ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
https://swahabainfo.blogspot.com/2020/04/7.html?spref=tw
മുസ്ലിം അവസ്ഥ അന്തിമ ശതകങ്ങളില്‍.!
മുസ്ലിംകളുടെ ബലഹീനത അധികരിച്ചുകൊണ്ടിരുന്നു. നാളുകള്‍ കഴിയുന്തോറും അധഃപതനത്തിന് ആഴം കൂടി. പ്രശ്നങ്ങളും പ്രയാസങ്ങളും പരന്നു. അങ്ങനെ ഹിജ്രി പതിനാലാം ശതകത്തിന്‍റെ തുടക്കത്തോടെ രക്തവും ആത്മാവുമില്ലാത്ത ഉള്ള് പൊള്ളയായ ഒരു സമൂഹമായി മുസ്ലിംകള്‍ മാറി. ദ്വാരങ്ങള്‍ നിറഞ്ഞ മരക്കഷണങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ഒരു പടുകൂറ്റന്‍ കോട്ട പോലെ. ദൂരത്തുനിന്നു നോക്കിയാല്‍ ഭയങ്കരമായി തോ ന്നും. പക്ഷെ അതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ല. അവരുടെ സമ്പല്‍ സമൃദ്ധമായ നാടുകള്‍ ക ള്ളന്മാര്‍ക്കെല്ലാം കൊള്ളയടിക്കാനും അക്രമികള്‍ക്കെല്ലാം അക്രമിക്കാനും തീറ്റക്കൊതിയന്മാര്‍ക്കെല്ലാം തിന്ന് സുഖിക്കാനും വകയായി. തിരു നബി (സ്വല്ലല്ലല്ലാഹു അലൈഹിവസല്ലം) യുടെ വചനങ്ങള്‍ പുലര്‍ന്നു; ഭക്ഷിക്കുന്നവന്‍ പാത്രത്തിലേക്ക് പരസ്പരം ക്ഷണിക്കുന്നതുപോലെ ലോക സമൂഹങ്ങള്‍ നിങ്ങള്‍ക്കെരില്‍ പരസ്പരം ക്ഷണിക്കുന്നതാണ്. ഒരാള്‍ ചോദിച്ചു. റസൂലുല്ലാഹ്, ഞങ്ങള്‍ അന്ന് എണ്ണത്തില്‍ കുറവായിരിക്കുമോ.? തങ്ങള്‍ (സ്വല്ലല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ല, നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരിക്കും . പക്ഷെ, നിങ്ങള്‍ അന്ന് മലവെള്ളപ്പാച്ചിലിലെ ചണ്ടികളെ പോലെയായിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ മനസ്സുകളില്‍ നിന്നും നിങ്ങളെ കുറിച്ചുള്ള ഭയം അല്ലാഹു നീക്കം ചെയ്യുകയും നിങ്ങളുടെ മനസ്സില്‍ "വഹ്ന്‍' ഇടുകയും ചെയ്യും. ഒരാള്‍ ചോദിച്ചു. ''വഹ്ന്‍" എന്നു പറഞ്ഞാല്‍ എന്താണ് റസൂലേ,! തിരുമേനി (സ്വല്ലല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "ദുന്‍യാവിനോടുള്ള സ്നേഹവും മരണത്തെക്കുറിച്ചുള്ള വെറുപ്പും" (അബൂദാവൂദ്)
മുസ്ലിംകള്‍ ഈ നിലയില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കവേ കൃസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടില്‍ അവരെ ഒരു സമൂഹം കീഴടക്കി. വിവരം കെട്ടവരും സംസ്കാര സമ്പന്നരും കിരാതരും വസ്ത്രമണിഞ്ഞവരും നഗ്നരുമായ ക്രൈസ്തവ യൂറോപ്പ്.! (അവരുടെ ചരിത്രവും പ്രകൃതി രീതിയും മനസ്സിലാക്കിയവരെല്ലാം വൈരുദ്ധ്യാത്മകമായ ഈ വിശേഷണങ്ങള്‍ അവരിലുണ്ടെന്ന് സമ്മതിക്കാതിരിക്കില്ല). മുസ്ലിംകള്‍ അവര്‍ക്ക് തങ്ങളുടെ രാഷ്ട്രത്തിന്‍റെ താക്കോലുകള്‍ നല്‍കി. അവര്‍ക്ക് വേണ്ടി ലോക നായകത്വത്തില്‍ നിന്നും പിന്‍വാങ്ങി. മുസ്ലിംകളിലെ സ്വഭാവ മേഖല പാടെ തകര്‍ന്നു. എന്തിനേറെ സമൂഹത്തെ വഞ്ചിക്കുകയും കുറഞ്ഞ വിലയ്ക്ക് തങ്ങളുടെ നാട് വില്‍ക്കുന്നവരും ആജന്മ ശത്രുക്കള്‍ക്ക് തങ്ങളുടെ നാട് തുറന്ന് കൊടുക്കുന്നവരും മുസ്ലിംകളിലുണ്ടായി.
പാശ്ചാത്യരുടെ ഈ ആക്രമണം പൗരസ്ത്യരായ താര്‍ത്താരികളുടെ ആക്രമണത്തെക്കാള്‍ കനത്ത ആഘാതങ്ങള്‍ സൃഷ്ടിച്ചു. ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉളവാക്കി. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കൊടുങ്കാറ്റുകള്‍ ആഞ്ഞു വീശിയിട്ടും അണയാതെ കിടന്ന കനല്‍ക്കട്ടകള്‍ കൂടി അണഞ്ഞമരാന്‍ തുടങ്ങി.
മുസ്ലിംകളില്‍ പാശ്ചാത്യര്‍ പരത്തിയ മാരക രോഗങ്ങള്‍.!
മുസ്ലിം മനസ്സുകളില്‍ മറഞ്ഞു കിടക്കുന്ന ശക്തിയുടെ ഉറവിടത്തെക്കുറിച്ച് പാശ്ചാത്യ ബുദ്ധിജീവികള്‍ കൂലങ്കഷമായി ചിന്തിച്ചു. മുസ്ലിം ശക്തിയുടെ യഥാര്‍ത്ഥ ഉറവിടം അവരില്‍ അലിഞ്ഞു ചേര്‍ന്ന 'ഈമാന്‍' മാത്രമാണെന്ന് അവര്‍ കണ്ടെത്തി. ഗതകാലങ്ങളില്‍ മുസ്ലിംകളിലൂടെ പ്രകടമായ അത്ഭുതവും അസാധാരണവുമായ വിജയ-മുന്നേറ്റങ്ങളുടെ പ്രധാന കാരണം ഈമാനാണെന്നവര്‍ മനസ്സിലാക്കി. അങ്ങനെ ഈ ഈമാനിനെ തുടച്ചു നീക്കാന്‍ അവര്‍ രണ്ടു ശത്രുക്കളെ മുസ്ലിംകള്‍ക്കിടയില്‍ അഴിച്ചു വിട്ടു. മംഗോളിയരേയും താര്‍ത്താരികളേയുംകാള്‍ അപകടവും ഉപദ്രവവും നിറഞ്ഞതായിരുന്നു ആ രണ്ട് ശത്രുക്കള്‍. ഒന്ന്: ദീനീ കാര്യങ്ങളില്‍ സംശയം. ബലഹീനതയും ഭീരുത്വവും പടര്‍ത്താന്‍ ഏറ്റവും ശക്തമായ ആയുധമാണിത്. രണ്ട്: അപകര്‍ഷതാബോധം. അഥവാ മുസ്ലിംകള്‍ നിന്ദ്യരും കേവലരുമാണെന്ന വിചാരം. ദീനുമായി ബന്ധമുള്ള സര്‍വ്വ കാര്യങ്ങളോടും നീരസവും വെറുപ്പും. സര്‍വ്വ കാര്യങ്ങളിലും യൂറോപ്പ്യന്മാര്‍ മികച്ചവരും നന്മ നിറഞ്ഞവരും. ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളിലും അവര്‍ അന്യൂനരും സമ്പൂര്‍ണ്ണരുമാണെന്ന ധാരണ. അവര്‍ ഒരിക്കലും പരാജയപ്പെടുകയും തകരുകയുമില്ലെന്ന വിശ്വാസം. ഈ അപകര്‍ഷതാബോധം ഒരു സമൂഹത്തിന്‍റെ അകതാരില്‍ ആഴ്ന്നിറങ്ങിയാല്‍ അവര്‍ ചത്ത ശവങ്ങളാണ്. അവര്‍ ചാടുകയും ഓടുകയും തിന്നുകയും കുടിക്കുകയും രസിക്കുകയും ചെയ്യുന്നതായി കാണപ്പെട്ടാലും ശരി.!
ഭൗതിക പ്രേമവും പൂജയും.!
പാശ്ചാത്യര്‍ പരത്തിയ ഈ മാരക രോഗങ്ങള്‍ മുസ്ലിംകളില്‍ കനത്ത നാശ-നഷ്ടങ്ങളുണ്ടാക്കി. അവര്‍ ഭൗതികതയെ പ്രേമിക്കാനും പൂജിക്കാനും തുടങ്ങി. ക്ഷണികവും നശ്വരവുമായ പ്രയോജനങ്ങളുടെ പിന്നാലെ അവര്‍ പാഞ്ഞു. വ്യക്തി താല്പര്യങ്ങള്‍ക്കും ഭൗതിക ലാഭങ്ങള്‍ക്കും സദാചാര-സല്‍സ്വഭാവങ്ങളെക്കാള്‍ സ്ഥാനം നല്‍കി. അങ്ങിനെ, അല്ലാഹുവിന്‍റെ പാതയില്‍ ത്യാഗ പരിശ്രമങ്ങള്‍ നടത്തുക, പ്രയാസ-പ്രശ്നങ്ങള്‍ വഹിക്കുക, കയ്പേറിയ അനുഭവങ്ങള്‍ കടിച്ചിറക്കുക, ശരിയായ ലക്ഷ്യത്തിനും സമുന്നതമായ ആദര്‍ശത്തിനും വേണ്ടി അപകട-പ്രതിസന്ധികളെ തൃണവല്‍ഗണിക്കുക എന്നീ ഗുണങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു.
ഇസ്ലാമിക ചരിത്രം കണ്ട ഏററം ദുഷിച്ച സമൂഹം.!
ഇവയുടെയെല്ലാം ഫലമായി മുസ്ലിംകള്‍ക്കിടയില്‍ ഒരു വിഭാഗം പ്രത്യക്ഷപ്പെട്ടു. ബുദ്ധി പ്രകാശിക്കുന്നവര്‍. പക്ഷെ ആത്മാവ് ഇരുണ്ടവര്‍. മനസ്സ് പൊള്ളയായവര്‍ വിശ്വാസം. ദുര്‍ബലപ്പെട്ടവര്‍, ദീനില്ലാത്തവര്‍, ക്ഷമയും സ്ഥിരചിത്തതയും കുറഞ്ഞവര്‍, ഉദ്ദേശ-ലക്ഷ്യങ്ങളില്‍ തരം താണവര്‍, ദുന്‍യാവിനു വേണ്ടി ദീനിനെയും നശ്വരതയ്ക്ക് വേണ്ടി അനശ്വരതയെയും വ്യക്തി താല്പര്യങ്ങള്‍ക്കും അന്തസ്സിനും സ്ഥാനമാനങ്ങള്‍ വേണ്ടി സ്വന്തം സമുദായത്തെയും വില്‍ക്കുന്നവര്‍, സ്വന്തം സമൂഹത്തെ വിശ്വാസമില്ലാത്തവര്‍, അന്യരെ അധികമായി ആശ്രയിക്കുന്നവര്‍.
പാശ്ചാത്യര്‍ക്ക് പക്ഷം പിടിച്ചുകൊണ്ട് ഇക്കൂട്ടര്‍ മുസ്ലിംകള്‍ക്കിടയില്‍ ഭീരുത്വവും കഴിവുകേടും പരത്തി. ആദ്യം അല്ലാഹുവിങ്കലും, ശേഷം സ്വന്തം വ്യക്തിത്വത്തിലും ആശ്രയിക്കുന്നതില്‍ നിന്നും മറ്റുള്ളവരെ ആശ്രയിക്കുന്നതിലേക്കും, വിപല്‍ ഘട്ടങ്ങളില്‍ അവരോട് താണുകേണ് ഇരക്കുന്നതിലേക്കും മുസ്ലിംകളെ അവര്‍ തിരിച്ചു വിട്ടു. മുസ്ലിം മനസ്സുകളില്‍ കിടന്നിരുന്ന ജിഹാദിന്‍റെയും ദീനീ രോഷത്തിന്‍റെയും തീനാളങ്ങള്‍ തല്ലിക്കെടുത്തി. തല്‍സ്ഥാനത്ത് രോഗങ്ങള്‍ നിറഞ്ഞ ദേശീയതയെയും ബലഹീനമായ സാമുദായികതയെയും എണ്ണയൊഴിച്ച് ആളിക്കത്തിച്ചു. മുന്‍ഗാമികളെ അവരുടെ കിടക്കകളില്‍ നിന്നും തട്ടിയുണര്‍ത്തി ലോകത്തിന്‍റെ നാനാഭാഗത്തേക്കും കുതിപ്പിക്കുകയും ബുദ്ധിക്കും വിജ്ഞാനത്തിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അവരെ കൊണ്ട് നാളുകള്‍ക്കകം ചെയ്യിപ്പിക്കുകയും ചെയ്ത, തത്വജ്ഞാനം നിറഞ്ഞ ഭ്രാന്തിന്' പകരം രോഗങ്ങള്‍ നിറഞ്ഞ "വിവേക" ത്തിന് അവര്‍ സ്ഥാനം നല്‍കി.
വിശ്വാസ-വീക്ഷണങ്ങളില്‍ വന്ന ഈ ഭയങ്കരമായ വ്യതിയാനവും ഈമാനിലും ആത്മാവിലും വന്ന പാപ്പരത്വവും ഫലസ്തീന്‍ പരാജയത്തില്‍ നഗ്നമായി പ്രകടമായി. താര്‍ത്താരികളുടെ മുമ്പാകെ സര്‍വ്വ സജ്ജരായ മുസ്ലിംകളുടെ കനത്ത പരാജയവും നാശനഷ്ടങ്ങളും, എട്ടാം ശതകത്തിലെ മുസ്ലിം ലോകത്തില്‍ നാണക്കേടുണ്ടാക്കിയതുപോലെ ഹിജ്രി പതിനാലാം ശതകത്തിലെ അറബ് ലോകത്തിന് സംഭവിച്ച മഹാ നാണക്കേടാണ് ഫലസ്തീന്‍ പരാജയം. പുണ്യമായ അറബി ഇസ്ലാമി പ്രദേശത്തെയും മുസ്ലിംകളുടെ ഒന്നാം ഖിബ്ലയേയും തീര്‍ത്ഥാടനം നടത്തപ്പെടുന്ന മൂന്നാമത്തെ മസ്ജിദിനേയും യഹൂദ ഭീഷണി നില നില്‍ക്കുന്ന അറബ് രാഷ്ട്രങ്ങളേയും തൊട്ട് യഹൂദ ശക്തിയെ തടഞ്ഞു നിര്‍ത്താന്‍, ഏഴ് അറബി രാഷ്ട്രങ്ങളാണ് സംഘടിച്ചത്. മുസ്ലിം ലോകത്തിന്‍റെ അന്തസ്സിന്‍റെയും അഭിമാനത്തിന്‍റെയും ഒരു പ്രശ്നമായിരുന്നതിനാല്‍ മുസ്ലിം ശ്രദ്ധയാകമാനം അവിടേക്ക് തിരിഞ്ഞു. യര്‍മൂഖ് യുദ്ധം അല്ലെങ്കില്‍ ഹിത്വീന്‍ പോരാട്ടം പോലൊരു പോരാട്ടം എല്ലാവരും പ്രതീക്ഷിച്ചു. എങ്ങിനെ പ്രതീക്ഷിക്കാതിരിക്കും.? അന്നത്തെയും ഇന്നത്തെയും സമൂഹവും വിശ്വാസവുമെല്ലാം ഒന്ന് തന്നെയാണല്ലോ.? കൂടാതെ, എണ്ണത്തിലും വണ്ണത്തിലും വലിയ മികവും കൂടുതലായുണ്ട്. സര്‍വ്വ സജ്ജരായ അറബികള്‍ എങ്ങനെ പരാജയപ്പെടാനാണ്.? ഒരു പിടി മാത്രമുള്ള ശത്രുക്കള്‍ എങ്ങിനെ വിജയിക്കാനാണ്.? ... നിഗമനങ്ങള്‍ നീണ്ടു.
എന്നാല്‍, കഴിഞ്ഞ നാളുകളിലെ കറുത്ത അദ്ധ്യായങ്ങള്‍ അവര്‍ മറന്നുപോയി. പാശ്ചാത്യ-പരിഷ്കാരങ്ങളും രാഷ്ട്രീയ നേതാക്കളും അവരെകൊണ്ട് ഇന്നലെകളില്‍ കളിച്ച കളികള്‍ അവര്‍ ഓര്‍ത്തില്ല. ഭൗതികത അറബ് സമൂഹത്തെ എവിടെ കൊണ്ടെത്തിച്ചുവെന്ന് അവര്‍ ചിന്തിച്ചില്ല. ഉറപ്പായും, മുന്‍ഗാമികള്‍ മഹത്തായ വിജയം വരിച്ച യര്‍മൂഖില്‍ വെച്ചാണ് അറബികള്‍ അടരാടിയത്. പക്ഷെ, ആ മഹത്തുക്കളെ ഈ പടക്കളത്തിലേക്ക് നയിച്ച ഈമാന്‍ അവരില്‍ ഇല്ലായിരുന്നു. സ്വലാഹുദ്ദീന്‍ അയ്യൂബി വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ച ഹിത്വീന്‍ പോലുള്ള ഒരു പോരാട്ടത്തിലേക്കാണ് അറബികള്‍ ഇറങ്ങിയത്. എന്നാല്‍ ഈമാനിക വീര്യവും ജിഹാദീ ആവേശവും നിറഞ്ഞു നിന്നിരുന്ന അയൂബിയുടെയും സൈന്യത്തിന്‍റെയും ആത്മാവ് അവരിലില്ലായിരുന്നു. അതെ, മരണത്തെ ഭയക്കുകയും നശ്വര ജീവിതത്തെ പ്രിയപ്പെടുകയും ചെയ്യുന്ന പൊള്ള മനസ്സുകളും ചിതറിത്തെറിച്ച മോഹങ്ങളും വാക്കുകളും പേറിക്കൊണ്ടാണ് അവര്‍ യുദ്ധത്തിനിറങ്ങിയത്. ഒന്നും നഷ്ടപ്പെടാതെ വിജയം ലഭിക്കണമെന്നും ഒരു അപകടവും കൂടാതെ മാന്യത നിലനിര്‍ത്തണമെന്നും അവര്‍ ആഗ്രഹിച്ചു. യുദ്ധത്തിന്‍റെയും വിജയ-പരാജയങ്ങളുടെയും ഉത്തരവാദിത്വം ഓരോരുത്തരും അപരന്‍റെ മേല്‍ ചുമത്തി. സര്‍വ്വോപരി കടിഞ്ഞാണ്‍ വല്ലവന്‍റെയും കൈയ്യില്‍ ഏല്പിച്ചിട്ടാണ് അവര്‍ യുദ്ധം ചെയ്യാനിറങ്ങിയത്. അവന്‍ അല്‍പം അഴിച്ചു വിട്ടാല്‍ അവര്‍ മുന്നോട്ടു നീങ്ങും. അവന്‍ പിടിച്ച് വലിച്ചാല്‍ അവര്‍ പിന്‍വാങ്ങും. യുദ്ധവും രജ്ഞിപ്പും എല്ലാം കടിഞ്ഞാണ്‍ പിടിച്ചിരിക്കുന്നവന്‍റെ നിര്‍ദ്ദേശ പ്രകാരം മാത്രം.! ഇങ്ങനെയായാല്‍ വിജയം ലഭിക്കുന്നതെങ്ങനെ.? ശത്രു പരാജയപ്പെടുന്നതെങ്ങനെ.?
അലയടിക്കുന്ന ഈമാനികാവേശം, ക്ഷമയുടെയും ധീരതയുടെയും അത്ഭുത പരിണിതികള്‍, ജീവിതത്തെ നിസ്സാരമായി കാണല്‍, മരണത്തെ സ്വാഗതം ചെയ്യല്‍, രക്ത സാക്ഷിത്വത്തിനു വേണ്ടിയുള്ള അദമ്യമായ അഭിലാ ഷം, ഉന്നത സജജീകരണങ്ങള്‍, അനുസരണയുടെയും ആത്മ പരിത്യാഗങ്ങളുടെയും ആത്മാവ് മുതലായവ ഇസ്ലാമിലെ ജിഹാദീ മഹച്ചരിതത്തില്‍ മുസ്ലിംകള്‍ ധാരാളം വായിച്ചിട്ടുള്ള കാര്യങ്ങളാണ്. അതിന്‍റെ പ്രകടനങ്ങള്‍ ഇവിടെയും അരങ്ങേറുമെന്ന് മുസ്ലിം ലോകം പ്രതീക്ഷിച്ചു. എന്നാല്‍ ഈമാനിക പ്രേരണയും ഇസ്ലാമിക രോഷവും കാരണമായി യുദ്ധക്കളത്തിലിറങ്ങിയ പ്രകടമായ ഈമാനിന്‍റെ മിന്നലോട്ടമല്ലാതെ മറ്റൊന്നും കാണപ്പെട്ടില്ല. അവര്‍ ഇസ്ലാമിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു. പഴയ ചരിത്രം ആവര്‍ത്തിച്ചു. ഈമാനിന്‍റെ ഉറവിടം ഇന്നും വറ്റിയിട്ടില്ലായെന്നും വന്‍ സാമ്രാജ്യങ്ങളില്‍പ്പോലും കാണപ്പെടാത്ത ശക്തിയും ഗാംഭീര്യവും ക്രമീകരണവും വീര്യവും ഇന്നും അതിലടങ്ങിയിട്ടുണ്ടെന്നും അവര്‍ സ്ഥാപിച്ചു.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment