലാഹുവേ, നിന്‍റെ ഔദാര്യം കൊണ്ട് മാത്രം ഞങ്ങളുടെ നല്ല ആഗ്രഹങ്ങള്‍ സഫലമാക്കേണമേ, രോഗികള്‍ക്ക് ശമനം നല്‍കേണമേ, മരണപ്പെട്ടവരോട് കരുണ കാട്ടേണമേ, കടക്കാരുടെ കടം വീട്ടേണമേ, ഞെരുക്കമുള്ളവര്‍ക്ക് വിശാലത നല്‍കേണമേ, ഞങ്ങളെല്ലാവര്‍ക്കും സൗഖ്യവും സമാധാനവും നല്‍കേണമേ... വസ്വല്ലല്ലാഹു വസല്ലമ അലന്നബിയ്യില്‍ കരീം.!
⭕⭕⭕🔷⭕⭕⭕
*----------------------------- ------------*
*-----------------------------
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment