Saturday, April 25, 2020

01. ശൈഖുല്‍ ഹദീസ് സകരിയ്യ (റഹ്) യും റമദാനുല്‍ മുബാറകും:


അദ്ധ്യായം 05 
അത്ഭുതകരമായ റമദാനുല്‍ മുബാറക്: 
മഹാന്മാരുടെ റമദാനുകള്‍.! 
https://swahabainfo.blogspot.com/2020/04/01.html?spref=tw 
അനുഗ്രഹീത റമദാന്‍ ഖുര്‍ആന്‍ അവതരണത്തിന്‍റെ വാര്‍ഷികവും റഹ്മത്ത്-ബര്‍കത്ത്-തജല്ലിയാത്തുകളുടെ മാസവും ആരാധനകളുടെയും നന്മകളുടെയും വസന്തവും ആത്മീയതയുടെ ഉത്സവവുമാണ്. ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു. റസൂലുല്ലാഹി (സ്വ) റമദാന്‍ മാസത്തില്‍ നന്മകളുടെ വിഷയത്തില്‍ അടിച്ചുവീശുന്ന കാറ്റിനെക്കാളും മുന്നിലായിരുന്നു. (ബുഖാരി, മുസ്ലിം). ആഇശ (റ) വിവരിക്കുന്നു. റമദാനിലെ അവസാനത്തെ പത്തില്‍ റസൂലുല്ലാഹി (സ്വ) രാത്രി ഉറക്കമൊഴിക്കുകയും വീട്ടുകാരെ ഉണര്‍ത്തുകയും ഇബാദത്തുകളില്‍ അരമുറുക്കി കെട്ടുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്ലിം). 
അല്ലാഹുവിന്‍റെ സ്നേഹിതന്മാരായ ആരിഫുകളും മനക്കരുത്തുള്ള വിശിഷ്ട വ്യക്തികളും ഈ മാസത്തെ ഏറ്റവും പ്രിയങ്കരമായി കാണുകയും ഇതിന് വേണ്ടി വര്‍ഷത്തെ ദിവസങ്ങള്‍ മുഴുവന്‍ എണ്ണിക്കൊണ്ടിരിക്കുകയും ഒരുങ്ങുകയും ചെയ്യുമായിരുന്നു. മുന്‍ഗാമികളായ മഹത്തുക്കളുടെ കാര്യമിരിക്കട്ടെ, അടുത്ത കാലത്ത് കഴിഞ്ഞുപോയ ചില മഹാത്മാക്കളും ശവ്വാലിന്‍റെ പെരുന്നാള്‍ പിറ കാണുന്ന പാടെ അടുത്ത റമദാനിന്‍റെ പ്രതീക്ഷ ആരംഭിക്കുമായിരുന്നു. ആദരണീയ പിതാവ് അല്ലാമാ അബ്ദുല്‍ ഹയ്യ് ഹസനി ഞങ്ങളുടെ കുടുംബത്തിലെ സയ്യിദ് സിയാഉന്നബി ഹസനി (ഹി: 1326) യെ കുറിച്ച് കുറിക്കുന്നു: സയ്യിദ് റമദാനിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അതിന് വേണ്ടിയുള്ള ഒരുക്കം ആരംഭിക്കുമായിരുന്നു. റമദാന്‍ കടന്ന് വരുമ്പോള്‍ അതിയായി സന്തോഷിക്കുകയും വിട പറയുമ്പോള്‍ വളരെയധികം ദുഃഖിക്കുകയും ചെയ്യുമായിരുന്നു. (നുസ്ഹത്തുല്‍ ഖവാതിര്‍). മഹത്തുക്കള്‍ക്ക് റമദാന്‍ മാസം വരുന്നതോട് കൂടി പുത്തന്‍ ഉണര്‍വ്വും ഉന്മേഷവും വലിയ ആശയും ആവേശവും ഉണ്ടാകുമായിരുന്നു. ഇതിന് വേണ്ടിയാണ് ഞങ്ങള്‍ ദിവസങ്ങള്‍ കാത്തിരുന്നത്, നേര്‍ച്ച നേര്‍ന്നവര്‍ അല്ലാഹുവിന് വേണ്ടി നേര്‍ച്ച നിറവേറ്റിക്കൊള്ളട്ടെ എന്ന് അവരുടെ അവസ്ഥ വിളിച്ച് പറയുമായിരുന്നു. മനസ്സിന്‍റെ ലഹരിയുടെ സമയം സമാഗതമായി, ഈ സമയങ്ങള്‍ എന്നും ലഭിക്കുന്നതല്ല എന്ന് മറ്റ് ചിലര്‍ പാടിയിരുന്നു. 
റമദാന്‍ മുബാറക് വന്നാലുടന്‍ ദീനീ റൂഹാനീ മര്‍ക്കസുകളുടെയും ഖാന്‍ഖാഹുകളുടെയും അന്തരീക്ഷം മാറിമറിഞ്ഞിരുന്നു. അവിടെ നിത്യമായി താമസിക്കുന്നവരെ കൂടാതെ അവിടെയുള്ള മഹാനുമായി ബന്ധമുള്ളവരെല്ലാം വിളക്കിന് ചുറ്റും ഈയാംപാറ്റകള്‍ വരുന്നത് പോലെ വന്ന് ചേരുമായിരുന്നു. ഈ ആത്മീയ കേന്ദ്രങ്ങള്‍ ദിക്ര്‍-തിലാവത്തുകളും നഫ്ല്‍ ഇബാദത്തുകളും കൊണ്ട് സജീവമാകുമായിരുന്നു. ഇവിടെ ഇതല്ലാതെ വേറൊരു ജോലിയുമില്ല എന്ന് അവിടുത്തെ അവസ്ഥ വിളിച്ച് പറയുമായിരുന്നു. ഓരോരുത്തരും ഈ നന്മകളില്‍ മത്സരിച്ച് മുന്നേറിയിരുന്നു. റമദാനിന്‍റെ ഓരോ ദിവസങ്ങളെയും അവരുടെ അന്ത്യ ദിനത്തെ പോലെ കണ്ട് അവര്‍ പെരുമാറിയിരുന്നു. അല്പ നേരത്തേക്കെങ്കിലും ഈ അന്തരീക്ഷത്തില്‍ വരുന്നവരെല്ലാം ഭൗതിക കാര്യങ്ങളില്‍ നിന്നും മുറിഞ്ഞ് മാറുമായിരുന്നു. തണുത്ത പ്രകൃതികളില്‍ പുത്തന്‍ ചൂടും ആവേശവും, മനക്കരുത്ത് തളര്‍ന്നവരില്‍ ദൃഢചിത്തതയും, മരിച്ച മനസ്സുകളില്‍ പുതുജീവനും വന്ന് ചേര്‍ന്നിരുന്നു. കരണ്ട് കമ്പി പോലെ മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് ഈമാനും ഇഹ്സാനും പായുമായിരുന്നു. ഇത്തരം റൂഹാനീ-മലകൂത്തീ അന്തരീക്ഷം കാണുന്നവരെല്ലാം ലോകത്ത് ഇപ്രകാരമുള്ള നന്മകളിലേക്കുള്ള ആവേശവും നിലനില്‍ക്കുന്ന കാലമെല്ലാം ഈ ലോകം തകരുന്നതല്ലെന്ന് സാക്ഷ്യം വഹിക്കുമായിരുന്നു. 
എട്ടാം ശതകത്തിലെ സുല്‍ത്വാനുല്‍ മശാഇഖ് മഹ്ബൂബെ ഇലാഹി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയാഇന്‍റെ ഡല്‍ഹിക്കടുത്തുള്ള നിസാമുദ്ദീനിലെ ഖാന്‍ഖാഹ്, പതിമൂന്നാം നൂറ്റാണ്ടിലെ ശാഹ് ഗുലാം അലിയുടെ ഡല്‍ഹിയിലെ മള്ഹരിയ്യ ഖാന്‍ഖാഹ് എന്നിവിടങ്ങളിലെ റമദാനിന്‍റെ അവസ്ഥകള്‍ പ്രസിദ്ധമാണെങ്കിലും ചരിത്രകാരന്മാര്‍ ആരും അവ വിവരിച്ചതായി കാണാത്തതില്‍ ദുഃഖമുണ്ട്. ചില ഗ്രന്ഥങ്ങളില്‍ ഇവിടങ്ങളിലെ ദിക്ര്‍-തിലാവത്തുകളുടെ ആവേശങ്ങളും രാത്രിയിലെ ഇബാദത്തുകളും ചെറിയ നിലയില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മഹാന്മാരുടെ പരമ്പരയില്‍ വന്ന പിന്‍ഗാമികളായ മഹത്തുക്കളുടെ അവസ്ഥകളില്‍ നിന്നും അവരുടെയും മറ്റ് മഹാന്മാരുടെയും മുന്നേറ്റങ്ങളെ അനുമാനിക്കാന്‍ കഴിയുന്നതാണ്. ഉദാഹരണത്തിന് ഖുതുബുല്‍ ഇര്‍ഷാദ് മൗലാനാ റഷീദ് അഹ്മദ് ഗന്‍ഗോഹിയുടെ കാലത്ത് ഗന്‍ഗോഹിലെ റമദാനുല്‍ മുബാറക് വളരെ ശാന്തവും അതിഗംഭീരവുമാണെന്ന് ചരിത്രകാരന്മാര്‍ വിവരിക്കുന്നു. തുടര്‍ന്ന് വന്ന ശാഹ് അബ്ദുര്‍റഹീം റായ്പൂരിയുടെയും ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവിയുടെയും കേന്ദ്രങ്ങളായ റായ്പൂര്‍, ത്ഥാനാഭവന്‍ ഖാന്‍ഖാഹുകളുടെ സജീവമായ റമദാനുകളുടെ അവസ്ഥ ശൈഖുല്‍ ഹദീസ് ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. (ആപ് ബീതീ ഭാഗം 07). 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...