Wednesday, April 29, 2020

04. ശൈഖുല്‍ ഹദീസ് സകരിയ്യ (റഹ്) യും റമദാനുല്‍ മുബാറകും:


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/04_29.html?spref=tw 
റമദാനിലെ തിരക്കും മനക്കരുത്തും: 
അനാരോഗ്യാവസ്ഥയിലും പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. ഹിജ്രി 1385 (1965) ലെ റമദാനിനെ കുറിച്ച് കൂട്ടത്തിലുണ്ടായിരുന്ന ശിഷ്യന്‍ മൗലാനാ മുനവ്വര്‍ ഹുസൈന്‍ മളാഹിരി ഇപ്രകാരം കുറിക്കുന്നു: ശഅ്ബാന്‍ പതിനഞ്ച് മുതല്‍ റമദാനില്‍ കുറച്ച് ദിവസമോ പൂര്‍ണ്ണമായോ താമസിച്ച അതിഥികള്‍ 313 പേരാണ്. ശൈഖിന്‍റെ ഈ റമദാനിലെ സമയക്രമം ഇപ്രകാരമായിരുന്നു: അത്താഴത്തിന് ജനങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ ശൈഖ് നമസ്കാരത്തിലായിരിക്കും. ജനങ്ങള്‍ ആഹാരം കഴിച്ച് കഴിയാറാകുമ്പോള്‍ ശൈഖ് സലാം വീട്ടി രണ്ട് മുട്ടയും ഒരു കപ്പ് ചായയും കുടിക്കും. തുടര്‍ന്ന് ഒരു തലയിണയില്‍ ചാരിക്കിടന്ന് സുബ്ഹി ജമാഅത്തിന്‍റെ സമയം വരെ അതിഥികളെ വീക്ഷിച്ചുകൊണ്ടിരിക്കും. തദവസരം അവര്‍ ചുറ്റുഭാഗത്ത് കൂടിയിരിക്കുമായിരുന്നു. സുബ്ഹ് നമസ്കാരം കഴിഞ്ഞ് ഒന്‍പത് മണി വരെ വിശ്രമിക്കുമായിരുന്നു. തുടര്‍ന്ന് മധ്യാഹ്നത്തിന് മുമ്പ് വരെ നമസ്കാരത്തില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കും. മധ്യാഹ്നം മുതല്‍ ളുഹ്ര്‍ വരെ കത്തുകള്‍ വായിച്ച് കേള്‍ക്കുകയും മറുപടി എഴുതിക്കുകയും ചെയ്തിരുന്നു. ളുഹ്ര്‍ കഴിഞ്ഞ് അസ്ര്‍ വരെയും ഖുര്‍ആന്‍ പാരായണമായിരുന്നു. അതിഥികളെല്ലാവരും ദിക്റില്‍ മുഴുകണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതിനാല്‍ ബൈഅത്ത് ചെയ്തവര്‍ അസ്ര്‍ വരെ ഉറക്കെ ദിക്ര്‍ ചൊല്ലുന്നതിലും മറ്റുള്ളവര്‍ ദിക്ര്‍ - തിലാവത്തുകളിലും കഴിഞ്ഞിരുന്നു. അസ്ര്‍ കഴിഞ്ഞ് ശൈഖ് ഖുര്‍ആന്‍ ഓതി കേള്‍പ്പിക്കും. അതിഥികള്‍ ഭൂരിഭാഗവും അത് കേള്‍ക്കുകയും മറ്റുള്ളവര്‍ സ്വയം ഓതുകയും ചെയ്തിരുന്നു. നോമ്പ് തുറയ്ക്ക് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് പാരായണം നിറുത്ത് മുറാഖബയില്‍ കഴിയും. അതിഥികളോട് നോമ്പ് തുറയ്ക്ക് തയ്യാറാകാന്‍ പറയും. ശൈഖ് ഒരു മദനീ കാരയ്ക്ക കൊണ്ട് നോമ്പ് തുറക്കുകയും ഒരു കപ്പ് സംസം വെള്ളം കുടിക്കുകയും ചെയ്ത് വീണ്ടും മുറാഖബയിലോ ചാരിയോ ഇരിക്കുമായിരുന്നു. മഗ്രിബിന് ശേഷം അതിഥികള്‍ ആഹാരം കഴിക്കും. ശൈഖ് നമസ്കാരത്തില്‍ മുഴുകും. ഇശാഅ് ബാങ്കിന് മുമ്പ് രണ്ട് മുട്ടയും ഒരു കപ്പ് ചായയും കുടിച്ചിരുന്നു. ഈ മുട്ടയും ചായയും  ആദ്യത്തെ പത്തിന് ശേഷം സേവകരുടെ നിര്‍ബന്ധം കാരണമാണ് ആരംഭിച്ചത്. ഗോതമ്പ്-അരി ആഹാരങ്ങള്‍ റമദാനില്‍ കഴിച്ചിട്ടേയില്ല. ഇശാക്ക് അല്പം മുമ്പ് ശൈഖ് അതിഥികളിലേക്ക് ചാരിയിരിക്കും. ഇത് അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. പുതുതായി വന്നവര്‍ മുസാഫഹ ചെയ്യും. മറ്റുള്ളവര്‍ അവിടെ ഇരിക്കും. ബാങ്കിന് ശേഷം വുളൂഅ് ചെയ്ത് നമസ്കാരത്തിലേക്ക് തിരിയുമായിരുന്നു. ഈ റമദാനില്‍ തറാവീഹില്‍ മൂന്ന് ഖത്മുകള്‍ പാരായണം ചെയ്യപ്പെട്ടു. ശൈഖ് മാസം മുഴുവനും ഇഅ്തികാഫിലായിരുന്നു. അവസാനത്തെ പത്തില്‍ ചില സഹോദരങ്ങള്‍ തറാവീഹിന് ശേഷം പ്രത്യേക ആഹാരം കൊണ്ടുവന്നപ്പോള്‍ അതില്‍ നിന്നും അല്പം കഴിച്ചു. ബാക്കിയുള്ളത് അതിഥികള്‍ക്ക് വിതരണം ചെയ്തു. തറാവീഹിന് ശേഷം ഏതെങ്കിലും കിതാബ് അല്പനേരം ആരെങ്കിലും വായിക്കുമായിരുന്നു. ശേഷം ശൈഖ് ഇപ്രകാരം പറയും: സഹോദരങ്ങളെ, സമയത്തെ വിലമതിക്കുക.! അധികമാളുകളും ശൈഖിനെ പോലെ നമസ്കാരങ്ങളില്‍ മുഴുകും. ചിലര്‍ വിശ്രമിക്കുമെങ്കിലും അവരുടെ മനസ്സ് ദിക്റുകളിലായിരുന്നു. എന്‍റെ അടുത്തിരുന്ന് ഉറക്കെ ഓതുകയോ ദിക്ര്‍ ചൊല്ലുകയോ ചെയ്യുന്നത് കൊണ്ട് എനിക്ക് യാതൊരു കുഴപ്പവുമില്ലായെന്ന് ശൈഖ് പറയുമായിരുന്നു. 
അടുത്ത റമദാനിലും (1386) സമയക്രമം ഇപ്രകാരം തന്നെയായിരുന്നു. ചെറിയ വ്യത്യാസങ്ങളെ കുറിച്ച് മൗലവി മുനവ്വര്‍ ഇപ്രകാരം വിവരിക്കുന്നു: ശഅ്ബാന്‍ 29 സുബ്ഹിക്ക് മുമ്പ് തന്നെ ഇഅ്തികാഫുകാര്‍ മസ്ജിദില്‍ വിരിപ്പ് വിരിക്കുവാന്‍ ആരംഭിച്ചിരുന്നു. സുബ്ഹിക്ക് ശേഷം വന്നവര്‍ക്ക് മൂന്നാം സ്വഫ്ഫിലാണ് സ്ഥലം കിട്ടിയത്. അസ്ര്‍ കഴിഞ്ഞപ്പോള്‍ ശൈഖും മസ്ജിദിലെത്തി. നൂറോളം അതിഥികള്‍ മഗ്രിബിന് മുമ്പ് എത്തിച്ചേര്‍ന്നിരുന്നു. അവരെ കൊണ്ട് മസ്ജിദ് നിറയുകയും ചെയ്തു. രണ്ടാം പത്ത് ആയപ്പോള്‍ അതിഥികള്‍ കൂടുകയും മസ്ജിദിനോട് ചേര്‍ന്ന് ഒരു പന്തല്‍ കെട്ടി താമസിപ്പിക്കുകയും ചെയ്തു. മൂന്നാമത്തെ പത്തില്‍ ആളുകള്‍ കൂടിയപ്പോള്‍ മദ്റസയുടെ മുറികളില്‍ അവരെ താമസിപ്പിച്ചു. ഇപ്രാവശ്യം ശൈഖ് പലര്‍ക്കും ഇജാസത്ത് നല്‍കി. ളുഹ്ര്‍ മുതല്‍ അസ്ര്‍ വരെ ശൈഖ് തിലാവത്തിലും അതിഥികള്‍ ദിക്ര്‍-തിലാവത്ത്-മുറാഖബകളിലും മുഴുകിയിരുന്നു. പരസ്പരം സംസാരിക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ഇവിടെ വരുന്നവര്‍ ഉറങ്ങിയാലും മിണ്ടാതിരുന്നാലും യാതൊരു കുഴപ്പവുമില്ല, പക്ഷെ സംസാരിക്കരുതെന്ന് ശൈഖ് ഉണര്‍ത്തിയിരുന്നു. അസ്ര്‍ കഴിഞ്ഞ് ഇംദാദുസ്സുലൂക്ക്, ഇത്മാമുന്നിഅം, ഇമാം സുയൂഥിയുടെ ഒരു ഗ്രന്ഥം എന്നിവയില്‍ ഏതെങ്കിലും വായിച്ചിരുന്നു. നോമ്പ് തുറയ്ക്ക് പതിനഞ്ച് മിനിറ്റ് മുമ്പ് വായന നിര്‍ത്തി ശൈഖ് മുറാഖബിയില്‍ കഴിഞ്ഞിരുന്നു. മദനീ കാരയ്ക്കയും സംസമും കൊണ്ട് നോമ്പ് തുറന്നിരുന്നു. മറ്റൊന്നും കഴിച്ചിരുന്നില്ല. തുടര്‍ന്നുള്ള കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെയായിരുന്നു. തറാവീഹിന് ശേഷം യാസീന്‍ ഓതി ദീര്‍ഘമായി ദുആ ചെയ്തിരുന്നു. തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മഹാന്മാരെ കൊണ്ടാണ് ദുആ ചെയ്യിപ്പിച്ചിരുന്നത്. ശേഷം പതിനൊന്ന് മണി വരെ ഏതെങ്കിലും കിതാബ് വായിക്കും. അല്ലെങ്കില്‍ തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ കാര്‍ഗുസാരികള്‍ കേള്‍പ്പിക്കും. പന്ത്രണ്ട് മണി വരെ ഇത് തുടര്‍ന്നിരുന്നു. പന്ത്രണ്ട് മണിക്ക് കുടുംബക്കാരുടെ നിര്‍ബന്ധപ്രകാരം കുറച്ച് പഴങ്ങള്‍ കഴിക്കുകയും ഒരു മണി വരെ മുറാഖബയില്‍ കഴിയുകയും ചെയ്തിരുന്നു. ഒരു മണിക്ക് കിടക്കുകയും നാല് മണി മുതല്‍ നമസ്കാരം ആരംഭിക്കുകയും ചെയ്തിരുന്നു. സുബ്ഹി ബാങ്കിന് അര മണിക്കൂര്‍ മുമ്പ് അല്പം പാലും ഏതാനും സ്പൂണ്‍ ആഹാരവും കഴിച്ചിരുന്നു.! 
ഹിജ്രി 1395-ലെ റമദാനിന്‍റെ സമയക്രമം ശൈഖ് തന്നെ ഇപ്രകാരം വിവരിക്കുന്നു: മഗ്രിബിന് ശേഷം അവ്വാബീനില്‍ രണ്ട് ജുസുഅ്, ശേഷം ചായ, ശുദ്ധീകരണത്തിന് ശേഷം എട്ട് മുതല്‍ എട്ടര വരെ മജ്ലിസ്. ഇതില്‍ ബൈഅത്തും അത്യാവശ്യ സംസാരങ്ങളും. ഒന്‍പത് മുതല്‍ പത്തര വരെ ഇഷാഅ്-തറാവീഹ്. ശേഷം യാസീന്‍-ദുആ. പതിനൊന്നേകാല്‍ വരെ റമദാനിന്‍റെ മഹത്വങ്ങള്‍. ശേഷം യാത്രയാകുന്നവരെ മുസാഫഹ ചെയ്ത് പന്ത്രണ്ട് മണിക്ക് വിശ്രമിക്കാന്‍ കിടക്കും. മൂന്ന് മണിക്ക തഹജ്ജുദില്‍ രണ്ട് ജുസുഅ്. സുബ്ഹി കഴിഞ്ഞ് ഒന്‍പത് മണി വരെ വിശ്രമം. തുടര്‍ന്ന് രണ്ട് ജുസുഅ് നോക്കി ഓതും. ശേഷം ഒരു മണി വരെ വിവിധ ജോലികള്‍. ളുഹ്ര്‍ കഴിഞ്ഞ് എല്ലാവരും കൂടി ഖാജ്ഗാന്‍ പൂര്‍ത്തീകരിക്കും. (സമുദായത്തിന്‍റെ പ്രയാസ-പ്രശ്നങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടി സ്വലാത്ത്, ചില സൂറത്തുകള്‍, നിര്‍ണ്ണിത എണ്ണത്തില്‍ ലാ മല്‍ജഅ വലാമന്‍ജഅ മിനല്ലാഹി ഇല്ലാ ഇലൈഹി എന്ന ദിക്ര്‍ ഇവ ചൊല്ലുന്നതിനാണ് ഖാജ്ഗാന്‍ എന്ന് പറയപ്പെടുന്നത്.) തുടര്‍ന്ന് ദിക്ര്‍ ചൊല്ലുകയും രണ്ട് ജുസ്അ് കേള്‍പ്പിക്കുകയും ചെയ്യും. അസ്ര്‍ കഴിഞ്ഞ് ഗ്രന്ഥ പാരായണം. (ആപ് ബീ തീ ഭാഗം :07). 
1388 മുതല്‍ ശൈഖ് ദാറെ ജദീദിലെ മസ്ജിദില്‍ റമദാന്‍ കഴിച്ച് കൂട്ടാന്‍ ആരംഭിച്ചു. ഓരോ വര്‍ഷവും ആളുകള്‍ കൂടിക്കൊണ്ടിരുന്നു. 1385-ല്‍ ആരംഭത്തില്‍ നാല്പത് പേരും അവസാനം ഇരുന്നൂറ് പേരും 86-ല്‍ ആരംഭത്തില്‍ ഇരുന്നൂറും പേരുണ്ടായിരുന്നു. 87-ല്‍ പന്തല്‍ സ്ഥാപിച്ചു. 94-ല്‍ മസ്ജിദ് രണ്ട് നിലയാക്കിയിട്ടും തികയാതെ വന്നു. തുടക്കത്തില്‍ 900 പേരും അവസാനത്തില്‍ 1800 പേരും ഉണ്ടായിരുന്നു. (ആപ് ബി തീ ഭാഗം: 07) 
ഇഅ്താഫ് ഇരിക്കുന്നവരില്‍ ബഹുഭൂരിഭാഗവും തിലാവത്ത്-നമസ്കാരം-ദിക്ര്‍-ദുആ ഇവകളില്‍ മുഴുകി കഴിഞ്ഞിരുന്നു. ശൈഖ് ഇടയ്ക്കിടെ ഇപ്രകാരം ഉണര്‍ത്തിയിരുന്നു: ആഗ്രഹം പോലെ ഉറങ്ങുകയും ഭക്ഷിക്കുകയും ചെയ്യുക. പക്ഷെ സംസാരിക്കരുത്. സംസാരം വളരെ ഉപദ്രവകരമാണ്.! എല്ലാവരും ഇത് പാലിച്ചിരുന്നെങ്കിലും ശൈഖ് വീണ്ടും അസ്വസ്ഥനായിരുന്നു. ജനങ്ങളുടെ സമയം പാഴാകരുതെന്നും ഇഅ്തികാഫില്‍ വീഴ്ചകള്‍ സംഭവിക്കരുതെന്നും വലിയ നിര്‍ബന്ധമായിരുന്നു. ഇഅ്തികാഫ് ഉത്സവമാകുന്നുണ്ടോ എന്ന് ആത്മവിമര്‍ശനത്തിന്‍റെയും വിനയത്തിന്‍റെയും പേരില്‍, സദാ പരാതി പറഞ്ഞിരുന്നു. ഒരു കത്തില്‍ വിനീതന് ഇപ്രകാരം എഴുതി: ഇവിടുത്തെ ആള്‍ക്കൂട്ടത്തെ കുറിച്ച് താങ്കള്‍ക്കും അറിയാമല്ലോ, ഈ ആള്‍ക്കൂട്ടം കൊണ്ട് പ്രയോജനമമാണോ ഉപദ്രവകരമാണോ എന്ന് മൗലവി മുനവ്വര്‍, മുഫ്തി മഹ്മൂദ് മുതലായ സുഹൃത്തുക്കളോട് നിരന്തരം ചോദിക്കുന്നുണ്ട്.! 
ഈ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ പ്രിയപ്പെട്ട സഹോദരീ പുത്രന്‍ മുഹമ്മദ് ഥാനി മര്‍ഹൂമിന്‍റെ ഒരു കവിത ഉദ്ധരിക്കുന്നു. ശൈഖിന്‍റെ അനുഗ്രഹീത റമദാനിനെ സൂചനാപരമായി പരാമര്‍ശിക്കുകയും വിടവാങ്ങലിന്‍റെ വേദന വിവരിക്കുകയും ചെയ്യുന്ന ഈ കവിത ശൈഖിന്‍റെ മുന്നില്‍ വെച്ച് മൗലവി മുഈനുദ്ദീന്‍ പാടിയപ്പോള്‍ ശൈഖ് സഹിതം ഇഅ്തികാഫുകാരെല്ലാം വികാരഭരിതരായി. പ്രത്യേകിച്ചും അവസാന വരികളില്‍ മൗലവി മുഈനുദ്ദീനിന്‍റെ കണ്ഠമിടറുകയും സദസ്യരുടെ നയനങ്ങള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. അല്ലാഹു നമ്മുടെ റമദാനുകള്‍ക്കും ഇത്തരമൊരു അവസ്ഥയ്ക്ക് പരിശ്രമിക്കാന്‍ ഉതവി നല്‍കട്ടെ.! 
റമദാന്‍ വിട പറയുന്നു: 
പടച്ചവന്‍റെ കാരുണ്യം നമ്മുടെ കവാടത്തില്‍ വന്നണഞ്ഞു. 
അല്ലാഹുവിന്‍റെ ഭവനങ്ങളില്‍ സുജൂദുകള്‍ അധികരിച്ചു. 
ജനങ്ങള്‍ നന്മകളും പ്രതിഫലങ്ങളും വാരിക്കൂട്ടി. 
വിരക്തിയുള്ള വിശുദ്ധര്‍ സ്ഥാനങ്ങളില്‍ മുന്നേറി. 
കാരുണ്യത്തിന്‍റെ കുളിര്‍ക്കാറ്റ് അടിച്ചുവീശി. 
മനസ്സും വേദനയുമുള്ളവര്‍ ആവോളം അനുഭവിച്ചു. 
കാരുണ്യത്തിന്‍റെ പൂവനം വസന്തം നിറഞ്ഞു. 
നല്ലവര്‍ മടിത്തട്ടില്‍ ഭാഗ്യം വാരിക്കൂട്ടി. 
നമ്മെ പോലുള്ള ഭാഗ്യഹീനര്‍ക്ക് ഒന്നും കിട്ടിയില്ല. 
കയ്യിലുള്ളതും താഴെ വീണുപോയോ എന്ന് ഭയമുണ്ട്. 
ഇവിടെ ഒരു വിളക്ക് കത്തിജ്വലിച്ച് നില്‍ക്കുന്നു. 
പക്ഷെ, നാം അനുഗ്രഹത്തെ വിലമതിച്ചില്ല. 
പാപഭാരം തലയില്‍ തന്നെ കെട്ടിക്കിടക്കുന്നു. 
എന്തിന് വന്നു, എന്തും കൊണ്ട് പോകുന്നു എന്നും ചിന്തയില്ല. 
റമദാനിന്‍റെ ചന്ദ്രന്‍ ചെറുതായിക്കൊണ്ടിരിക്കുന്നു. 
അവസാന നിമിഷങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്നു. 
കാരുണ്യമാസത്തിന്‍റെ പ്രകാശം അവസാനിക്കാന്‍ പോകുന്നു. 
അനുഗ്രഹീത റമദാനേ, നീ വലിയ ആശ്വാസമായിരുന്നു. 
ആഗ്രഹം പൂര്‍ത്തിയാകാതെ നീ പോകുകയാണല്ലോ. 
റമദാനേ വിട, റമദാനേ വിട.! 
കണ്ണീരില്‍ കുതിര്‍ന്ന വേദനയോടെ വിട. 
കരുണ നിറച്ച് എല്ലാ വര്‍ഷവും വരണേ. 
മുഴുവന്‍ ഭവനങ്ങളിലും കാരുണ്യം വര്‍ഷിക്കണേ.!
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...