Wednesday, April 8, 2020

വര്‍ഗ്ഗീയ കലാപങ്ങള്‍: ഇസ് ലാമിക ദര്‍ശനം.! -മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


വര്‍ഗ്ഗീയ കലാപങ്ങള്‍: ഇസ് ലാമിക ദര്‍ശനം.!  
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/blog-post_8.html?spref=tw
മുസ് ലിംകളുടെ സ്വസ്ഥതയും സമാധാനവും തകര്‍ക്കണം എന്ന ലക്ഷ്യത്തില്‍ മാത്രം നിലകൊള്ളുന്ന ഒരു സംഘടിത ശക്തി ഈ രാജ്യത്തുണ്ട് എന്ന കാര്യം രഹസ്യമായൊരു വസ്തുതയല്ല. അവസരം പ്രതീക്ഷിച്ചുകഴിയുന്ന അവര്‍ സദാ വര്‍ഗ്ഗീയ-സാമുദായിക കലാപങ്ങള്‍ക്ക് തിരികൊളുത്താറുണ്ട്. ഇത്തരം കലാപങ്ങളുടെ വാര്‍ത്ത പത്രങ്ങളിലില്ലാത്ത ദിവസമുണ്ടോ എന്ന കാര്യം സംശയമാണ്. ഈ കലാപങ്ങളില്‍ കൂടുതലായും മുസ്ലിംകളുടെ ജീവനും സ്വത്തിനുമാണ് നാശ-നഷ്ടങ്ങള്‍ നേരിടാറുള്ളത്. ചിലയിടങ്ങളില്‍ മറുഭാഗത്തും ഇതുപോലെ നാശ-നഷ്ടങ്ങള്‍ സംഭവിക്കാറുണ്ട്. മുസ്ലിംകളുടെ കാര്യം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ ഇതു കേള്‍ക്കുമ്പോഴും നമുക്ക് ദുഃഖമനുഭവപ്പെടാറുണ്ട്. 
സമാധാനം സ്ഥാപിക്കാനും കലാപ-ലഹളകള്‍ ഇല്ലാതാക്കാനും ഉത്തരവാദിത്വപ്പെട്ട പോലീസും പി.എ.സി വിഭാഗവും അധിക സ്ഥലങ്ങളിലും കലാപകാരികളുടെ സഹായികളായി തീരാറുണ്ട് എന്നതാണ് അനുഭവം. എന്തിനേറെ, കൊള്ളയിലും കൊലയിലും ചിലപ്പോള്‍ അവരും സജീവ പങ്കുവഹിക്കാറുണ്ട്. ഭൂരിഭാഗം പ്രാദേശിക ഭരണകൂടങ്ങളുടെ നയവും മുസ്ലിംകളെ നിരാശയിലാഴ്ത്താന്‍ പര്യാപ്തമാണ്.
ഈ അവസ്ഥാവിശേഷങ്ങള്‍ മുസ്ലിംകളുടെ വികാര-വിചാരങ്ങളില്‍ പ്രതിഫലനം ഉളവാക്കും എന്ന കാര്യം തീര്‍ച്ചയാണ്. അത് സംഭവിക്കാറുമുണ്ട്. ഇസ്ലാമിക കാഴ്ചപ്പാടില്‍ ഇതിന്‍റെ അത്യന്ത്യം വേദനാജനകമായ ഒരു പരിണിത ഫലം ഇതാണ്; ഈ കലാപവേളകളില്‍ കൈക്കൊള്ളേണ്ട നയത്തെയും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും  മാര്‍ഗ്ഗനിര്‍ദ്ദേശത്തെയും ഇസ്ലാമിക വിധി വിലക്കുകളെയും കുറിച്ച് പൊതു മുസ്ലിംകള്‍ വിശിഷ്യ, യുവജനവിഭാഗം ഒരു നിലയ്ക്കും ചിന്തിക്കാറില്ല. മറ്റുള്ളവര്‍ മുസ്ലിംകളെ തല്ലുകയും കൊല്ലുകയും അവരുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്യുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അവരും പ്രതികാര ദാഹത്താല്‍ അങ്ങനെ തന്നെ പ്രതികരിക്കുന്നു. ഇത്തരം ഒരു രീതി സ്വീകരിക്കല്‍ ഇസ്ലാമിനോടുതന്നെ കാണിക്കുന്ന ഒരു അനീതിയും സ്വന്തം ആഖിറത്തെ നാശത്തിലാഴ്ത്തലുമാണെന്നുള്ള വസ്തുത അവര്‍ ചിന്തിക്കാറില്ല. 
ഓരോ മുസ്ലിമും തിരുനബി  യുടെ ഓരോ അനുയായി ആണെന്ന നിലയില്‍ ഇത്തരുണത്തില്‍ ഒരു യാഥാര്‍ത്ഥ്യം വ്യക്തമായി പ്രഖ്യാപിക്കല്‍ കടമയായി ഈ വിനീതന്‍ കരുതുന്നു; അല്ലാഹുതആലയുടെ വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്‍ ശരീഫിന്‍റെയും തിരുനബി  യുടെ തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ അക്രമപരവും അന്ധത നിറഞ്ഞതുമായ ഇത്തരമൊരു നയം സ്വീകരിക്കാന്‍ ഒരു തരത്തിലും മുസ്ലിംകള്‍ക്ക് അനുവാദമില്ല. നമ്മെ ആക്രമിച്ചവര്‍ക്കെതിരില്‍ പ്രതിരോധാര്‍ത്ഥം ആക്രമണം നടത്താന്‍ ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്നുണ്ട്. പക്ഷെ, നമ്മെ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യാത്ത നിരപരാധികളെ നാം അക്രമിച്ചാല്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും അടുക്കല്‍ നാം കടുത്ത കുറ്റക്കാരായിത്തീരും. നിരപരാധിയായ മുസ്ലിമിന്‍റെ ജീവനോ സ്വത്തിനോ ന്യൂനത വരുത്തല്‍ ഹറാമും കൊടും പാപവുമായതുപോലെ നിരപരാധിയായ അമുസ്ലിമിന്‍റെ ജീവനും സ്വത്തിനും ന്യൂനത വരുത്തലും ഹറാമും കൊടും പാപവുമാണ്. അജ്ഞത നിമിത്തം ശരീഅത്തിന്‍റെ ഈ കല്പനയ്ക്കെതിരില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന മുസ്ലിംകള്‍ തങ്ങള്‍ ഇസ്ലാമിനുമേല്‍ നടത്തുന്ന അനീതിയാണ് ഇതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവും റസൂലും അവരുടെ ഈ നീക്കത്തില്‍ നിരപരാധികളാണ്. 
കലാപാവസരങ്ങളില്‍ വികാരാവേശങ്ങള്‍ക്കടിമപ്പെട്ട് ഇത്തരം അനിസ്ലാമിക രീതികള്‍ അവലംബിക്കുന്ന മുസ്ലിംകള്‍ "അല്‍ ഫുര്‍ഖാന്‍" പോലുള്ള ദീനീ പ്രസിദ്ധീകരണങ്ങള്‍ വായിക്കാത്തവരാണെന്നും ഇത്തരുണത്തില്‍ ഇതില്‍ ഇപ്രകാരം ഒരു കുറിപ്പെഴുതുന്നതില്‍ യാതൊരുഫലവും ഇല്ലെന്നും മാന്യ അനുവാചകര്‍ അഭിപ്രായപ്പെട്ടേക്കാം. എന്നാല്‍, സ്വയം ബാദ്ധ്യതയായി കണ്ടതിനാലും ഈമാനിക പ്രേരണയാലും കാരണം ബോധിപ്പിക്കല്‍ എന്ന നിലയില്‍ മാത്രമാണ് വിനീതന്‍ ഈ വരികള്‍ കുറിച്ചത്. കൂട്ടത്തില്‍ ഒരു വിശ്വാസവുമുണ്ട്; അജയ്യമായ ശക്തിവൈ ഭവങ്ങളുടെ ഉടമയാണ് അല്ലാഹുതആലാ. അവനുദ്ദേശിച്ചാല്‍ "ഇബ്റാഹീം" അലൈഹിസ്സലാമിന്‍റെ ക്ഷണത്തെ ലോകമഖിലം എത്തിച്ചതുപോലെ ഈ അപേക്ഷയേയും എത്തിക്കലും അവന് ഇഷ്ടപ്പെടുന്നവരെ ഹിദായത്തിന്‍റെയും തഖ്വയുടെയും പാതയിലേക്ക് വലിച്ചുചേര്‍ക്കലും അവന് പ്രയാസമുള്ള കാര്യമേ അല്ല. 
"നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് മുമ്പാകെ കാരണം ബോധിപ്പിക്കാന്‍ വേണ്ടിയാണ് (ഞങ്ങള്‍ ഈ ഉപദേശം നടത്തുന്നത്). അവര്‍ (അല്ലാഹുവിനെ) ഭയപ്പെടാനും സാധ്യതയുണ്ട്". (അഅ്റാഫ്: 164) 
വിനീതന്‍ കണക്കാക്കുന്നിടത്തോളം, അവസ്ഥാവിശേഷങ്ങളെക്കുറിച്ചുള്ള ബോധവും ദീനീ സേവനത്തിന് വേണ്ടിയുള്ള ആഗ്രഹവും കുറച്ചെങ്കിലും ഉള്ളവരാണ് "അല്‍ഫുര്‍ഖാന്‍റെ" അനുവാചകരില്‍ ഭൂരിഭാഗവും. ഇത്തരം സഹോദരന്‍മാരോട് വിനയപൂര്‍വ്വം അപേക്ഷിക്കുകയാണ്; ഓരോരുത്തരും തങ്ങളുടെ ചുറ്റുവട്ടത്തിലുള്ളവരില്‍ വിശിഷ്യ, രാഷ്ട്രീയ ഒളിച്ചുകളിക്കാരുടെ ചട്ടുകങ്ങളായി തീര്‍ന്നിട്ടുള്ള പാവങ്ങളായ ചെറുപ്പക്കാരില്‍ ശരിയായ ദീനീബോധവും അവസ്ഥകളെക്കുറിച്ചുള്ള ഉണര്‍വ്വും ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയുള്ള ദഅ്വത്തീ-തര്‍ബിയത്തീ പരിശ്രമങ്ങള്‍ക്ക് വേഗത കൂട്ടുക. തന്ത്രജ്ഞതയും സ്നേഹ-ദയാവായ്പും മുറുകെ പിടിച്ച് അല്ലാഹുവിന്‍റെ ആ അടിമകളില്‍ ദീനീ അന്തരീക്ഷവുമായി ഇണക്കവും ദീനിനെക്കുറിച്ചുള്ള ശരിയായ ചിന്തയും വേദനയും പുലര്‍ത്തുന്നവരുമായി അടുപ്പവും ഉണ്ടാക്കി തീര്‍ക്കാന്‍ പരിശ്രമിക്കുക. ഹിദായത്ത് അല്ലാഹുവിന്‍റെ കരങ്ങളിലാണ്. ഹിദായത്തിന്‍റെ പരിശുദ്ധ പാതയില്‍ പരിശ്രമിക്കുന്നവര്‍ക്ക് ഹിദായത്ത് കനിഞ്ഞരു ളുമെന്നത് അല്ലാഹുവിന്‍റെ മാറ്റമില്ലാത്ത നടപടിയും വാഗ്ദാനവുമാണ്. 
"ആര് നമ്മുടെ പാതയില്‍ പരിശ്രമിക്കുമോ അവര്‍ക്ക് നാം നമ്മുടെ പാത തുറന്നുകൊടുക്കുക തന്നെ ചെയ്യും. നിശ്ചയം, അല്ലാഹു(വിന്‍റെ സഹായവും പിന്തുണയും) നന്‍മ ചെയ്യുന്നവരോടൊപ്പമാണ്. (അന്‍കബൂത്ത്:69).
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...