Tuesday, April 21, 2020

06. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.! -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/06_21.html?spref=tw  കുടുംബത്തിലെ സ്ത്രീ രത്നങ്ങള്‍:
ഈ കുടുംബത്തിലെ സ്ത്രീകളും അറിവിലും ഭൗതിക വിരക്തിയിലും മുന്‍പന്തിയിലുണ്ടായിരുന്നു.  സ്ത്രീകള്‍ സുന്നത്ത് നമസ്കാരങ്ങളില്‍ സ്വന്തമായി ഖുര്‍ആന്‍ മജീദ് ഓതുകയും മറ്റുള്ളവരുടെ പിന്നില്‍ നിന്നുകൊണ്ട് സശ്രദ്ധം കേള്‍ക്കുകയും ചെയ്തിരുന്നു. ഖുര്‍ആനിന്‍റെ വസന്തോത്സവമായ റമദാനുല്‍ മുബാറകില്‍ വീടുകളില്‍ ഇടതടവില്ലാതെ ഖുര്‍ആനിക ശബ്ദം അലതല്ലുമായിരുന്നു. ഖുര്‍ആന്‍ നിരന്തരം ഓതി അവര്‍ നിര്‍വൃതി കൊണ്ടിരുന്നു. വിവര്‍ത്തനവും വിവരണവും സഹിതം പരിശുദ്ധ ഖുര്‍ആന്‍, മളാഹില്‍ ഹഖ്, മശാരിഖുല്‍ അന്‍വാര്‍, ഹിസ്നുല്‍ ഹസ്വീന്‍ ഇത്രയുമായിരുന്നു കുടുംബത്തില്‍ സ്ത്രീകളുടെ പഠന സിലബസ്. 
മൗലാനാ മുളഫ്ഫര്‍ ഹുസൈന്‍ (റ) ന്‍റെ മകളായിരുന്ന അമതുര്‍റഹ് മാന്‍ ബീവിയായിരുന്നു സ്ത്രീകളില്‍ ഉന്നത. സര്‍വ്വ സമയങ്ങളിലും ദിക്ര്‍-തസ്ബീഹുകളില്‍ വ്യാപൃതരായിരുന്ന അവരുടെ നമസ്കാരം വളരെ ഭയഭക്തി നിറഞ്ഞതായിരുന്നു. മൗലാനാ മുഹമ്മദ് ഇല്‍യാസ് ഒരിക്കല്‍ പറഞ്ഞു. ഹസ്രത്ത് ഗന്‍ഗോഹിയുടെ നമസ്കാരത്തിന്‍റെ തിളക്കം ഉമ്മീബിയുടെ (മഹതിയെ വീട്ടില്‍ വിളിക്കുന്ന നാമം) നമസ്കാരത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. ആഹാരം ഒരിക്കലും ആവശ്യപ്പെടാറില്ലായിരുന്നു. ആരെങ്കിലും കൊണ്ടുവെച്ചാല്‍  കഴിക്കും. ഇല്ലെങ്കില്‍ വിശന്നു കഴിയും. ഈ വാര്‍ദ്ധക്യ കാലത്ത്  ആഹാരമൊന്നും കഴിക്കാതെ എങ്ങനെ കഴിയുമെന്ന് ഒരിക്കല്‍ ആരോ ചോദിച്ചപ്പോള്‍  അവര്‍ പ്രതിവചിച്ചു: അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഞാന്‍ തസ്ബീഹുകളിലൂടെ ആഹാരം നേടുന്നുണ്ട്. അവരുടെ മകള്‍ സ്വഫിയ്യ ബീബിയും പ്രാവീണ്യം നേടിയ ഹാഫിസായിരുന്നു. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...