Friday, April 3, 2020

നിസാമുദ്ദീനിലെ തബ് ലീഗ് മര്‍ക്കസില്‍.!


നിസാമുദ്ദീനിലെ തബ് ലീഗ് മര്‍ക്കസില്‍.! 
- മൗലാനാ ഡോ. റളിയ്യുല്‍ ഇസ് ലാം നദ് വി
(ദഅ് വത്ത് വിഭാഗം സെക്രട്ടറി,
ജമാഅത്തെ ഇസ് ലാമി ഹിന്ദ്.)
https://swahabainfo.blogspot.com/2020/04/blog-post_3.html?spref=tw 
ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന തബ് ലീഗ് പ്രവര്‍ത്തനത്തിന്‍റെ ആഗോള കേന്ദ്രമായ മര്‍ക്കസിലേക്ക് ഞങ്ങളുടെ ഓഫീസില്‍ നിന്നും അല്പം ദൂരെ മാത്രമാണുള്ളതെങ്കിലും വിനീതന്‍റെ തിരക്കുകളും, തബ് ലീഗ് പ്രവര്‍ത്തനത്തെയും അതിന്‍റെ നായകന്‍ മൗലാനാ മുഹമ്മദ് സഅദിനെ കുറിച്ച് കേട്ടിട്ടുള്ള പല അഭിപ്രായങ്ങളും കാരണം വിനീതന്‍ അടുത്തൊന്നും അവിടെ പോയിട്ടില്ല. എന്നാല്‍ ഒരു ദിവസം അവിടെ പോകാനും പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനും തീരുമാനിച്ചു. സമര്‍ത്ഥനായ ഒരാളെയും കൂട്ടത്തില്‍ കൂട്ടി. അല്പനേരം കൊണ്ട് ഞങ്ങള്‍ മര്‍ക്കസിലെത്തി. വാതിലിലുണ്ടായിരുന്ന സഹോദരങ്ങള്‍ ഞങ്ങളെ സ്വീകരിച്ചു. ഹസ്രത്ജി മൗലാനാ മുഹമ്മദ് സഅദിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ അതിലൊരാള്‍ പറഞ്ഞു: രാവിലെ മുതല്‍ വൈകുന്നേരം വരെ നല്ല തിരക്കാണ്. പക്ഷെ, ഒരു മാര്‍ഗ്ഗമുണ്ട്. അല്പം കഴിഞ്ഞ് ജമാഅത്തുകളെ യാത്രയാക്കാന്‍ വരുന്നതും ദുആയ്ക്ക് ശേഷം ജമാഅത്തിലേക്ക് ആളുകളെ മുസാഫഹ ചെയ്ത് യാത്ര അയയ്ക്കുന്നതുമാണ്. ഇതിനിടയില്‍ നിങ്ങളും മുസാഫഹത്തിന് കൂടുകയും അടുത്തെത്തുമ്പോള്‍ ഇന്നയാളുകളാണ്, കണാന്‍ വന്നതാണെന്ന് പറയുകയും ചെയ്താല്‍ അടുത്തിരുത്തി സംസാരിക്കുന്നതാണ്.! ഞങ്ങള്‍ മുമ്പോട്ട് നീങ്ങി. വളരെ ലളിതമായ കെട്ടിടങ്ങളും സൗകര്യങ്ങളും. ശബ്ദവും ബഹളവും അല്പവുമില്ല. ആളുകള്‍ നിറഞ്ഞിരിക്കുന്നു. എല്ലാവരുടെയും വേഷങ്ങളും പെരുമാറ്റവും അങ്ങേയറ്റം ലാളിത്യം. ഹസ്രത്ജി ചെറിയ ശബ്ദത്തില്‍ അവര്‍ക്ക് ഉപദേശം നല്‍കാനാരംഭിച്ചു. ഞങ്ങള്‍ ഇരുന്നപ്പോള്‍ അവിടെയിരിക്കുന്നവര്‍ ഞങ്ങള്‍ക്കും ഇരിക്കാന്‍ സ്ഥലം ഒരുക്കിത്തന്നു. ജമാഅത്തില്‍ പുറപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളാണ് ഹസ്രത്ജി പറയുന്നത്. അവ പാലിച്ചാല്‍ ഒരു നല്ല മുസ്ലിമും ഉത്തമ മനുഷ്യനുമായി എല്ലാവര്‍ക്കും മാറാന്‍ കഴിയും.
ദുആയ്ക്ക് ശേഷം ജമാഅത്തില്‍ പുറപ്പെടുന്നവര്‍ വരിയായി നിന്നു. ഞങ്ങളും അവരുടെ കൂട്ടത്തില്‍ കൂടി. ഹസ്രത്ജിയുടെ അരികില്‍ എത്തിയപ്പോള്‍ ഞാന്‍ എന്നെയും കൂട്ടുകാരെയും പരിചയപ്പെടുത്തി. ഉടനെ അരികിലേക്ക് സ്ഥലം കാണിച്ച് അവിടെയിരിക്കാന്‍ പറഞ്ഞു. ഒരു ഭാഗത്ത് ജനങ്ങളെ ഹസ്തദാനം ചെയ്യുന്നു. മറുഭാഗത്ത് ഞങ്ങളുമായി സംസാരിക്കുകയും ചെയ്തു. ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രബോധന-പ്രവര്‍ത്തനങ്ങള്‍ വിവരിച്ചപ്പോള്‍ വലിയ താല്പര്യം പ്രകടിപ്പിക്കുകയും വാഴ്ത്തുകയും ദുആ ഇരക്കുകയും ചെയ്തു. മുസാഫഹ കഴിഞ്ഞ് പെട്ടെന്ന് അകത്തേക്ക് എഴുന്നേറ്റ് പോയി. ഞങ്ങള്‍ അമ്പരന്നു. ഉടനെ ഒരാള്‍ വന്ന് ഹസ്രത്ജി ഞങ്ങളെ വിളിക്കുന്നെന്ന് പറഞ്ഞു. ഞങ്ങള്‍ മുറിയിലേക്ക് ചെന്നു. വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും ലളിതമായ പലഹാരങ്ങള്‍ വെച്ച് സല്‍ക്കരിക്കുകയും ചെയ്തു. അതിനിടയില്‍ സംസാരങ്ങള്‍ തന്നെയായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുകയും മറുപടികള്‍ നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ പറഞ്ഞു: അങ്ങ് അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനെയും ദഅ്വത്ത് നടത്തുന്നതിനെയും വിമര്‍ശിക്കുന്നതായി കേള്‍ക്കുന്നല്ലോ. അദ്ദേഹം പറഞ്ഞു: ഒരിക്കലുമില്ല. അമുസ്ലിംകളെ ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുക്കുന്നത് വലിയ ആവശ്യമാണ്. പക്ഷെ, അതിന് വളരെ സൂക്ഷ്മതയും യോഗ്യതയും വേണം. തബ്ലീഗിന്‍റെ പ്രവര്‍ത്തനം വളരെ അടിസ്ഥാനപരവും, എല്ലാവരും ബന്ധപ്പെടുന്നവരും, എത്ര ചെയ്താലും മതിയാകാത്തതുമാണ്. അത് കൊണ്ട് പ്രവര്‍ത്തനം ഇതില്‍ ഒതുങ്ങി നില്‍ക്കാനും മറ്റ് പ്രവര്‍ത്തനങ്ങളെ ആദരിക്കാനും ഞങ്ങള്‍ പറയുന്നുവെന്ന് മാത്രം.! ഞങ്ങള്‍ ചോദിച്ചു: തബ്ലീഗ് പ്രവര്‍ത്തനത്തിന് ദഅ്വത്ത് എന്ന് പറയണമോ.? ഹസ്രത്ജി പറഞ്ഞു: ഒരു കുഴപ്പവുമില്ല. ഹദീസില്‍ ഇത് വ്യക്തമായി വന്നിട്ടുണ്ട്. ഞങ്ങള്‍ ചോദിച്ചു: അങ്ങ് മൊബൈലിനെ എതിര്‍ക്കുന്നല്ലോ.? ഹസ്രത്ജി പറഞ്ഞു: അനാവശ്യമായ എല്ലാ കാര്യങ്ങളെയും ഉപേക്ഷിക്കണമെന്നത് ഹദീസിന്‍റെ നിര്‍ദ്ദേശമാണ്. തബ്ലീഗിന്‍റെ പ്രവര്‍ത്തനം ജവ്വാല്‍ (മൊബൈല്‍) അല്ല, ജൗലാന്‍ (ആളുകളെ കണ്ട് കാര്യങ്ങള്‍ പറയല്‍) ആണ്.! തുടര്‍ന്ന് അടുത്ത പരിപാടിയിലേക്ക് നീങ്ങാന്‍ സമയമായി. മൗലാനാ ഞങ്ങളെ വളരെ സ്നേഹത്തോടെ യാത്രയാക്കി. 

⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...