മാതാവിന്‍റെ മമത, പിതാവിന്‍റെ പ്രിയം.!
ദുആയുടെ അമാനുഷിക ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍
https://swahabainfo.blogspot.com/2020/04/15_25.html?spref=tw
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യോനേഷ്യ, ശ്രീലങ്ക, ഇന്ത്യ മുതലായ സ്ഥലങ്ങളില്‍ സുനാമി ദുരന്തം സംഭവിക്കുകയുണ്ടായി. അതില്‍ അരങ്ങേറിയ ഭയാനക രംഗങ്ങളെക്കുറിച്ചുള്ള വിവരണം മാസങ്ങളോളം പത്ര-ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അക്കൂട്ടത്തില്‍ നെഞ്ച് കുലുക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്:
ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ സുനാമി തിരമാലകള്‍ അലയടിച്ചുയര്‍ന്നപ്പോള്‍ അവിടെ ജനങ്ങള്‍ ജീവന്‍ രക്ഷിക്കുന്നതിന് മലമുകളിലും കുന്നുകളിലേക്കും ഓടി. അക്കൂട്ടത്തില്‍ ഒരു യുവതി തന്‍റെ രണ്ട് മക്കളേയും വഹിച്ചുകൊണ്ട് മുന്നോട്ട് പാഞ്ഞെങ്കിലും കുട്ടികളുടെ ഭാരം കാരണം അവര്‍ക്ക് മലകയറാന്‍ കഴിഞ്ഞില്ല. കുട്ടികളെ താഴെ വെച്ച് മറ്റുള്ളവരുടെ കൈപിടിച്ച് മലയിലേക്ക് കയറാന്‍ അവരോട് പലരും അഭ്യര്‍ത്ഥിച്ചു. എങ്കിലും തന്‍റെ കരളിന്‍റെ കഷണങ്ങളെ മരണമുഖത്തേക്ക് വലിച്ചെറിഞ്ഞ് സ്വയം രക്ഷപെടാന്‍ അവരുടെ മനസ്സ് അനുവദിച്ചില്ല. അവസാനം പിന്നില്‍ നിന്നും ഇളകിയെത്തിയ ഒരു വലിയ തിരമാല ആ സ്ത്രീയേയും രണ്ട് കുഞ്ഞുങ്ങളേയും ഒരിക്കലും മടക്കമില്ലാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
കോടിക്കണക്കിന് രൂപകൊടുത്തും വിലക്ക് വാങ്ങാന്‍ കഴിയാത്ത മാതാവിന്‍റെ മമതയാണ് നമുക്ക് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇണ, മക്കള്‍, സമ്പത്ത് ഇവയില്‍ എന്ത് നഷ്ടപ്പെട്ടാലും പകരം ലഭിക്കും. പക്ഷെ, മാതാപിതാക്കള്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് പകരം ആരും നില്‍ക്കില്ല. മരണ ശയ്യയില്‍ കിടക്കുന്ന വൃദ്ധരും ക്ഷീണിതരുമായ മാതാപിതാക്കള്‍ പക്ഷെ, മക്കളുടെ മനസ്സിന്‍റെ സമാധാനമാണ്. അവരുടെ സ്നേഹം നിറഞ്ഞ ഒരു വാചകം വര്‍ഷങ്ങള്‍ നീണ്ട വഴക്ക് അവസാനിപ്പിക്കും. പ്രിയം നിറഞ്ഞ പുഞ്ചിരി കാലങ്ങളായി കുഴഞ്ഞുകിടക്കുന്ന പ്രശ്നങ്ങളെ ദൂരീകരിക്കും.
മാതാവിന്‍റെ മമത മാത്രമല്ല പിതാവിന്‍റെ പ്രിയവും അത്യന്തം ആഴമേറിയതാണ്. വിശന്നിരിക്കുന്ന പിതാവിന് ഒരു കഷണം റൊട്ടി കിട്ടിയാല്‍ അത് വിശന്ന മകന് കൊടുക്കും. മക്കള്‍ക്ക് വേണ്ടി വിയര്‍പ്പ് ഒഴുക്കി പണിയെടുക്കുന്നത് പിതാവിന് ഒരാനന്ദമാണ്. മാതാപിതാക്കളുടെ കഷ്ടപ്പാടുകളെ താഴെ പറയുന്ന നിയമത്തില്‍ നിന്നും മനസ്സിലാക്കി എടുക്കുക. ഈ ലോകത്തെ ഏറ്റവും പ്രയാസം നിറഞ്ഞ സന്ദര്‍ഭമാണ് മരണരോഗം. പ്രസവവേദനകൊണ്ട് പുളയുന്ന സ്ത്രീയുടെ അവസ്ഥ മരണവേദനയ്ക്ക് തുല്യമായി ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
നാം ഓരോരുത്തരുടെയും മാതാക്കള്‍ നമുക്ക് വേണ്ടി മരണതുല്യമായ വേദന സഹിച്ചവരാണ്. ഇപ്രകാരം പിതാക്കളും നമ്മുടെ സുഖസന്തോഷത്തിന് വേണ്ടി കഷ്ടപ്പെട്ടവരാണ്. പക്ഷെ, ഈ ഉപകാരങ്ങള്‍ക്ക് വല്ല പകരവും ചെയ്യാന്‍ നമ്മെകൊണ്ട് കഴിഞ്ഞിട്ടുണ്ടോ? ജീവിതം മുഴുവന്‍ അവരുടെ സേവനത്തിലായി കഴിച്ചുകൂട്ടലും അവരോടുള്ള കടമ പൂര്‍ത്തിയാകുന്നതല്ല. എല്ലാ സമയത്തും അവര്‍ക്ക് ഗുണം ചെയ്യണമെന്നും വാര്‍ദ്ധക്യസമയത്ത് അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഖുര്‍ആനും ഹദീസും നമ്മെ ഉപദേശിക്കുന്നു. സര്‍വ്വോപരി അവര്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അവരുടെ ദീര്‍ഘായുസ്സിനും നല്ല അന്ത്യത്തിനും ദുആ ഇരക്കണമെന്നും, മരിച്ച് പോയെങ്കില്‍ മഗ്ഫിറത്തിനും മര്‍ഹമത്തിനും അപേക്ഷിക്കണമെന്നും ഉണര്‍ത്തുക മാത്രമല്ല അതിന്‍റെ വചനങ്ങള്‍ കൂടി പഠിപ്പിച്ചിരിക്കുന്നു. നാമെല്ലാവരും നിത്യവും ചൊല്ലിക്കൊണ്ടിരിക്കേണ്ട ഒരു ദുആയാണിത്.
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment