Monday, April 6, 2020

കാസര്‍ഗോഡ് ഹാഫിസ് മുഹമ്മദ് റഫീഖ് മൗലവി അല്‍ ഹസനിയുടെ പ്രിയപ്പെട്ട മാതാവ് ആസിയ ഹജ്ജുമ്മ.


📣 പ്രിയപ്പെട്ട സഹോദരന്‍ കാസര്‍ഗോഡ് ഹാഫിസ് മുഹമ്മദ് റഫീഖ് മൗലവി അല്‍ ഹസനി മിഫ്താഹിയുടെ പ്രിയപ്പെട്ട മാതാവും ദാറുല്‍ ഉലൂം ദേവ്ബന്ദുമായി ബന്ധപ്പെട്ട ഉലമാഇനോട് വളരെ അടുപ്പം കാട്ടിയിരുന്ന കാസര്‍ഗോഡ് പള്ളിക്കര മര്‍ഹൂം അബ്ദുല്ലാഹ് ഹാജിയുടെ സഹധര്‍മ്മിണിയുമായ ആസിയ ഹജ്ജുമ്മ, റഹ് മാനായ അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
1441 ശഅ്ബാന്‍ 12 തിങ്കള്‍ 

(2020 ഏപ്രില്‍ 06) 
ദീനുമായി വളരെയധികം ബന്ധപ്പെടുകയും വീട്ടിലെ ജോലികള്‍ എല്ലാം ചെയ്യുന്നതോടൊപ്പം മക്കളെ നല്ല നിലയില്‍ വളര്‍ത്തുകയും ദിക്റിലും ദുആയിലും കഴിയുകയും ചെയ്യുന്നവരായിരുന്നു. ഇല്‍മിനോടും ഉലമാഇനോടും വലിയ ആദരവ് കാട്ടുകയും ധാരാളമായി ഖിദ്മത്തുകള്‍ നടത്തുകയും ചെയ്തിരുന്നു. മക്കളും മരുമക്കളും ചെറുമക്കളും എല്ലാം ദീനിന്‍റെ ഇല്‍മും ദിക്റും ദഅ്വത്തുമായി ബന്ധപ്പെടണമെന്ന വളരെയധികം ആഗ്രഹിച്ചിരുന്നു. പരിശുദ്ധമായ ഹജ്ജ് യാത്രയില്‍ മൗലാനാ  സുലൈമാൻ കൗസരിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. പരിപൂര്‍ണ്ണ മറയും നിശബ്ദതയും മുറുകെ പിടിച്ചിരുന്ന, അല്ലാഹുവിന്‍റെ ഈ ദാസി സദാസമയവും ദിക്റിലും ദുആയിലും ഇബാദത്തുകളിലുമായിരുന്നു. കൂട്ടത്തിലുള്ളവരോടും കുടുംബത്തോടും മറ്റും വളരെ നല്ല പെരുമാറ്റവും സഹനതയും പുലര്‍ത്തിയിരുന്നു. അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹം കൊണ്ട് നല്ലവരായ ധാരാളം മക്കളുടെ ഉമ്മയാകാനുള്ള വലിയ ഭാഗ്യം ഇവര്‍ക്കുണ്ടായി. അവരെയെല്ലാം വളരെ സ്നേഹ വാത്സല്യങ്ങളോടെയും ദീനിയായ നിലയിലും വളര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ പാവപ്പെട്ട ദാസിക്ക് വേണ്ടി എല്ലാവരും ആത്മാര്‍ത്ഥമായി ദുആ ചെയ്യുകയും കഴിയുന്നത്ര ദിക്ര്‍-തിലാവത്തുകള്‍ നടത്തി സവാബ് എത്തിച്ചുകൊടുക്കുകയും ചെയ്യുക. ഈസാല്‍ സവാബ് മര്‍ഹൂമുകള്‍ക്കൊപ്പം നമുക്കും വലിയ പ്രതിഫലം ലഭിക്കുന്ന നന്മകളാണ്. അല്ലാഹു ആദരണീയ മാതാവിന് പരിപൂര്‍ണ്ണ മഗ്ഫിറത്ത് - മര്‍ഹമത്തുകള്‍ നല്‍കട്ടെ. ഭര്‍ത്താവിനോടും അവര്‍ സ്നേഹിച്ചാദരിച്ച മുഴുവന്‍ മഹത്തുക്കളോടുമൊപ്പം അഅ്ലാ ഇല്ലിയ്യീനില്‍ സ്ഥാനം നല്‍കുകയും ചെയ്യട്ടെ. അവരുടെ വേര്‍പാടില്‍ വേദനിക്കുന്ന എല്ലാവര്‍ക്കും വിശിഷ്യാ, റഫീഖ് മൗലവിക്കും മറ്റ് മക്കള്‍ക്കും മരുമക്കള്‍ക്കും ബന്ധുക്കള്‍ക്കും സമാധാനം നല്‍കട്ടെ.! കരുണയുള്ള റബ്ബ് ഇസ്ലാമും ഈമാനും നല്‍കി നമ്മെ നിരാശയില്‍ നിന്നും കാത്ത് രക്ഷിച്ചിരിക്കുന്നു. അടുത്തവരുടെ വിയോഗം ഒരിക്കലും അവരുടെ അവസാനമോ അവരുമായിട്ടുള്ള ബന്ധത്തിന്‍റെ അന്ത്യമോ അല്ല. മറിച്ച് അവര്‍ പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഒരുപക്ഷെ, അവരോട് കൂടുതല്‍ ബന്ധപ്പെടുകയും വിവിധ നന്മകളിലൂടെ അവര്‍ക്ക് ധാരാളം സഹായം നല്‍കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. അല്ലാഹു നമ്മില്‍ നിന്നും മരണപ്പെട്ട എല്ലാ മര്‍ഹൂമുകള്‍ക്കും സമുന്നതമായ മഗ്ഫിറത്ത് - മര്‍ഹമത്തുകള്‍ നല്‍കട്ടെ.! പ്രത്യേകിച്ചും ഇന്നത്തെ ഗുരുതരമായ സാഹചര്യത്തില്‍ നമ്മില്‍ പലര്‍ക്കും ജനാസകളില്‍ പങ്കെടുക്കാനും ഖബ്റുകളെ സിയാറത്ത് ചെയ്യാനും സാധിക്കുന്നില്ല. പക്ഷെ, നമ്മള്‍ കഴിയുന്ന സ്ഥലത്ത് വെച്ച് തന്നെ എല്ലാ ഖബ്റാളികള്‍ക്കും വിശിഷ്യാ, ആളുകള്‍ വളരെ കുറഞ്ഞ നിലയില്‍ പടച്ചവനിലേക്ക് ഈ സമയത്ത് യാത്രയാകുന്ന സാധുക്കള്‍ക്ക് വേണ്ടി ധാരാളമായി ദുആ ഇരക്കുക. അല്ലാഹുവേ, ഞങ്ങള്‍ക്കും എല്ലാ സത്യവിശ്വാസികള്‍ക്കും പൊറുത്ത് തരേണമേ.! ഞങ്ങളുടെ കാര്യങ്ങളെല്ലാം നന്നാക്കേണമേ.! ഞങ്ങളുടെ മനസ്സുകളില്‍ ഈമാനും ഇല്‍മും നല്‍കേണമേ.! ഏത് സാഹചര്യത്തിലും ആദരവായ റസൂലുല്ലാഹി (സ്വ) യുടെ മാര്‍ഗ്ഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ.!.... റഹ്മാനേ ഞങ്ങളോടും ഈമാനോട് കൂടി മരണപ്പെട്ട എല്ലാവരോടും കരുണ കാട്ടേണമേ.! രോഗികളുടെ രോഗങ്ങള്‍ മാറ്റേണമേ.! ദുഖിക്കുന്നവരുടെ ദുഃഖം ദൂരീകരിക്കേണമേ. പാപികളുടെ പശ്ചാത്താപം സ്വീകരിക്കേണമേ... 
മരണപ്പെട്ടവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതോടൊപ്പം അവരുടെ വേര്‍പാടില്‍ വേദനിക്കുന്നവര്‍ക്ക് വാചക-കര്‍മ്മങ്ങളിലൂടെ ആശ്വാസം പകരുന്നതും പ്രധാന സുന്നത്താണ്. റസൂലുല്ലാഹി (സ്വ) അരുളി: നാശ-നഷ്ടം വല്ലതും സംഭവിച്ചവര്‍ക്ക് ആശ്വാസം കൊടുക്കുന്നവര്‍ക്കും നഷ്ടം സംഭവിച്ചവര്‍ക്ക് ലഭിക്കുന്നത് പോലുള്ള പ്രതിഫലം ലഭിക്കുന്നതാണ്.! കരുണയുള്ള റബ്ബേ, നിന്‍റെ ദീന്‍ എത്ര ലളിതവും മനോഹരവും സമുന്നതവും സമ്പൂര്‍ണ്ണവുമാണ്. ഞങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ കൂടുതല്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉതവി നല്‍കേണമേ.! 
ഈ വിഷയത്തില്‍ തയ്യാറാക്കപ്പെട്ട ഏതാനും കുറിപ്പുകളും ഇതോടൊപ്പം അയയ്ക്കുന്നു. പ്രത്യേകിച്ചും മര്‍ഹൂമുകളുടെ ബന്ധു-മിത്രങ്ങള്‍ ഇത് വായിക്കണമെന്ന് അപേക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
ദുആ ചെയ്യുകയും ആഗ്രഹിക്കുകയും ചെയ്തുകൊണ്ട്, 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം അല്‍ ഇസ്ലാമിയ്യ, ഓച്ചിറ, കൊല്ലം) 
തഅ്സിയത്തും ദുആയും അറിയിക്കൂ..
റഫീഖ് മൗലവി അല്‍ ഹസനി 
+91 8867005475
ഹംസ മൗലവി നജ്മി 
ശംഷീര്‍ മൗലവി നജ്മി 
സഅദ് മൗലവി നജ്മി 
ഷുമൈസ് മൗലവി ഹസനി 
മിഖ്ദാദ് മൗലവി 
https://swahabainfo.blogspot.com/2020/04/blog-post_6.html?spref=tw 
⭕⭕⭕🔷⭕⭕⭕
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ*
*ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...